‘തഗ് ലൈഫി’ലെ ആദ്യ ഗാനം ‘ജിങ്കുച്ചാ’ എത്തി. തഗ് ലൈഫിന്റെ ഓഡിയോ അവകാശം സരിഗമായാണ് കരസ്ഥമാക്കിയത്. തഗ് ലൈഫ് ജൂണ്‍ 5 ന് തിയേറ്ററുകളിലേക്കെത്തും. ഒരു വിവാഹത്തിന്റെ പശ്ചാത്തലത്തിലാണ് ‘ജിങ്കുച്ചാ’ ഒരുക്കിയിരിക്കുന്നത്. സാന്യ മല്‍ഹോത്ര, സിലമ്പരശന്, കമല്‍ ഹാസന് തുടങ്ങി സിനിമയിലെ ഒട്ടുമിക്ക താരങ്ങളും ഈ ഗാനത്തില്‍ അണിനിരക്കുന്നുണ്ട്. കമല്‍ ഹാസനാണ് ഗാനത്തിനായി വരികള്‍ എഴുതിയിരിക്കുന്നത്. എ ആര് റഹ്മാന് ഈണം നല്കിയ ഗാനം പാടിയിരിക്കുന്നത് വൈശാലി സാമന്ത്, ശക്തിശ്രീ ഗോപാലന്, ആദിത്യ ആര്‍കെ എന്നിവര്‍ ചേര്‍ന്നാണ്. നീണ്ട 37 വര്‍ഷങ്ങള്‍ക്ക് ശേഷം കമല്‍ ഹാസനും മണിരത്നവും ഒന്നിക്കുന്ന സിനിമയാണ് തഗ് ലൈഫ്. ജോജു ജോര്‍ജ്, തൃഷ, അഭിരാമി, ഐശ്വര്യാ ലക്ഷ്മി, നാസര്‍, അശോക് സെല്വന്, അലി ഫസല്‍, പങ്കജ് ത്രിപാഠി, ജിഷു സെന്‍ഗുപ്ത, സാന്യ മല്‍ഹോത്ര, രോഹിത് ഷറഫ്, വൈയാപുരി തുടങ്ങിയവരാണ് സിനിമയിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
‘തഗ് ലൈഫി’ലെ ആദ്യ ഗാനം ‘ജിങ്കുച്ചാ’
