ലോകത്തെ ധനികരുടെ പട്ടികയില്‍ ആദ്യ പത്തില്‍ നിന്നും പുറത്തായി ബില്‍ ഗേറ്റ്സ്. ബ്ലൂംബെര്‍ഗിന്റെ ശതകോടീശ്വര സൂചിക പ്രകാരം 12-ാം സ്ഥാനത്താണ് ഇപ്പോള്‍ ബില്‍ ഗേറ്റ്സ്. 124 ബില്യണ്‍ ഡോളറാണ് ബില്‍ ഗേറ്റ്സിന്റെ ആസ്തി. കൂടാതെ, തന്റെ മുന്‍ സഹായിയും മൈക്രോസോഫ്റ്റിന്റെ മുന്‍ സിഇഒയുമായ സ്റ്റീവ് ബാല്‍മറിനേക്കാള്‍ വളരെ താഴെയാണ് ബില്‍ ഗേറ്റ്സിന്റെ സ്ഥാനം. ഇതിന്റെ കാരണം, ഒരാഴ്ചകൊണ്ട് ബില്‍ ഗേറ്റ്സിന്റെ ആസ്തി 30%.ഇടിഞ്ഞതാണ്. ജീവകാരുണ്യ സംഭാവനകള്‍ നടത്തിയതാണ് അദ്ദേഹത്തിന്റെ ആസ്തിയില്‍ 52 ബില്യണ്‍ ഡോളര്‍ ഇടിവ് സംഭവിച്ചതിന്റെ പ്രധാന കാരണം. അദ്ദേഹത്തിന്റെ ആസ്തി 175 ബില്യണ്‍ ഡോളറില്‍ നിന്ന് 124 ബില്യണ്‍ ഡോളറായി ഒറ്റയടിക്ക് കുറഞ്ഞു. ബാല്‍മറിന്റെ നിലവിലെ ആസ്തി 172 ബില്യണ്‍ ഡോളറാണ്. ഒന്നാം സ്ഥാനത്ത് ഇലോണ്‍ മസ്കാണ്. 253 ബില്യണ്‍ ഡോളറുമായി മാര്‍ക്ക് സക്കര്‍ബര്‍ഗ്, 248 ബില്യണ്‍ ഡോളറുമായി ലാറി എലിസണ്‍, 244 ബില്യണ്‍ ഡോളറുമായി ജെഫ് ബെസോസ് എന്നിവര്‍ തൊട്ടുപിന്നിലുണ്ട്.
ധനികരുടെ പട്ടികയില്‍ ബില്‍ ഗേറ്റ്സ് 12-ാം സ്ഥാനത്ത്
