പേരാമ്പ്രയിലെ അനൗൺസ്മെൻ്റുമായി ബന്ധപ്പെട്ട് എന്തെങ്കിലും തെറ്റുണ്ടെങ്കിൽ തിരുത്താൻ തയ്യാറാണെന്ന് ടിപി രാമകൃഷ്ണൻ. സംഭവത്തിൽ തനിക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ് കിട്ടിയിട്ടുണ്ടെന്നും ചെയ്യാത്ത കാര്യങ്ങളെ കുറിച്ചാണ് നോട്ടീസിൽ ഉള്ളതെന്നും ടിപി രാമകൃഷ്ണൻ പറഞ്ഞു. എൽ ഡി എഫിനെതിരെ കള്ളപ്രചാരവേല നടത്തുന്നതിന് സോഷ്യൽ മീഡിയെയും ചില മാധ്യമങ്ങളെയും ഉപയോഗിക്കുന്നുവെന്നും അവരാണ് ഈ പ്രചരണം ഏറ്റെടുത്ത് കാര്യങ്ങൾ നടത്തുന്നതെന്നും വാഹനത്തിലെ അനൗൺസ്മെൻ്റ് പരിശോധിക്കൂ , എന്നിട്ട് എന്തെങ്കിലും തെറ്റുണ്ടെങ്കിൽ തിരുത്താൻ തയ്യാറാണെന്നും അദേഹം വ്യക്തമാക്കി.
അനൗൺസ്മെൻ്റുമായി ബന്ധപ്പെട്ട് എന്തെങ്കിലും തെറ്റുണ്ടെങ്കിൽ തിരുത്താൻ തയ്യാറാണെന്ന് ടിപി രാമകൃഷ്ണൻ
