വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയുടേത് സോഷ്യൽ മീഡിയാ വിസിബിലിറ്റിക്കായുള്ള പ്രകടനമാണെന്ന് എംഎസ്എഫ്. കെടുകാര്യസ്ഥത കൊടികുത്തി വാഴുന്ന വിദ്യാഭ്യാസ വകുപ്പിൽ അടിയന്തിര പരിഹാരമുണ്ടാവേണ്ട വിഷയങ്ങളോട് കണ്ണടച്ച് പിൻബെഞ്ചുകാരെ ഇല്ലാതാക്കാനും അവധിക്കാലം പുനഃക്രമീകരിക്കാനും ഫേസ്ബുക്ക് പോസ്റ്റിട്ട് നിർവൃതിയടയുകയാണ് മന്ത്രിയെന്നാണ് എംഎസ്എഫ് ജനറൽ സെക്രട്ടറി സ്വാഹിബ് മുഹമ്മദിന്റെ വിമർശനം. വർഷങ്ങളോളം ശമ്പളമില്ലാതെ ജോലി ചെയ്ത് അധ്യാപകർ ആത്മഹത്യ ചെയ്യുമ്പോൾ എന്താണ് സർക്കാർ ഇടപെടാത്തതെന്നും പ്ലസ് വൺ ഇംപ്രൂവ്മന്റ് പരീക്ഷ പ്ലസ്ടു പൊതു പരീക്ഷയോടൊപ്പം നടക്കുന്നത് വിദ്യാർത്ഥികളുടെ ഭാവിയെ ബാധിക്കുന്നത് സർക്കാർ കാണുന്നില്ലേയെന്നും എംഎസ്എഫ് വിമർശിച്ചു.
വിദ്യാഭ്യാസ മന്ത്രിയുടേത് സോഷ്യൽ മീഡിയാ വിസിബിലിറ്റിക്കായുള്ള പ്രകടനമാണെന്ന് എംഎസ്എഫ്
