befunky

ആസിഫ് അലി, റോഷന്‍ മാത്യു എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി സിബി മലയില്‍ സംവിധാനം ചെയ്ത ചിത്രം കൊത്തിലെ പുതിയ വീഡിയോ ഗാനം അണിയറക്കാര്‍ പുറത്തുവിട്ടു. ‘കടലാഴം’ എന്നാരംഭിക്കുന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് ബി കെ ഹരിനാരായണന്‍ ആണ്. കൈലാസ് ഈണം പകര്‍ന്നിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് കെ എസ് ചിത്രയും കെ എസ് ഹരിശങ്കറും ചേര്‍ന്നാണ്. ഏഴ് വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം സിബി മലയില്‍ സംവിധാനം ചെയ്യുന്ന ചിത്രം എന്ന നിലയില്‍ പ്രഖ്യാപന സമയത്തു തന്നെ പ്രേക്ഷകശ്രദ്ധ നേടിയ പ്രോജക്റ്റ് ആണിത്. സമ്മര്‍ ഇന്‍ ബദ്‌ലഹേം എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിനു ശേഷം സിബി മലയിലും രഞ്ജിത്തും ഒരു പ്രോജക്റ്റിനു വേണ്ടി ഒന്നിക്കുന്നു എന്ന പ്രത്യേകതയും കൊത്തിന് ഉണ്ട്. കണ്ണൂരിന്റെ രാഷ്ട്രീയ പശ്ചാത്തലത്തില്‍ കഥ പറയുന്ന ഇമോഷണല്‍ ഡ്രാമയാണ് ചിത്രം. നിഖില വിമല്‍ ആണ് നായിക.

രാഷ്ട്രീയ നേതാവും വ്യവസായിയുമായ ഗാലി ജനാര്‍ദ്ദന റെഡ്ഡിയുടെ മകന്‍ കിരീടി സാന്‍ഡല്‍വുഡില്‍ അരങ്ങേറുന്നു. പാന്‍ ഇന്ത്യന്‍ ചിത്രമായി ഒരുങ്ങുന്ന ‘ജൂനിയറി’ല്‍ ആണ് കിരീടി റെഡ്ഡി നായകനാകുന്നത്. കിരീടിയെ പ്രേക്ഷകര്‍ക്ക് പരിചയപ്പെടുത്തുന്നതിനായി അവതരിപ്പിച്ച ടീസര്‍ ഏറെ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. വമ്പന്‍ ബജറ്റില്‍ ആണ് ചിത്രം ഒരുങ്ങുന്നത്. കന്നഡ, തെലുങ്ക്, തമിഴ്, മലയാളം എന്നീ ഭാഷകളില്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിലൂടെ കിരീടി ഒരേസമയം നാല് ഭാഷകളില്‍ നായകനായി അരങ്ങേറ്റം കുറിക്കുകയാണ്. വി രവിചന്ദ്രന്‍, ജെനീലിയ റിതേഷ് ദേശ് മുഖ്, ശ്രീലീല തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിലുണ്ട്. രാധാ കൃഷ്ണ റെഡ്ഡി തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും എഴുതുന്നത്.

സാമ്പത്തിക ഇടപാടുകള്‍ക്ക് ഇന്ന് പാന്‍ കാര്‍ഡ് ഒഴിച്ചുകൂടാന്‍ പറ്റാത്തതാണ്. നികുതി സംബന്ധമായ എല്ലാ വിവരങ്ങളും പാന്‍ കാര്‍ഡിലെ പത്തക്ക നമ്പര്‍ നല്‍കിയാല്‍ ലഭിക്കും. നിലവില്‍ സൗകര്യപ്രദമായ രീതിയില്‍ കൊണ്ടുനടക്കുന്നതിന് ഇ- പാന്‍ കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യുന്നതിനുള്ള സംവിധാനം ആദായനികുതി വകുപ്പ് അവതരിപ്പിച്ചിട്ടുണ്ട്. ഇ- പാന്‍ കാര്‍ഡിന്റെ പിഡിഎഫ് രൂപം മൊബൈലില്‍ കൊണ്ടുനടക്കുന്നതിനുള്ള സംവിധാനമാണ് ആദായനികുതി വകുപ്പ് ഒരുക്കിയിരിക്കുന്നത്. അക്ക്നോളഡ്ജ്മെന്റ് നമ്പറോ പാന്‍ കാര്‍ഡ് നമ്പറോ നല്‍കി ഡൗണ്‍ലോഡ് ചെയ്യുന്നതിനുള്ള സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്.

മുത്തൂറ്റ് പാപ്പച്ചന്‍ ഗ്രൂപ്പിന്റെ മൈക്രോഫിനാന്‍സ് വിഭാഗമായ ‘മുത്തൂറ്റ് മൈക്രോഫിന്നി’ല്‍ യുകെ ആസ്ഥാനമായ പ്രൈവറ്റ് ഇക്വിറ്റി സ്ഥാപനമായ ഗ്രേറ്റര്‍ പസഫിക് ക്യാപിറ്റല്‍ 81 കോടി രൂപയുടെ (ഒരു കോടി ഡോളര്‍) അധിക ഓഹരി നിക്ഷേപം നടത്തി. ജിപിസി നടത്തിയ 375 കോടി രൂപയുടെ മുന്‍ നിക്ഷേപത്തിനു പുറമെയാണിത്. ഈ നിക്ഷേപത്തോടെ കമ്പനിയില്‍ ജിപിസിയുടെ ഓഹരിപങ്കാളിത്തം 16.7% ആയി. കോവിഡിന് ശേഷം രാജ്യത്ത് ഒരു മൈക്രോഫിനാന്‍സ് കമ്പനി നടത്തുന്ന ഏറ്റവും വലിയ മൂലധന സമാഹരണമാണിത്. ഏതാനും വര്‍ഷം മുന്‍പ്, ഷിക്കാഗോ ആസ്ഥാനമായ ക്രിയേഷന്‍ ഇന്‍വെസ്റ്റ്മെന്റ് എന്ന പ്രൈവറ്റ് ഇക്വിറ്റി ഫണ്ടില്‍നിന്ന് 157 കോടി രൂപയുടെ നിക്ഷേപം സമാഹരിച്ചിരുന്നു. 9.8% ഓഹരിയുമായി ക്രിയേഷന്‍ ഇന്‍വെസ്റ്റ്മെന്റ് കമ്പനിയില്‍ തുടരും.

ചൈനീസ് വാഹന ബ്രാന്‍ഡായ എംജി മോട്ടോര്‍ ഇന്ത്യ 2022-ന്റെ തുടക്കത്തിലാണ് രാജ്യത്ത് പുതിയ ഇസെഡ്എസ് ഇവി ഫെയ്സ്ലിഫ്റ്റ് പുറത്തിറക്കിയത്. എക്സൈറ്റ്, എക്സ്‌ക്ലൂസീവ് എന്നീ രണ്ട് വേരിയന്റുകളില്‍ ഇലക്ട്രിക് എസ്യുവി അവതരിപ്പിച്ചു; എന്നിരുന്നാലും, ടോപ്പ്-സ്‌പെക്ക് എക്‌സ്‌ക്ലൂസീവ് വേരിയന്റ് മാത്രമേ വില്‍പ്പനയ്ക്കുണ്ടായിരുന്നുള്ളൂ. ഔദ്യോഗികമായി ലോഞ്ച് ചെയ്യുമ്പോള്‍, എക്സൈറ്റ് ബേസ് ട്രിമ്മിന് 21.99 ലക്ഷം രൂപയും ടോപ്പ്-സ്‌പെക്ക് എക്സ്‌ക്ലൂസീവ് ട്രിമ്മിന് 25.88 ലക്ഷം രൂപയുമായിരുന്നു വില. ഇക്കുറി എംജി വിലവര്‍ദ്ധന പ്രഖ്യാപിച്ചിട്ടുണ്ട്. ഇപ്പോഴിതാ അടിസ്ഥാന വേരിയന്റിന് ഇപ്പോള്‍ 22.58 ലക്ഷം രൂപയും എക്‌സ്‌ക്ലൂസീവ് വേരിയന്റിന് 26.49 ലക്ഷം രൂപയുമാണ് വില.

വണ്ടിയുടെ ഏറ്റവും പിറകിലെ ഒരു ബോഗിയില്‍നിന്നും രണ്ടുപേര്‍ ഇറക്കിവെക്കുന്ന ശവപ്പെട്ടി കണ്ടപ്പോള്‍ സാറ അവിടേക്കോടി. അവളുടെ പിറകേയെത്താന്‍ അച്ചുവും ഓടി. ആള്‍ത്തിരക്കിലൂടെ, ആളുകള്‍ക്ക് വഴികൊടുത്ത്, ഇപ്പോള്‍ ഓടുന്ന ഈ ഓട്ടമായിരിക്കും തന്റെ ഉള്ളംകൈകളിലെ വിയര്‍പ്പിനൊപ്പം ഇനി ഓര്‍ക്കുന്ന മറ്റൊന്ന് എന്ന് സാറയ്ക്ക് അപ്പോള്‍ത്തന്നെ തോന്നി. രണ്ടു മരണങ്ങള്‍ക്കൊപ്പമുള്ള ആ ഓട്ടം, ജീവിക്കുന്നവരെ തൊടാതെയുള്ള ആ ഓട്ടം, അത്രയും ചെറിയ നേരത്തില്‍ അവള്‍ പല തവണ കണ്ടു. ‘ബൂര്‍ഷ്വാ സ്നേഹിതന്‍’. കരുണാകരന്‍. മാതൃഭൂമി ബുക്‌സ്. വില 180 രൂപ.

നല്ലൊരു വ്യായാമമാണ് പ്രഭാതനടത്തം. ആരോഗ്യകരമായ വ്യായാമങ്ങളില്‍ നല്ല നടപ്പിന് ഒന്നാം സ്ഥാനമാണുള്ളത്. ശരീരത്തിനും മനസിനും ഊര്‍ജം നല്‍കാന്‍ രാവിലത്തെ നടത്തത്തിന് സാധിക്കും. രാവിലെ നടക്കുന്നത് ശരീരത്തിലെ അപചയപ്രക്രിയ ശക്തിപ്പെടുത്തും. അതേ പോലെ കൊഴുപ്പിനെയും നിയന്ത്രിക്കാം. അമേരിക്കന്‍ ഡയബറ്റിക് അസോസിയേഷന്റെ അഭിപ്രായം പതിവായുള്ള നടത്തം പ്രമേഹത്തെ വരുതിയിലാക്കാന്‍ സഹായിക്കുന്ന ഏറ്റവും നല്ല മാര്‍ഗങ്ങളില്‍ ഒന്നാണെന്നാണ്. നടക്കുമ്പോള്‍ തല ഉയര്‍ത്തിപ്പിടിച്ച് നട്ടെല്ല് നിവര്‍ത്തിയുള്ള പൊസിഷനില്‍ തന്നെ ആയിരിക്കാന്‍ ശ്രദ്ധിക്കണം. രക്തസമ്മര്‍ദ്ദം കുറയ്ക്കാനുള്ള നല്ലൊരു വഴി കൂടിയാണ് നടത്തം. ദിവസേനയുള്ള പത്തു മിനിറ്റ് നടത്തം രക്തസമ്മര്‍ദം കുറക്കാനുള്ള ഫലപ്രദമായ മാര്‍ഗമാണെന്ന് അരിസോണ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയിലെ ഗവേഷകര്‍ അഭിപ്രായപ്പെടുന്നു. പതിവായുള്ള നടത്തത്തിലൂടെ ഹൃദയാരോഗ്യം മെച്ചപ്പെടുകയും കായികക്ഷമത മുന്നേറുകയും ചെയ്യും.

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *