മാരുതി സുസുക്കിയുടെ ഏറ്റവും വിലകുറഞ്ഞ മോഡലായ ഓള്‍ട്ടോ കെ10 എല്ലാ മോഡലുകളിലും ആറ് എയര്‍ബാഗ് സുരക്ഷയുമായാണ് ഇറങ്ങുക. ഇതോടെ ഓള്‍ട്ടോ കെ10ന്റെ വില 4.23 ലക്ഷം മുതല്‍ 6.21 ലക്ഷം രൂപ വരെയായിട്ടുണ്ട്. ആറ് എയര്‍ബാഗുകള്‍ എത്തിയതോടെ 6,000 മുതല്‍ 16,000 രൂപയുടെ വരെ വര്‍ധനവാണ് ഓള്‍ട്ടോ കെ10ന്റെ വിലയില്‍ ഉണ്ടായിരിക്കുന്നത്. അടിസ്ഥാന എല്‍എക്സ്ഐ വകഭേദത്തിനും എല്‍എക്സ്ഐ സിഎന്‍ജി മോഡലിനും 6000 രൂപയുടെ വര്‍ധനവുണ്ടായി. അതേസമയം വിഎക്സ്ഐ+, വിഎക്സ്ഐ+ എഎംടി വകഭേദങ്ങള്‍ക്ക് 10,000 രൂപയും വിഎക്സ്ഐ, വിഎക്സ്ഐ എഎംടി, വിഎക്സ്ഐ സിഎന്‍ജി വകഭേദങ്ങള്‍ക്ക് 16,000 രൂപയുമാണ് വര്‍ധിപ്പിച്ചിരിക്കുന്നത്. ആറ് എയര്‍ബാഗുകള്‍ സ്റ്റാന്‍ഡേഡായി എല്ലാ വകഭേദങ്ങളിലും ലഭ്യമാവും. ഇതിനൊപ്പം ത്രീ പോയിന്റ് സീറ്റ് ബെല്‍റ്റ് പിന്‍സീറ്റ് യാത്രികര്‍ക്കും നല്‍കിയിട്ടുണ്ട്. 1.0 ലീറ്റര്‍ പെട്രോള്‍ എന്ജിന് തുടരും. പരമാവധി 67ബിഎച്ച്പി കരുത്തും 89എന്‍എം ടോര്‍ക്കുമാണ് പുറത്തെടുക്കുക. 5 സ്പീഡ് മാനുവല്‍ ട്രാന്സ്മിഷന്, 5 സ്പീഡ് എഎംടി ഗിയര്‍ബോക്സ് ഓപ്ഷനുകള്‍.
ആറ് എയര്‍ബാഗ് സുരക്ഷയുമായി ഓള്‍ട്ടോ കെ10
