ധ്രുവ് വിക്രത്തെ നായകനാക്കി മാരി സെല്‍വരാജ് സംവിധാനം ചെയ്യുന്ന സ്പോര്‍ട്സ് ഡ്രാമ ‘ബൈസണ്‍’ ട്രെയിലര്‍ എത്തി. അനുപമ പരമേശ്വരനാണ് നായികയായി എത്തുന്നത്. മലയാളത്തില്‍ നിന്ന് രജിഷ വിജയനൊപ്പം ചിത്രത്തില്‍ ലാലും പ്രധാന വേഷത്തില്‍ എത്തുന്നു. ദീപാവലി റിലീസായി ഒക്ടോബര്‍ 17ന് ചിത്രം തിയറ്ററുകളിലെത്തും. കബഡി കളിക്കാരനായി ചിത്രത്തില്‍ ധ്രുവ് എത്തുന്നു. മനതി ഗണേശന് എന്ന കബഡി താരത്തിന്റെ ബയോപിക്കായിരിക്കില്ല ഈ സിനിമയെന്ന് സംവിധായകന് മാരി സെല്‍വരാജ് വ്യക്തമാക്കിയിരുന്നു. ബൈസണിന്റെ പ്രമേയം സാങ്കല്പിക കഥയായിരിക്കും. ഛായാഗ്രാഹണം ഏഴില്‍ അരശ്. ‘മഹാന്’ എന്ന ചിത്രമായിരുന്നു ധ്രുവിന്റേതായി അവസാനം പുറത്തിറങ്ങിയത്. നടന്റെ കരിയറിലെ പ്രധാനപ്പെട്ട സിനിമയാകും ‘ബൈസണ്‍’.
