2025 ല്‍ ലോകത്ത് ഏറ്റവും കൂടുതല്‍ ആളുകള്‍ സന്ദര്‍ശിച്ച നഗരം യൂറോപ്പിലെ പാരീസോ ലണ്ടനോ അല്ല. ഏഷ്യന്‍ നഗരമായ തായ്ലന്‍ഡിലെ ബാങ്കോക്കാണ് ഒന്നാം സ്ഥാനത്ത്. ടൂറിസം ഇന്‍ഫ്രാസ്ട്രക്ചര്‍, സുസ്ഥിരത, സാമ്പത്തിക വളര്‍ച്ച തുടങ്ങിയ മാനദണ്ഡങ്ങള്‍ അടിസ്ഥാനമാക്കിയാണ് യൂറോമോണിറ്റര്‍ പട്ടിക തയാറാക്കിയത്. ഈ വര്‍ഷം ഏകദേശം 3.03 കോടി സഞ്ചാരികളാണ് തായ്ലന്‍ഡിന്റെ തലസ്ഥാനമായ ബാങ്കോക്കില്‍ വിമാനമാര്‍ഗം എത്തിയത്. ടൂറിസം നയം, ആകര്‍ഷണീയത എന്നീ വിഭാഗങ്ങളിലും ബാങ്കോക്ക് ഒന്നാം സ്ഥാനം നേടി. ഏറ്റവും കൂടുതല്‍ സന്ദര്‍ശകരെത്തിയ ആദ്യ അഞ്ച് നഗരങ്ങളില്‍ മൂന്നും ഏഷ്യയില്‍ നിന്നാണ് എന്നതാണ് ശ്രദ്ധേയം. ബാങ്കോക്കിന് പിന്നാലെ രണ്ടാം സ്ഥാനത്ത് ഹോങ്കോങ്ങാണ്. ഇവിടെ ഏകദേശം 2.33 കോടി സന്ദര്‍ശകരെത്തി. യൂറോപ്പില്‍ നിന്ന് പട്ടികയില്‍ മുന്നിലെത്തിയത് യുകെ തലസ്ഥാനമായ ലണ്ടനാണ്, 2.27 കോടി സന്ദര്‍ശകരുമായി ലണ്ടന്‍ മൂന്നാം സ്ഥാനത്തെത്തി. പട്ടികയില്‍ ഒമ്പതാം സ്ഥാനത്താണ് പാരീസ്. മക്കാവു, ഇസ്താംബുള്‍, ദുബായ് എന്നിവയാണ് തൊട്ടുപിന്നില്‍.
ലോകത്ത് ഏറ്റവും കൂടുതല്‍ ആളുകള്‍ സന്ദര്‍ശിച്ചത് ഈ ഏഷ്യന്‍ നഗരം
