ജഗദീഷ്, ഇന്ദ്രന്‍സ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഉത്സവ് രാജീവ്, ഫഹദ് നന്ദു തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘പരിവാര്‍’ എന്ന ചിത്രത്തിന്റെ ട്രെയിലര്‍ റിലീസ് ചെയ്തു. ഫ്രാഗ്രന്റ് നേച്ചര്‍ ഫിലിം ക്രിയേഷന്‍സിന്റെ ബാനറില്‍ ആന്‍ സജീവ്, സജീവ് പി.കെ എന്നിവരാണ് ചിത്രത്തിന്റെ നിര്‍മാണം. ഒരു മുഴുനീള കോമഡി ചിത്രമായാണ് പരിവാര്‍ ഒരുങ്ങുന്നതെന്ന് ട്രൈലറില്‍ തന്നെ വ്യക്തമാക്കുന്നുണ്ട്. കേരളത്തില്‍ അടുത്ത് കണ്ട് വരുന്ന വയലന്‍സ് വാര്‍ത്തകളില്‍ നിന്നും വയലന്‍സ് സിനിമകളില്‍ നിന്നും ഒരു വലിയ മോചനം പരിവാര്‍ എന്ന കോമഡി ചിത്രത്തില്‍ നിന്ന് ലഭിക്കുമെന്ന് നമ്മുക്ക് ഉറപ്പിക്കാം. ഒരു മുഴു നീള കോമഡി കുടുംബ ചിത്രമയാണ് പരിവാര്‍ വരുന്നത്. ജഗദീഷിനും ഇന്ദ്രന്‍സിനും പുറമെ പ്രശാന്ത് അലക്‌സാണ്ടര്‍, മീനരാജ്, ഭാഗ്യ, ഋഷികേശ്, സോഹന്‍ സീനുലാല്‍, പ്രമോദ് വെളിയനാട്, ഉണ്ണി നായര്‍, ഷാബു പ്രൗദീന്‍, ആല്‍വിന്‍ മുകുന്ദ്, വൈഷ്ണവ്, അശ്വത്ത് ലാല്‍, ഹില്‍ഡ സാജു, ഉണ്ണിമായ നാലപ്പാടം, ഷൈനി വിജയന്‍, ശോഭന വെട്ടിയാര്‍ എന്നിവരാണ് മറ്റു താരങ്ങള്‍.
‘പരിവാര്‍’ കോമഡി ചിത്രത്തിന്റെ ട്രെയിലര്‍
