മുഖ്യമന്ത്രിയുടെ വിദേശസന്ദര്‍ശനത്തെ വിമര്‍ശിച്ചും പരിഹസിച്ചും കെപിസിസി പ്രസിഡണ്ട് കെ സുധാകരന്‍ .മുഖ്യമന്ത്രിയുടെ വിദേശ യാത്രയ്ക്ക് ചിലവഴിച്ച കോടികൾ സംബന്ധിച്ച് സി പി എം വിശദീകരിക്കണം. തിരുവനന്തപുരത്ത് കോടിയേരിയുടെ മൃതദേഹം പൊതു ദർശനത്തിന് വച്ചില്ല . സംസ്കാര ചടങ്ങിന് ശേഷം തൊണ്ടയിടറി സംസാരിച്ച പിണറായി മണിക്കൂറിനുള്ളിൽ വിദേശത്തേക്ക് പറന്നു.
ലണ്ടനിൽ നടത്തിയ ലോക കേരളാസഭയുടെ മേഖലാ സമ്മേളനങ്ങൾ സർക്കാർ ചിലവിലല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അതത് സ്ഥലങ്ങളിലെ പ്രവാസി മലയാളികളാണ് മേഖലാ സമ്മേളനത്തിന്റെ ചിലവ് വഹിക്കുന്നതെന്നും മുഖ്യമന്ത്രി വിശദീകരിച്ചു. പ്രമുഖ മലയാളി വ്യവസായി എം എ യൂസഫലിയും പരിപാടിയിൽ പങ്കെടുക്കുന്നുണ്ട്. മുഖ്യമന്ത്രിയും മന്ത്രിമാരും കുടുംബത്തിനൊപ്പം നടത്തുന്ന വിദേശ സന്ദർശനം വലിയ ചർച്ചയും വിവാദവുമായിരുന്നു.
മതപരിവർത്തന പരിപാടിയിൽ പങ്കെടുത്ത് വിവാദത്തിലായ ദില്ലി സാമൂഹിക ക്ഷേമ മന്ത്രിയും എഎപി നേതാവുമായ രാജേന്ദ്ര പാൽ ഗൗതം രാജിവെച്ചു. വിജയ ദശമി ദിനത്തിൽ നിരവധി പേർ ബുദ്ധമതം സ്വീകരിച്ച പരിപാടിയിൽ മന്ത്രി പങ്കെടുത്തതാണ് വിവാദമായത്.ഹിന്ദു ആചാരങ്ങൾ പാലിക്കില്ലെന്നും ദേവന്മാരെയും ദേവതകളേയും ആരാധിക്കില്ലെന്നുമുള്ള പ്രതിജ്ഞ മന്ത്രി ഏറ്റുചൊല്ലുന്നതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.ഇതിനെതിരേ ബിജെപി രംഗത്ത് എത്തിയിരുന്നു. ഇതിന് പിന്നാലെയാണ് മന്ത്രിമാപ്പു പറഞ്ഞു കൊണ്ട് രാജി വച്ചത് .
എം ജി റോഡിലെ പാർക്കിംഗ് ഏരിയ സ്വകാര്യ ഹോട്ടലിന് വാടകക്ക് നൽകിയതുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെ വിശദീകരണവുമായി ത്രിരുവനന്തപുരം നഗരസഭ. ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നാണ് നഗരസഭ വിശദീകരിക്കുന്നത്. 2017-മുതൽ ഇത്തരത്തിൽ കരാർ അടിസ്ഥാനത്തിൽ പാർക്കിംഗ് ഏരിയ വാടകയ്ക്ക് നൽകാറുണ്ടെന്നും മാസം തോറും വാടകക്ക് എടുത്ത വ്യക്തി സൊസൈറ്റിയിൽ നേരിട്ട് കാശ് നൽകുന്നതാണ് രീതിയെന്നുമാണ് നഗര സഭയുടെ വിശദീകരണം. പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസും വിഷയത്തിൽ ഇടപെട്ടിട്ടുണ്ട്.
എഐസിസി അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുന്ന മല്ലികാർജുൻ ഖാർഗെയോട് ശത്രുതയില്ലെന്ന് ശശി തരൂർ. കോൺഗ്രസ് പാർട്ടി ശക്തിപ്പെടുകയെന്നതാണ് ലക്ഷ്യം.പാർട്ടി മുന്നോട്ട് വെക്കുന്ന പ്രത്യയശാസ്ത്രത്തോട് കൂറുപുലർത്തുന്നവരാണ് പ്രവർത്തകരെല്ലാം.. ജി 23 നേതാക്കളാരും പ്രശ്നക്കാരല്ല. കൂടുതൽ ശക്തമായി ബിജെപിയെ നേരിടുന്നവരെയാണ് കോൺഗ്രസിന് ആവശ്യമെന്നും ശശി തരൂർ അഭിപ്രായപ്പെട്ടു. ശശി തരൂരിന്റെ തെരഞ്ഞെടുപ്പ് പ്രചാരം മുംബൈയിൽ തുടരുകയാണ്. ഇതിനിടെ എഐസിസി പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന ശശി തരൂരിന് പിന്തുണയുമായി കോൺഗ്രസ് നേതാവും മുന്‍ എംപിയുമായ പ്രിയ ദത്തെത്തി. മറ്റ് മുതിര്‍ന്ന നേതാക്കള്‍ തരൂരിന്‍റെ യോഗങ്ങളില്‍ പങ്കെടുത്തിരുന്നില്ല.
വിഴിഞ്ഞം പദ്ധതി നീണ്ടുപോയതിൽ അദാനി ഗ്രൂപ്പിനും പങ്കുണ്ടെന്ന് തുറമുഖമന്ത്രിയുടെ വിമർശനം. സമരം മൂലമുള്ള നഷ്ടം ലത്തീൻ അതിരൂപതയിൽ നിന്നും ഈടാക്കണമെന്ന വിഴിഞ്ഞം സീ പോർട്ട് ലിമിറ്റഡിൻറെ ശുപാർശ സർക്കാർ നടപ്പാക്കില്ല. വിസിലിന്‍റെ ശുപാർശയിൽ രൂപതയ്ക്കും അമർഷമുണ്ട്. പ്രശ്നപരിഹാരത്തിന് വ്യാഴാഴ്ച അദാനി ഗ്രൂപ്പുമായി സർക്കർ ചർച്ച നടത്തും. പണി നിലച്ചത് മൂലമുള്ള 100 കോടി നഷ്ടപരിഹാരം സർക്കാറിനോട് ചോദിക്കുന്ന അദാനി അടുത്ത വർഷം കപ്പലടുക്കില്ലെന്നും അറിയിച്ചുകഴിഞ്ഞു.
https://youtu.be/zp1ljHnMB7Q