4 42

നടന്‍ സുരേഷ് ഗോപിക്ക് പിറന്നാള്‍ ആശംസകളുമായി ‘ഒറ്റക്കൊമ്പന്‍’ ടീം. ചിത്രത്തില്‍ നിന്നുള്ള സ്‌പെഷല്‍ ഗ്ലിംപ്‌സ് കോര്‍ത്തിണക്കിയാണ് ടീം പിറന്നാള്‍ ആശംസകള്‍ നേര്‍ന്നത്. സുരേഷ് ഗോപിയുടെ 250-ാമത് ചിത്രമായാണ് ഗോകുലം ഗോപാലന്‍ നിര്‍മിക്കുന്ന ‘ഒറ്റക്കൊമ്പന്‍’ ഒരുങ്ങുന്നത്. കേന്ദ്രമന്ത്രി ആയതിന് ശേഷം സുരേഷ് ഗോപി അഭിനയിക്കുന്ന ആദ്യ മലയാള ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ മാത്യൂസ് തോമസ് ആണ്. രചന നിര്‍വഹിച്ചത് ഷിബിന്‍ ഫ്രാന്‍സിസ്. മീനച്ചില്‍ താലൂക്കിലെ പാലായും പരിസര പ്രദേശങ്ങളും ഒരു കാലത്ത് തന്റെ കൈപ്പിടിയില്‍ ഒതുക്കിയ കടുവാക്കുന്നേല്‍ കുറുവച്ചന്‍ എന്ന യഥാര്‍ഥ കഥാപാത്രത്തിന്റെ ജീവിതത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ‘ഒറ്റക്കൊമ്പന്‍’ ഒരുക്കുന്നത്. ഫാമിലി ആക്ഷന്‍ ഡ്രാമ ആയാണ് ചിത്രം പ്രേക്ഷകരിലേക്കെത്തുക. ഇന്ദ്രജിത്ത്, വിജയരാഘവന്‍, ലാലു അലക്‌സ്, ചെമ്പന്‍ വിനോദ്, ജോണി ആന്റണി തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *