മാധവ് സുരേഷ്, ഷൈന്‍ ടോം ചാക്കോ, സൈജു കുറുപ്പ് എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളാകുന്ന ഗ്യാംഗ്സ്റ്റര്‍ ആക്ഷന്‍ ത്രില്ലര്‍ ‘അങ്കം അട്ടഹാസം’ പ്രദര്‍ശനത്തിനൊരുങ്ങുന്നു. ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലന്‍ അവതരിപ്പിക്കുന്ന ചിത്രം മേയ് എട്ടിനാണ് തീയേറ്ററുകളിലെത്തുന്നത്. തലസ്ഥാനത്തെ ഗുണ്ടാ സംഘങ്ങളുടെ ചോര തെറിക്കുന്ന കുടിപ്പകയുടെ കഥ പറയുന്ന ചിത്രത്തിന്റെ ഏറ്റവും വലിയ ഹൈലൈറ്റ്, കിടിലം കൊള്ളിക്കുന്ന ആക്ഷന്‍ രംഗങ്ങളാണ്. ഫിനിക്‌സ് പ്രഭു, അഷ്റഫ് ഗുരുക്കള്‍, റോബിന്‍ ടോം, അനില്‍ ബ്ലെയിസ് എന്നിവരാണ് ആക്ഷന്‍സ് ഒരുക്കിയിരിക്കുന്നത്. മഖ്ബൂല്‍ സല്‍മാന്‍, നന്ദു, അലന്‍സിയര്‍, എം എ നിഷാദ്, അന്നാരാജന്‍, അംബിക, സിബി തോമസ്, സ്മിനു സിജോ, കിച്ചു, കുട്ടി അഖില്‍, അമിത്ത്, ദീപക് ശിവരാജന്‍ എന്നിവരാണ് ചിത്രത്തില്‍ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.സംവിധാനം – സുജിത്ത് എസ് നായര്‍.
‘അങ്കം അട്ടഹാസം’ മേയ് എട്ടിന് റിലീസ്
