ഡിസി കോമിക്‌സിന്റെ സൂപ്പര്‍ഹീറോ ചിത്രം ‘സൂപ്പര്‍ഗേള്‍’ ടീസര്‍ ട്രെയിലര്‍ എത്തി. ഹൗസ് ഓഫ് ദ് ഡ്രാഗണ്‍സില്‍ റെനിറ ടാര്‍ഗേറിയന്റെ ചെറുപ്പകാലം അവതരിപ്പിച്ച് ശ്രദ്ധനേടിയ മില്ലി അല്‍കോക്ക് ആണ് ടൈറ്റില്‍ കഥാപാത്രമായി എത്തുന്നത്. ‘ക്രുവല്ല’ സിനിമയുടെ സംവിധായകനായ ക്രെയ്ഗ് ഗില്ലെസ്പിയാണ് സംവിധാനം. ലോബോയായി ജേസണ്‍ മൊമൊവ എത്തുന്നു എന്നതാണ് സിനിമയുടെ മറ്റൊരാകര്‍ഷണം. ടീസര്‍ ട്രെയിലറിലും ഈ കഥാപാത്രത്തെ കാണാം. സൂപ്പര്‍മാന്‍ ആയി ഡേവിഡ് കോരെന്‍സ്വെറ്റും അതിഥിവേഷത്തില്‍ എത്തിയേക്കും. ജയിംസ് ഗണ്‍ ആണ് നിര്‍മാണം. ചിത്രം അടുത്ത വര്‍ഷം ജൂണ്‍ 26ന് തിയറ്ററുകളിലെത്തും.
‘സൂപ്പര്‍ഗേള്‍’ ടീസര്‍ ട്രെയിലര്‍ എത്തി
