നിലമ്പൂർ മേഖലയിലെ വ്യാപാര സ്ഥാപനത്തിൽ നിന്ന് ആനക്കൊമ്പുകൾ പിടികൂടി. കേരളത്തിലെയും തമിഴ്നാട്ടിലെയും വിവിധ യുണിറ്റുകളിൽനിന്നുള്ള ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്റ്സ് വിഭാഗത്തിന്റെ നേതൃത്വത്തിൽ കടയിൽ നടത്തിയ പരിശോധനയിലാണ് എടക്കര ലൈറ്റ് പാലസ് എന്ന സ്ഥാപനത്തിൽനിന്ന് ആനക്കൊമ്പുകൾ പിടിച്ചത്. വിവിധ തരത്തിലുള്ള അലങ്കാര ഇലക്ട്രിക് ലൈറ്റുകൾ വിൽപന നടത്തുന്ന സ്ഥാപനത്തിൽ നിന്ന് 31.5 കിലോയോളം തൂക്കമുള്ള രണ്ട് ആനക്കൊമ്പുകളാണ് പിടികൂടിയത്. സംഭവത്തിൽ എട്ടുപേർ അറസ്റ്റിലായി.
നിലമ്പൂർ മേഖലയിലെ വ്യാപാര സ്ഥാപനത്തിൽ നിന്ന് ആനക്കൊമ്പുകൾ പിടികൂടി
