വനിത സിപിഒ റാങ്ക് ഹോൾഡേഴ്സിൻറെ സമരത്തെ പരിഹസിച്ച് ടി.പി രാമകൃഷ്ണനും, പികെ ശ്രീമതിയും. സമരം തുടങ്ങുന്നവർക്ക് അവസാനിപ്പിക്കാനുള്ള ധാരണയും വേണമെന്നായിരുന്നു ഇടത് മുന്നണി കൺവീനറുടെ നിലപാട്. സമരക്കാർക്ക് വാശിയല്ല ദുർവ്വാശിയാണെന്നാണ് ശ്രീമതിയുടെ പ്രതികരണം.18 ദിവസമായി നടത്തി വന്ന സിപിഒ റാങ്ക് ഹോൾഡേഴ്സിൻറെ റാങ്ക് ലിസ്റ്റിൻറെ കാലാവധി ഇന്ന് തീരാനിരിക്കെ സമരവും ഇന്ന് അവസാനിക്കും. ഒഴിവുകൾ പൂര്‍ണമായും പുറത്ത് വിടാതെ സര്‍ക്കാർ ജനങ്ങളെ വഞ്ചിച്ചുവെന്നാണ് സമരക്കാരുടെ പ്രധാന ആരോപണം. ഇന്ന് അര്‍ധരാത്രി റാങ്ക് ലിസ്റ്റ് കാലവധി അവസാനിക്കുന്ന സമയം ഹാള്‍ടിക്കറ്റും റാങ്കുപട്ടികയും കത്തിച്ച് അവർ സമരം അവസാനിപ്പിക്കുമെന്നാണ് വിവരം.
സിപിഒ റാങ്ക് ഹോൾഡേഴ്സ് സമരത്തെ പരിഹസിച്ച് സിപിഎം നേതാക്കൾ
