പാകിസ്ഥാൻ തടവിലായിരുന്ന സമയത്ത് നേരിട്ട ദുരിതങ്ങൾ വ്യക്തമാക്കി ബിഎസ്എഫ് ജവാൻ പൂർണം കുമാർ ഷാ. 21 ദിവസത്തിനു ശേഷമാണ് ജവാനെ പാകിസ്ഥാൻ മോചിപ്പിച്ചത്. മൂന്നാഴ്ചത്തെ തടവിന് ശേഷം മോചിതനായ അദ്ദേഹം ബുധനാഴ്ച ഭാര്യ രജനിയുമായി ഫോണിൽ സംസാരിച്ചപ്പോഴാണ് തന്‍റെ ദുരിതങ്ങൾ പങ്കുവെച്ചത്. ഏപ്രിൽ 23ന് പഞ്ചാബിലെ ഫിറോസ്പൂർ സെക്ടറിലെ അതിർത്തിയിൽ ഡ്യൂട്ടിക്കിടെയാണ് ഷാ അറിയാതെ പാകിസ്ഥാൻ അതിർത്തി കടന്നുപോയത്. പൂർണം കുമാർ ഷായ്ക്ക് ഉറക്കം നിഷേധിക്കുകയും അന്താരാഷ്ട്ര അതിർത്തിയിൽ ബിഎസ്എഫ് ജവാന്മാരുടെയും ഉദ്യോഗസ്ഥരുടെയും വിന്യാസത്തെക്കുറിച്ച് മിക്കവാറും എല്ലാ രാത്രിയും ചോദ്യം ചെയ്യുകയും ചെയ്തിരുന്നുവെന്നും എന്നാൽ അദ്ദേഹത്തിന് കൃത്യമായി ഭക്ഷണം നൽകിയെന്നും പക്ഷേ പല്ല് തേക്കാൻ അനുവദിച്ചില്ല എന്നും വ്യക്തമാക്കി . പൂര്‍ണം കുമാറിന് ഉടൻ വീട്ടിലെത്താൻ അവധി ലഭിച്ചില്ലെങ്കിൽ പത്താൻകോട്ടിൽ പോയി അദ്ദേഹത്തെ കാണാൻ കുടുംബം ഉദ്ദേശിക്കുന്നുണ്ട്.ബുധനാഴ്ച വൈകുന്നേരം അട്ടാരി-വാഗാ അതിർത്തി വഴി പൂര്‍ണം കുമാര്‍ ഇന്ത്യയിൽ തിരിച്ചെത്തി.
പാകിസ്ഥാൻ തടവിലായിരുന്ന സമയത്ത് നേരിട്ട ദുരിതങ്ങൾ വ്യക്തമാക്കി ബിഎസ്എഫ് ജവാൻ
