പൊരി വെയിലത്ത് പ്രവർത്തിച്ച ലക്ഷക്കണക്കിന് യുഡിഎഫ് പ്രവർത്തകർ ചെയ്‌ത ത്യാഗത്തെ വിസ്മരിക്കലാണ് മുഖ്യമന്ത്രി ആരാകുമെന്ന കോൺഗ്രസ് പ്രവർത്തകരുടെ വാദപ്രതിവാദങ്ങളെന്ന് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി എം എ സലാം. മുഖ്യമന്ത്രിയെ തീരുമാനിക്കണമെങ്കിൽ വോട്ടേണ്ണി കഴിയണം,ഭൂരിപക്ഷം കിട്ടണം. യുഡിഎഫിൽ നടക്കുന്ന ചർച്ച പുറത്തുവിടുന്നത് ഉചിതമായ നടപടിയല്ല. വോട്ടർമാർക്കിടയിലും യുഡിഎഫ് പ്രവർത്തകർക്കിടയിലെ നൈരാശ്യം ഉണ്ടാകുന്ന പ്രവർത്തനങ്ങളിലേക്ക് നേതാക്കൾ പോകരുതെന്നാണ് ലീഗിന്റെ പൊതു അഭിപ്രായമെന്ന് അദ്ദേഹം പറഞ്ഞു.
പരസ്യ പ്രസ്താവന നടത്തുന്ന നേതാക്കൾ ശ്രദ്ധിക്കണമെന്ന് പിഎംഎ സലാം
