ദിലീപ് നായകനായി എത്തുന്ന ‘ഭഭബ’ ചിത്രത്തില്‍ മോഹന്‍ലാലും എത്തുന്നുണ്ട്. അതിഥി വേഷത്തിലാണ് മോഹന്‍ലാല്‍ എത്തുന്നതെന്നാണ് വിവരം. ഭയം ഭക്തി ബഹുമാനം എന്ന പൂര്‍ണ പേരുള്ള സിനിമയില്‍ ദിലീപും മോഹന്‍ലാലും തമ്മില്‍ ഒരു ഗാനരംഗം ഉണ്ടെന്ന് അടുത്തിടെ ബി ഉണ്ണികൃഷ്ണന് പറഞ്ഞിരുന്നു. മോഹന്‍ലാലിനും ദിലീപിനും ഒപ്പം ഗാനരംഗത്ത് ആടിത്തകര്‍ക്കാന്‍ തെന്നിന്ത്യന്‍ താരസുന്ദരി തമന്നയും എത്തുമെന്നാണ് പുതിയ ചര്‍ച്ചകള്‍. ഗാനരംഗത്തിന് മാത്രമായി നാല് കോടി രൂപയാണ് മാറ്റിവച്ചതെന്നും എക്സ് പ്ലാറ്റ്ഫോമില്‍ പ്രചാരണമുണ്ട്. നവാഗതനായ ധനഞ്ജയ് ശങ്കര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഭഭബ. ഒരു മാസ് കോമഡി എന്റര്ടെയ്നര് ആയൊരുങ്ങുന്ന ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത് താരദമ്പതികളായ നൂറിന് ഷെരീഫും ഫാഹിം സഫറും ചേര്‍ന്നാണ്. ധ്യാന്‍ ശ്രീനിവാസന്, വിനീത് ശ്രീനിവാസന്, സിദ്ധാര്‍ത്ഥ് ഭരതന്, ബൈജു സന്തോഷ് , ബാലു വര്‍ഗീസ്, അശോകന്, ജി. സുരേഷ് കുമാര്‍, നോബി, സെന്തില്‍ കൃഷ്ണാ, റെഡിന് കിങ്സിലി, ഷിന്‍സ്, ശരണ്യ പൊന്‍ വണ്ണന്, ധനശ്രീ, ലങ്കാ ലഷ്മി, കോറിയോഗ്രാഫര്‍ സാന്റി മാസ്റ്റര്‍ തുടങ്ങിയവരും ഭഭബയില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.
‘ഭഭബ’ ചിത്രത്തില്‍ ഗാനരംഗത്ത് തമന്നയും?
