മഹാകുംഭമേളയിലെ തിക്കിലും തിരക്കിലും പെട്ട് പത്ത് പേർ മരിച്ച സംഭവത്തിൽ ബാരിക്കേഡ് മറികടക്കാൻ വലിയ ആൾക്കൂട്ടം ശ്രമിച്ചതാണ് അപകട കാരണമെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. പുലർച്ചെ ഒരു മണിക്കും രണ്ട് മണിക്കുമിടയിൽ വലിയ ജനക്കൂട്ടമെത്തിച്ചേർന്നുവെന്നും സജ്ജീകരണങ്ങളെല്ലാം കൃത്യമായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. ഊഹാപോഹങ്ങളിൽ വിശ്വസിക്കരുതെന്നും സർക്കാർ അതിവേഗം ഇടപെടുകയും പരിക്കേറ്റവർക്ക് ചികിത്സ നൽകുകയും ചെയ്തുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സജ്ജീകരണങ്ങള്‍ കൃത്യമായിരുന്നുവെന്ന് യോഗി ആദിത്യനാഥ്
