പ്രശാന്ത് മുരളിയെ നായകനാക്കി ജോമി ജോസ് കൈപ്പാറേട്ട് കഥയെഴുതി സംവിധാനം ചെയ്യുന്ന ‘കരുതല്‍’ എന്ന സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായി. ദില്ലി സ്വദേശിനി ഐശ്വര്യ നന്ദന് നായികയാവുന്ന ഈ ചിത്രത്തില്‍ സിബി തോമസ്, സുനില്‍ സുഖദ, കോട്ടയം രമേശ്, ട്വിങ്കിള്‍ സൂര്യ, ആര് ജെ സ്വരാജ്, തോമസുകുട്ടി അബ്രാഹം ,സ്റ്റീഫന്‍ ചെട്ടിക്കന്‍, റോബിന് സ്റ്റീഫന്‍, ജോ സ്റ്റീഫന്‍, വിവീഷ് വി റോള്‍ഡന്റ്, മനു ഭഗവത്, മാത്യൂ മാപ്പേട്ട്, റിജേഷ് കൂറാനാല്‍, ജോസ് കൈപ്പാറേട്ട്, ബെയ്ലോണ്‍ എബ്രഹാം, മോളി പയസ്, നയന മിഥുന്, സ്മിതാ ലൂക്ക്, മായാ റാണി, ഷാന്റി മോള് വില്‍സണ്‍, ഡോ. അന്‍വി രെജു, സരിത തോമസ്, ദിയാന റിഹാം കെ എം, രശ്മി തോമസ് അരയത്ത്, ഷെറിന് സാം തുടങ്ങിയ താരങ്ങള്‍ക്കൊപ്പം നിരവധി പുതുമുഖങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നു. എഡി 345 എളൂര് മീഡിയ സിനിമാ കമ്പനിയുടെ ബാനറില്‍ കോട്ടയം കിംഗ്സിന്റെ സഹകരണത്തില്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥ സംഭാഷണമെഴുതി, ഛായാഗ്രഹണവും സാബു ജെയിംസ് നിര്‍വഹിക്കുന്നു. അമ്മ മകന് ബന്ധത്തിന്റെ ഊഷ്മളതയും സുഹൃദ് ബന്ധങ്ങളുടെ ആഴവും വര്‍ണ്ണിക്കുന്ന മനോഹരമായ ഒരു ഫീല്‍ ഗുഡ് കുടുംബ ചിത്രമാണ് കരുതല്‍.
‘കരുതല്‍’ സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായി
