◾https://dailynewslive.in/ കളമശ്ശേരി സര്‍ക്കാര്‍ പോളിടെക്‌നിക് കോളേജ് ഹോസ്റ്റലില്‍ കഞ്ചാവിന് ഡിസ്‌കൗണ്ട് സെയിലും പ്രീബുക്കിംഗ് ഓഫറും. മുന്‍കൂര്‍ പണം നല്‍കുന്നവര്‍ക്ക് വിലയിളവിലാണ് ഹോസ്റ്റലില്‍ കഞ്ചാവ് വിറ്റിരുന്നത്. അതോടൊപ്പം കഞ്ചാവ് പിടികൂടിയ സംഭവത്തില്‍ രണ്ട് പൂര്‍വ വിദ്യാര്‍ത്ഥികള്‍ കൂടി പിടിയിലായി. ഹോസ്റ്റലില്‍ കഞ്ചാവ് എത്തിച്ച ആഷിക്കിനെയും ഷാരികിനെയുമാണ് പൊലീസ് പിടികൂടിയത്.
◾https://dailynewslive.in/ എസ്എഫ്‌ഐ എന്ന സംഘടനയെ പിരിച്ചുവിടണമെന്നും കേരളത്തില്‍ ലഹരി വ്യാപകമാകുന്നതിന്റെ പ്രധാന കാരണം എസ്എഫ്‌ഐയില്‍ ഉള്ളവരാണെന്നും കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. രാഷ്ട്രീയ സംരക്ഷണം ഉള്ളത് കൊണ്ടാണ് ലഹരി മാഫിയ കേരളത്തില്‍ വ്യാപകമാകുന്നതെന്നും 9 വര്‍ഷം കേരളം ഭരിച്ചിട്ടും ലഹരിയുടെ വേരറുക്കാന്‍ കേരളത്തിലെ മുഖ്യമന്ത്രിക്ക് എന്തുകൊണ്ട് സാധിച്ചില്ലെന്നും ചെന്നിത്തല ചോദിച്ചു.
*കെ.എസ്.എഫ്.ഇ*
*സ്‌ക്രീന്‍ ഷോട്ട് മത്സരം*
സ്‌ക്രീന്‍ ഷോട്ടെടുത്തയക്കൂ; ദിവസേന സമ്മാനം നേടൂ.
ഡെയ്‌ലി ന്യൂസിന്റെ ടെക്സ്റ്റ് /വീഡിയോ വാര്‍ത്തകളില്‍ വരുന്ന കെ.എസ്.എഫ്.ഇ യുടെ പരസ്യത്തിന്റെ സ്‌ക്രീന്‍ ഷോട്ടെടുത്ത് നിങ്ങളുടെ പിന്‍ കോഡടക്കമുള്ള അഡ്രസും ഫോണ്‍ നമ്പറും സഹിതം 9526 133 833 എന്ന നമ്പറിലേക്ക് അയക്കുക. തിരഞ്ഞെടുക്കപ്പെടുന്ന ഒരാള്‍ക്ക് അമൃത് വേണി ഹെയര്‍ എലിക്‌സിറിന്റെ 460 രൂപ വിലയുള്ള 50ml ന്റെ ബോട്ടില്‍ ദിവസേന സമ്മാനമായി ലഭിക്കുന്നതാണ്.
*മാര്‍ച്ച് 14 ലെ വിജയി : ലിന്‍ജു, മാവൂര്‍ റോഡ്, കോഴിക്കോട്*
◾https://dailynewslive.in/ കളമശ്ശേരി സര്‍ക്കാര്‍ പോളിടെക്‌നിക് കോളേജ് ക്യാമ്പസില്‍ ലഹരി ഇടപാട് നടക്കുന്നെന്ന് സൂചന നല്‍കി പ്രിന്‍സിപ്പള്‍ പൊലീസിന് കത്ത് നല്‍കിയത് ഈ മാസം 12 ന് . ലഹരിക്കായി പണപ്പിരിവ് നടത്തുന്ന കാര്യവും കത്തിലുണ്ട്. ഇതിന്റെ പശ്ചാത്തലത്തിലാണ് ക്യാമ്പസില്‍ പൊലീസ് റെയ്ഡ് നടത്തിയത്. കോളേജ് ഹോസ്റ്റലില്‍ നിന്നും രണ്ട് കിലോയിലേറെ കഞ്ചാവ് ശേഖരമാണ് പൊലീസ് പിടിച്ചെടുത്തത്. സംഭവത്തില്‍ 2 എഫ് ഐ ആറുകളാണ് പൊലീസ് രജിസ്റ്റര്‍ ചെയ്തത്.
◾https://dailynewslive.in/ മണ്ഡല പുനര്‍നിര്‍ണയ നീക്കത്തിനെതിരായ എം.കെ.സ്റ്റാലിന്റെ പോരാട്ടത്തിന് സിപിഎം പിന്തുണ. ചെന്നൈ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ പിണറായി വിജയന്, പാര്‍ട്ടി കേന്ദ്ര നേതൃത്വം അനുമതി നല്‍കി. മണ്ഡല പുനര്‍നിര്‍ണയ നീക്കത്തില്‍ തെക്കേ ഇന്ത്യന്‍ സംസ്ഥനങ്ങളുടെ ആശങ്ക പരിഹരിക്കണമെന്ന എം കെ സ്റ്റാലിന്റെ ആവശ്യം ന്യായമെന്നാണ് സിപിഎം അഭിപ്രായം.
◾https://dailynewslive.in/ കേരള സര്‍ക്കാരിന്റെ ദില്ലിയിലെ പ്രത്യേക പ്രതിനിധി കെ വി തോമസിന് പ്രതിമാസം 30 ലക്ഷം രൂപയോളം കിട്ടുന്നുവെന്ന ജി സുധാകരന്റെ ആക്ഷേപം തള്ളി കെ വി തോമസ്. സുധാകരന്‍ പറഞ്ഞത് അടിസ്ഥാന രഹിതമായ കാര്യങ്ങളാണെന്നും താന്‍ അധ്യാപകര്‍ക്കും ജനപ്രതിനിധികള്‍ക്കും അനുവദിച്ച പെന്‍ഷന്‍ വാങ്ങുന്ന വ്യക്തിയാണെന്നും ക്യാബിനെറ്റ് റാങ്കില്‍ ഒരു മന്ത്രിക്ക് ലഭിക്കുന്ന ശമ്പളവും ആനുകൂല്യങ്ങളും തനിക്ക് ആവശ്യപ്പെടാമായിരുന്നുവെന്നും കെ വി തോമസ് പറഞ്ഞു. അങ്ങനെ വന്നാല്‍ നിലവിലുള്ള എംപി, എംഎല്‍എ പെന്‍ഷന്‍ വേണ്ടെന്ന് വയ്‌ക്കേണ്ടി വരുമെന്നും പ്രത്യേക പ്രതിനിധിയുടെ കാലയളവ് കഴിയുമ്പോള്‍ പെന്‍ഷന്‍ പുനസ്ഥാപിക്കുന്നത് എളുപ്പമല്ലെന്നും അതിനാലാണ് പ്രതിഫലം വേണ്ടെന്നു വച്ചതെന്നും കെ വി തോമസ് പറഞ്ഞു.
*ഒരു ഗോവന്‍ യാത്ര, ഫോര്‍ച്ചൂണിനൊപ്പം*
ഏതു പ്രായക്കാരെയും ആകര്‍ഷിക്കുന്ന സഞ്ചാരികളുടെ പറുദീസയായ ഗോവയിലേക്ക് മൂന്ന് ദിവസം ദിവസം നീണ്ടു നില്‍ക്കുന്ന സ്വപ്നസമാനമായൊരു യാത്ര പോകാം, കേരളത്തിലെ ഏറ്റവും മികച്ച ടൂര്‍ ഓപ്പറേറ്ററായ ഫോര്‍ച്ചൂണ്‍ ടൂര്‍സിനൊപ്പം. ഗൂഗിളില്‍ 4.9 റിവ്യു റേറ്റിംഗുള്ള, 18 വര്‍ഷത്തെ പരിചയ സമ്പത്തുള്ള കേരളത്തിലെ ഏറ്റവും വിശ്വസ്ത ടൂര്‍ ഓപ്പറേറ്റേഴ്‌സായ ഫോര്‍ച്ചൂണ്‍ ടൂര്‍സിനൊപ്പം ഇന്ത്യക്കകത്തും വിദേശത്തുമുള്ള ഓരോ യാത്രകളും നിങ്ങള്‍ക്കും സമ്മാനിക്കുന്നത് അവര്‍ണനീയ മുഹൂര്‍ത്തങ്ങളാകും. തിരുവനന്തപുരത്തും എറണാകുളത്തും തൃശൂരിലും കണ്ണൂരിലുമുള്ള ഞങ്ങളുടെ ഓഫീസുമായി ബന്ധപ്പെടുന്നതിനും ടൂര്‍ ഡെസ്റ്റിനേഷനുകളെ കുറിച്ചും ടൂര്‍ പാക്കേജുകളെ കുറിച്ചും അറിയുന്നതിനും ഞങ്ങളുടെ ഡിജിറ്റല്‍ ബ്രോഷര്‍ ലഭിക്കുന്നതിനും *7025811999* എന്ന നമ്പറില്‍ ബന്ധപ്പെടുക.
◾https://dailynewslive.in/ പി സി ജോര്‍ജിന്റെ ലവ് ജിഹാദ് പരാമര്‍ശത്തില്‍ പി സി ജോര്‍ജിനെതിരെ കേസെടുക്കേണ്ടതില്ലെന്ന് പൊലീസിന് നിയമോപദേശം ലഭിച്ചു. ജോര്‍ജിന്റെ പ്രസംഗത്തില്‍ കേസെടുക്കേണ്ടതായി ഒന്നുമില്ല എന്നാണ് നിയമോപദേശം ലഭിച്ചത്. പാലായില്‍ നടന്ന ലഹരിവിരുദ്ധ സെമിനാറില്‍ മീനച്ചില്‍ താലൂക്കില്‍ മാത്രം 400 പെണ്‍കുട്ടികളെ ലവ് ജിഹാദിലൂടെ നഷ്ടപ്പെട്ടിട്ടുണ്ടെന്നായിരുന്നു ജോര്‍ജിന്റെ പ്രസംഗം.
◾https://dailynewslive.in/ കെഎസ്ആര്‍ടിസിയുടെ ദൈനംദിന ചെലവ് കുറയ്ക്കുന്നതിന് പ്രയോജനപ്രദമാകുന്ന നിര്‍ദ്ദേശങ്ങള്‍ ക്ഷണിച്ച് കെഎസ്ആര്‍ടിസി എംഡി. ഓരോ യൂണിറ്റിലെയും വര്‍ക്ക്‌ഷോപ്പിലെയും ചെലവ് പരമാവധി കുറച്ച് കോര്‍പ്പറേഷനെ സാമ്പത്തിക പ്രതിസന്ധിയില്‍ നിന്നും കരകയറ്റുന്നതിന് ദീര്‍ഘവീക്ഷണത്തോടെയുളള നടപടികളാണ് സ്വീകരിക്കുന്നത്.
◾https://dailynewslive.in/ തിരുവനന്തപുരം കടയ്ക്കല്‍ ക്ഷേത്രോത്സവത്തിലെ വിപ്ലവഗാനത്തിനെതിരെ ദേവസ്വം ബോര്‍ഡ്. കടയ്ക്കലില്‍ സംഭവിച്ചത് അംഗീകരിക്കാന്‍ കഴിയാത്ത കാര്യമാണെന്നും ദേവസ്വം വിജിലന്‍സ് അന്വേഷണം നടത്തുമെന്നും റിപ്പോര്‍ട്ട് ലഭിച്ചാല്‍ ആര്‍ക്കെതിരായാലും നടപടിയുണ്ടാകുമെന്നും തിരുവിതാംകൂര്‍ ദേവസ്വം പ്രസിഡന്റ് പി എസ് പ്രശാന്ത് പറഞ്ഞു. 19ന് ചേരുന്ന ദേവസ്വം ബോര്‍ഡ് യോഗം അജണ്ട വച്ച് ചര്‍ച്ച ചെയ്യുമെന്നും പ്രസിഡന്റ് പറഞ്ഞു.
*Unskippable കളക്ഷനുമായി പുളിമൂട്ടില്‍ സില്‍ക്സ്*
നൂറ് വര്‍ഷങ്ങളുടെ നിറവില്‍ നില്‍ക്കുന്ന നിങ്ങളുടെ പ്രിയപ്പെട്ട പുളിമൂട്ടില്‍ സില്‍ക്‌സിലെ അണ്‍സ്‌കിപ്പബിള്‍ കളക്ഷന്‍ നിങ്ങള്‍ക്കൊരിക്കലും സ്‌കിപ്പ് ചെയ്യാനാകില്ല. കാരണം നിങ്ങളുടെ മനസ്സറിഞ്ഞ ഏറ്റവും വലിയ ഉത്സവകാല കളക്ഷനുകളും ട്രെന്‍ഡിംഗ് വെഡ്ഡിംഗ് കളക്ഷനുകളും പുളിമൂട്ടില്‍ സില്‍ക്സില്‍ മാത്രം. നിങ്ങള്‍ ആഗ്രഹിച്ചത് എന്തും ഇവിടെ ഉണ്ട്. വരൂ, നമുക്ക് ആഘോഷങ്ങള്‍ കളറാക്കാം.
*പുളിമൂട്ടില്‍ സില്‍ക്സ്*
*നൂറിന്റെ നിറവിന്റെ വിശ്വാസ്യത*
◾https://dailynewslive.in/ സര്‍ക്കാര്‍ കര്‍ഷക സൗഹൃദമാകണമെന്ന് ചങ്ങനാശ്ശേരി അതിരൂപത ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടം ആവശ്യപ്പെട്ടു. മന്ത്രി സജി ചെറിയാനെ വേദിയിലിരുത്തിയാണ് അദ്ദേഹം സര്‍ക്കാരിനെതിരായി വിമര്‍ശനം ഉന്നയിച്ചത്. സമര്‍ത്ഥരായ യുവജനങ്ങള്‍ ഉണ്ടെങ്കിലും അവര്‍ക്ക് നാട്ടില്‍ ജീവിക്കാന്‍ ആകാത്ത അവസ്ഥയാണെന്നും കാര്‍ഷിക മേഖലയിലേക്ക് കടന്നു വരാന്‍ യുവജനങ്ങള്‍ ഇപ്പോള്‍ ആഗ്രഹിക്കുന്നില്ലെന്നും സംസ്ഥാനത്ത് കര്‍ഷകര്‍ വലിയ പ്രതിസന്ധി നേരിടുന്നതാണ് കാരണമെന്നും അദ്ദേഹം പറഞ്ഞു.
◾https://dailynewslive.in/ തൃശൂര്‍ പുതുക്കാട് നന്തിപുലം പയ്യൂര്‍കാവില്‍ വെടിക്കെട്ട് നടക്കുന്ന സ്ഥലത്ത് ആനയെ തളച്ച സംഭവത്തില്‍ ക്ഷേത്ര ഭാരവാഹികള്‍ക്കെതിരെ വരന്തരപ്പിള്ളി പൊലീസ് കേസെടുത്തു. പൂരത്തിനെത്തിച്ച ആന കഴിഞ്ഞ ദിവസം വിരണ്ടിരുന്നു. ഇതിന് പിന്നാലെയാണ് സ്‌ഫോടകവസ്തുക്കള്‍ അലക്ഷ്യമായി കൈകാര്യം ചെയ്തതിനും ആനയെ വെടിക്കെട്ട് നടക്കുന്നിടത്ത് തളച്ചതിനും പൊലീസ് കേസെടുത്തത്.
◾https://dailynewslive.in/ കരമന-കളിയിക്കാവിള ദേശീയപാത വികസനത്തിന്റെ രണ്ടാം ഘട്ടത്തിന്റെ ഭാഗമായി കൊടിനട മുതല്‍ വഴിമുക്ക് വരെയുള്ള കെട്ടിടങ്ങള്‍ പൊളിച്ചു തുടങ്ങി. വര്‍ഷങ്ങളായി ഇഴഞ്ഞ് നീങ്ങിയ രണ്ടാം ഭാഗത്തിന്റെ പ്രവര്‍ത്തനങ്ങള്‍ വീണ്ടും തുടങ്ങി. നഷ്ടപരിഹാരം വൈകുന്നത് പദ്ധതിക്ക് വെല്ലുവിളിയായിരുന്നതിനാല്‍ നടപടി പൂര്‍ത്തിയാക്കിയവരുടെ കെട്ടിടങ്ങളാണ് പൊളിച്ചു തുടങ്ങിയത്.
*കെ.എസ്.എഫ്.ഇ ഗാലക്സി ചിട്ടികളില്‍ ചേരൂ, ജീവിതം അടിപൊളിയാക്കൂ..*
മെഗാ ബമ്പര്‍ സമ്മാനം ഒരു മെഴ്സിഡസ് ബെന്‍സ് കാര്‍ ◼️ബമ്പര്‍ സമ്മാനം: 17 ഇന്നോവ കാറുകള്‍
*കെ.എസ്.എഫ്.ഇ ഗാലക്സി ചിട്ടികള്‍ (സീരീസ് 3):*
ശാഖാതല സമ്മാനങ്ങള്‍ : 5,000 ഗിഫ്റ്റ് കാര്‍ഡുകള്‍ ◼️ഓരോ ചിട്ടിയിലും ഒരാള്‍ക്ക് വീതം.
*ടോള്‍ ഫ്രീ ഹെല്‍പ്പ് ലൈന്‍ നമ്പര്‍ : 1800-425-3455*
◾https://dailynewslive.in/ കേരളത്തില്‍ വരും ദിവസങ്ങളില്‍ ഇടിമിന്നലോടെ മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ പ്രവചനം. ഇന്ന് 7 ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടെ നേരിയ മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പ് അറിയിച്ചു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് മഴക്ക് സാധ്യതയുള്ളത്.
◾https://dailynewslive.in/ കോഴിക്കോട് വടകരയില്‍ മൂന്ന് ബൈക്കുകള്‍ കൂടെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. കുട്ടികള്‍ മോഷ്ടിച്ച ബൈക്കുകള്‍ ആണോ എന്ന് പരിശോധിക്കുന്നുണ്ട്. ഇതോടെ കണ്ടെടുത്ത ബൈക്കുകളുടെ എണ്ണം 10 ആയി. വാഹനത്തിന്റെ നമ്പര്‍ മാറ്റിയും ചേസ് നമ്പര്‍ മായ്ച്ചുമാണ് വാഹനങ്ങള്‍ ഉപയോഗിച്ചിരുന്നത്. സംഭവത്തില്‍ ലഹരിക്കടത്ത് സംഘത്തിന്റെ അടക്കം ബന്ധം അന്വേഷിക്കുമെന്ന് പൊലീസ് വ്യക്തമാക്കി.
◾https://dailynewslive.in/ ആശാ വര്‍ക്കര്‍മാരുടെ സമരത്തില്‍ പങ്കെടുക്കുന്ന പാലോട് സ്വദേശി അനിത കുമാരിയുടെ ജപ്തി കുടിശിക അടയ്ക്കുമെന്ന് ഓര്‍ത്തഡോക്‌സ് സഭ. അനിത കുമാരിയുടെ വീട് ജപ്തി ചെയ്യാന്‍ കേരള ബാങ്ക് നോട്ടീസ് അയച്ച വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടതോടെയാണ് ഓര്‍ത്തഡോക്‌സ് സഭ വിഷയത്തില്‍ ഇടപെട്ടത്. രണ്ട് ലക്ഷം രൂപയുടെ വായ്പ കുടിശ്ശികയായതോടെയാണ് കേരള ബാങ്ക് ജപ്തി നോട്ടീസ് നല്‍കിയത്.
◾https://dailynewslive.in/ തൃശൂര്‍ ചാവക്കാട്ട് എം കെ സൂപ്പര്‍ മാര്‍ക്കറ്റില്‍ നിന്നും കണക്കില്‍ കൃത്രിമം കാട്ടി ഒന്നേകാല്‍ കോടി രൂപയുടെ തട്ടിപ്പ് നടത്തിയെന്ന പരാതിയില്‍ രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍. പാവറട്ടി സ്വദേശി മുഹസിന്‍, പുത്തന്‍കടപ്പുറം ചെങ്കോട്ട സ്വദേശി അജ്മല്‍ എന്നിവരെയാണ് ചാവക്കാട് പൊലീസ് അറസ്റ്റ് ചെയ്തത്. സൂപ്പര്‍ മാര്‍ക്കറ്റില്‍ സീനിയര്‍ അക്കൗണ്ടന്റും ക്യാഷ് ഹെഡ് ഓഫീസറുമായി ജോലി ചെയ്തിരുന്ന ഇരുവരും പല ദിവസങ്ങളിലായി സ്ഥാപനത്തില്‍ കളക്ഷനായി ലഭിച്ച തുകയില്‍ കൃത്രിമം കാട്ടിയെന്നാണ് പരാതി.
◾https://dailynewslive.in/ നിരോധിത വല ഉപയോഗിച്ച് ചെറുമത്സ്യങ്ങള്‍ പിടിച്ച മത്സ്യബന്ധന ട്രോളര്‍ ബോട്ട് ഫിഷറീസ് – മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് കോസ്റ്റല്‍ പൊലീസ് സംയുക്ത സംഘം പിടികൂടി പിഴ ചുമത്തി. എറണാകുളം ജില്ലയിലെ മുനമ്പം പള്ളിപ്പുറം സ്വദേശി മരിയാലയം വീട്ടില്‍ ശെല്‍വരാജ് എന്നയാളുടെ കരിഷ്മ 2 എന്ന ബോട്ടാണ് പിടിച്ചെടുത്തത്. ബോട്ടില്‍ ഉണ്ടായിരുന്ന മത്സ്യം ലേലം ചെയ്ത് കിട്ടിയ 3,23,250 രൂപ അടക്കം 5,73,250 രൂപ പിഴ ഈടാക്കി.
◾https://dailynewslive.in/ തൃശൂര്‍ പുന്നയൂര്‍ക്കുളം അണ്ടത്തോട് തങ്ങള്‍പടി 310 ബീച്ചിലെ കള്ള്ഷാപ്പ് പൂട്ടി. കള്ള് ഷാപ്പിനെതിരെ നാട്ടുകാരുടെ നേതൃത്വത്തില്‍ രൂപീകരിച്ച ആക്ഷന്‍ കൗണ്‍സില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൂട്ടിയത്. പാര്‍പ്പിടാവശ്യത്തിനുള്ള കെട്ടിടത്തിലാണ് ഷാപ്പ് പ്രവര്‍ത്തിക്കുന്നതെന്നും, കെട്ടിടത്തില്‍ അനധികൃതമായി നിര്‍മ്മാണ പ്രവര്‍ത്തികള്‍ നടത്തിയിട്ടുള്ളതായും പഞ്ചായത്ത് അധികൃതര്‍ കണ്ടെത്തിയിരുന്നു.
◾https://dailynewslive.in/ കോടിക്കണക്കിന് രൂപയുടെ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ പിടികൂടിയ ലിത്വാനിയന്‍ പൗരന്‍ അലക്‌സേജ് ബസിക്കോവ് വര്‍ക്കലയില്‍ താമസം തുടങ്ങിയത് അഞ്ച് വര്‍ഷം മുമ്പെന്ന് പൊലീസ്. സൈബര്‍ ആക്രമണവും കംപ്യൂട്ടര്‍ ഹാക്കിംഗ് ഉള്‍പ്പെടെ നിരവധി കേസുകള്‍ അമേരിക്കയില്‍ ഇയാള്‍ക്കെതിരെ ഉണ്ടെന്ന് ഡിഐജി അജിത ബീഗം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
◾https://dailynewslive.in/ മലപ്പുറം നടുവട്ടത്ത് യുവതിയെ ഭര്‍ത്താവ് ഉപദ്രവിക്കുന്നുവെന്നും ഫോണിലൂടെ തലാഖ് ചൊല്ലിയെന്നും പരാതി. മലപ്പുറം നടുവട്ടം സ്വദേശിയായ ഇരുപത്തിയൊന്നുകാരിയുടെ പരാതിയില്‍ കല്‍പകഞ്ചേരി പൊലീസ് ഭര്‍ത്താവ് എടക്കുളം സ്വദേശി ഷാഹുല്‍ ഹമീദിനെതിരെ കേസെടുത്തു. മൂന്നു വര്‍ഷം മുമ്പാണ് യുവതിയും ഷാഹുല്‍ ഹമീദും തമ്മിലുള്ള വിവാഹം നടന്നത്.
◾https://dailynewslive.in/ വ്‌ലോഗര്‍ ജുനൈദ് വാഹനാപകടത്തില്‍ മരിച്ച സംഭവത്തില്‍ അസ്വാഭാവികത ഉണ്ടോയെന്ന് മഞ്ചേരി പൊലീസ് അന്വേഷണം ആരംഭിച്ചു. സ്ഥലത്തെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് പരിശോധിക്കും. ജുനൈദ് അപകടകരമായ രീതിയില്‍ വാഹനം ഓടിക്കുന്നുവെന്ന് പൊലീസ് കണ്‍ട്രോള്‍ റൂമിലേക്ക് ഒരാള്‍ വിളിച്ച് അറിയിച്ചിരുന്നു. ഇയാളുടെ മൊഴിയടക്കം രേഖപ്പെടുത്തും. എന്നാല്‍ മരണത്തില്‍ ജുനൈദിന്റെ കുടുംബം പരാതി നല്‍കിയിട്ടില്ല.
◾https://dailynewslive.in/ നിര്‍മാണ കരാറുകളില്‍ മുസ്ലിം സംവരണത്തിനുള്ള വിവാദ നിയമഭേദഗതിയുമായി കര്‍ണാടക സര്‍ക്കാര്‍. രണ്ട് കോടി വരെയുള്ള സര്‍ക്കാര്‍ നിര്‍മാണക്കരാറുകള്‍ അനുവദിക്കുന്നതില്‍ 4% മുസ്ലിം സംവരണം ഏര്‍പ്പെടുത്തും. നേരത്തേ രണ്ട് കോടി വരെയുള്ള സര്‍ക്കാര്‍ നിര്‍മാണക്കരാറുകളില്‍ എസ്‌സി, എസ്ടി സംവരണമുണ്ട്. സമാനമായ രീതിയില്‍ മുസ്ലിം സമുദായത്തിലുള്ളവര്‍ക്കും ടെണ്ടറുകളില്‍ സംവരണം നല്‍കാനാണ് നിയമഭേദഗതി.
◾https://dailynewslive.in/ തിരിച്ചറിഞ്ഞ മുഴുവന്‍ അനധികൃത കുടിയേറ്റക്കാരെയും അമേരിക്കയില്‍ നിന്ന് തിരികെയെത്തിച്ചതായി ഇന്ത്യ. ഇതുവരെ 388 പേരെ തിരികെയെത്തിച്ചുവെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. അനധികൃത കുടിയേറ്റത്തിന് വഴിയൊരുക്കുന്ന ഏജന്‍സികള്‍ക്കെതിരെ യു എസ് കടുത്ത നടപടി സ്വീകരിക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു.
◾https://dailynewslive.in/ പാലസ്തീന്‍ ജനതയ്ക്കും ഹമാസിനും അനുകൂലമായ പ്രതിഷേധത്തില്‍ പങ്കാളിയായി എന്ന പേരില്‍ പേരില്‍ സ്റ്റുഡന്റ് വിസ റദ്ദായ ഇന്ത്യന്‍ ഗവേഷക വിദ്യാര്‍ത്ഥിനി അമേരിക്കയില്‍നിന്നും സ്വയം നാടുകടന്നു. കൊളംബിയ സര്‍വ്വകലാശാലയിലെ അര്‍ബന്‍ പ്ലാനിംഗ് വിഭാഗത്തിലെ ഗവേഷക വിദ്യാര്‍ത്ഥിനി രഞ്ജിനി ശ്രീനിവാസനാണ് പുതുതായി നിലവില്‍വന്ന’സ്വയം നാടുകടക്കല്‍’ അവസരം ഉപയോഗിച്ച് അമേരിക്ക വിട്ടതെന്ന് യുഎസ് ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഹോം ലാന്‍ഡ് സെക്യൂരിറ്റി വ്യക്തമാക്കി.
◾https://dailynewslive.in/ കുവൈത്തില്‍ സര്‍ക്കാര്‍ മേഖലയ്ക്ക് ചെറിയ പെരുന്നാള്‍ അവധി ദിവസങ്ങള്‍ പ്രഖ്യാപിച്ചു.ഈദുല്‍ ഫിത്‌റിന്റെ ആദ്യ ദിവസം മാര്‍ച്ച് 30 ഞായറാഴ്ചയാണെങ്കില്‍, ഈദുല്‍ ഫിത്‌റിന്റെ ഭാഗമായി എല്ലാ മന്ത്രാലയങ്ങള്‍ക്കും സര്‍ക്കാര്‍ ഏജന്‍സികള്‍ക്കും പൊതു സ്ഥാപനങ്ങള്‍ക്കും മൂന്ന് ദിവസത്തെ അവധി നല്‍കാന്‍ കൗണ്‍സില്‍ സെഷനില്‍ അംഗീകാരം നല്‍കി. തുടര്‍ന്ന് ഏപ്രില്‍ 2 ബുധനാഴ്ച പ്രവൃത്തി ദിവസം പുനരാരംഭിക്കും.
◾https://dailynewslive.in/ കുവൈത്തില്‍ ഒരു സ്‌കൂളിന് തീപിടിച്ചു. ഫര്‍വാനിയ ഗവര്‍ണറേറ്റിലെ ജലീബ് അല്‍ ഷുയൂഖ് പ്രദേശത്തുള്ള സ്വകാര്യ സ്‌കൂളിലാണ് തീപിടുത്തമുണ്ടായത്. സംഭവസ്ഥലത്ത് നിന്നും കുട്ടികളെയും സ്‌കൂള്‍ ജീവനക്കാരെയും സുരക്ഷിതമായി ഒഴിപ്പിച്ചതായി സുരക്ഷാ അധികൃതരെ ഉദ്ദരിച്ച് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
◾https://dailynewslive.in/ വടക്കന്‍ ഇറ്റലിയില്‍ കനത്ത മണ്ണിടിച്ചിലും വെള്ളപ്പൊക്കവും. ഇതേ തുടര്‍ന്ന് ഫ്‌ലോറന്‍സിലും പിസയിലും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. നിരവധി ആളുകളെ മാറ്റിപ്പാര്‍പ്പിച്ചു. ടസ്‌കനിയില്‍ വെള്ളപ്പൊക്ക മുന്നറിയിപ്പ് നിലനില്‍ക്കുന്നതിനാല്‍ ഫ്‌ലോറന്‍സ് കത്തീഡ്രല്‍ അടച്ചു. ഫ്‌ളോറന്‍സിലും പരിസര പ്രദേശങ്ങളിലും കനത്ത മഴ പെയ്തതോടെ നദികള്‍ കര കവിഞ്ഞൊഴുകുകയും തെരുവുകള്‍ വെള്ളത്തിനടിയിലാവുകയും ചെയ്തതോടെ ജാഗ്രത പുലര്‍ത്താന്‍ ടസ്‌കനി പ്രസിഡന്റ് യൂജെനിയോ ഗിയാനി ജനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി.
◾https://dailynewslive.in/ വസന്തകാല അവധിക്കായി ഡൊമിനിക്കന്‍ റിപ്പബ്ലിക്കിലെത്തിയ 20കാരിയായ ഇന്ത്യന്‍ വിദ്യാര്‍ത്ഥിനി സുദീക്ഷ കൊണങ്കിയെ കാണാതായ സംഭവത്തില്‍ അന്വേഷണത്തില്‍ കണ്ടെത്തിയത് നിരവധി ദുരൂഹതകള്‍. അമേരിക്കയില്‍ സ്ഥിര താമസമാക്കിയ സുദീക്ഷ പിറ്റ്‌സ്ബര്‍ഗ് സര്‍വ്വകലാശാല വിദ്യാര്‍ത്ഥിനിയായിരുന്നു. ഡൊമിനിക്കന്‍ റിപ്പബ്ലിക്ക് സ്വദേശിയായ 24കാരന്‍ ജോഷ്വാ റിബ്ബേയ്‌ക്കൊപ്പമാണ് സുദീക്ഷയെ അവസാനം കണ്ടത്. എന്നാല്‍ പൊലീസ് ചോദ്യം ചെയ്യലില്‍ ഇയാള്‍ വ്യത്യസ്ത മൊഴികളാണ് നല്‍കുന്നത് .
◾https://dailynewslive.in/ തന്റെ കന്നി പ്രസംഗത്തില്‍ ട്രംപിന്റെ നയങ്ങള്‍ക്കെതിരെ വിമര്‍ശനവുമായി കനേഡിയന്‍ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണി. കാനഡ അമേരിക്കയുടെ ഭാഗമാകണമെന്ന നിര്‍ദേശം അസംബന്ധമെന്നും ട്രംപിനെ ബഹുമാനിക്കുന്നുവെന്നും എന്നാല്‍ തല്‍ക്കാലം കൂടിക്കാഴ്ച നടത്താനില്ലെന്നും കാര്‍ണി പറഞ്ഞു. ട്രംപിന്റെ സാമ്പത്തിക നയങ്ങള്‍ക്കെതിരെ കടുത്ത നിലപാട് തന്നെയാകും കാനഡ സ്വീകരിക്കുകയെന്ന് കാര്‍ണി തന്റെ പ്രസംഗത്തില്‍ വ്യക്തമാക്കി.
◾https://dailynewslive.in/ അഫ്ഗാനിസ്ഥാനില്‍നിന്നുള്ള അമേരിക്കന്‍ സൈന്യത്തിന്റെ പിന്മാറ്റത്തെ രൂക്ഷമായി വിമര്‍ശിച്ച് അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ്. പിന്മാറ്റം കൈകാര്യംചെയ്ത രീതിയെ വിമര്‍ശിച്ച ട്രംപ്, അതിന്റെ പേരില്‍ തന്റെ മുന്‍ഗാമികളെ ജയിലിലടക്കണമെന്നും ആവശ്യപ്പെട്ടു.
◾https://dailynewslive.in/ സുരക്ഷ മുന്‍നിര്‍ത്തി പാക്കിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, ക്യൂബ തുടങ്ങിയ 41 രാജ്യങ്ങിലെ പൗരന്മാര്‍ക്ക് യാത്രാവിലക്ക് ഏര്‍പ്പെടുത്താന്‍ യുഎസ് ഭരണകൂടം തീരുമാനിച്ചതായി റിപ്പോര്‍ട്ട്. ഈ രാജ്യങ്ങളെ മൂന്നു ഗ്രൂപ്പുകളാക്കി തിരിച്ചായിരിക്കും വിലക്ക് ഏര്‍പ്പെടുത്തുക. പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഏര്‍പ്പെടുത്താന്‍ പോകുന്ന യാത്രാവിലക്ക് യുഎസില്‍ പഠനം നടത്താന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ഥികളെയും ദോഷകരമായി ബാധിക്കുമെന്നും റിപ്പോര്‍ട്ടുകള്‍
◾https://dailynewslive.in/ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ കുടുങ്ങിക്കിടക്കുന്ന സുനിത വില്യംസണിനെയും ബുച്ച് വില്‍മോറിനെയും തിരികെയെത്തിക്കുന്നതിന്റെ ഭാഗമായ സ്‌പേസ് എക്‌സ് പേടകം ഡ്രാഗണ്‍ ക്രൂ 10 വിക്ഷേപിച്ചു. ഇന്ത്യന്‍ സമയം പുലര്‍ച്ചെ 4.33 ന് കുതിച്ചുയര്‍ന്ന പേടകത്തില്‍ നാല് ബഹിരാകാശ യാത്രികരാണുള്ളത്.
◾https://dailynewslive.in/ വനിതാ പ്രീമിയര്‍ ലീഗില്‍ മുംബൈ ഇന്ത്യന്‍സ്, ഡല്‍ഹി ക്യാപിറ്റല്‍സ് കിരീട പോരാട്ടം ഇന്ന് വൈകിട്ട് എട്ടിന് മുംബൈയില്‍. വനിതാ പ്രീമിയര്‍ ലീഗിലെ കരുത്തുറ്റ ടീമുകളാണ് ഇരുവരും. ആദ്യ സീസണില്‍ കിരീടം നേടിയ മുംബൈ വീണ്ടുമൊരു കിരീട നേട്ടത്തിനായാണ് ഫൈനലിനെത്തിയിരിക്കുന്നത്. എന്നാല്‍ ഡല്‍ഹിക്കിത് മൂന്നാം ഫൈനലാണ്.രണ്ട് മലയാളി താരങ്ങള്‍ നേര്‍ക്കുനേര്‍ വരുന്ന മത്സരം കൂടിയാണിത്. ഡല്‍ഹിക്കായി മിന്നു മണിയും മുംബൈക്കായി സജന സജീവനും കളിക്കുന്നുണ്ട്.
◾https://dailynewslive.in/ കേരളം ആസ്ഥാനമായ പ്രമുഖ ബാങ്കിതര ധനകാര്യ സ്ഥാപനവും മുന്‍നിര സ്വര്‍ണപ്പണയ സ്ഥാപനവുമായ മുത്തൂറ്റ് ഫിനാന്‍സിന്റെ സ്വര്‍ണ പണയ ബിസിനസ് കൈകാര്യം ചെയ്യുന്ന ആസ്തി ചരിത്രത്തില്‍ ആദ്യമായി ഒരു ലക്ഷം കോടി രൂപയെന്ന നാഴികക്കല്ല് പിന്നിട്ടു. 2024 ഡിസംബറില്‍ അവസാനിച്ച പാദത്തില്‍ മുത്തൂറ്റ് ഫിനാന്‍സിന്റെ സ്വര്‍ണ വായ്പാ ആസ്തി 92,964 കോടി രൂപയായിരുന്നു. മുന്‍ വര്‍ഷത്തെ സമാനപാദത്തെ അപേക്ഷിച്ച് 34.5 ശതമാനം വര്‍ധനയും തൊട്ടു മുന്‍പാദത്തേക്കാള്‍ 7.9 ശതമാനം വര്‍ധനയും നേടിയിരുന്നു. കേരളത്തിലെ ഏറ്റവും മൂല്യമേറിയ ലിസ്റ്റഡ് കമ്പനിയാണ് മുത്തൂറ്റ് ഫിനാന്‍സ്. കഴിഞ്ഞ ഫെബ്രുവരി അഞ്ചിന് കമ്പനിയുടെ വിപണി മൂല്യം 91,000 കോടി രൂപ കടന്നിരുന്നു. വിപണി മൂല്യം നിലവില്‍ 88,363 കോടി രൂപയാണ്. 44,459 കോടി രൂപ വിപണി മൂല്യമുള്ള കല്യാണ്‍ ജുവലേഴ്‌സ് ആണ് രണ്ടാം സ്ഥാനത്തുള്ള കേരള കമ്പനി. ഫെഡറല്‍ ബാങ്ക്, ഫാക്ട്, കൊച്ചിന്‍ ഷിപ്പ്യാര്‍ഡ് എന്നിവയാണ് തൊട്ടടുത്ത സ്ഥാനങ്ങളില്‍. ഡിസംബറില്‍ അവസാനിച്ച ഒന്‍പത് മാസക്കാലയളവില്‍ മുത്തൂറ്റ് ഫിനാന്‍സിന്റെ ലാഭം 19 ശതമാനം വര്‍ധിച്ച് 3,908 കോടി രൂപയിലെത്തിയിരുന്നു. കമ്പനി കൈകാര്യം ചെയ്യുന്ന സംയോജിത വായ്പാ ആസ്തികള്‍ കഴിഞ്ഞ ഒന്‍പത് മാസങ്ങളില്‍ വാര്‍ഷിക അടിസ്ഥാനത്തില്‍ 34 ശതമാനം വര്‍ധനയോടെ 1,11,308 കോടി രൂപയിലും എത്തിയിട്ടുണ്ട്. ഡിസംബര്‍ പാദത്തിലെ സംയോജിത ലാഭം 21 ശതമാനം വര്‍ധിച്ച് 1,392 രൂപയിലുമെത്തി.
◾https://dailynewslive.in/ ഭക്ഷ്യ വിതരണ വിപണിയില്‍ സൊമാറ്റോയുടെയും സ്വിഗ്ഗിയുടെയും ആധിപത്യത്തെ തകര്‍ക്കാനൊരുങ്ങി റൈഡ്-ഹെയ്‌ലിങ് ആപ്പ് റാപ്പിഡോ. സൊമാറ്റോ, സ്വിഗ്ഗി എന്നിവയുമായി മത്സരിക്കാന്‍ കഴിയുന്ന ഒരു ബിസിനസ് മോഡല്‍ വികസിപ്പിക്കുന്നതിനായി മുതിര്‍ന്ന റാപ്പിഡോ എക്സിക്യൂട്ടീവുകള്‍ റസ്റ്റോറന്റ് ഉടമകളുമായി കൂടിക്കാഴ്ച നടത്തുന്നു. എന്നാല്‍ റാപ്പിഡോ ഇതിനകം തന്നെ വ്യക്തിഗത റസ്റ്റോറന്റുകള്‍ക്ക് ഡെലിവറി സേവനങ്ങള്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. 2015 ല്‍ ബൈക്ക് ടാക്സി പ്ലാറ്റ്ഫോമായി പ്രവര്‍ത്തനമാരംഭിച്ച റാപ്പിഡോ ഇന്ത്യയിലെ മത്സരാധിഷ്ഠിത റൈഡ്-ഹെയ്‌ലിങ് മേഖലയില്‍ രണ്ടാം സ്ഥാനത്താണ്. റൈഡ്-ഹെയ്‌ലിങ്ങില്‍ നിന്ന് വാര്‍ഷിക മൊത്ത വ്യാപാര മൂല്യം ഒരു ബില്യണ്‍ ഡോളര്‍ കടന്ന കമ്പനിയാണ് റാപ്പിഡോ. നൂറിലധികം നഗരങ്ങളിലായി പ്രവര്‍ത്തിക്കുന്ന കമ്പനി ഈ വര്‍ഷം ഇന്ത്യയിലുടനീളമുള്ള 500 നഗരങ്ങളിലേക്ക് സേവനം വ്യാപിപ്പിച്ചിട്ടുണ്ട്. അടുത്ത ഘട്ടത്തിലേക്ക് കടക്കാനുള്ള പദ്ധതികള്‍ പുരോഗമിക്കുകയാണ്. ഭക്ഷ്യ വിതരണ മേഖലയിലേക്കുള്ള റാപ്പിഡോയുടെ കടന്നുവരവിനെ തന്ത്രപരമായ നീക്കമായാണ് കാണേണ്ടത്. ഹൈപ്പര്‍ലോക്കല്‍ ഡെലിവറികള്‍ക്കായി നിലവിലുള്ള ഇരുചക്ര വാഹനങ്ങളുടെ ശേഖരം പരമാവധി പ്രയോജനപ്പെടുത്താനും ദ്രുത വാണിജ്യത്തിനായുള്ള വര്‍ധിച്ചുവരുന്ന ആവശ്യം മുതലെടുക്കാനും കമ്പനി ലക്ഷ്യമിടുന്നുണ്ട്.
◾https://dailynewslive.in/ ഷെയിന്‍ നിഗം നായകനാകുന്ന ‘ഹാല്‍’ എന്ന ചിത്രത്തിലെ ആ ഗാനം പുറത്തിറങ്ങി. ‘നീയേ ഇടനെഞ്ചു കൊത്തുമൊരു തീയായീ എന്നകമേ…’ എന്ന് തുടങ്ങുന്ന ഗാനം ആദിത്യ ആര്‍.കെ ആണ് ആലപിച്ചിരിക്കുന്നത്. വിനായക് ശശികുമാറിന്റെ വരികള്‍ക്ക് നന്ദഗോപന്‍ വി ഈണം നല്‍കി. ഷെയിനിന്റെ കിടിലന്‍ ഡാന്‍സ് നമ്പറുകളും ഗാന രംഗത്തിലുണ്ട്. ഷെയിന്‍ നിഗത്തിന്റെ കരിയറിലെ തന്നെ ഏറ്റവും ചിലവേറിയ ചിത്രങ്ങളില്‍ ഒന്നായെത്തുന്ന വീര സംവിധാനം ചെയ്യുന്ന ‘ഹാല്‍’. ഏപ്രില്‍ 24ന് ചിത്രം റിലീസാകും. സാക്ഷി വൈദ്യയാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. ജോണി ആന്റണി, നത്ത്, വിനീത് ബീപ്കുമാര്‍, കെ മധുപാല്‍, സംഗീത മാധവന്‍ നായര്‍, ജോയ് മാത്യു, നിഷാന്ത് സാഗര്‍, നിയാസ് ബെക്കര്‍, റിയാസ് നര്‍മകാല, സുരേഷ് കൃഷ്ണ, രവീന്ദ്രന്‍, സോഹന്‍ സീനുലാല്‍, മനോജ് കെ യു, ഉണ്ണിരാജ, ശ്രീധന്യ തുടങ്ങിയവരും ചിത്രത്തില്‍ ശ്രദ്ധേയ വേഷങ്ങളില്‍ എത്തുന്നുണ്ട്. മലയാളത്തിന് പുറമെ ഹിന്ദി, തെലുങ്ക്, തമിഴ്, കന്നഡ എന്നീ ഭാഷകളിലായി ഒരേ സമയം റിലീസ് ചെയ്യുന്ന ചിത്രം ഒരു കംപ്ലീറ്റ് കളര്‍ഫുള്‍ എന്റര്‍ടെയ്നര്‍ ആയിരിക്കുമെന്നാണ് സൂചന.
◾https://dailynewslive.in/ ശ്രീജിത്ത് പണിക്കര്‍, നിഷ റിധി, അഞ്ജയ് അനില്‍, ഗോപിനാഥ്, സോജ, വദന, പീശപ്പിള്ളി രാജീവന്‍, ശ്രീമൂലനഗരം പൊന്നന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സുനില്‍ സുബ്രഹ്‌മണ്യന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘ഒടിയങ്കം’ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തെത്തി. യൂട്യൂബില്‍ ശ്രദ്ധിക്കപ്പെട്ട ഒടിയപുരാണം എന്ന ഷോര്‍ട്ട് ഫിലിമാണ് ഒടിയങ്കം എന്ന സിനിമയായി എത്തുന്നത്. ‘ഒടിയപുരാണ’ത്തിന്റെ അണിയറപ്രവര്‍ത്തകര്‍ തന്നെയാണ് ഈ സിനിമയിലും സഹകരിക്കുന്നത്. ശ്രീ മഹാലക്ഷ്മി എന്റര്‍പ്രൈസസിന്റെ ബാനറില്‍ പ്രവീണ്‍കുമാര്‍ മുതലിയാര്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം അഭിജിത്ത് അഭിലാഷ് നിര്‍വ്വഹിക്കുന്നു. ചരിത്ര താളുകളില്‍ എഴുതപ്പെട്ട ആദ്യ ഒടിയന്റെ പിറവിയെ ആസ്പദമാക്കിയാണ് ‘ഒടിയങ്ക’ത്തിന്റ കഥ തുടങ്ങുന്നത്. പ്രണയവും പ്രതികാരവും കൂട്ടി കലര്‍ത്തി ദൃശ്യത്തിനും സൗണ്ടിനും പ്രാധാന്യം നല്‍കിയാണ് ഒടിയങ്കം പ്രേക്ഷകരുടെ മുന്നിലെത്തിക്കുന്നത്.
◾https://dailynewslive.in/ 2026 ല്‍ പുതിയൊരു രൂപത്തില്‍ റെനോ ഡസ്റ്റര്‍ എസ്യുവി ഇന്ത്യയിലേക്ക് തിരിച്ചെത്താന്‍ ഒരുങ്ങുകയാണ്. 2025 സെപ്റ്റംബറില്‍ എസ്യുവിയുടെ ഉത്പാദനം ആരംഭിക്കാനാണ് സാധ്യത. മുന്‍ മോഡലിനെ അപേക്ഷിച്ച്, പുതിയ റെനോ ഡസ്റ്ററിന് കൂടുതല്‍ ഉയര്‍ന്ന നിലവാരമുള്ളതും സുസജ്ജമായ ഇന്റീരിയര്‍ ഉണ്ടായിരിക്കും. വയര്‍ലെസ് സ്മാര്‍ട്ട്‌ഫോണ്‍ കണക്റ്റിവിറ്റിയുള്ള 10.1 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, 6-സ്പീക്കര്‍ അര്‍ക്കാമിസ് 3ഡി സൗണ്ട് സിസ്റ്റം, 7 ഇഞ്ച് ഡിജിറ്റല്‍ ഡ്രൈവര്‍ ഡിസ്‌പ്ലേ, രണ്ട് യുഎസ്ബി-സി പോര്‍ട്ടുകള്‍ തുടങ്ങിയ സവിശേഷതകള്‍ക്കൊപ്പം അഡ്വാന്‍സ്ഡ് ഡ്രൈവര്‍ അസിസ്റ്റന്‍സ് സിസ്റ്റം സ്യൂട്ടും ഏറ്റവും വലിയ അപ്‌ഗ്രേഡുകളില്‍ ഒന്നായിരിക്കും. ഇന്ത്യ-സ്പെക്ക് റെനോ ഡസ്റ്ററില്‍ 156 ബിഎച്പി പരമാവധി പവര്‍ ഉത്പാദിപ്പിക്കുന്ന 1.3ലി എച്ആര്‍ 13 ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എഞ്ചിന്‍ വാഗ്ദാനം ചെയ്യാന്‍ സാധ്യതയുണ്ട്. തിരഞ്ഞെടുത്ത വകഭേദങ്ങളില്‍ കിഗറിന്റെ 1.0ലി ടര്‍ബോ പെട്രോള്‍ എഞ്ചിന്‍ ലഭിക്കും. അതേസമയം താഴ്ന്ന വകഭേദങ്ങളില്‍ 1.5ലി നാച്ചുറലി ആസ്പിറേറ്റഡ് പെട്രോള്‍ മോട്ടോര്‍ വന്നേക്കാം. ഡീസല്‍ എഞ്ചിന്‍ ഓഫറില്‍ ഉണ്ടാകില്ല.
◾https://dailynewslive.in/ പ്രവാസജീവിതയാത്രകളുടെയും ഓര്‍മ്മകളുടെയും പുസ്തകമാണ് വാടക ഉടുമ്പുകള്‍. യാത്ര എന്ന എക്കാലത്തെയും സ്വപ്നസഞ്ചാരമാണ് പല അടരുകളായി ഇതില്‍ സമന്വയിപ്പിച്ചിട്ടുള്ളത്. സഞ്ചാരസാഹിത്യത്തിന് കേരളസാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവായ മുസഫര്‍ അഹമ്മദിന്റെ ഏറ്റവും പുതിയ പുസ്തകം. ‘വാടക ഉടുമ്പുകള്‍’. വി മുസഫര്‍ അഹമ്മദ്. ഡിസി ബുക്സ്. വില 199 രൂപ.
◾https://dailynewslive.in/ വിറ്റാമിന്‍ സി, ഇ, ബീറ്റ കരോറ്റീനി, പോളിഫിനോളുകള്‍, ഫിനോലിക് ആസിഡ് അടങ്ങിയ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ചേര്‍ക്കുന്നത് ഓക്‌സിഡേറ്റീവ് സ്‌ട്രെസ് കുറയ്ക്കാനും ശരീരവീക്കം കുറയ്ക്കാനും സഹായിക്കുന്നതിനൊപ്പം ചര്‍മത്തിന്റെ ഘടന മെച്ചപ്പെടുത്തി ഈര്‍പ്പം നിലനിര്‍ത്താന്‍ സഹായിക്കുന്നു. കൊളാജന്‍ ഉല്‍പാദനത്തിലും ചര്‍മത്തിന്റെ കേടുപാടുകള്‍ പരിഹരിക്കുന്നതിലും പ്രധാന പങ്ക് വഹിക്കുന്ന വിറ്റാമിന്‍ സിയുടെ മികച്ച ഉറവിടമാണ് ഓറഞ്ച്. ഇത് ചര്‍മത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനൊപ്പം ചര്‍മം പ്രായമാകുന്ന പ്രക്രിയ മന്ദഗതിയിലാക്കാനും സഹായിക്കും. തക്കാളിയില്‍ ലൈക്കോപീന്‍ അടങ്ങിയിട്ടുണ്ട്. ഇത് ചര്‍മത്തെ കേടുപാടുകളില്‍ നിന്ന് സംരക്ഷിക്കുന്നു. സൂര്യതാപം, മലിനീകരണം എന്നിവയുള്‍പ്പെടെയുള്ള പാരിസ്ഥിതിക സമ്മര്‍ദങ്ങളില്‍ നിന്ന് ചര്‍മത്തെ സംരക്ഷിക്കാന്‍ തക്കാളി ദിവസവും ഡയറ്റില്‍ ചേര്‍ക്കാം. മോണോസാച്ചുറേറ്റഡ് ഫാറ്റ്, വിറ്റാമിന്‍ ഇ, പോളിഫെനോള്‍സ് എന്നിവയാല്‍ സമ്പന്നമായ ബദാം ചര്‍മ സംരക്ഷണത്തിന് മികച്ച ഓപ്ഷനാണ്. ഇത് ചര്‍മത്തില്‍ ചുളിവുകള്‍ ഉണ്ടാകുന്നത് കുറയ്ക്കാന്‍ സഹായിക്കുന്നു. ചര്‍മം ആരോഗ്യമുള്ളതും തിളക്കമുള്ളതുമാക്കാന്‍ ദിവസവും ഒരുപിടി ബദാം വെള്ളത്തില്‍ കുതിര്‍ത്തു കഴിക്കാം. ആര്‍ത്തവവിരാമ സമയത്ത് ഈസ്ട്രജന്റെ അളവ് കുറയുമ്പോള്‍ ചര്‍മത്തില്‍ വരള്‍ച്ച, ചുളിവുകള്‍, മുറിവ് ഉണങ്ങാന്‍ കാലതാമസം എന്നിവയ്ക്കുള്ള സാധ്യതയുണ്ട്. കൊക്കോയില്‍ ഫ്ലേവനോളുകള്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് രക്തചംക്രമണം മെച്ചപ്പെടുത്തുന്നതിലൂടെയും ഓക്സിഡേറ്റീവ് സമ്മര്‍ദം കുറയ്ക്കുന്നതിലൂടെയും ചര്‍മത്തിന്റെ ആരോഗ്യത്തെ സംരക്ഷിക്കുന്നു.
*ഇന്നത്തെ വിനിമയ നിരക്ക്*
ഡോളര്‍ – 86.95, പൗണ്ട് – 112.45, യൂറോ – 94.60, സ്വിസ് ഫ്രാങ്ക് – 98.24, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 55.01, ബഹറിന്‍ ദിനാര്‍ – 230.61, കുവൈത്ത് ദിനാര്‍ -282.23, ഒമാനി റിയാല്‍ – 225.75, സൗദി റിയാല്‍ – 23.18, യു.എ.ഇ ദിര്‍ഹം – 23.67, ഖത്തര്‍ റിയാല്‍ – 23.87, കനേഡിയന്‍ ഡോളര്‍ – 60.49.