കരാര്‍ നിയമനത്തിനു ലിസ്റ്റ് തേടി തിരുവനന്തപുരം മേയറുടെ പേരിലുള്ള കത്തിനെക്കുറിച്ചു ക്രൈംബ്രാഞ്ച് അന്വേഷണം തട്ടിപ്പെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്. യഥാര്‍ത്ഥ പ്രതികളെ രക്ഷിക്കാനാണ് നീക്കം..തിരുവനന്തപുരം കോർപ്പറേഷനിൽ ഒതുങ്ങുന്നതല്ല ഇത് കേരളത്തില്‍ എല്ലായിടത്തും പിന്‍വാതില്‍ നിയമനങ്ങള്‍ നടത്തുകയാണ്. ഇതു പ്രതിപക്ഷം പുറത്തു കൊണ്ടുവരുമെന്നും സതീശന് പറഞ്ഞു. ആനാവൂർ നാഗപ്പൻ എന്നാണ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് ഡയറക്ടർ ആയത് ? ഡിആർ അനിൽ കത്തെഴുതിയെന്ന് സമ്മതിച്ചു, മേയർക്ക് ആ മാന്യത എങ്കിലും കാണിക്കാമായിരുന്നു. തിരുവനന്തപുരം കോര്‍പറേഷനു മുന്നില്‍ യുഡിഎഫ് സംഘടിപ്പിച്ച ഉപരോധം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം
തിരുവനന്തപുരം നഗരസഭയിലെ കത്ത് വിവാദത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണം തട്ടിപ്പെന്ന് വി ഡി സതീശൻ
