കുബേരയ്ക്കു ശേഷം ധനുഷ് നായകനായെത്തിയ ചിത്രമാണ് ‘ഇഡ്ലി കടൈ’. അരുണ്‍ വിജയ്, നിത്യ മേനോന്, ശാലിനി പാണ്ഡെ, രാജ്കിരണ്, പാര്ഥിപന് തുടങ്ങി വന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരന്നത്. ചിത്രത്തിന്റെ ഒടിടി അവകാശത്തെ സംബന്ധിക്കുന്ന വിവരങ്ങളും പുറത്തുവന്നിരിക്കുകയാണ്. നെറ്റ്ഫ്ലിക്സ് ആണ് ചിത്രത്തിന്റെ ഒടിടി അവകാശം സ്വന്തമാക്കിയിരിക്കുന്നത്. നവംബറില്‍ ചിത്രം ഒടിടിയില്‍ സ്ട്രീമിങ്ങിനെത്തുമെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. 45 കോടിയ്ക്കാണ് ചിത്രത്തിന്റെ ഒടിടി റൈറ്റ്സ് വിറ്റു പോയിരിക്കുന്നതെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. പക്കാ ഇമോഷണല്‍ ഡ്രാമയാണ് ചിത്രം എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ധനുഷ് തന്നെയാണ് ചിത്രം കഥയെഴുതി സംവിധാനം ചെയ്തിരിക്കുന്നതും. തന്റെ മുത്തശ്ശി ആദ്യമായി സ്ക്രീനിലെത്തുന്നതും ഈ ചിത്രത്തിലൂടെയാണെന്ന് ധനുഷ് വെളിപ്പെടുത്തിയിരുന്നു. ധനുഷ് അവതരിപ്പിക്കുന്ന മുരുകന് എന്ന കഥാപാത്രത്തെ ചുറ്റിപ്പറ്റിയാണ് കഥ വികസിക്കുന്നത്.
45 കോടിക്ക് ഒടിടി അവകാശം നേടി ‘ഇഡ്ലി കടൈ’
