7 22

വര്‍ധിച്ചുവരുന്ന ലഹരി മരുന്ന് ഉപയോഗത്തിനും അനധികൃത കടത്തിനും എതിരായ സന്ദേശം പ്രചരിപ്പിക്കുന്നതിന് എല്ലാ വര്‍ഷവും ജൂണ്‍ 26ന് ലോകമെമ്പാടും ലഹരി വിരുദ്ധ ദിനം ആചരിക്കുന്നു. മയക്കുമരുന്ന് ഉപയോഗം ഏറ്റവും അധികം ബാധിക്കുക തലച്ചോറിനെയാണ്. പ്രചോദനം, ആനന്ദം, സന്തോഷം തുടങ്ങിയ വികാരങ്ങള്‍ക്ക് ഉത്തരവാദിയായ ന്യൂറോട്രാസ്മിറ്ററാണ് ഡോപ്പമിന്‍. എന്നാല്‍ മദ്യപാനം, മയക്കുമരുന്ന് ഉപയോഗം പോലുള്ളവ ഇവയെ ഹൈജാക്ക് ചെയ്യുന്നു. ലഹരി മരുന്നുകളുടെ രാസ സംയുക്തങ്ങള്‍ തലച്ചോറിന്റെ കെമിസ്ട്രിയെ പുനരുജ്ജീവിപ്പിക്കുകയും കൂടുതല്‍ മയക്കുമരുന്ന് ഉപയോഗത്തിന്റെ ആവശ്യകതയിലേക്ക് നയിക്കുകയും ചെയ്യുന്നു. കിക്കു കിട്ടാന്‍ മയക്കുമരുന്നിന്റെ അളവു ഓരോ തവണയും കൂട്ടിക്കൊണ്ടിരിക്കും. ഇതാണ് ആസക്തിയുടെ ഏറ്റവും ദോഷകരമായ അവസ്ഥയിലേക്ക് നയിക്കുന്നത്. മാനസികാവസ്ഥയെയും മൂഡിനെയും ബാധിക്കുന്ന ഒരേയൊരു ന്യൂറോ ട്രാന്‍സ്മിറ്റര്‍ ഡോപ്പമിന്‍ ആണെന്ന് തെറ്റിദ്ധരിക്കരുത്. സെറോടോണിന്‍, നോര്‍പിനെഫ്രിന്‍ തുടങ്ങിയ നിരവധി മറ്റ് ന്യൂറോണുകളും നിങ്ങളുടെ മാനസികാരോഗ്യത്തില്‍ നിര്‍ണായ പങ്ക് വഹിക്കുന്നുണ്ട്. ലഹരി ആസക്തിയെ തുടര്‍ന്ന് നേരിടുന്ന മാനസിക പ്രശ്‌നങ്ങള്‍ എല്ലാവര്‍ക്കും ഒരുപോലെയാകണമെന്നില്ല. എന്നാല്‍ ലഹരി വസ്തുകളോട് ആസക്തി ഉള്ളവരില്‍ ഉത്കണ്ഠ സ്ഥിരമാവുകയും ഇത് അവരെ ഫൈറ്റ് ഓര്‍ ഫ്‌ലൈറ്റ് പ്രതികരണത്തിലേക്ക് എത്തിക്കുകയും ചെയ്യുന്നു. വേഗത്തിലുള്ള ഹൃദയമിടിപ്പ്, അമിതമായ ഉത്കണ്ഠ, വിയര്‍ക്കുക, ആപത്ത് സംഭവിക്കാന്‍ പോകുന്നുവെന്ന് തോന്നല്‍, മൂഡ് മാറ്റങ്ങള്‍, അശാന്തമായ പ്രകൃതം, ടെന്‍ഷന്‍, ഇന്‍സോമിയ(ഉറക്കമില്ലായ്മ), ഒന്നിനോടും താല്‍പര്യമില്ലായ്മ എന്നിവയെല്ലാം ഇതുമൂലം ഉണ്ടാകുന്നു.

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *