സുരഭി ലക്ഷ്മി പ്രധാന വേഷത്തിലെത്തിയ ചിത്രമാണ് ‘അവള്‍’. ജയരാജ് സംവിധാനം ചെയ്ത ചിത്രം ഒടിടി റിലീസിന് ഒരുങ്ങുകയാണ്. മേയ് 1 മുതല്‍ മനോരമ മാക്‌സില്‍ ചിത്രം സ്ട്രീമിങ് ആരംഭിക്കും. നിരഞ്ജന അനൂപ്, കെപിഎസി ലളിത, സബിത ജയരാജ്, നിതിന്‍ രണ്‍ജി പണിക്കര്‍, ഷൈനി സാറ, മനോജ് ഗോവിന്ദന്‍, ഷിബു നായര്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രമുഖ താരങ്ങള്‍. ഗോള്‍ഡന്‍ വിങ്‌സ് മീഡിയ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഡോക്ടര്‍ മനോജ് ഗോവിന്ദന്‍, ഷിബു നായര്‍, ജയരാജ് എന്നിവര്‍ ചേര്‍ന്ന് നിര്‍മിച്ച ഈ ചിത്രത്തിന്റെ ഛായാഗ്രഹണം സച്ചു സജി നിര്‍വഹിക്കുന്നു. എഡിറ്റിംഗ്- ശ്രീജിത്ത് സി ആര്‍, ഗാനരചന- മുഹാദ് വെമ്പായം.
സുരഭി ലക്ഷ്മി ചിത്രം ‘അവള്‍’ ഒടിടിയില്‍
