പ്രഭാസ് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം ‘രാജാസാബി’ന്റെ രണ്ടാമത്തെ ട്രെയിലര്‍ പുറത്തുവിട്ടു. വന്‍ ദൃശ്യവിരുന്ന് സമ്മാനിക്കുന്ന ഹൊറര്‍ ഫാന്റസി ചിത്രമാകും രാജാസാബ് എന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചന. ഒപ്പം അഭിനേതാക്കളുടെ മികച്ച പ്രകടനവും കാണാനാകും. ഐതിഹ്യങ്ങളും മിത്തുകളും എഡ്ജ് ഓഫ് ദ സീറ്റ് ത്രില്ലിങ് നിമിഷങ്ങളുമൊക്കെയാണ് സിനിമയുടെ പ്രധാന ആകര്‍ഷണങ്ങള്‍. ജനുവരി 9ന് സിനിമ തിയറ്ററുകളില്‍ എത്തും. ടി.ജി. വിശ്വപ്രസാദ് നിര്‍മ്മിച്ച് മാരുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് രാജാസാബ്. പ്രഭാസിന്റെ ഇരട്ടവേഷം തന്നെയാണ് ചിത്രത്തിലെ പ്രധാന ഹൈലൈറ്റ്. അതോടൊപ്പം സഞ്ജയ് ദത്തിന്റേയും വേറിട്ട വേഷപ്പകര്‍ച്ചയുമുണ്ട്. ബൊമന്‍ ഇറാനി, സെറീന വഹാബ്, നിധി അഗര്‍വാള്‍, മാളവിക മോഹനന്‍, റിദ്ധി കുമാര്‍ തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തില്‍ ഒരുമിക്കുന്നത്.
പ്രഭാസ് ചിത്രം ‘രാജാസാബി’ന്റെ രണ്ടാം ട്രെയിലര്‍
