ബോളിവുഡിലെ പ്രശസ്ത ചലച്ചിത്രകാരന്‍ സഞ്ജയ് ലീല ബന്‍സാലി നിര്‍മ്മിക്കുന്ന ചിത്രത്തില്‍ ധനുഷ് നായകന്‍. ബന്‍സാലി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന ചിത്രം കാടിന്റെ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന പുരാണ ചിത്രം ആയിരിക്കും. ശിവകാര്‍ത്തികേയന്റെ ഹീറോ, കാര്‍ത്തിയുടെ സര്‍ദാര്‍ എന്നീ ചിത്രങ്ങള്‍ ഒരുക്കിയ പി.എസ് മിത്രന്‍ ആണ് സംവിധാനം. മിത്രന്റെ ഹിന്ദി അരങ്ങേറ്റം ആണ്. ബന്‍സാലിയും ധനുഷുമായി ആദ്യമായി കൈകോര്‍ക്കുന്നു എന്ന പ്രത്യേകതകൂടിയുണ്ട്. പാന്‍ ഇന്ത്യന്‍ സിനിമാറ്റിക് സംരംഭമായി ഒരുങ്ങുന്ന ചിത്രത്തില്‍ വന്‍ താരനിരയുണ്ട്. രാംചരണ്‍ തുടക്കത്തില്‍ താരനിരയിലുണ്ടായിരുന്നു. എന്നാല്‍ പിന്നീട് രാംചരണിന് പകരം ധനുഷിനെ കാസ്റ്റ് ചെയ്യുകയായിരുന്നു.
സഞ്ജയ് ബന്‍സാലി ചിത്രത്തില്‍ ധനുഷ് നായകന്‍
