5 18

ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡ് (എച്ച്.പി.സി.എല്‍) കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ മികച്ച പ്രവര്‍ത്തന നേട്ടം കൈവരിച്ചു. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് കമ്പനിയുടെ ലാഭത്തില്‍ ഗണ്യമായ വര്‍ദ്ധനയുണ്ട്. സ്റ്റാന്‍ഡ്എലോണ്‍ ലാഭം 133 ശതമാനം വര്‍ദ്ധിച്ച് 17,175 കോടി രൂപയായും സംയോജിത ലാഭം 168 ശതമാനം ഉയര്‍ന്ന് 18,047 കോടി രൂപയിലുമെത്തി. കമ്പനിയുടെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന റിഫൈനറി ഉല്‍പ്പാദനമായ 26.04 ദശലക്ഷം മെട്രിക് ടണ്ണായി. വിപണന മേഖലയില്‍ 51.45 ദശലക്ഷം മെട്രിക് ടണ്‍ വില്‍പ്പനയോടെ 3.3 ശതമാനം വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്. ഓഹരിയുടമകള്‍ക്ക് ഓരോ ഓഹരിക്കും 19.25 രൂപ വീതം ഫൈനല്‍ ലാഭവിഹിതം നല്‍കാന്‍ ഡയറക്ടര്‍ ബോര്‍ഡ് ശുപാര്‍ശ ചെയ്തു. നേരത്തെ നല്‍കിയ 5 രൂപയുടെ ഇടക്കാല ലാഭവിഹിതത്തിന് പുറമെയാണ്. കടബാധ്യതകള്‍ കുറയ്ക്കാനും റിഫൈനിംഗ് മാര്‍ജിന്‍ ബാരലിന് 8.79 ഡോളറായി ഉയര്‍ത്താനും കമ്പനിക്ക് സാധിച്ചു.

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *