ചന്ദനത്തൈകൾ നട്ടുവളർത്തി കർഷകർക്ക് വരുമാനമുണ്ടാക്കാൻ അവസരമൊരുക്കുമെന്ന് വനം-വന്യജീവി സംരക്ഷണവകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രൻ. ആദ്യപടിയായി സ്വകാര്യഭൂമിയിലെ ചന്ദനമരം വനംവകുപ്പ് മുഖേന മുറിച്ച് വിൽപ്പന നടത്താനുള്ള നിയമനിർമാണം ഒരു ഒരു വർഷത്തിനുള്ളിൽ നടപ്പാക്കുമെന്നും ഒരു കോടി ചന്ദനത്തൈകൾ കേരളത്തിലുടനീളം നട്ടുവളർത്തുമെന്നും അദ്ദേഹം പറഞ്ഞു. വിൽപ്പന നടത്തുന്ന ചന്ദനമരത്തിന്റെ വില കർഷകന് ലഭ്യമാകുന്നതിലൂടെ സംസ്ഥാനത്ത് ചന്ദനക്കൃഷി പ്രോത്സാഹിപ്പിക്കാൻ സാധിക്കുമെന്നും സമഗ്രവനനയം പ്രഖ്യാപിച്ച് മുന്നോട്ടുപോകാനാണ് സർക്കാർ ആഗ്രഹിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
