Untitled design 2025 01 21T173256.312

സെക്രട്ടറിയേറ്റിന് മുന്നില്‍ ഭിക്ഷയെടുപ്പ് സമരവുമായി സംസ്ഥാനത്തെ കോളേജ് സ്‌പോര്‍ട്‌സ് ഹോസ്റ്റലുകളിലെ കുട്ടികള്‍. 10 കോടിയിലേറെ രൂപയാണ് ഹോസ്റ്റലുകള്‍ക്ക് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ നല്‍കാനുള്ള കുടിശ്ശിക. അടച്ചുപൂട്ടലിന്റെ വക്കിലാണ് സംസ്ഥാനത്തെ പല സ്‌പോര്‍ട്‌സ് ഹോസ്റ്റലുകളും. കായിക താരങ്ങള്‍ക്കുള്ള ഫുഡ് അലവന്‍സ് പോലും പത്ത് മാസമായി സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഹോസ്റ്റലുകള്‍ക്ക് നല്‍കുന്നില്ല. അധ്യയനവര്‍ഷത്തിന്റെ തുടക്കത്തില്‍ ഓരോ ഹോസ്റ്റലുകളിലെയും കുട്ടികളുടെ എണ്ണത്തിനനുസരിച്ച് അലവന്‍സ് തുക മുന്‍കൂറായി നല്‍കാറായിരുന്നു പതിവ്. പിന്നീട് മാസംതോറും തുക കുടിശ്ശികയില്ലാതെ നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ 2021 ഓടെ കാര്യങ്ങള്‍ മാറി. കൃത്യമായി പണം ലഭിക്കാതെ വന്നതോടെ കോളേജ് ഹോസ്റ്റലുകള്‍ തന്നെ കുട്ടികളുടെ ഭക്ഷണ ചിലവ് ഏറ്റെടുക്കാനും ആരംഭിച്ചിരുന്നു.നിലവില്‍ ഫണ്ടില്ലാത്തതിനാല്‍ ഹോസ്റ്റല്‍ സംവിധാനം തന്നെ നിര്‍ത്താന്‍ ഒരുങ്ങുകയാണ് മാനേജ്‌മെന്റുകള്‍

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *