വന്‍ വിജയം കരസ്ഥമാക്കിയ റോജ എന്ന ചിത്രം റിലീസ് ചെയ്ത് 35 വര്‍ഷങ്ങള്‍ക്കു ശേഷം മണിരത്നം തന്റെ ചിത്രത്തിലെ പ്രേക്ഷകര്‍ ഏറ്റെടുത്ത ഗാനത്തിന്റെ പേരില്‍ ഇറങ്ങാന്‍ പോകുന്ന മലയാള ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്തു. മധുബാല – ഇന്ദ്രന്‍സ് കോമ്പോ ഒന്നിക്കുന്ന ചിത്രത്തിന്റെ പേര് ‘ചിന്ന ചിന്ന ആസൈ’ എന്നാണ്. മലയാളത്തില്‍ കുറെ വര്‍ഷക്കാലത്തെ ഇടവേളക്കു ശേഷമാണ് ശക്തമായ കേന്ദ്ര കഥാപാത്രത്തില്‍ മധുബാല അഭിനയിക്കുന്നത്. പൂര്‍ണ്ണമായും വാരണാസിയില്‍ ചിത്രീകരണം പൂര്‍ത്തിയായ ചിത്രം ബാബുജി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അഭിജിത് ബാബുജിയാണ് ചിത്രത്തിന്റെ നിര്‍മ്മാണം നിര്‍വഹിക്കുന്നത്. ഏറെ ശ്രദ്ധ നേടിയ ഹ്രസ്വചിത്രം ‘എന്റെ നാരായണിക്ക്’ ശേഷം വര്‍ഷാ വാസുദേവ് ആണ് ചിന്ന ചിന്ന ആസൈയുടെ രചനയും സംവിധാനവും നിര്‍വഹിക്കുന്നത്. ഗോവിന്ദ് വസന്തയാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്.
‘ചിന്ന ചിന്ന ആസൈ’ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍
