ജയസൂര്യ നായകനായെത്തുന്ന ബ്രഹ്മാണ്ഡ ചിത്രം ‘കത്തനാര്’ ട്രെയിലര്‍ എത്തി. മലയാളം ഉള്‍പ്പടെ 15 ഭാഷകളില്‍ പാന്‍ ഇന്ത്യന്‍ റിലീസായാണ് ചിത്രമെത്തുക. ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലന് നിര്‍മിക്കുന്ന ‘കത്തനാര്’ മലയാളത്തിലെ ഏറ്റവും വലിയ ബജറ്റേറിയ സിനിമയാണ്. റോജിന്‍ തോമസ് സംവിധാനം ചെയ്ത ചിത്രം രചിച്ചിരിക്കുന്നത് ആര്.രാമാനന്ദ് ആണ്. അമാനുഷിക ശക്തികളുണ്ടെന്ന് വിശ്വസിച്ചിരുന്ന, കേരളത്തിലെ പുരോഹിതനായ കടമറ്റത്ത് കത്തനാരുടെ കഥകളെ അടിസ്ഥാനമാക്കിയാണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത്. ജയസൂര്യ ടൈറ്റില്‍ വേഷം ചെയ്യുന്ന ചിത്രത്തില്‍ തെലുങ്ക് സൂപ്പര്‍ നായികാ താരം അനുഷ്ക ഷെട്ടി, തമിഴില്‍ നിന്ന് പ്രഭുദേവ, സാന്‍ഡി മാസ്റ്റര്‍, കുല്‍പ്രീത് യാദവ്, ഹരീഷ് ഉത്തമന്, നിതീഷ് ഭരദ്വാജ് (ഞാന്‍ ഗന്ധര്വന് ഫെയിം), മലയാളത്തില്‍ നിന്ന് സനൂപ് സന്തോഷ്, വിനീത്, കോട്ടയം രമേശ്, ദേവിക സഞ്ജയ്, കിരണ്‍ അരവിന്ദാക്ഷന് എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മുപ്പതില്‍ അധികം ഭാഷകളിലായി രണ്ട് ഭാഗങ്ങളിലായാണ് ചിത്രം എത്തുന്നത്.
ജയസൂര്യ നായകനായ ചിത്രം ‘കത്തനാര്’ ട്രെയിലര്‍
