Untitled design 2025 12 24T161106.102

തീവ്ര വോട്ടർ പട്ടിക പുതുക്കൽ നടപടികൾ കുറ്റമറ്റ രീതിയിൽ പൂർത്തിയാക്കുന്നതിനായി സംസ്ഥാനത്തെ 14 ജില്ലകൾക്കുമായി നാല് ഇലക്ടറൽ റോൾ ഒബ്സെർവർമാരെ നിയോഗിച്ചതായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ഡോ. രത്തൻ യു ഖേൽഖർ അറിയിച്ചു. പരാതി രഹിതമായ വോട്ടർ പട്ടിക ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടി. മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥർക്കാണ് വിവിധ ജില്ലകളുടെ നിരീക്ഷണ ചുമതല നൽകിയിരിക്കുന്നത്. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളുടെ ചുമതല എം.ജി രാജമാണിക്യത്തിനാണ്. തൃശ്ശൂർ, പാലക്കാട്‌, മലപ്പുറം ജില്ലകളിൽ കെ. ബിജു, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ ടിങ്കു ബിസ്വാൾ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട,ആലപ്പുഴ ജില്ലകളിൽ ഡോ. കെ വാസുകി എന്നിവർക്കാണ് ചുമതല.

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *