ബിഗ് സ്ക്രീനില്‍ നിന്നും മിനി സ്ക്രീനില്‍ മാജിക് സൃഷ്ടിക്കാന്‍ ‘ഹാരി പോട്ടര്‍’ എത്തുന്നു. എച്ച്ബിഓ ഒരുക്കുന്ന ഹാരി പോട്ടര്‍ ടെലിവിഷന്‍ സീരിസിന്റെ ആദ്യ ടീസര്‍ എത്തി. ഡാനിയല്‍ റാഡ്ക്ലിഫ്, എമ്മ വാട്സന്, റൂപര്‍ട്ട് ഗ്രിന്റ് എന്നിവര്‍ അനശ്വരമാക്കിയ ഹാരി പോട്ടര്‍, ഹെര്‍മിയണി ഗ്രേന്ജര്, റോണ്‍ വീസ?ലി എന്നീ കഥാപാത്രങ്ങളെ ഡൊമനിക് മക്ലോഗിന്‍, അറബെല്ല സ്റ്റാന്റണ്‍, അലിസ്റ്റര്‍ സ്റ്റൗട്ട് എന്നിവരാണ് സ്ക്രീനിലെത്തിക്കുക. ‘ഹാരി പോട്ടര്‍ ആന്‍ഡ് ദ് ഫിലോസഫേഴ്സ് സ്റ്റോണ്‍’ എന്നാണ് ആദ്യ സീസണ് ടൈറ്റില്‍. ഫ്രാന്‍സെസ്ക ഗാര്‍ഡിനര്‍ ആണ് ഷോ റണ്ണര്‍. സംവിധാനം മാര്‍ക് മൈലോഡ്. യുകെയിലെ വാര്‍ണര്‍ ബ്രോസ് സ്റ്റുഡിയോസ് ലീവ്സ്ഡെനില്‍ ആയിരുന്നു പരമ്പരയുടെ ചിത്രീകരണം. ഈ വര്‍ഷം ക്രിസ്മസിന് സീരിസ് റിലീസിനെത്തും. എട്ട് എപ്പിസോഡുകളിലായിരിക്കും ആദ്യ സീസണ് ഒരുക്കിയിരിക്കുന്നത്.
മിനി സ്ക്രീനില്‍ മാജിക് സൃഷ്ടിക്കാന്‍ ‘ഹാരി പോട്ടര്‍’
