സര്‍വ്വകലാശാലകളുടെ ചാന്‍സലര്‍ പദവിയില്‍ നിന്ന് ഗവര്‍ണറെ നീക്കാനുള്ള സര്‍ക്കാര്‍ നീക്കത്തെ പ്രതിപക്ഷം എതിര്‍ക്കുമെന്ന് വിഡി സതീശന് വ്യക്തമാക്കി. അതോടെ സർവ്വകലാശാലകൾ മുഴുവനായും രാഷ്ട്രീയവത്കരിക്കും. ചാൻസലറെ മാറ്റുന്നത് മുഖ്യമന്ത്രിയും സർക്കാരും ചെയ്ത തെറ്റിന് പരിഹാരമാകില്ല.ഗവർണറെ മാറ്റിക്കഴിഞ്ഞാൽ പിൻവാതിൽ നിയമനത്തിലൂടെ പാർട്ടി നേതാക്കളെയും ബന്ധുക്കളെയും തിരുകിക്കയറ്റാം. സി.പി.എം എ.കെ.ജി സെന്ററില്‍ ഇരുന്ന് വൈസ് ചാന്‍സിലര്‍മാരെ നിയമിക്കുന്ന സ്ഥിതിയുണ്ടാകും. കമ്മ്യൂണിസ്റ്റ് അനുഭാവികളെ വി സി മാരാക്കി ഉന്നത വിദ്യാഭ്യാസ മേഖലയെ തകർക്കുകയാണിപ്പോൾ. ഗവർണ്ണർ സംഘപരിവാറുകാരെ നിയമിക്കും എന്ന് ഭയക്കുന്നത് പോലെ സര്‍ക്കാരും കമ്മ്യൂണിസ്റ്റുകാരെ തിരുകിക്കയറ്റുമോയെന്ന ഭയം പ്രതിപക്ഷത്തിനുണ്ട്. അതുകൊണ്ട് ഗവർണറെ മാറ്റുന്നതിനുള്ള സാഹചര്യം നിലവിൽ ഇല്ല. അതിനാൽ ധൃതിപ്പെട്ടിറക്കുന്ന ഓർഡിനൻസ് പ്രതിപക്ഷം എതിർക്കും.
ചാൻസലർ പദവിയിൽ നിന്ന് ഗവർണറെ നീക്കാനുള്ള ശ്രമം ചെറുക്കും ; വി ഡി സതീശൻ
