എറണാകുളം ജില്ലയിലെ ഒരു വിഭാഗം സർക്കാർ ഓഫീസുകളിൽ നെറ്റ്വർക്ക് തകരാറിലായതോടെ ഓഫീസുകളിലെ സേവനം മുടങ്ങി. ജില്ലയിലെ സബ് രജിസ്റ്റർ, ലീഗൽ മെട്രോളജി, വിഎഫ്പിസികെ ഓഫീസുകളിലാണ് നെറ്റ് സൗകര്യം നിലച്ചത്. ഉച്ചയ്ക്ക് 12 മണിയോടെ നെറ്റ്വർക്ക് മുടങ്ങിയ ഓഫീസുകളിൽ ഇപ്പോഴും പ്രശ്നം പരിഹരിച്ചിട്ടില്ല. കെ-ഫോൺ പ്രവർത്തന ക്ഷമമായ ഓഫീസുകൾ ഒഴികെയുള്ളിടത്താണ് തകരാർ കണ്ടെത്തിയത്.
എറണാകുളം ജില്ലയിലെ ഒരു വിഭാഗം സർക്കാർ ഓഫീസുകളിൽ നെറ്റ്വർക്ക് തകരാർ
