ഗാനരചയിതാവും റാപ്പറുമായ വേടന്റെ പാട്ടുകൾക്ക് വിലക്ക്. ചെങ്ങന്നൂർ കാരക്കാട് ക്ഷേത്രോത്സവത്തിനിടെ അവതരിപ്പിച്ച ഗാനമേളയിൽ ഭക്തിഗാനങ്ങൾക്ക് ശേഷം സിനിമ ഗാനങ്ങളിലേക്ക് കടന്ന ഗായകസംഘം കുതന്ത്രം എന്ന പാട്ടിന്റെ ട്രാക്ക് ഇട്ട ഉടൻ തന്നെ സംഘാടകരിൽ ഒരാൾ വേദിയിലെത്തി പാട്ട് മാറ്റാൻ ആവശ്യപ്പെട്ടു. വേടന്റെ പാട്ടുകൾ തങ്ങളുടെ സംസ്കാരത്തിന് യോജിക്കാത്തതാണെന്നും, ഇത്തരം ഗാനങ്ങൾ ഗാനമേളയിൽ ഉൾപ്പെടുത്തേണ്ടെന്ന് പൊതുയോഗം തീരുമാനിച്ചിട്ടുണ്ടെന്നും സംഘാടക വ്യക്തമാക്കി.
