ചെക്ക് വാഹന ബ്രാന്‍ഡായ സ്കോഡ ഇന്ത്യ തങ്ങളുടെ ഏറ്റവും ശക്തവും സ്റ്റൈലിഷുമായ സെഡാനായ പുതിയ ഒക്ടാവിയ ആര്‍എസിനുള്ള ബുക്കിംഗ് അടുത്തിടെ ആരംഭിച്ചു. 2.50 ലക്ഷം ടോക്കണ്‍ തുകയില്‍ ആയിരുന്നു ബുക്കിംഗ്. ഈ ലിമിറ്റഡ് എഡിഷന് മോഡല്‍ വെറും 100 യൂണിറ്റുകളില്‍ മാത്രമേ വിപണിയില്‍ ലഭ്യമാകൂ. എന്നാല്‍ ഈ കാറിന്റെ 100 യൂണിറ്റുകളും ഇന്ത്യയില്‍ അതിവേഗത്തില്‍ ബുക്ക് ചെയ്യപ്പെട്ടിരിക്കുന്നു എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. കമ്പനി ഈ കാറിനെ ഒരു സിബിയുആയി ഇന്ത്യയിലേക്ക് കൊണ്ടുവരുന്നു. ഇതിന്റെ ഔദ്യോഗിക ലോഞ്ച് ഒക്ടോബര്‍ 17 ന് നടക്കും. ഡെലിവറികള്‍ നവംബര്‍ 6 ന് ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. മാംബ ഗ്രീന്‍, റേസ് ബ്ലൂ, വെല്‍വെറ്റ് റെഡ്, മാജിക് ബ്ലാക്ക്, കാന്‍ഡി വൈറ്റ് എന്നീ അഞ്ച് കളര്‍ ഓപ്ഷനുകളില്‍ ഇത് വാഗ്ദാനം ചെയ്യും. 261 ബിഎച്ച്പിയും 370 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന 2.0 ലിറ്റര്‍ ടിഎസ്ഐ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എഞ്ചിനാണ് പുതിയ സ്കോഡ ഒക്ടാവിയ ആര്‍എസിന് കരുത്ത് പകരുന്നത്. 7-സ്പീഡ് ഡിഎസ്ജി ഡ്യുവല്‍-ക്ലച്ച് ഓട്ടോമാറ്റിക് ഗിയര്‍ബോക്സുമായി ബന്ധിപ്പിച്ചിരിക്കുന്ന ഈ സെഡാന് വെറും 6.4 സെക്കന്‍ഡിനുള്ളില്‍ പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗത കൈവരിക്കും.
100 യൂണിറ്റുകളും വിറ്റ് തീര്‍ന്ന് ഒക്ടാവിയ ആര്‍എസ്
