yt cover 16

https://dailynewslive.in/ അന്താരാഷ്ട്ര സ്വര്‍ണ്ണവില ആദ്യമായി 3000 ഡോളര്‍ കടന്ന് സര്‍വകാല റെക്കോര്‍ഡിട്ടു. ഇന്നലെ രാവിലെ അന്താരാഷ്ട്ര സ്വര്‍ണ്ണവില 2990 ഡോളര്‍ ആയിരുന്നു. സംസ്ഥാനത്ത് ഇന്നലെ പവന് ചരിത്രത്തില്‍ ആദ്യമായി 65000 കടന്നു. അന്താരാഷ്ട്ര വില ഉയര്‍ന്നതോടെ സംസ്ഥാനത്ത് ഇന്നും സ്വര്‍ണവില വീണ്ടും റെക്കോര്‍ഡ് ഇടും.

https://dailynewslive.in/ ലോക്സഭാ മണ്ഡല പുനര്‍നിര്‍ണയ തീരുമാനവുമായി മുന്നോട്ട് പോകുന്ന കേന്ദ്ര സര്‍ക്കാരിനെതിരെ കേരളത്തിന്റെ എതിര്‍പ്പ് വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയന്‍. ജനസംഖ്യ നിയന്ത്രണം നടപ്പാക്കിയ സംസ്ഥാനങ്ങള്‍ ശിക്ഷിക്കപെടരുതെന്ന് ആവശ്യപ്പെട്ട മുഖ്യമന്ത്രി കേന്ദ്രത്തിന്റേത് ധൃതിപിടിച്ച നീക്കമെന്നും വാര്‍ത്താക്കുറിപ്പിലൂടെ പറഞ്ഞു. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളുടെ ആശങ്ക തീര്‍ക്കണമെന്നും അഭിപ്രായ സമന്വയത്തിലൂടെയാകണം കേന്ദ്ര സര്‍ക്കാര്‍ ഇക്കാര്യത്തില്‍ തീരുമാനം എടുക്കേണ്ടതെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

*

class="selectable-text copyable-text false x117nqv4">കെ.എസ്.എഫ്.ഇ*

*സ്‌ക്രീന്‍ ഷോട്ട് മത്സരം*

സ്‌ക്രീന്‍ ഷോട്ടെടുത്തയക്കൂ; ദിവസേന സമ്മാനം നേടൂ.

ഡെയ്‌ലി ന്യൂസിന്റെ ടെക്സ്റ്റ് /വീഡിയോ വാര്‍ത്തകളില്‍ വരുന്ന കെ.എസ്.എഫ്.ഇ യുടെ പരസ്യത്തിന്റെ സ്‌ക്രീന്‍ ഷോട്ടെടുത്ത് നിങ്ങളുടെ പിന്‍ കോഡടക്കമുള്ള അഡ്രസും ഫോണ്‍ നമ്പറും സഹിതം 9526 133 833 എന്ന നമ്പറിലേക്ക് അയക്കുക. തിരഞ്ഞെടുക്കപ്പെടുന്ന ഒരാള്‍ക്ക് അമൃത് വേണി ഹെയര്‍ എലിക്‌സിറിന്റെ 460 രൂപ വിലയുള്ള 50ml ന്റെ ബോട്ടില്‍ ദിവസേന സമ്മാനമായി ലഭിക്കുന്നതാണ്.

*മാര്‍ച്ച് 14 ലെ വിജയി : ലിന്‍ജു, മാവൂര്‍ റോഡ്, കോഴിക്കോട്‌*

https://dailynewslive.in/ കളമശ്ശേരി സര്‍ക്കാര്‍ പോളിടെക്നിക് ഹോസ്റ്റലില്‍ കഞ്ചാവ് പിടികൂടിയ സംഭവത്തില്‍ കര്‍ശന നടപടി ഉണ്ടാകുമെന്ന് മന്ത്രി പി രാജീവ്. കളമശ്ശേരി വിദ്യാഭ്യാസ ഹബ്ബ് ആണെന്നും ആ നിലയില്‍ തന്നെ കളമശ്ശേരിയെ മുന്നോട്ട് കൊണ്ടുപോകുമെന്നും ലഹരി വിഷയത്തില്‍ കോളേജുകളും ഹോസ്റ്റലുകളും കേന്ദ്രീകരിച്ച് പ്രത്യേക പരിശോധന നടത്തുമെന്നും മന്ത്രി വ്യക്തമാക്കി.

https://dailynewslive.in/ കളമശ്ശേരി സര്‍ക്കാര്‍ പോളിടെക്നിക് കോളേജ് ഹോസ്റ്റലില്‍ നിന്ന് കഞ്ചാവ് പിടികൂടിയ സംഭവത്തില്‍ അറസ്റ്റിലായ പ്രതി ആകാശ് റിമാന്‍ഡില്‍. 14 ദിവസത്തെക്കാണ് റിമാന്‍ഡ് ചെയ്തത്. കഞ്ചാവിന്റെ ഉറവിടം കണ്ടെത്താന്‍ പ്രതിയെ കസ്റ്റഡിയില്‍ വേണമെന്ന് പൊലീസ് കോടതിയോട് ആവശ്യപ്പെടും. ഉടന്‍ കസ്റ്റഡി അപേക്ഷ നല്‍കുമെന്ന് പൊലീസ് അറിയിച്ചു.

https://dailynewslive.in/ കളമശ്ശേരി സര്‍ക്കാര്‍ പോളിടെക്നിക് കോളേജ് ഹോസ്റ്റലില്‍ നിന്ന് കഞ്ചാവ് പിടികൂടിയ സംഭവത്തില്‍ പ്രാദേശിക എസ്എഫ്ഐ നേതൃത്വത്തെ തള്ളി എസ്എഫ്ഐ സംസ്ഥാന നേതൃത്വം. എസ്എഫ്ഐ പ്രവര്‍ത്തകന് ജാഗ്രതക്കുറവുണ്ടായെന്നും നടപടിയുണ്ടാകുമെന്നും എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പിഎസ് സഞ്ജീവ് പറഞ്ഞു.വിഷയത്തില്‍ സമഗ്രമായ അന്വേഷണം വേണമെന്നും പിടിച്ചെടുത്ത ലഹരിയുടെ ഉറവിടം കണ്ടെത്തണമെന്നും എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പിഎസ് സഞ്ജീവ് ആവശ്യപ്പെട്ടു.

*ഒരു ഗോവന്‍ യാത്ര, ഫോര്‍ച്ചൂണിനൊപ്പം*

ഏതു പ്രായക്കാരെയും ആകര്‍ഷിക്കുന്ന സഞ്ചാരികളുടെ പറുദീസയായ ഗോവയിലേക്ക് മൂന്ന് ദിവസം ദിവസം നീണ്ടു നില്‍ക്കുന്ന സ്വപ്നസമാനമായൊരു യാത്ര പോകാം, കേരളത്തിലെ ഏറ്റവും മികച്ച ടൂര്‍ ഓപ്പറേറ്ററായ ഫോര്‍ച്ചൂണ്‍ ടൂര്‍സിനൊപ്പം. ഗൂഗിളില്‍ 4.9 റിവ്യു റേറ്റിംഗുള്ള, 18 വര്‍ഷത്തെ പരിചയ സമ്പത്തുള്ള കേരളത്തിലെ ഏറ്റവും വിശ്വസ്ത ടൂര്‍ ഓപ്പറേറ്റേഴ്‌സായ ഫോര്‍ച്ചൂണ്‍ ടൂര്‍സിനൊപ്പം ഇന്ത്യക്കകത്തും വിദേശത്തുമുള്ള ഓരോ യാത്രകളും നിങ്ങള്‍ക്കും സമ്മാനിക്കുന്നത് അവര്‍ണനീയ മുഹൂര്‍ത്തങ്ങളാകും. തിരുവനന്തപുരത്തും എറണാകുളത്തും തൃശൂരിലും കണ്ണൂരിലുമുള്ള ഞങ്ങളുടെ ഓഫീസുമായി ബന്ധപ്പെടുന്നതിനും ടൂര്‍ ഡെസ്റ്റിനേഷനുകളെ കുറിച്ചും ടൂര്‍ പാക്കേജുകളെ കുറിച്ചും അറിയുന്നതിനും ഞങ്ങളുടെ ഡിജിറ്റല്‍ ബ്രോഷര്‍ ലഭിക്കുന്നതിനും

*7025811999* എന്ന നമ്പറില്‍ ബന്ധപ്പെടുക.

https://dailynewslive.in/ നിലവിലെ സംസ്ഥാന പോലീസ് മേധാവി ഷേഖ് ദര്‍വേസ് സാഹിബ് വിരമിക്കുന്ന ഒഴിവിലേക്ക് പരിഗണിക്കുന്നവരുടെ കൂട്ടത്തില്‍ മുന്‍ എംഎല്‍എ പി.വി. അന്‍വറിന്റെ ആരോപണത്തില്‍ അന്വേഷണം നേരിടുന്ന എം.ആര്‍. അജിത് കുമാറും. സംസ്ഥാന പോലീസ് മേധാവി സ്ഥാനത്തേക്ക് പരിഗണിക്കുന്ന ഉദ്യോഗസ്ഥരുടെ പട്ടിക കേന്ദ്രാനുമതിക്കായി അയച്ചു. ആറുപേരുടെ പട്ടികയയില്‍ മനോജ് എബ്രഹാമുമുണ്ട്.

https://dailynewslive.in/ തദ്ദേശ ഭരണ തെരഞ്ഞെടുപ്പില്‍ പരാജയപെട്ടാല്‍ ആ പ്രദേശത്തെ പാര്‍ട്ടി നേതാക്കള്‍ അച്ചടക്ക നടപടി നേരിടേണ്ടി വരുമെന്ന് കെ.പി.സി.സി പ്രസിഡണ്ട് കെ.സുധാകരന്‍. കോണ്‍ഗ്രസിനും യു.ഡി.എഫിനും അനുകൂലമായ സാഹചര്യമാണ് സംസ്ഥാനത്തുള്ളതെന്നും അത് പരമാവധി ഉപയോഗപെടുത്താന്‍ സാധിക്കണമെന്നും കെ.സുധാകരന്‍ പ്രവര്‍ത്തകരോട് പറഞ്ഞു.

https://dailynewslive.in/ സ്വന്തം പേരിലുള്ള പഴയ വാഹനത്തിന്മേലുള്ള നികുതി കുടിശ്ശിക തീര്‍ക്കാന്‍ മാര്‍ച്ച് 31 വരെ അവസരമുണ്ടെന്ന് മോട്ടോര്‍ വാഹന വകുപ്പ്. വാഹനം ഉപയോഗ ശൂന്യമാകുകയോ, വിറ്റു പോയെങ്കിലും ഉടമസ്ഥത മാറാതിരിക്കുകയോ, വാഹനത്തെക്കുറിച്ച് യാതൊരു വിവരവും ഇല്ലാതിരിക്കുകയോ ആണെങ്കില്‍ അവയുടെ നികുതി കുടിശ്ശിക ചുരുങ്ങിയ നിരക്കില്‍ ഒറ്റ തവണ പദ്ധതിയിലൂടെ അടച്ച് എന്നെന്നേക്കുമായി ബാധ്യത അവസാനിപ്പിക്കാമെന്ന് എം വി ഡി അറിയിച്ചു.

*Unskippable കളക്ഷനുമായി പുളിമൂട്ടില്‍ സില്‍ക്സ്*

നൂറ് വര്‍ഷങ്ങളുടെ നിറവില്‍ നില്‍ക്കുന്ന നിങ്ങളുടെ പ്രിയപ്പെട്ട പുളിമൂട്ടില്‍ സില്‍ക്‌സിലെ അണ്‍സ്‌കിപ്പബിള്‍ കളക്ഷന്‍ നിങ്ങള്‍ക്കൊരിക്കലും സ്‌കിപ്പ് ചെയ്യാനാകില്ല. കാരണം നിങ്ങളുടെ മനസ്സറിഞ്ഞ ഏറ്റവും വലിയ ഉത്സവകാല കളക്ഷനുകളും ട്രെന്‍ഡിംഗ് വെഡ്ഡിംഗ് കളക്ഷനുകളും പുളിമൂട്ടില്‍ സില്‍ക്സില്‍ മാത്രം. നിങ്ങള്‍ ആഗ്രഹിച്ചത് എന്തും ഇവിടെ ഉണ്ട്. വരൂ, നമുക്ക് ആഘോഷങ്ങള്‍ കളറാക്കാം.

*പുളിമൂട്ടില്‍ സില്‍ക്സ്*

*നൂറിന്റെ നിറവിന്റെ വിശ്വാസ്യത*

https://dailynewslive.in/ പാതിവില തട്ടിപ്പ് കേസില്‍ അറസ്റ്റിലായ സായിഗ്രാം ട്രസ്റ്റ് ചെയര്‍മാന്‍ ആനന്ദകുമാറിന് അടിയന്തര ശാസ്ത്രക്രിയ. ബ്ലോക്ക് കണ്ടതിനെ തുടര്‍ന്ന് ആന്‍ജിയോപ്ലാസ്റ്റി നടത്തി. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ റിമാന്‍ഡിലാണ് ആനന്ദകുമാര്‍ ഇപ്പോള്‍. മൂവാറ്റുപുഴ കേസില്‍ രണ്ടാം പ്രതിയായ ആനന്ദ് കുമാറിനെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തിരുന്നു. കേസില്‍ ജാമ്യം തേടി പ്രതി ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.

https://dailynewslive.in/ വിവാഹം നടന്നില്ലെന്ന കാരണം കൊണ്ട് മാത്രം രണ്ട് വ്യക്തികള്‍ തമ്മില്‍ നടന്ന ലൈംഗികബന്ധം ബലാത്സംഗമായി കണക്കാക്കാനാകില്ലെന്ന് ഹൈക്കോടതി. പരസ്പര സമ്മതത്തോടെ ലൈംഗിക ബന്ധം നടത്തിയശേഷം പിന്നീട് ബലാത്സംഗം നടന്നെന്ന ആരോപണം ഉന്നയിക്കാനാവില്ല. പട്ടാമ്പി കൊപ്പം സ്വദേശിക്കെതിരെ യുവതി നല്‍കിയ കേസ് റദാക്കിയുള്ള ഉത്തരവിലാണ് ജസ്റ്റിസ് ബദ്ദറുദ്ദീന്റെ വിലയിരുത്തല്‍.

https://dailynewslive.in/ മയക്കുമരുന്നിനെതിരെ എക്സൈസിന്റെ എന്‍ഫോഴ്സ്മെന്റ് നടപടികള്‍ കൂടുതല്‍ ഊര്‍ജിതമാക്കാന്‍ തദ്ദേശ സ്വയം ഭരണ എക്സൈസ് പാര്‍ലമെന്ററി കാര്യ വകുപ്പ് മന്ത്രി എം ബി രാജേഷ് നിര്‍ദേശം നല്‍കി. മാര്‍ച്ച് 12 വരെ നിശ്ചയിച്ചിരുന്ന ഓപ്പറേഷന്‍ ക്ലീന്‍ സ്റ്റേറ്റ് ഒരാഴ്ച കൂടി ദീര്‍ഘിപ്പിക്കും. ഡ്രൈവിന്റെ ഭാഗമായി മാര്‍ച്ച് 5 മുതല്‍ 12 വരെ എക്സൈസ് നടത്തിയത് 3568 റെയ്ഡുകളാണ്. മയക്കുമരുന്നുമായി ബന്ധപ്പെട്ട പരിശോധനയില്‍ 450 അബ്കാരി കേസുകളും, 2028 പുകയില കേസുകളും പിടിച്ചിട്ടുണ്ട്.

*കെ.എസ്.എഫ്.ഇ ഗാലക്സി ചിട്ടികളില്‍ ചേരൂ, ജീവിതം അടിപൊളിയാക്കൂ..*

മെഗാ ബമ്പര്‍ സമ്മാനം ഒരു മെഴ്സിഡസ് ബെന്‍സ് കാര്‍ ◼️ബമ്പര്‍ സമ്മാനം: 17 ഇന്നോവ കാറുകള്‍

*കെ.എസ്.എഫ്.ഇ ഗാലക്സി ചിട്ടികള്‍ (സീരീസ് 3):*

ശാഖാതല സമ്മാനങ്ങള്‍ : 5,000 ഗിഫ്റ്റ് കാര്‍ഡുകള്‍ ◼️ഓരോ ചിട്ടിയിലും ഒരാള്‍ക്ക് വീതം.

*ടോള്‍ ഫ്രീ ഹെല്‍പ്പ് ലൈന്‍ നമ്പര്‍ : 1800-425-3455*

https://dailynewslive.in/ സെക്യൂരിറ്റി ജീവനക്കാര്‍ക്ക് തൊഴിലുടമ ഒരുക്കേണ്ട സംവിധാനങ്ങള്‍ നല്‍കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്ന നിര്‍ദേശവുമായി മന്ത്രി വി ശിവന്‍കുട്ടി. സംസ്ഥാനത്തെ കടകളിലും മറ്റ് വാണിജ്യസ്ഥാപനങ്ങളിലും സ്ഥാപനത്തിന് പുറത്തും തുറസ്സായ സ്ഥലങ്ങളിലും ജോലി ചെയ്യുന്ന സെക്യൂരിറ്റി ജീവനക്കാര്‍ക്ക് തൊഴിലുടമകള്‍ ഇരിപ്പിടം, കുട, കുടിവെള്ളം മറ്റ് അടിസ്ഥാന സംവിധാനങ്ങള്‍ തുടങ്ങിയവ ഒരുക്കണമെന്ന നിര്‍ദേശങ്ങള്‍ തൊഴിലുടമകള്‍ പാലിക്കുന്നുവെന്ന് ഉദ്യോഗസ്ഥര്‍ ഉറപ്പുവരുത്തണമെന്നാണ് തൊഴില്‍ മന്ത്രി നിര്‍ദേശിച്ചിട്ടുള്ളത്.

https://dailynewslive.in/ കെഎസ്ആര്‍ടിസി ബജറ്റ് ടൂറിസം സംഘടിപ്പിച്ച ആറ്റുകാല്‍ പൊങ്കാല സ്പെഷ്യല്‍ ട്രിപ്പുകള്‍ വന്‍ വിജയം. ബജറ്റ് ടൂറിസം സെല്ലിന്റെ നേതൃത്വത്തില്‍ കേരളത്തിലെ എല്ലാ ജില്ലകളില്‍നിന്നുമായി ഏകദേശം 106 ബസുകള്‍ ഉപയോഗിച്ച് അയ്യായിരത്തോളം ഭക്തജനങ്ങളെ പൊങ്കാലയ്ക്കായി എത്തിക്കാന്‍ കെഎസ്ആര്‍ടിസിക്കായി. കൂടാതെ കെഎസ്ആര്‍ടിസി മെഡിക്കല്‍ കെയര്‍ യൂണിറ്റിന്റെ നേതൃത്വത്തില്‍ ആവശ്യമായ വൈദ്യസഹായവും ആംബുലന്‍സ് സേവനവും ലഭ്യമാക്കിയിരുന്നു.

https://dailynewslive.in/ പുതിയ കാതോലിക്കയെ വാഴിക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തില്‍ യാക്കോബായ സഭയ്ക്കെതിരെ വിമര്‍ശനവുമായി വീണ്ടും ഓര്‍ത്തഡോക്സ് സഭ. പുതിയ കാതോലിക്കയെ വാഴിക്കാനുളള തീരുമാനം സുപ്രീം കോടതി ഉത്തരവിന് വിരുദ്ധമാണെന്ന നിലപാട് ആവര്‍ത്തിച്ച ഓര്‍ത്തഡോക്‌സ് സഭ, മലങ്കര സഭയിലെ സമാധാനത്തിന് പാത്രിയര്‍ക്കീസ് തുരങ്കം വയ്ക്കുന്നുവെന്നും കുറ്റപ്പെടുത്തി.

*അമല ആശുപത്രി വാര്‍ത്തകള്‍*

അമല ഇന്റഗ്രേറ്റഡ് മെഡിക്കല്‍ റിസര്‍ച്ച് ഉദ്ഘാടനം ഇന്ന്. അമല ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് പുതിയതായി ആരംഭിക്കുന്ന അമല ഇന്റഗ്രേറ്റഡ് മെഡിക്കല്‍ റിസര്‍ച്ച് ഉദ്ഘാടനം ഇന്ന് രാവിലെ 11.30 നു മഹാരാഷ്ട്ര ഗവര്‍ണര്‍ സി.പി. രാധാകൃഷ്ണന്‍ നിര്‍വഹിക്കും. അമല ഓഡിറ്റോറിയത്തില്‍ നടക്കുന്ന പരിപാടിയില്‍ ദേവമാത വികാര്‍ പ്രൊവിന്‍ഷ്യള്‍ ഫാ. ഡേവി കാവുങ്കല്‍ അധ്യക്ഷത വഹിക്കും. ചടങ്ങില്‍ 20 വിശിഷ്ട ഗവേഷകരെ ആദരിക്കും. ദി കണ്‍സെപ്റ്റ് ഓഫ് ഇന്റഗ്രേറ്റഡ് റിസര്‍ച്ച് എന്ന വിഷയത്തില്‍ ഡോ. ബെറ്റ്‌സി തോമസും റിസര്‍ച്ച് ഡേ ആന്‍ഡ് റിസര്‍ച്ച് ആന്‍ഡ് ഇന്നോവേഷന്‍ അവാര്‍ഡ് എന്ന വിഷയത്തില്‍ ഡോ. വി. രാമന്‍കുട്ടിയും പ്രസംഗിക്കും. അമല ഡയറക്ടര്‍ ഫാ. ജൂലിയസ് അറക്കല്‍ സി. എം. ഐ. സ്വാഗതം പറയും.

*For OP Service Please Call : 0487 2304000*

https://dailynewslive.in/ സംസ്ഥാനത്ത് കനത്ത ചൂട് റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തില്‍ എല്ലാവരും ശ്രദ്ധിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. രാവിലെ 11 മണി മുതല്‍ വൈകുന്നേരം 3 മണി വരെ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കാതിരിക്കാന്‍ എല്ലാവരും ശ്രദ്ധിക്കണം. കുഞ്ഞുങ്ങള്‍, പ്രായമായവര്‍, ഗര്‍ഭിണികള്‍, ഗുരുതര രോഗങ്ങളുള്ളവര്‍ എന്നിവര്‍ പ്രത്യേകം ശ്രദ്ധിക്കണമെന്ന് മന്ത്രി അറിയിച്ചു.

https://dailynewslive.in/ കരുവന്നൂര്‍ സഹകരണ ബാങ്കിലെ സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട് കെ രാധാകൃഷ്ണനെ ചോദ്യം ചെയ്യാന്‍ ഇഡി നോട്ടീസ് നല്‍കിയത് നേരത്തെയുള്ള ഗൂഡലോചനകളുടെ തുടര്‍ച്ചയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. ഇതിനെ നിയമപരമായും രാഷ്ട്രീയമായും നേരിടും. സഹകരണ മേഖലയെ തകര്‍ക്കാനാണ് കേന്ദ്ര സര്‍ക്കാരിന്റെയും കേന്ദ്ര ഏജന്‍സികളുടെയും ശ്രമമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

https://dailynewslive.in/ അന്തരിച്ച ദളിത് ചിന്തകനും എഴുത്തുകാരനും സാമൂഹിക പ്രവര്‍ത്തകനുമായ കെ.കെ കൊച്ചിന്റെ മൃതദേഹം കടുത്തുരുത്തിയിലെ വീട്ടുവളപ്പില്‍ സംസ്‌കരിച്ചു. ഇന്നലെ ഉച്ചയ്ക്ക് രണ്ടരയോടെ സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്‌കാരം നടത്തിയത്.

https://dailynewslive.in/ മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ താന്‍ ഉള്‍പ്പെടെയുള്ള അര്‍ഹരെ ഗുണഭോക്തൃ പട്ടികയില്‍ ഉള്‍പ്പെടുത്താത്തത് ഉദ്യോഗസ്ഥരുടെ വലിയ വീഴ്ച കാരണമെന്ന് സിപിഐയുടെ പഞ്ചായത്ത് അംഗം ഷൈജ. അതേസമയം ഗുണഭോക്തൃ പട്ടികയില്‍ ഉള്‍പ്പെടുത്താത്തതിന് എതിരെ പ്രതിഷേധവുമായി കൂടുതല്‍ ദുരിതബാധിതര്‍ രംഗത്തെത്തി.

https://dailynewslive.in/ കേരളത്തിലെ ബ്രാഹ്‌മണര്‍ പാവങ്ങളാണെന്ന പ്രസ്താവനയുമായി മുന്‍ മന്ത്രി ജി. സുധാകരന്‍. തിരുവനന്തപുരത്ത് കെപിസിസി സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. കേരളത്തിലെ ഭൂരിപക്ഷം ബ്രാഹ്‌മണ കുടുംബങ്ങളും ഇപ്പോള്‍ പട്ടിണിയിലാണെന്നും കേരളത്തില്‍ അവര്‍ക്ക് ഭൂമിയില്ലെന്നും പറഞ്ഞ സുധാകരന്‍ വല്ല സര്‍ക്കാര്‍ ഉദ്യോഗമോ, ക്ഷേത്രങ്ങളിലെ പൂജയോ അല്ലാതെ അവര്‍ക്കെന്താണുള്ളതെന്നും ചോദിച്ചു. കിളക്കാനും കുഴിക്കാനുമൊന്നും അവര്‍ക്ക് പറ്റില്ലെന്നും അത് പരമ്പാരഗതമായിട്ടുള്ള ജനറ്റിക്സ് ഡെവലപ്മെന്റാണെന്നും ജി സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.

https://dailynewslive.in/ ശബരിമല തീര്‍ത്ഥാടകര്‍ക്ക് ഫ്ലൈ ഓവര്‍ കയറാതെ കൊടിമരച്ചുവട്ടില്‍ നിന്ന് ശ്രീകോവിലിന് മുന്നിലെത്തി ദര്‍ശനം നടത്താനുള്ള സൗകര്യം പരീക്ഷണാടിസ്ഥാനത്തില്‍ ഒരുക്കി ദേവസ്വം ബോര്‍ഡ്. ഫ്ലൈ ഓവര്‍ ഒഴിവാക്കി കൊടിമരത്തിന് ഇരുവശങ്ങളിലൂടെയും ബലിക്കല്‍പ്പുര കയറി ഇനി ദര്‍ശനം നടത്താം. പുതിയ മാറ്റത്തിലൂടെ പതിനെട്ടാം പടി കയറിവരുന്ന അയ്യപ്പഭക്തര്‍ക്ക് ദര്‍ശനത്തിന് കൂടുതല്‍ സമയം ലഭിക്കുമെന്നതാണ് പ്രത്യേകത. വിഷുപൂജയ്ക്കായുള്ള തിരക്ക് കൂടി പരിശോധിച്ച ശേഷമായിരിക്കും അന്തിമ തീരുമാനമെടുക്കുന്നതെന്ന് ദേവസ്വം പ്രസിഡന്റ് പിഎസ് പ്രശാന്ത് പറഞ്ഞു.

https://dailynewslive.in/ ഇടുക്കി ചൊക്രമുടിയിലെ കയ്യേറ്റത്തില്‍ റവന്യൂ വകുപ്പ് നടപടി സ്വീകരിച്ചു. കൈയ്യേറ്റ ഭൂമിയിലെ പട്ടയങ്ങള്‍ റദ്ദാക്കി 13.79 ഏക്കര്‍ സര്‍ക്കാര്‍ ഭൂമിയാണ് തിരിച്ചുപിടിച്ചത്. 1971 ന് മുമ്പ് തന്നെ ഈ പട്ടയ ഭൂമി അന്യാധീനപ്പെട്ടിട്ടുണ്ട് എന്നും മറ്റെവിടെയോ അനുവദിച്ച പട്ടയത്തിന്റെ മറവില്‍ കയ്യേറ്റം നടന്നുവെന്നുമാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍.

https://dailynewslive.in/ പെരിന്തല്‍മണ്ണ അങ്ങാടിപ്പുറം ഒരിടംപാലത്തിന് സമീപത്തെ കാര്‍ വര്‍ക്ക് ഷോപ്പില്‍ വന്‍ അഗ്നിബാധ. നിരവധി കാറുകള്‍ കത്തി നശിച്ചു. പൊട്ടിത്തെറിയോടെയാണ് തീ ആളിപടര്‍ന്നത്. തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ല.

https://dailynewslive.in/ ടിക് ടോക് താരവും വ്ലോഗറുമായ ജുനൈദ് വാഹനാപകടത്തില്‍ മരിച്ചു. മഞ്ചേരി തൃക്കലങ്ങോട് മരത്താണി വളവില്‍ റോഡരികിലെ മണ്‍കൂനയില്‍ തട്ടി ബൈക്ക് മറിഞ്ഞാണ് അപകടമുണ്ടായതെന്നാണ് നിഗമനം. റോഡരികില്‍ രക്തം വാര്‍ന്ന നിലയില്‍ കിടക്കുന്ന ജുനൈദിനെ ബസ് ജീവനക്കാരാണ് ആദ്യം കണ്ടത്. മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.

https://dailynewslive.in/ ഒറ്റപ്പാലം പാലപ്പുറത്ത് ചിനക്കത്തൂര്‍ പൂരാഘോഷത്തിന്റെ പന്തല്‍ അഴിക്കുന്നതിനിടെ ഷോക്കേറ്റ് യുവാവിന് ദാരുണാന്ത്യം. എടപ്പാള്‍ സ്വദേശി സുമേഷാണ് മരിച്ചത്. പൂരത്തോടനുബന്ധിച്ച് 20 അടിയോളം ഉയരമുള്ള പല്ലാര്‍മംഗലം ദേശത്തിന്റെ പന്തല്‍ അഴിച്ചുമാറ്റുന്നതിനിടെ ഷോക്കേറ്റ സുമേഷ് നിലത്തേക്ക് തെറിച്ചു വീഴുകയായിരുന്നു. ആശുപത്രിയില്‍ എത്തുമ്പോഴേക്കും മരിച്ചു.

https://dailynewslive.in/ ബിജെപിക്കും ആര്‍.എസ്.എസിനുമെതിരേ വീണ്ടും കടുത്ത വിമര്‍ശനവുമായി ഗാന്ധിജിയുടെ കൊച്ചു മകന്‍ തുഷാര്‍ ഗാന്ധി. ബാപ്പുവിനെയും അദ്ദേഹത്തിന്റെ ആശയങ്ങളെയും ഇല്ലാതാക്കുന്നവര്‍ രാജ്യത്തിന്റെ ആത്മാവിനെ ബാധിച്ച അര്‍ബുദമാണെന്ന് അദ്ദേഹം വീണ്ടും പറഞ്ഞു.

https://dailynewslive.in/ സ്വര്‍ണക്കടത്ത് കേസില്‍ റെവന്യു ഇന്റലിജെന്‍സ് അറസ്റ്റ് ചെയ്ത രന്യ റാവുവിന്റെ ജാമ്യാപേക്ഷ തള്ളി സാമ്പത്തിക കുറ്റകൃത്യ കേസുകള്‍ കൈകാര്യം ചെയ്യുന്ന പ്രത്യേക കോടതി. വിമാനത്താളവത്തില്‍നിന്ന് അറസ്റ്റ് ചെയ്തതിന് പിന്നാലെ രന്യ റാവുവിനെ കോടതി 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടിരുന്നു. രന്യയുടെ കൂട്ടുപ്രതിയായ തരുണ്‍ രാജുവിനെ 15 ദിവസത്തേക്കും ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടിരുന്നു.

https://dailynewslive.in/ പാകിസ്ഥാന്‍ ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സിന്റെ വിമാനം ലാന്‍ഡ് ചെയ്തത് ഒരു ചക്രമില്ലാതെയെന്ന് റിപ്പോര്‍ട്ടുകള്‍. കറാച്ചിയില്‍ നിന്ന് പറന്ന് ലാഹോറില്‍ ലാന്‍ഡ് ചെയ്ത വിമാനത്തിന്റെ പിന്‍ ചക്രങ്ങളിലൊന്നാണ് കാണാതായത്. വിമാനം ഒരു ചക്രമില്ലാതെ അല്ലാമ ഇഖ്ബാല്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്തതിനെ തുടര്‍ന്ന് അന്വേഷണം ആരംഭിച്ചു.

https://dailynewslive.in/ ആഫ്രിക്കന്‍ രാജ്യങ്ങളായ സൊമാലിയ, സൊമാലിലാന്‍ഡ്, സുഡാന്‍ എന്നിവിടങ്ങളില്‍ പലസ്തീന്‍കാരെ പുനരധിവസിപ്പിക്കാന്‍ യുഎസും ഇസ്രയേലും ഈ രാജ്യങ്ങളുമായി ചര്‍ച്ച നടത്തിയെന്ന് റിപ്പോര്‍ട്ട്. യുഎസ് നിര്‍ദേശം തള്ളിയതായി സുഡാന്‍, സൊമാലിലാന്‍ഡ് അധികൃതര്‍ വ്യക്തമാക്കി. എന്നാല്‍ അത്തരമൊരു ചര്‍ച്ച നടന്നതായി സൊമാലിയ സ്ഥിരീകരിച്ചിട്ടില്ല. റിപ്പോര്‍ട്ടിനോട് ഇസ്രയേലും യുഎസും പ്രതികരിച്ചിട്ടില്ല.

https://dailynewslive.in/ കാനഡയുടെ ഇരുപത്തിനാലാം പ്രധാനമന്ത്രിയായി മാര്‍ക്ക് കാര്‍ണി ഇന്നലെ അധികാരമേറ്റു. ജസ്റ്റിന്‍ ട്രൂഡോ ഔദ്യോഗികമായി രാജി സമര്‍പ്പിച്ചതിന് പിന്നാലെ ഗവര്‍ണര്‍ ജനറല്‍ മേരി സൈമണ്‍ മാര്‍ക്ക് കാര്‍ണിയെ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിക്കുകയായിരുന്നു. കാര്‍ണി മന്ത്രിസഭയില്‍ ഇന്ത്യന്‍ വംശജരായ അനിത ആനന്ദ് മിനിസ്ട്രി ഓഫ് ഇന്നോവേഷന്‍ ശാസ്ത്ര – വ്യവസായ മന്ത്രിയും കമല്‍ ഖേര ആരോഗ്യ മന്ത്രിയുമാകും.

https://dailynewslive.in/ ഗ്രീന്‍ കാര്‍ഡ് ലഭിച്ചതുകൊണ്ട് മാത്രം കുടിയേറിയവര്‍ക്ക് എല്ലാ കാലത്തും അമേരിക്കയില്‍ താമസിക്കാമെന്ന ഉറപ്പൊന്നും വേണ്ടെന്ന് വൈസ് പ്രസിഡന്റ് ജെ.ഡി. വാന്‍സ് . അമേരിക്കയില്‍ സ്ഥിരതാമസത്തിനുള്ള അനുമതി രേഖയാണ് ഗ്രീന്‍ കാര്‍ഡ്. പെര്‍മനെന്റ് റെസിഡന്‍സി എന്നാണ് പേരെങ്കിലും ആജീവനാന്ത സുരക്ഷ ഗ്രീന്‍ കാര്‍ഡ് ഉറപ്പുനല്‍കുന്നില്ലെന്നാണ് വൈസ് പ്രസിഡന്റിന്റെ പ്രസ്താവന അര്‍ഥമാക്കുന്നത്.

https://dailynewslive.in/ റഷ്യന്‍ സൈന്യം വളഞ്ഞുവെച്ചിരുന്ന യുക്രൈന്‍ പട്ടാളക്കാരുടെ ജീവന്‍ സംരക്ഷിക്കണമെന്ന് വ്‌ളാദമിര്‍ പുതിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. മൂന്ന് വര്‍ഷത്തോളമായി തുടരുന്ന യുക്രൈന്‍-റഷ്യ യുദ്ധത്തില്‍ റഷ്യ 30 ദിവസത്തെ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച സാഹചര്യത്തിലാണ് ട്രംപിന്റെ പ്രതികരണം.

https://dailynewslive.in/ രാജ്യത്തെ ഏറ്റവും വലിയ ഇന്‍ഷുറന്‍സ് കമ്പനിയായ ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷനിലെ ഓഹരികള്‍ വില്‍ക്കാനൊരുങ്ങി കേന്ദ്രം. രണ്ട് വര്‍ഷം മുമ്പ് എല്‍ഐസിയിലെ ഓഹരികള്‍ ഐപിഒയിലൂടെ വിറ്റഴിച്ചിരുന്നു. അതിന് ശേഷമാണ് സര്‍ക്കാര്‍ വീണ്ടും 2 മുതല്‍ 3 ശതമാനം വരെ ഓഹരികള്‍ വില്‍ക്കാന്‍ തയ്യാറെടുക്കുന്നത്. സെബി നിയമങ്ങള്‍ പ്രകാരം, 2027 മെയ് മാസത്തോടെ കേന്ദ്ര സര്‍ക്കാര്‍ എല്‍ഐസിയിലെ ഓഹരി 10 ശതമാനം കുറയ്ക്കണം, ഒറ്റയടിക്ക് വില്‍ക്കുന്നതിന് പകരമായാണ് ചെറിയ ഭാഗങ്ങളായി ഓഹരികള്‍ വില്‍ക്കുന്നത്. കനത്ത നഷ്ടം നേരിടുന്ന ഓഹരി വിപണി തിരിച്ചുവന്നതിന് ശേഷമായിരിക്കും ഓഹരി വില്‍പന. എല്‍ഐസിയില്‍ നിലവില്‍ കേന്ദ്ര സര്‍ക്കാരിന് 96.5 ശതമാനം ഓഹരി പങ്കാളിത്തമുണ്ട്. 2022 മെയ് മാസത്തില്‍, 3.5 ശതമാനം ഓഹരി പൊതുജനങ്ങള്‍ക്ക് വിറ്റു. ഈ ഐപിഒയിലൂടെ 21,000 കോടി രൂപ കേന്ദ്രം സമാഹരിച്ചു. എല്‍ഐസിയുടെ നിലവിലെ വിപണി മൂല്യം ഏകദേശം 4.8 ലക്ഷം കോടി രൂപയാണ്. ഇത് കണക്കാക്കി നോക്കുമ്പോള്‍ 3 ശതമാനം വരെ ഓഹരികള്‍ വില്‍ക്കുമ്പോള്‍ 9,500 കോടി രൂപ- 14,500 കോടി രൂപ വരെ സമാഹരിക്കാന്‍ കഴിയും.

https://dailynewslive.in/ മറ്റൊരു മലയാള ചിത്രം കൂടി ഒടിടിയിലേക്ക്. സൗബിന്‍ ഷാഹിര്‍, ബേസില്‍ ജോസഫ്, ചെമ്പന്‍ വിനോദ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ ശ്രീരാജ് ശ്രീനിവാസന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്ത ‘പ്രാവിന്‍കൂട് ഷാപ്പ്’ എന്ന ചിത്രമാണ് സ്ട്രീമിംഗിന് എത്തുന്നത്. ജനുവരി 16 ന് തിയറ്ററുകളില്‍ എത്തിയ ചിത്രമാണിത്. മൂന്ന് മാസത്തോളമുള്ള ഇടവേളയ്ക്ക് ശേഷമാണ് ചിത്രം ഒടിടിയില്‍ എത്തുക. പ്രമുഖ പ്ലാറ്റ്ഫോം ആയ സോണി ലിവിലൂടെയാണ് ചിത്രം എത്തുക. ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം എത്തിയിട്ടുണ്ട്. എസ് ഐ സന്തോഷ് എന്ന പൊലീസ് കഥാപാത്രത്തെയാണ് ബേസില്‍ ജോസഫ് ചിത്രത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്. ചാന്ദ്‌നി ശ്രീധരന്‍, ശിവജിത് പത്മനാഭന്‍, ശബരീഷ് വര്‍മ്മ, നിയാസ് ബക്കര്‍, രേവതി, വിജോ അമരാവതി, രാംകുമാര്‍, സന്ദീപ്, പ്രതാപന്‍ കെ എസ് തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

https://dailynewslive.in/ പ്രഭാസിനെ നായകനാക്കി പ്രശാന്ത് നീല്‍ സംവിധാനം ചെയ്ത ചിത്രമായിരുന്നു ‘സലാര്‍’. റിലീസ് ചെയ്ത് ദിവസങ്ങള്‍ കൊണ്ട് ചിത്രം 500 കോടി കളക്ഷന്‍ നേടിയിരുന്നു. പ്രഭാസിനൊപ്പം പൃഥ്വിരാജ് സുകുമാരനും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തിയത് മലയാളികള്‍ക്കിടയില്‍ വലിയ സ്വീകാര്യതയായിരുന്നു. ചിത്രം റീറിലീസിന് ഒരുങ്ങുന്നു എന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തു വരുന്നത്. മാര്‍ച്ച് 21 ന് സലാര്‍ റീറിലീസ് ചെയ്യും. കഴിഞ്ഞ ദിവസം ചിത്രത്തിന്റെ അഡ്വാന്‍സ് ബുക്കിംഗ് ആരംഭിച്ചിരുന്നു. 24 മണിക്കൂറില്‍ 23,700 ടിക്കറ്റുകള്‍ വിട്ടുപോയതായാണ് കൊയ്‌മോയി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 700 കോടിക്ക് അടുത്താണ് ചിത്രം ബോക്‌സ് ഓഫീസില്‍ നിന്നും നേടിയത്. ഹോംബാലെ ഫിലിംസിന്റെ ബാനറില്‍ വിജയ് കിരഗണ്ടൂരാണ് സലാറിന്റെ നിര്‍മാണം. ശ്രുതി ഹാസന്‍ നായികയായി എത്തിയ സലാര്‍ ഇന്ത്യയില്‍ അഞ്ച് ഭാഷകളിലായാണ് റിലീസ് ചെയ്തത്. രവി ബസൂര്‍ ആണ് ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കുന്നത്. ആകെ 2 മണിക്കൂര്‍ 55 മിനിറ്റ് ആണ് സിനിമയുടെ ദൈര്‍ഘ്യം.

https://dailynewslive.in/ ഹരിയാന ആസ്ഥാനമായുള്ള ഇലക്ട്രിക് ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ സെലിയോ ഇലക്ട്രിക് മൊബിലിറ്റി ആഭ്യന്തര വിപണിയില്‍ വില്‍പ്പനയ്ക്കായി ഏറ്റവും താങ്ങാനാവുന്ന വിലയുള്ള ഇലക്ട്രിക് സ്‌കൂട്ടര്‍ ഔദ്യോഗികമായി പുറത്തിറക്കി. ലിറ്റില്‍ ഗ്രേസി എന്നാണ് ഈ സ്‌കൂട്ടറിന്റെ പേര്. വളരെ വ്യത്യസ്തമായ രൂപവും രൂപകല്‍പ്പനയുമുള്ള ഈ സ്‌കൂട്ടറിന്റെ പ്രാരംഭ എക്സ്-ഷോറൂം വില വെറും 49,500 രൂപയില്‍ ആരംഭിക്കുന്നു. 10-18 വയസ് പ്രായമുള്ളവര്‍ക്ക് എളുപ്പത്തില്‍ ഓടിക്കാന്‍ കഴിയുന്ന ഒരു ലോ-സ്പീഡ് ഇലക്ട്രിക് സ്‌കൂട്ടറാണിത്. ഇതൊരു ലോ-സ്പീഡ് ഇലക്ട്രിക് സ്‌കൂട്ടര്‍ ആയതിനാല്‍, ഇതിന്റെ ഉയര്‍ന്ന വേഗത മണിക്കൂറില്‍ 25 കിലോമീറ്ററില്‍ താഴെയാണ്. അത്തരമൊരു സാഹചര്യത്തില്‍, മോട്ടോര്‍ വാഹന നിയമം അനുസരിച്ച്, ഈ ഇലക്ട്രിക് സ്‌കൂട്ടര്‍ ഓടിക്കാന്‍ ഡ്രൈവിംഗ് ലൈസന്‍സ് ആവശ്യമില്ല. ഈ സ്‌കൂട്ടര്‍ ആകെ നാല് കളര്‍ ഓപ്ഷനുകളിലാണ് അവതരിപ്പിച്ചിരിക്കുന്നത്. ഇതില്‍ മോണോടോണിന് പുറമെ, ഡ്യുവല്‍-ടോണ്‍ കളര്‍ ഓപ്ഷനും ഉണ്ട്.

https://dailynewslive.in/ നമ്മുടെ ജീവിതംപോലെ പൊതുസ്ഥലങ്ങളും കുടുംബവും ചങ്ങാത്തവും ചതിയും രോഗവും സാമൂഹ്യാവസ്ഥയും വേര്‍പിരിക്കാന്‍ കഴിയാതെ ഈ നോവലില്‍ പിണഞ്ഞുകിടക്കുന്നു. എന്നാല്‍ ജീവിതത്തില്‍നിന്നും വലിച്ചുകീറിയെടുത്ത ഏട് എന്ന റിയലിസത്തിലല്ല ഈ നോവലിന് വിശ്വാസം ആന്തരികവിമര്‍ശനം എന്നത് സാമൂഹികവിമര്‍ശനത്തിന്റെ വലിയൊരു പ്രവിശ്യയായി മാറിയ കാലത്ത് ഈ നോവലിന്റെ സത്തയും അതിലൂന്നുന്നുണ്ട്. നമ്മുടെ കാലത്തെ ഏറ്റവും ആഴത്തില്‍ ബാധിച്ച രോഗം മനുഷ്യബന്ധങ്ങളിലുണ്ടായ വിള്ളലാണ്. സമൂഹത്തെ സജീവമാക്കി നിര്‍ത്തുന്ന ജനാധിപത്യമൂല്യങ്ങളെ അത് തകര്‍ക്കുന്നു. പ്രണയത്തിന്റെ ഒരു തന്തു തുടക്കംമുതല്‍ ഒടുക്കംവരെ ഇതില്‍ വീണുകിടപ്പുണ്ട്. എന്നാല്‍ പ്രണയത്തിന്റെ കൈപ്പുസ്തകമല്ല അത്. ‘കാന്തല്‍’. സി.എസ് ചന്ദ്രിക. ഡിസി ബുക്സ്. വില 494 രൂപ.

https://dailynewslive.in/ വിവാഹിതരായ പുരുഷന്‍മാരില്‍ അവിവാഹിതരെ അപേക്ഷിച്ച് ശരീരഭാരം വര്‍ധിക്കാനുള്ള സാധ്യത മൂന്നിരട്ടി കൂടുതലെന്ന് പഠനം. പോളണ്ടിലെ വാര്‍സോയിലുള്ള നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കാര്‍ഡിയോളജിയിലെ ഗവേഷകരാണ് ആഗോളതലത്തില്‍ അമിത വണ്ണം ഉണ്ടാക്കുന്ന ആരോഗ്യ പ്രശ്‌നങ്ങളെ കുറിച്ച് മുന്നറിയിപ്പ് നല്‍കുന്നത്. 1990 കാലഘട്ടത്തെ അപേക്ഷിച്ച് നിലവില്‍ ആഗോളതലത്തില്‍ അമിതവണ്ണം ആരോഗ്യപ്രശ്‌നമായി മാറിയവരുടെ എണ്ണം ഇരട്ടിയായി. പ്രായപൂര്‍ത്തിയാവരും കുട്ടികളും ഉള്‍പ്പെടെ 250 കോടിയോളം വരുന്ന മനുഷ്യല്‍ അമിതവണ്ണമോ, ശരീരഭാര വര്‍ധനയോ നേരിടുന്നു എന്നും കണക്കുകള്‍ പറയുന്നു. വരുന്ന 25 വര്‍ഷത്തിനുള്ളില്‍ ആഗോള തലത്തില്‍ പ്രായപൂര്‍ത്തിയായവരില്‍ പകുതിയും കുട്ടികളില്‍ മൂന്നിലൊന്നും അമിതവണ്ണം മൂലമുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ നേരിട്ടേയ്ക്കും എന്നും പഠനം ചൂണ്ടിക്കാട്ടുന്നു. മോശം ഭക്ഷണ ശീലം, നിഷ്‌ക്രിയത്വം, ജനിതക പ്രശ്‌നങ്ങള്‍, കാലാവസ്ഥാ പ്രശ്‌നങ്ങള്‍ തുടങ്ങിയവയാണ് അമിതവണ്ണം രോഗാവസ്ഥയിലേക്ക് മാറുന്നതിനുള്ള സാഹചര്യം വര്‍ധിപ്പിക്കുന്നത് എന്നും പഠനം ചൂണ്ടിക്കാട്ടുന്നു. ശരാശരി 50 വയസ് പ്രായം വരുന്ന 2405 പേരുടെ ആരോഗ്യ വിവരങ്ങള്‍ പരിശോധിച്ചാണ് ഗവേഷകര്‍ സുപ്രധാനമായ വിലയിരുത്തല്‍ മുന്നോട്ട് വയ്ക്കുന്നത്. പ്രായം, ശരീര ഭാരം, വൈവാഹിക നില, മാനസിക ആരോഗ്യം തുടങ്ങിയ സാഹചര്യങ്ങളാണ് പഠനം പ്രധാനമായും വിലയിരുത്തിയത്. പഠനം അനുസരിച്ച് അവിവാഹിതരായ പുരുഷന്‍മാരുമായി താരതമ്യം ചെയ്യുമ്പോള്‍ വിവാഹതരായ പുരുഷന്‍മാരില്‍ അമിത വണ്ണത്തിനുള്ള സാധ്യത 3.2 ശതമാനം അധികമാണെന്ന് ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ വിവാഹിതരായ സ്ത്രീകളില്‍ ഈ പ്രശ്‌നം കാണുന്നില്ലെന്നും പഠനം പറയുന്നു. വിവാഹിതരായ പുരുഷന്‍മാരില്‍ 62 ശതമാനവും അമിത ശരീരഭാരം എന്ന പ്രശ്‌നം നേരിടുമ്പോള്‍ സ്ത്രീകളില്‍ ഇത് 39 ശതമാനമാണ്.

*ശുഭദിനം*

*കവിത കണ്ണന്‍*

അയാളുടെ സുഹൃത്ത് അസുഖബാധിതനായപ്പോള്‍, ഡോക്ടറായ തന്റെ അനുജനെ ചെന്ന് കാണാന്‍ അയാള്‍ സുഹൃത്തിനെ ഉപദേശിച്ചു. ഒപ്പം തന്റെ പ്രാര്‍ത്ഥനയും അയാള്‍ വാഗ്ദാനം ചെയ്തു. പക്ഷേ ഏറെ നാളത്തെ ചികിത്സക്ക് ശേഷവും അസുഖത്തിന് കുറവുണ്ടാകാതിരുന്നതിനാല്‍ സുഹൃത്ത് മറ്റൊരു ഡോക്ടറെ കാണാന്‍ തീരുമാനിച്ച വിവരം പറഞ്ഞു. ഇത് അയാള്‍ക്ക് വിഷമമുണ്ടാക്കി. പുതിയ ഡോക്ടര്‍ ചികിത്സിച്ച് ആ അസുഖം ഭേദമാക്കിയാല്‍ തന്റെ സഹോദരന്റെ വിലയിടിയുമെന്ന് അയാള്‍ക്ക് തോന്നി. അന്നുമുതല്‍ തന്റെ സുഹൃത്തിന്റെ അസുഖം മാറരുതേ എന്നായി അയാളുടെ പ്രാര്‍ത്ഥന… ആത്മാരാധനയുടെ മണിമന്ദിരങ്ങളില്‍ അഭിരമിക്കാനാണ് എല്ലാവര്‍ക്കുമിഷ്ടം. അവിടെ നമുക്ക് സ്വയം പ്രകീര്‍ത്തിക്കാം… പൂജിക്കാം. അഹംബോധത്തിന്റെ പരിധിക്കുളളില്‍ നില്‍ക്കുന്നതുവരെ അതില്‍ പ്രശ്‌നങ്ങളുമില്ല. പക്ഷേ, അത് അവനവന്റെയും അടുപ്പക്കാരുടേയും ഉയര്‍ച്ചക്ക് വേണ്ടിമാത്രം നിലകൊള്ളുമ്പോഴാണ് അത് ഹാനികരമാകുന്നത്. ആത്മസന്തോഷത്തിന് മാത്രം കാരണമായവ ചെയ്യുമ്പോള്‍ എന്തുവിലകൊടുത്തും അവ നേടാന്‍ ശ്രമിക്കും. അപരന്റെ ചെറിയ ചലനങ്ങളില്‍ പോലും അസ്വസ്ഥതയുണ്ടാകും. തന്നേക്കാള്‍ മുന്നിലുളളവരെ താഴെ വലിച്ചിടാന്‍ ശ്രമിക്കും. പ്രാര്‍ത്ഥന നല്ലതാണ്. സ്വന്തം താല്‍പര്യത്തിന് വേണ്ടിമാത്രമല്ലാതെ , അന്യന്റെ നന്മക്ക് വേണ്ടികൂടിയാകുമ്പോഴാണ് അത് പവിത്രമാകുന്നത് – ശുഭദിനം.