കൊച്ചിയിലെ ലഹരി മാഫിയയുടെ കഥ പറയുന്ന യുവതാരം വിഹാന് വിഷ്ണുവിന്റെ പുതിയ ചിത്രം ‘വലയ’ത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ റിലീസ് ആയി. ‘രഘുറാം’ എന്ന ദ്വിഭാഷാ ചിത്രത്തിന്റെ തിരക്കഥാകൃത്ത് സുധീര്‍ സി ചക്കനാട്ട് സംവിധായക നിരയിലേക്ക് എത്തുന്ന ആദ്യ ചിത്രമാണ് ‘വലയം’. വിഹാന് വിഷ്ണുവിനൊപ്പം അക്രം, സുനില്‍ റാവുത്തര്‍, അനൂപ്, ജിറ്റി ജോസഫ്, അക്ഷയ തുടങ്ങി ഒരു കൂട്ടം പുതുമുഖങ്ങളെ കേന്ദ്ര കഥാപാത്രങ്ങളാക്കിയ ഈ ത്രില്ലര്‍ ഹ്രസ്വചിത്രത്തിന്റെ കഥാരചന ആശ്രിത് സന്തോഷും തിരക്കഥ എഴുത്തുകാരനായ രഞ്ജിത്ത് കൃഷ്ണമോഹനുമാണ്. ആലിയ ഡ്രീം സിനിമസിന്റെ ബാനറില്‍ ആഷിഷ് എസ് ആണ് ഈ ഹ്രസ്വചിത്രം നിര്‍മിക്കുന്നത്. ചിത്രീകരണം പൂര്‍ത്തിയാക്കിയ ചിത്രം ഉടന്‍ റിലീസിന് എത്തുമെന്ന് നിര്‍മ്മാതാവ് അറിയിച്ചു.
‘വലയം’ ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍
