എഡിജിപി എംആർ അജിത് കുമാറിനെതിരായ അനധികൃത സ്വത്ത് സമ്പാദന കേസുമായി ബന്ധപ്പെട്ട് മേലുദ്യോഗസ്ഥനെതിരായ കേസ് കീഴുദ്യോഗസ്ഥൻ അന്വേഷിച്ചിട്ട് എന്തുകാര്യമെന്ന് ഹൈക്കോടതി ചോദിച്ചു. ക്ലീൻ ചിറ്റ് റിപ്പോർട്ട് തള്ളിയ വിജിലൻസ് കോടതി ഉത്തരവ് ചോദ്യം ചെയ്ത് അജിത് കുമാർ നൽകിയ അപ്പീൽ പരിഗണിക്കുമ്പോഴായിരുന്നു ഹൈക്കോടതിയുടെ ചോദ്യം. നിയമ പ്രശ്നങ്ങളുണ്ടെന്ന് നിരീക്ഷിച്ച കോടതി പ്രോസിക്യൂഷൻ അനുമതിയില്ലാതെയാണ് അന്വേഷണം നടത്തിയതെങ്കിൽ നടപടി ക്രമത്തിന് വിരുദ്ധമാണെന്നും പറഞ്ഞു. നാളെ എല്ലാ വിശദീകരണങ്ങളും കോടതിക്ക് മുന്നിലെത്തും.
എംആർ അജിത് കുമാറിനെതിരായ കേസിൽ വിമർശനവുമായി ഹൈക്കോടതി
