◾https://dailynewslive.in/ രാജ്യത്തിന്റെ ചരിത്രത്തിലെ ആദ്യ സ്പേസ് ഡോക്കിംഗ് പരീക്ഷണമായ സ്പേഡെക്സ് വിജയം. ഇന്ന് രാവിലെയാണ് സ്പേഡെക്സ് ദൗത്യത്തിലെ ചേസര്‍, ടാര്‍ഗറ്റ് ഉപഗ്രഹങ്ങള്‍ ബഹിരാകാശത്ത് കൈകൊടുത്ത് ഒന്നായി മാറിയത്. വിക്ഷേപണത്തിന് ശേഷമുള്ള നാലാം പരിശ്രമത്തിലാണ് ഉപഗ്രഹങ്ങള്‍ ബഹിരാകാശത്ത് കൂട്ടിച്ചേര്‍ക്കാന്‍ ഐഎസ്ആര്‍ഒയ്ക്കായത്. ഇന്ത്യയുടെ സ്വന്തം ബഹിരാകാശ നിലയമായ ഭാരതീയ അന്തരീക്ഷ സ്റ്റേഷന്‍ അടക്കമുള്ള പദ്ധതികള്‍ക്ക് ഇസ്രൊയ്ക്ക് അനിവാര്യമായ സാങ്കേതികവിദ്യയാണ് സ്‌പേസ് ഡോക്കിംഗ്.
◾https://dailynewslive.in/ ഡോക്കിംഗ് സാങ്കേതികവിദ്യ സ്വന്തമാക്കുന്ന നാലാമത്തെ രാജ്യം എന്ന നേട്ടത്തിലെത്തിയ ഇസ്രൊ, വരാനിരിക്കുന്ന ഇന്ത്യയുടെ സ്വപ്ന ബഹിരാകാശ പദ്ധതികളിലേക്കുള്ള സുപ്രധാന ചുവടുവെപ്പ് പിന്നിട്ടിരിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി എക്‌സില്‍ കുറിച്ചു. സ്പേഡെക്സ് ഡോക്കിംഗ് വിജയത്തില്‍ ഐഎസ്ആര്‍ഒയിലെ മുഴുവന്‍ ശാസ്ത്രജ്ഞരെയും പ്രധാനമന്ത്രി അഭിനന്ദിച്ചു.
*
class="selectable-text copyable-text false x117nqv4">കെ.എസ്.എഫ്.ഇ**സ്‌ക്രീന്‍ ഷോട്ട് മത്സരം*
സ്‌ക്രീന്‍ ഷോട്ടെടുത്തയക്കൂ; ദിവസേന സമ്മാനം നേടൂ.
ഡെയ്‌ലി ന്യൂസിന്റെ ടെക്സ്റ്റ് /വീഡിയോ വാര്‍ത്തകളില്‍ വരുന്ന കെ.എസ്.എഫ്.ഇ യുടെ പരസ്യത്തിന്റെ സ്‌ക്രീന്‍ ഷോട്ടെടുത്ത് നിങ്ങളുടെ പിന്‍ കോഡടക്കമുള്ള അഡ്രസും ഫോണ്‍ നമ്പറും സഹിതം 9526 133 833 എന്ന നമ്പറിലേക്ക് അയക്കുക. തിരഞ്ഞെടുക്കപ്പെടുന്ന ഒരാള്‍ക്ക് അമൃത് വേണി ഹെയര്‍ എലിക്‌സിറിന്റെ 460 രൂപ വിലയുള്ള 50ml ന്റെ ബോട്ടില്‍ ദിവസേന സമ്മാനമായി ലഭിക്കുന്നതാണ്.
*ജനുവരി 15 ലെ വിജയി : സായ്ശങ്കര്‍, പന്തലായിനി, കൊയിലാണ്ടി, കോഴിക്കോട്*
◾https://dailynewslive.in/ ബഹിരാകാശ ഡോക്കിംഗ് സാങ്കേതികവിദ്യ സ്വന്തമാക്കുന്ന നാലാമത്തെ രാജ്യം എന്ന ചരിത്ര നേട്ടത്തില്‍ ഐഎസ്ആര്‍ഒയെ അഭിനന്ദിച്ച് കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പ് മന്ത്രി ഡോ. ജിതേന്ദ്ര സിംഗ്. ഭാരതീയ അന്തരീക്ഷ സ്റ്റേഷന്‍, ചന്ദ്രയാന്‍-4, ഗഗന്‍യാന്‍ തുടങ്ങിയ സ്വപ്ന പദ്ധതികള്‍ക്ക് ഈ വിജയം പ്രചോദനമാകും എന്ന് കേന്ദ്രമന്ത്രി കൂട്ടിച്ചേര്‍ത്തു. ബഹിരാകാശ വകുപ്പിന്റെ ചുമതല കൂടിയുള്ള മന്ത്രിയാണ് ജിതേന്ദ്ര സിംഗ്.
◾https://dailynewslive.in/ മുഖ്യമന്ത്രി പിണറായി വിജയനെ സ്തുതിച്ചുകൊണ്ട് സെക്രട്ടേറിയേറ്റിലെ ഇടത് സംഘടനാ പ്രവര്‍ത്തകര്‍ തയ്യാറാക്കിയ വാഴ്ത്തുപാട്ട് മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ തന്നെ പാടി അവസാനിപ്പിച്ചു. കേരള സെക്രട്ടേറിയേറ്റ് എംപ്ലോയീസ് അസോസിയേഷന്‍ സുവര്‍ണ ജൂബിലി മന്ദിരത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിച്ചതിന് പിന്നാലെയാണ് വാഴ്ത്തുപാട്ട് ആരംഭിച്ചത്. സെക്രട്ടേറിയേറ്റിലെ ഇടത് സംഘടനാ പ്രവര്‍ത്തകരായ സ്ത്രീകളും പുരുഷന്മാരും അടക്കം നൂറോളം പേര്‍ ചേര്‍ന്നാണ് ഗാനം ആലപിച്ചത്.
◾https://dailynewslive.in/ കെഎസ്ആര്‍ടിസിയിലെ മുഴുവന്‍ ജീവനക്കാര്‍ക്കും 2024 ഡിസംബര്‍ മാസത്തെ ശമ്പളം വിതരണം ചെയ്തു തുടങ്ങി. സര്‍ക്കാരില്‍ നിന്നും ആദ്യ ഗഡുവായി ലഭിച്ച 30 കോടി രൂപ കൂടി ഉപയോഗിച്ചാണ് ശമ്പളം വിതരണം ചെയ്യുന്നത്. തുടര്‍ച്ചയായി അഞ്ചാമത്തെ മാസമാണ് കെഎസ്ആര്‍ടിസിയിലെ ശമ്പളം ഒറ്റത്തവണയായി നല്‍കുന്നത്. ജീവനക്കാരുടെ ശമ്പളം ഒറ്റ ഗഡുവായിത്തന്നെ നല്‍കുമെന്ന് പുതിയ ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാര്‍ അധികാരമേറ്റപ്പോള്‍ പ്രധാന പ്രഖ്യാപനമായി പറഞ്ഞിരുന്നു.
*Unskippable കളക്ഷനുമായി പുളിമൂട്ടില്‍ സില്‍ക്‌സിന്റെ X’mas, New Year Celebrations
*പുളിമൂട്ടില്‍ സില്‍ക്‌സിന്റെ നൂറാം ക്രിസ്തുമസ്, പുതുവത്സര ആഘോഷങ്ങള്‍ നിങ്ങള്‍ക്കൊരിക്കലും സ്‌കിപ്പ് ചെയ്യാനാകില്ല. കാരണം ഏറ്റവും വലിയ ക്രിസ്തുമസ് കളക്ഷനുകളും കിടിലന്‍ പുതുവത്സര കളക്ഷനുകളും ട്രെന്‍ഡിംഗ് വെഡ്ഡിംഗ് കളക്ഷനുകളും പുളിമൂട്ടിൽ സിൽക്‌സിൽ മാത്രം. നിങ്ങള്‍ ആഗ്രഹിച്ചത് എന്തും ഇവിടെ ഉണ്ട്. വരൂ, നമുക്ക് ആഘോഷങ്ങള്‍ കളറാക്കാം.
*പുളിമൂട്ടില്‍ സില്‍ക്‌സ്*
*നൂറിന്റെ നിറവിന്റെ വിശ്വാസ്യത*
◾https://dailynewslive.in/ പാലക്കാട് ജില്ലയിലെ കഞ്ചിക്കോട് ഒയാസിസിന് ബ്രൂവറി അനുവദിച്ച മന്ത്രിസഭാ യോഗം തീരുമാനം വന്‍ അഴിമതിയെന്ന് രമേശ് ചെന്നിത്തല. പ്രകൃതിയോടും ജനങ്ങളോടും കടുത്ത അപരാധമാണിതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. പാരിസ്ഥിതിക പഠനം നടന്നിട്ടുണ്ടോയെന്നും ഒയാസിസിന് മാത്രം എങ്ങനെ അനുമതി കിട്ടിയെന്നും ടെന്‍ഡര്‍ ക്ഷണിച്ചോയെന്നും രമേശ് ചെന്നിത്തല ചോദിച്ചു. പ്ലാച്ചിമട സമരം നടത്തിയ ജനങ്ങളാണ് ഇവിടെയെന്നും ഇപ്പോള്‍ അതിനടുത്തായാണ് ബ്രൂവറിക്ക് അനുമതി നല്‍കിയതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
◾https://dailynewslive.in/ വിവരാവകാശ നിയമം സര്‍ക്കാരിലേക്ക് പണം വരുത്താനുള്ള മാര്‍ഗമായി ഉദ്യോഗസ്ഥര്‍ കാണരുതെന്ന് വിവരാവകാശ കമ്മീഷണര്‍ അബ്ദുള്‍ ഹക്കീം. വിവരാവകാശ അപേക്ഷകളില്‍ 30 ദിവസം കഴിഞ്ഞ് മറുപടി നല്‍കിയാല്‍ മതിയെന്ന ധാരണ തെറ്റാണെന്നും ജീവനും സ്വാതന്ത്ര്യവുമായി ബന്ധമുണ്ടെങ്കില്‍ വിവരം 48 മണിക്കുനിനകം നല്‍കണമെന്നും മറ്റ് അപേക്ഷകളില്‍ അഞ്ച് ദിവസത്തിനകം നടപടി ആരംഭിച്ചിരിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. സംസ്ഥാന വിവരാവകാശ കമ്മീഷന്റെ നേതൃത്വത്തില്‍ നടത്തിയ ഏകദിന ശില്‍പശാല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
◾https://dailynewslive.in/ ലൈംഗിക അധിക്ഷേപക്കേസില്‍ റിമാന്‍ഡിലിരിക്കെ ബോബി ചെമ്മണ്ണൂരിന് ജയിലില്‍ വിഐപി പരിഗണന നല്‍കിയെന്ന ആരോപണത്തിലെ അന്വേഷണത്തിനായി ജയില്‍ ആസ്ഥാനത്തെ ഡിഐജി കാക്കനാട് ജില്ലാ ജയിലില്‍ നേരിട്ടെത്തി. മധ്യ മേഖല ഡിഐജി അജയ് കുമാര്‍ ബോബി ചെമ്മണൂരിനെ ജയിലില്‍ നേരിട്ട് എത്തി കണ്ടെന്നും കൂടെ ബോബി ചെമ്മണ്ണൂരിന്റെ സഹായികളായ മൂന്ന് പേര്‍ ഉണ്ടായിരുന്നുവെന്നുമാണ് ആരോപണം. അതേസമയം സോഷ്യല്‍ മീഡിയയിലൂടെ ഹണി റോസിനെ അധിക്ഷേപിച്ച കൂടുതല്‍ പേരെ ഉടന്‍ അറസ്റ്റ് ചെയ്യും. പരാമര്‍ശങ്ങള്‍ പ്രചരിപ്പിച്ച യൂട്യൂബ് ചാനലുകള്‍ക്കെതിരെയും നടപടിയുണ്ടാവും.
*കെ.എസ്.എഫ്.ഇ ഗാലക്‌സി ചിട്ടികളില്‍ ചേരൂ, ജീവിതം അടിപൊളിയാക്കൂ..*
2024 ഏപ്രില്‍ 1 മുതല്‍ 2025 ഫെബ്രുവരി 28 വരെ ◼️മെഗാ ബമ്പര്‍ സമ്മാനം ഒരു മെഴ്‌സിഡസ് ബെന്‍സ് കാര്‍ ◼️ബമ്പര്‍ സമ്മാനം: 17 ഇന്നോവ കാറുകള്‍
*കെ.എസ്.എഫ്.ഇ ഗാലക്‌സി ചിട്ടികള്‍ (സീരീസ് 3):*
2024 നവംബര്‍ 1 മുതല്‍ 2025 ഫെബ്രുവരി 28 വരെ ◼️ശാഖാതല സമ്മാനങ്ങള്‍ : 5,000 ഗിഫ്റ്റ് കാര്‍ഡുകള്‍ ◼️ ഓരോ ചിട്ടിയിലും ഒരാള്‍ക്ക് വീതം.
*ടോള്‍ ഫ്രീ ഹെല്‍പ്പ് ലൈന്‍ നമ്പര്‍ : 1800-425-3455*
◾https://dailynewslive.in/ ബോബി ചെമ്മണൂരിനെ ജയിലില്‍ സന്ദര്‍ശിച്ചുവെന്ന ആരോപണത്തില്‍ വിശദീകരണവുമായി മധ്യമേഖലാ ജയില്‍ ഡി.ഐ.ജി പി. അജയ്കുമാര്‍. ബോബി ചെമ്മണൂരിനെ തനിക്ക് മുന്‍പരിചയമുണ്ടെന്നും സൂപ്രണ്ടിന്റെ മുറിയിലേക്ക് ബോബി ചെമ്മണൂരിനെ വിളിച്ച് സൂപ്രണ്ടിന്റെ സാന്നിധ്യത്തിലാണ് ബോബി ചെമ്മണൂരിനെ കണ്ടതെന്നും ഒരു പരാതി അന്വേഷിക്കാനായി കാക്കനാട് ജില്ലാ ജയിലില്‍ പോയപ്പോഴായിരുന്നു ഇതെന്നും ഡി.ഐ.ജി വിശദീകരിച്ചു.
◾https://dailynewslive.in/ സര്‍ക്കാര്‍ സംവിധാനം പോലെ രാഷ്ട്രീയത്തിലും റിട്ടയര്‍മെന്റ് വേണമെന്ന് മുന്‍ മന്ത്രിയും സിപിഎം നേതാവുമായ ജി സുധാകരന്‍. കേരള ബാങ്ക് റിട്ടയറീസ് അസോസിയേഷന്‍ സംഘടിപ്പിച്ച പ്രതിഷേധ ധര്‍ണ ആലപ്പുഴയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. താന്‍ 62 വര്‍ഷമായി പാര്‍ട്ടിയിലെന്നും ഇവിടെ പെന്‍ഷനും ഗ്രാറ്റിവിറ്റിയുമൊന്നുമില്ലെന്നും അദ്ദേഹം പ്രസംഗത്തില്‍ പറഞ്ഞു.
◾https://dailynewslive.in/ നെയ്യാറ്റിന്‍കരയിലെ ഗോപന്‍ സ്വാമിയുടെ മൃതദേഹം കല്ലറ തുറന്ന് പുറത്തെടുത്തു. കല്ലറയില്‍ ഇരിക്കുന്ന നിലയിലാണ് മൃതദേഹം. മൃതദേഹത്തിന് ചുറ്റും ഭസ്മവും പൂജാ ദ്രവ്യങ്ങളും ഉണ്ട്. ഹൃദയ ഭാഗം വരെ പൂജാദ്രവ്യങ്ങള്‍ നിറച്ച നിലയിലാണ്. പുറകിലുള്ള ഭിത്തി കോണ്‍ക്രീറ്റില്‍ തീര്‍ത്തതാണ്. ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയശേഷം മൃതദേഹം പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്കായി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
◾https://dailynewslive.in/ നെയ്യാറ്റിന്‍കരയിലെ ഗോപന്‍ സ്വാമിയുടെ മൃതദേഹത്തിന്റെ പോസ്റ്റ്മോര്‍ട്ടത്തില്‍ മൂന്നു തലങ്ങളിലുള്ള പരിശോധന നടത്തുമെന്ന് ഡോക്ടര്‍മാര്‍. വിഷം ഉള്ളില്‍ ചെന്നാണോ മരണമെന്നും പരിക്കേറ്റാണോ, അതോ സ്വഭാവിക മരണമാണോയെന്നും പരിശോധിക്കും. വിഷാശം കണ്ടത്താനായി ആന്തരിക അവയവങ്ങളുടെ സാമ്പിള്‍ ശേഖരിക്കുമെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.
◾https://dailynewslive.in/ നെയ്യാറ്റിന്‍കരയിലെ ഗോപന്‍സ്വാമിയുടെ മരണത്തില്‍ അസ്വാഭാവികതയില്ലെന്ന് പോലീസിന്റെ പ്രാഥമിക നിഗമനം. മരണകാരണമായേക്കാവുന്ന മുറിവുകളോ പരിക്കുകളോ മൃതദേഹത്തില്‍ പ്രത്യക്ഷത്തില്‍ കാണാനില്ലെന്നാണ് പോലീസിന്റെ ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട്. വിശദമായ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാലേ മരണകാരണം സംബന്ധിച്ചും മറ്റുവിവരങ്ങളിലും വ്യക്തത വരികയുള്ളൂ.
◾https://dailynewslive.in/ ഇ പി ജയരാജന്റെ ആത്മകഥാ വിവാദത്തില്‍ കോട്ടയം ഈസ്റ്റ് പൊലീസ് ഡിസി ബുക്സ് പബ്ലിക്കേഷന്‍ വിഭാഗം മേധാവി എ. വി ശ്രീകുമാറിന്റെ അറസ്റ്റ് രേഖപ്പെടുത്തി. ആത്മകഥാ ഭാഗങ്ങള്‍ ശ്രീകുമാറില്‍ നിന്നാണ് ചോര്‍ന്നതെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നുള്ള നടപടികളുടെ ഭാഗമായാണ് അറസ്റ്റ്. എന്നാല്‍ കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നതിനാല്‍ ശ്രീകുമാറിനെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടു.
◾https://dailynewslive.in/ സംസ്ഥാന സ്‌കൂള്‍ കലോത്സവ റിപ്പോര്‍ട്ടിങിലെ ദ്വയാര്‍ത്ഥ പ്രയോഗവുമായി ബന്ധപ്പെട്ട് റിപ്പോര്‍ട്ടര്‍ ചാനല്‍ കണ്‍സള്‍ട്ടിംഗ് എഡിറ്റര്‍ അരുണ്‍കുമാറിനെ ഒന്നാം പ്രതി ചേര്‍ത്ത് കൊണ്ട് തിരുവനന്തപുരം കന്റോണ്‍മെന്റ് പൊലീസ് പോക്സോ കേസ് എടുത്തു. തിരുവനന്തപുരം ജില്ലാ ശിശു ക്ഷേമ സമിതി ഡിജിപിക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്. റിപ്പോര്‍ട്ടര്‍ ഷഹബാസ് ആണ് രണ്ടാം പ്രതി. കണ്ടാല്‍ അറിയാവുന്ന ഒരാളെ മൂന്നാം പ്രതിയായും ചേര്‍ത്തിട്ടുണ്ട്.
◾https://dailynewslive.in/ കണ്ണൂരില്‍ വിവാഹാഘോഷത്തിനിടെ പൊട്ടിച്ച ഉഗ്രശേഷിയുളള പടക്കങ്ങളുടെ ശബ്ദം കാരണം 22 ദിവസം മാത്രം പ്രായമുളള കുഞ്ഞിന് ഗുരുതര ആരോഗ്യപ്രശ്നങ്ങള്‍. അപസ്മാരമുള്‍പ്പെടെയുണ്ടായതിനെ തുടര്‍ന്ന് തൃപ്പങ്ങോട്ടൂര്‍ സ്വദേശികളായ അഷ്റഫ്- റഫാന ദമ്പതികളുടെ കുഞ്ഞ് തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. ഞായറാഴ്ചയും തിങ്കളാഴ്ചയുമായി സമീപത്തെ വീട്ടില്‍ നടന്ന വിവാഹാഘോഷത്തിനിടെയാണ് ഉഗ്രശേഷിയുളള പടക്കങ്ങള്‍ ഉപയോഗിച്ചത്.
◾https://dailynewslive.in/ ഓണ്‍ലൈന്‍ തട്ടിപ്പില്‍ കുടുങ്ങി കേരള ഹൈക്കോടതി റിട്ടയേര്‍ഡ് ജസ്റ്റിസ് ശശിധരന്‍ നമ്പ്യാര്‍. അദ്ദേഹത്തിന്റെ 90 ലക്ഷം രൂപയാണ് നഷ്ടമായത്. ഓണ്‍ലൈന്‍ ഷെയര്‍ ട്രേഡിങ്ങിലൂടെ 850 ശതമാനം ലാഭം വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്. ജഡ്ജിയുടെ പരാതിയില്‍ രണ്ടുപേര്‍ക്കെതിരെ തൃപ്പൂണിത്തുറ ഹില്‍ പാലസ് പോലീസ് കേസെടുത്തിട്ടുണ്ട്.
◾https://dailynewslive.in/ കലാമണ്ഡലത്തിന്റെ ചരിത്രത്തിലെ ആദ്യത്തെ മലയാളി ഭരതനാട്യ അധ്യാപകനായി ആര്‍.എല്‍.വി. രാമകൃഷ്ണന്‍. ഭരതനാട്യം വിഭാഗം അസി. പ്രൊഫസറായി വ്യാഴാഴ്ച അദ്ദേഹം ജോലിയില്‍ പ്രവേശിച്ചു. വലിയ അഭിമാനവും സന്തോഷവുമുണ്ടെന്ന് അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു. അന്തരിച്ച നടന്‍ കലാഭവന്‍ മണിയുടെ സഹോദരന്‍ കൂടിയാണ് ആര്‍.എല്‍.വി രാമകൃഷ്ണന്‍.
◾https://dailynewslive.in/ തൃശൂര്‍ സര്‍ക്കാര്‍ ചില്‍ഡ്രന്‍സ് ഹോമില്‍ 17കാരന്‍ കൊല്ലപ്പെട്ടു. ഇരിങ്ങാലക്കുട സ്വദേശി അങ്കിത് ആണ് കൊല്ലപ്പെട്ടത്. ഉറങ്ങിക്കിടക്കുന്ന കുട്ടിയെ അന്തേവാസിയായ 15കാരന്‍ ചുറ്റിക ഉപയോഗിച്ച് തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു.
◾https://dailynewslive.in/ മലപ്പുറം പരപ്പനങ്ങാടി പുത്തന്‍ പീടികയില്‍ ലോറികള്‍ തമ്മില്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഡ്രൈവര്‍ മരിച്ചു. കണ്ണൂര്‍ ആലംമൂട് സ്വദേശി അരുണ്‍ കുമാര്‍ (41) ആണ് മരിച്ചത്. അരുണ്‍ കുമാര്‍ സംഭവ സ്ഥലത്തുവെച്ചുതന്നെ മരിച്ചു. കല്ല് കയറ്റി വന്ന ലോറിയിലെ ഡ്രൈവറാണ് മരിച്ച അരുണ്‍ കുമാര്‍ .
◾https://dailynewslive.in/ കോഴിക്കോട് വളയത്ത് സൈനികനെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. താന്നി മുക്ക് സ്വദേശി എംപി സനല്‍കുമാര്‍(30) ആണ് മരിച്ചത്. മദ്രാസ് റെജിമെന്റിലെ സൈനികനായിരുന്നു. ദീര്‍ഘകാലമായി അവധിയിലായിരുന്ന സനല്‍കുമാറിനു കാശ്മീരിലേക്ക് സ്ഥലം മാറ്റം ലഭിച്ചിരുന്നു. ജോലിക്ക് ഹാജരാകാന്‍ നിര്‍ദ്ദേശം ലഭിച്ചതിന് പിന്നാലെയാണ് സനല്‍കുമാറിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
◾https://dailynewslive.in/ ഛത്തീസ്ഗഡിലെ ബിജാപൂര്‍ ജില്ലയില്‍ മാവോയിസ്റ്റ് ആക്രമണം. ബസഗുഡ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പുത്കെല്‍ ഗ്രാമത്തിന് സമീപം മാവോയിസ്റ്റുകള്‍ നടത്തിയ ഐഇഡി സ്‌ഫോടനത്തില്‍ രണ്ട് ജവാന്മാര്‍ക്ക് പരിക്കേറ്റതായും പരിക്കേറ്റ ജവാന്മാര്‍ അപകടനില തരണം ചെയ്തിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.
◾https://dailynewslive.in/ സൗദി അറേബ്യയിലെ റിയാദ് ജയിലില്‍ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുല്‍ റഹീമിന്റെ മോചനവുമായി ബന്ധപ്പെട്ടുള്ള അടുത്ത കോടതി സിറ്റിങ് ഫെബ്രുവരി 2 ന് ഞായറാഴ്ച രാവിലെ സൗദി സമയം 8 മണിക്ക് ആയിരിക്കുമെന്ന് റിയാദ് റഹീം സഹായ സമിതി അറിയിച്ചു. ഡിവിഷന്‍ ബഞ്ച് ആണ് കേസ് പരിഗണിക്കുക. അബ്?ദുല്‍ റഹീമി?ന്റെ മോചനകാര്യത്തില്‍ ആറാം തവണയും റിയാദ് കോടതി കേസ് മാറ്റിവയ്ക്കുകയായിരുന്നു.
◾https://dailynewslive.in/ കഴിഞ്ഞ ഒന്നര മാസത്തിനിടെ ജമ്മു കശ്മീരില്‍ ദുരൂഹമായി മരിച്ചവരുടെ എണ്ണം 15 ആയി. ബുധനാഴ്ച ഒമ്പത് വയസ്സുകാരി ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചിരുന്നു. മരിച്ചവരിലെല്ലാം ഛര്‍ദ്ദിയും, ബോധക്ഷയവും പോലെയുള്ള സമാനമായ ലക്ഷണങ്ങളാണ് കാണാനായത്. അസ്വാഭാവിക മരണങ്ങള്‍ക്ക് പിന്നിലെ കാരണം കണ്ടെത്താന്‍ കഴിയാതെ വന്നതോടെ പൊലീസ് എസ്ഐടി രൂപീകരിച്ചിരിക്കുകയാണ്. എന്നാല്‍, മരണങ്ങള്‍ക്ക് പിന്നില്‍ ഏതെങ്കിലും രോഗമല്ലെന്ന് ജമ്മു കശ്മീര്‍ ആരോഗ്യമന്ത്രി സക്കീന മസൂദ് അറിയിച്ചു.
◾https://dailynewslive.in/ ബോളിവുഡ് നടന്‍ സെയ്ഫ് അലി ഖാന് കുത്തേറ്റു. വീടുകയറിയുള്ള കൊള്ളയ്ക്കിടെ നടനെ അക്രമി കുത്തിയതായാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. വ്യാഴാഴ്ച പുലര്‍ച്ചെ 2.30-ഓടെയായിരുന്നു സംഭവം. മുംബൈ ലീലാവതി ആശുപത്രിയില്‍ ചികിത്സയിലാണ് ഇപ്പോള്‍ സെയ്ഫ്. നടന്‍ അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതര്‍ സ്ഥിരീകരിച്ചു.
◾https://dailynewslive.in/ ബോളിവുഡ് നടന്‍ സെയ്ഫ് അലിഖാന് നേരെയുള്ള ആക്രമണത്തില്‍ 3 പേരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു. മുംബൈ പൊലീസാണ് വീട്ടില്‍ ജോലിചെയ്യുന്ന മൂന്നുപേരെ ചോദ്യം ചെയ്തത്. ഇവരുടെ മൊഴിയെടുത്തു.ആരുടെയും അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. ഇന്ന് പുലര്‍ച്ചെ രണ്ടരയോടെയാണ് മുംബൈ ബാന്ദ്ര വെസ്റ്റിലെ വീട്ടില്‍ വെച്ച് സെയ്ഫ് അലി ഖാന് മോഷ്ടാവില്‍ നിന്നും കുത്തേറ്റത്. കവര്‍ച്ചക്കെത്തിയ മോഷ്ടാവാണ് കുത്തിയതെന്നാണ് പ്രാഥമിക റിപ്പോര്‍ട്ടുകള്‍.
◾https://dailynewslive.in/ മുംബൈയിലെ വീട്ടില്‍ വച്ച് മോഷണശ്രമത്തിനിടെ പരിക്കേറ്റ നടന്‍ സെയ്ഫ് അലി ഖാന്‍ വിഷയം ദേവേന്ദ്ര ഫഡ്‌നാവിസ് സര്‍ക്കാരിനെതിരെയുള്ള രാഷ്ട്രീയ ആയുധമാക്കി പ്രതിപക്ഷ പാര്‍ട്ടികള്‍. മുംബൈയില്‍ സെലിബ്രിറ്റികള്‍ വരെ സുരക്ഷിതരല്ലെങ്കില്‍ പിന്നെ ആരാണ് സുരക്ഷിതരെന്ന് ശിവസേനയുടെ രാജ്യസഭാ എംപി പ്രിയങ്ക ചതുര്‍വേദി ചോദിച്ചു.
◾https://dailynewslive.in/ മഹാരാഷ്ട്രാ നിയമസഭാ തെരഞ്ഞെടുപ്പിനിടെ ഒരു കോടി വോട്ടര്‍മാരെ പുതുതായി ചേര്‍ത്തത് സംശയാസ്പദമാണെന്നും വോട്ടര്‍മാരുടെ പട്ടിക പുറത്തു വിടാനുള്ള കടമ തിരഞ്ഞെടുപ്പ് കമ്മിഷനുണ്ടെന്നും കോണ്‍ഗ്രസ് നേതാവും എംപിയുമായ രാഹുല്‍ ഗാന്ധി. നമ്മുടെ തിരഞ്ഞെടുപ്പ് സംവിധാനത്തില്‍ ഗുരുതരമായ പ്രശ്നങ്ങളുണ്ടെന്നും ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടിംഗ് വിവരങ്ങള്‍ വേണമെന്നും രാഹുല്‍ പറഞ്ഞു.
◾https://dailynewslive.in/ കഴിഞ്ഞ വര്‍ഷം നഗര പരിധിയില്‍ നിന്ന് പിടികൂടിയ മയക്കുമരുന്നുകള്‍ നശിപ്പിച്ച് മംഗളൂരു പൊലീസ്. 6 കോടി 80 ലക്ഷം രൂപ വിലമതിക്കുന്ന മയക്കുമരുന്നുകളാണ് പൊലീസ് നശിപ്പിച്ചത്. കോടതിയുടെ അനുമതിയോടെ മുള്‍കി വ്യവസായ മേഖലയിലാണ് മയക്കുമരുന്നുകള്‍ നശിപ്പിച്ചതെന്ന് പൊലീസ് അറിയിച്ചു.
◾https://dailynewslive.in/ ആറ് കൊലപാതക കേസുകള്‍ ഉള്‍പ്പെടെ 33 ക്രിമിനല്‍ കേസുകളില്‍ പ്രതിയായ കുപ്രസിദ്ധ കുറ്റവാളി ബോംബ് ശവരണനെ പിടികൂടി തമിഴ്നാട് പൊലീസ്. എംകെബി നഗറിലെ ഗുഡ്ഷെഡ് റോഡില്‍ ഒരു ഗോഡൗണില്‍ ഒളിവില്‍ കഴിയുമ്പോഴായിരുന്നു ചെന്നൈ പൊലീസിന്റെ ഓപ്പറേഷന്‍. ഗോഡൗണ്‍ വളഞ്ഞ പൊലീസ് സംഘം ഇയാളോട് കീഴടങ്ങാന്‍ ആവശ്യപ്പെട്ടെങ്കിലും അതിന് തയ്യാറാകാതെ പൊലീസിനെ ആക്രമിച്ച് രക്ഷപ്പെടാനായിരുന്നു ശരവണന്റെ ശ്രമം.
◾https://dailynewslive.in/ അമേരിക്കയുടെ 47-ാമത് പ്രസിഡന്റായി ഡൊണാള്‍ഡ് ട്രംപ് അധികാരമേല്‍ക്കാനിരിക്കെ രാജ്യത്ത് വരാന്‍പോകുന്നത് ‘അപകടകരമായ അധികാരകേന്ദ്രീകരണ’മാണെന്ന് മുന്നറിയിപ്പ് നല്‍കി പ്രസിഡന്റ് ജോ ബൈഡന്‍. ബുധനാഴ്ച നടന്ന യാത്രയയപ്പ് ചടങ്ങില്‍ നടത്തിയ പ്രസംഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
◾https://dailynewslive.in/ തിങ്കളാഴ്ച്ച നടക്കാനിരിക്കുന്ന അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബരാക്ക് ഒബാമയുടെ ഭാര്യ മിഷേല്‍ ഒബാമ പങ്കെടുത്തേക്കില്ലെന്ന് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ ദിവസം ഇതു സംബന്ധിച്ച ഒബാമയുടെ ഓഫീസ് സ്ഥിരീകരണം നല്‍കിയിരുന്നു.
◾https://dailynewslive.in/ പതിനഞ്ച് മാസം നീണ്ട യുദ്ധത്തിന് അന്ത്യം കുറിച്ച ഇസ്രായേല്‍ ഹമാസ് സമാധാന കരാര്‍ സ്വാഗതം ചെയ്ത് ഇന്ത്യ. ബന്ദികളെ മോചിപ്പിക്കണം എന്ന് നിരന്തരം ആവശ്യപ്പെട്ടിരുന്നതാണെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം വാര്‍ത്താ കുറിപ്പില്‍ പറഞ്ഞു. ഗാസയ്ക്ക് മാനുഷിക സഹായം എത്തിക്കാന്‍ ഇത് സഹായിക്കും എന്ന് പ്രതീക്ഷിക്കുന്നുവെന്നും ചര്‍ച്ചയിലൂടെ പ്രശ്നം പരിഹരിക്കണം എന്നതായിരുന്നു ഇന്ത്യയുടെ നിലപാടെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
◾https://dailynewslive.in/ സ്റ്റേഡിയത്തിന് പുറത്തെ ആരാധകരുടെ പ്രതിഷേധത്തിലും മുദ്രാവാക്യത്തിലും പോലീസ് ഇടപെടലുണ്ടായതില്‍ വിശദീകരണവുമായി കേരള ബ്ലാസ്റ്റേഴ്‌സ്. ക്രമസമാധാനപാലത്തില്‍ പോലീസിന് നിര്‍ദേശം നല്‍കാന്‍ ക്ലബിന് അധികാരമില്ലെന്നും പോലീസ് ഇടപെടലിന് ക്ലബ് നിര്‍ദേശം നല്‍കിയിട്ടില്ലെന്നും കേരള ബ്ലാസ്റ്റേഴ്‌സ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ സംഭവവികാസങ്ങളുമായി ബന്ധപ്പെട്ട് തെറ്റായപ്രചാരണമാണ് നടക്കുന്നതെന്നും വാര്‍ത്താക്കുറിപ്പിലുണ്ട്.
◾https://dailynewslive.in/ സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുതിക്കുന്നു. ഒരു ഇടവേളയ്ക്ക് ശേഷം സ്വര്‍ണവില വീണ്ടും 59,000 കടന്നു. ഇന്ന് 400 രൂപ വര്‍ധിച്ചതോടെയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 59000 കടന്ന് കുതിച്ചത്. 59,120 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 50 രൂപയാണ് വര്‍ധിച്ചത്. 7390 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലയിലാണ് സ്വര്‍ണവില. ഈ മാസത്തിന്റെ തുടക്കത്തില്‍ 57,200 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. രണ്ടാഴ്ച കൊണ്ട് 1500 രൂപയിലേറെ വര്‍ധിച്ച ശേഷം കഴിഞ്ഞ ദിവസം വില ഇടിഞ്ഞിരുന്നു. എന്നാല്‍ ഇത് താത്കാലികം മാത്രമാണെന്ന് സൂചന നല്‍കിയാണ് ഇന്നലെയും ഇന്നുമായി വില ഉയര്‍ന്നത്. ഡോളര്‍ ശക്തിയാര്‍ജിക്കുന്നതും ആഗോള വിപണിയിലെ ചലനങ്ങളുമാണ് സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്.
◾https://dailynewslive.in/ യു.എസിലെ നിരോധനം മറികടക്കാന്‍ ലക്ഷ്യമിട്ട് വിഡിയോ ഷെയറിങ് പ്ലാറ്റ്ഫോമായ ടിക്ടോക് ശതകോടീശ്വരനായ ഇലോണ്‍ മസ്‌കിന് വില്‍ക്കുന്നുവെന്ന റിപ്പോര്‍ട്ട് നിഷേധിച്ച് കമ്പനി രംഗത്ത്. മാതൃകമ്പനിയായ ബൈറ്റ്ഡാന്‍സിന്റെ കീഴില്‍ തന്നെ നിലനില്‍ക്കുക എന്നതാണ് ടിക് ടോകിന്റെ ആദ്യ പരിഗണന. എന്നാല്‍, ഇതിന് സാധിച്ചില്ലെങ്കില്‍ മസ്‌കിന് വില്‍ക്കാന്‍ കമ്പനി ഒരുങ്ങുന്നുവെന്നാണ് റിപ്പോര്‍ട്ട്. ആപിന്റെ യു.എസ് വകഭേദത്തെ വില്‍ക്കാനാണ് ചൈന ഒരുങ്ങുന്നതെന്നും ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ റിപ്പോര്‍ട്ടിനെ തള്ളിക്കളഞ്ഞ ടിക്ടോക്, ഇത് കെട്ടുകഥ മാത്രമാണെന്നനും വ്യക്തമാക്കി. പ്ലാറ്റ്ഫോമിന്റെ ഓഹരികള്‍ ചൈനീസ് ഇതര കമ്പനിക്ക് വിറ്റില്ലെങ്കില്‍ നിരോധനമേര്‍പ്പെടുത്തുമെന്ന നിയമം യു.എസ് ഫെഡറല്‍ അപ്പീല്‍ കോടതി വെള്ളിയാഴ്ച ശരിവച്ചിരുന്നു. ഇതിനു പിന്നാലെയാണ് വില്‍പ്പന സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവന്നത്. പുതിയ പ്രസിഡന്റായി ഡോണള്‍ഡ് ട്രംപ് അധികാരമേല്‍ക്കുമ്പോള്‍ ടിക്ടോക് നിരോധനത്തിനുള്ള സാധ്യതയേറെയെന്ന് വിലയിരുത്തുന്ന ആളുകളുടെ എണ്ണം കൂടുതലാണ്. ചൈനയോട് കടുത്ത നിലപാട് സ്വീകരിക്കുന്ന വ്യക്തിയാണ് ഡോണള്‍ഡ് ട്രംപ്. അത് തിരിച്ചടിയാവുമെന്നാണ് ടിക്ടോക്കിന്റേയും മാതൃകമ്പനിയായ ബൈറ്റ്ഡാന്‍സിന്റേയും വിലയിരുത്തല്‍.
◾https://dailynewslive.in/ ‘മന്ദാകിനി’ എന്ന ചിത്രത്തിന് ശേഷം സ്പയര്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സഞ്ജു ഉണ്ണിത്താന്‍ നിര്‍മ്മിക്കുന്ന ‘മേനേ പ്യാര്‍ കിയ’യുടെ ചിത്രീകരണം പൂര്‍ത്തിയായി. റൊമാന്റിക് കോമഡി ത്രില്ലറായി ഒരുങ്ങുന്ന ചിത്രത്തില്‍ ഹൃദു ഹാറൂണ്‍, പ്രീതി മുകുന്ദന്‍,അഷ്‌കര്‍ അലി,മിദൂട്ടി,അര്‍ജ്യോ, എന്നിവരാണ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. നവാഗതനായ ഫൈസല്‍ ഫസിലുദ്ദീന്‍ സംവിധാനം ചെയ്യുന്ന ‘ചിത്രത്തിന്റെ ചിത്രീകരണം മധുരയിലാണ് പൂര്‍ത്തിയായത്. ജിയോ ബേബി, ശ്രീകാന്ത് വെട്ടിയാര്‍, റിഡിന്‍ കിംഗ്സിലി,ത്രികണ്ണന്‍, മൈം ഗോപി, ബോക്സര്‍ ദീന, ജഗദീഷ് ജനാര്‍ദ്ദനന്‍, ജീവിത റെക്സ്, ബിബിന്‍ പെരുമ്പിള്ളി തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങള്‍. സ്റ്റാര്‍ എന്ന തമിഴ് ചിത്രത്തിലെ നായികാ വേഷത്തിലൂടെയും ‘ആസൈ കൂടൈ’ എന്ന സൂപ്പര്‍ ഹിറ്റ് മ്യൂസിക് വീഡിയോയിലെ പ്രകടനത്തിലൂടെയും ശ്രദ്ധ നേടിയ പ്രീതി മുകുന്ദന്റെ ആദ്യത്തെ മലയാള ചിത്രമാണ് ‘മേനേ പ്യാര്‍ കിയ’.
◾https://dailynewslive.in/ ഇന്ദ്രജിത്ത് സുകുമാരനെ നായകനാക്കി നവാഗതനായ ജിതിന്‍ സുരേഷ് ടി സംവിധാനം ചെയ്യുന്ന ‘ധീരം’ ചിത്രത്തിന്റെ പൂജയും സ്വിച്ച് ഓണ്‍ കര്‍മ്മവും നടന്നു. നോ വേ ഔട്ട് എന്ന ചിത്രത്തിന് ശേഷം റെമൊ എന്റര്‍ടൈന്‍മെന്റ്സിന്റെ ബാനറില്‍ റെമോഷ് എം.എസ്, മലബാര്‍ ടാക്കീസിന്റെ ബാനറില്‍ ഹാരിസ് അമ്പഴത്തിങ്കല്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഒരേ മുഖം, പുഷ്പക വിമാനം, പട കുതിര എന്നീ ചിത്രങ്ങളുടെ തിരക്കഥ ഒരുക്കിയ ദീപു എസ് നായര്‍, സന്ദീപ് സദാനന്ദന്‍ എന്നിവര്‍ ചേര്‍ന്നാണ് ഈ ക്രൈം ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍ സ്വഭാവത്തിലുള്ള ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്. നിരവധി ചിത്രങ്ങളില്‍ പൊലീസ് വേഷത്തില്‍ എത്തിയിട്ടുണ്ടെങ്കിലും ഇന്ദ്രജിത്ത് ആദ്യമായി ഒരു മുഴുനീള പൊലീസ് വേഷം കൈകാര്യം ചെയ്യുന്ന ചിത്രമായിരിക്കും ഇത്. അജു വര്‍ഗ്ഗീസ്, ദിവ്യ പിള്ള, നിഷാന്ത് സാഗര്‍, രഞ്ജി പണിക്കര്‍, റെബ മോണിക്ക ജോണ്‍, സാഗര്‍ സൂര്യ (പണി ഫെയിം),അവന്തിക മോഹന്‍, ആഷിക അശോകന്‍, സാജല്‍ സുദര്‍ശന്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നു.
◾https://dailynewslive.in/ ഭാരത് എന്‍സിഎപി ക്രാഷ് ടെസ്റ്റില്‍ 5 സ്റ്റാര്‍ സുരക്ഷ ഉറപ്പിച്ച് സ്‌കോഡ കൈലാഖ്. സുരക്ഷക്ക് പ്രാധാന്യം നല്‍കുന്ന സ്‌കോഡയുടെ ഭാരത് എന്‍സിഎപിയില്‍ സുരക്ഷ പരിശോധിച്ച ആദ്യ മോഡലാണ് കൈലാഖ്. കുട്ടികളുടെ സുരക്ഷയില്‍ സാധ്യമായ 32ല്‍ 30.88 പോയിന്റും(97%) മുതിര്‍ന്നവരുടെ സുരക്ഷയില്‍ 49ല്‍ 45 പോയിന്റും(92%) നേടിക്കൊണ്ടാണ് കൈലാഖ് 5 സ്റ്റാര്‍ നേടിയിരിക്കുന്നത്. ഐസിഇ വാഹനങ്ങളില്‍ സബ് 4 മീറ്റര്‍ കോംപാക്ട് എസ് യു വി വിഭാഗത്തിലെ ഏറ്റവും കൂടുതല്‍ പോയിന്റുകള്‍ നേടിക്കൊണ്ടാണ് കൈലാഖ് 5 സ്റ്റാര്‍ സുരക്ഷ നേടിയിരിക്കുന്നത്. മുതിര്‍ന്നവരുടെ സുരക്ഷയില്‍ വാഹനത്തിന്റെ മുന്‍ഭാഗം കൂട്ടിയിടിച്ചാലുള്ള സുരക്ഷാ പരിശോധനയില്‍ 16ല്‍ 15.035 പോയിന്റ്(94%) നേടാന്‍ കൈലാഖിന് സാധിച്ചു. ഇതേ വിഭാഗത്തില്‍ വശങ്ങളിലെ കൂട്ടിയിടിയുടെ ആഘാത പരിശോധനയിലും കൈലാഖ് ഗംഭീര പ്രകടനമാണ് നടത്തിയത്. 16ല്‍ 15.840 പോയിന്റാണ് ഇതില്‍ കൈലാഖ് നേടിയത്. കുട്ടി യാത്രികരുടെ സുരക്ഷയിലാണ് ഏറ്റവും മികച്ച സുരക്ഷ കൈലാഖ് ഉറപ്പിക്കുന്നത്. മുന്നിലെ കൂട്ടിയിടിയില്‍ കുട്ടികള്‍ക്ക് സാധ്യമായ 16ല്‍ 16 പോയിന്റ് സുരക്ഷയും വശങ്ങളിലെ കൂട്ടിയിടിയില്‍ 8ല്‍ 8പോയിന്റും കൈലാഖ് നല്‍കുന്നു. കുട്ടി സീറ്റിന്റെ സുരക്ഷയില്‍ 13ല്‍ ഒമ്പത് പോയിന്റാണ് കൈലാഖിന് നേടാനായത്. 7.89 ലക്ഷം മുതല്‍ 14.40 ലക്ഷം രൂപ വരെ വിലയുള്ള കുഞ്ഞന്‍ എസ് യു വിയാണ് കൈലാഖ്.
◾https://dailynewslive.in/ മലയാളത്തിന്റെ കാല്പനിക സൂര്യന്‍. ഭ്രഷ്ടകാമുകനായി അലഞ്ഞുനടന്ന, നിത്യകന്യകയായ കവിതാകാമിനിയെ ഒപ്പം കൂട്ടിയവന്‍. മലയാളമണ്ണിന്റെ ഗന്ധം നുകര്‍ന്ന അവധൂതന്‍. ഈ വലിയ കവി സഹ്യനോളം ഉയര്‍ന്നു നില്‍ക്കുന്നു. കവിതയെ നെഞ്ചോടു ചേര്‍ക്കുന്നവര്‍ക്കു ഒരു പി. കുഞ്ഞിരാമന്‍ നായര്‍ കാവ്യസമാഹാരം. ‘മലയാളത്തിന്റെ പ്രിയകവിതകള്‍’. ഗ്രീന്‍ ബുക്സ്. വില 285 രൂപ.
◾https://dailynewslive.in/ പ്രായം 65 കഴിഞ്ഞാല്‍ ആളുകളില്‍ ഓര്‍മക്കുറവിനുള്ള സാധ്യത വളരെ കൂടുതലാണ്. എന്നാല്‍ പെരുമാറ്റ ശീലങ്ങള്‍ ഡിമെന്‍ഷ്യ തടയാനോ വൈകിപ്പിക്കാനോ സഹായിക്കുമെന്ന് മുന്‍ പഠനങ്ങള്‍ തെളിയിക്കുന്നു. പുകവലി ഉപേക്ഷിക്കുന്നതും ആരോഗ്യകരമായ രക്തസമ്മര്‍ദനില നിലനിര്‍ത്തുന്നതും പ്രായമാകുമ്പോള്‍ ഡിമെന്‍ഷ്യ ലക്ഷണങ്ങള്‍ വൈകിപ്പിക്കാന്‍ സഹായിക്കും. ഇതിനൊപ്പം ഡിമെന്‍ഷ്യ ലക്ഷണങ്ങള്‍ നിയന്ത്രിക്കാന്‍ ആളുകള്‍ തലച്ചോറിനെ പരിശീലിപ്പിക്കുന്ന ഗെയിമുകളും തിരഞ്ഞെടുക്കാറുണ്ട്. ഡിമെന്‍ഷ്യ തടയാനും ഐക്യു വര്‍ധിപ്പാക്കാനും ഇത്തരം ഗെയിമുകള്‍ സഹായിക്കുമെന്നാണ് ഇവയുടെ നിര്‍മാതാക്കള്‍ അവകാശപ്പെടുന്നത്. ബുദ്ധിശക്തി, ചിന്താശേഷി, ഏകാഗ്രത എന്നിവ വര്‍ധിപ്പിക്കുന്ന തരത്തിലാണ് ബ്രെയിന്‍ ഗെയിമികള്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ഇതിനെ എക്സിക്യൂട്ടീവ് ഫംഗ്ഷന്‍ എന്ന് വിളിക്കുന്നു. എന്നാല്‍ ഇവയില്‍ നിന്ന് വളര്‍ത്തിയെടുക്കുന്ന കഴിവുകള്‍ റിയല്‍ വേള്‍ഡ് ആപ്ലിക്കേഷനുമായി ബന്ധപ്പെടുന്നില്ലെന്നതിനാല്‍ ഈ മാറ്റങ്ങള്‍ താത്ക്കാലികമാണെന്ന് സേജ് ജേണലില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ വ്യക്തമാക്കുന്നു. പഠനത്തില്‍ ആളുകളെ രണ്ട് വിഭാഗങ്ങളായി തിരിച്ചുകൊണ്ടായിരുന്നു പഠനം. ഒരു വിഭാഗം ആളുകളോട് ഡിജിറ്റല്‍ ഫോട്ടോഗ്രാഫി അല്ലെങ്കില്‍ ക്വില്‍റ്റിങ് പോലുള്ള പുതിയ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നതിന് നിര്‍ദേശിച്ചു. യാത്ര, പാചകം തുടങ്ങിയ സജീവമായ പഠനം കുറവുള്ള പ്രവര്‍ത്തനങ്ങളിലോ, ക്രോസ്വേഡ് പസിലുകള്‍ പരിഹരിക്കല്‍, സംഗീതം കേള്‍ക്കല്‍ അല്ലെങ്കില്‍ ക്ലാസിക് സിനിമകള്‍ കാണല്‍ തുടങ്ങിയ ഏകാന്ത പ്രവര്‍ത്തനങ്ങളിലോ ഏര്‍പ്പെടാന്‍ മറ്റൊരു വിഭാഗത്തോടും നിര്‍ദേശിച്ചു. ഈ രണ്ട് വിഭാഗത്തെയും വിലയിരുത്തിയപ്പോള്‍ പുതിയതും വെല്ലുവിളി നിറഞ്ഞതുമായി പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടവരില്‍ ഓര്‍മശക്തി, പ്രോസസ്സിങ് വേഗത, യുക്തിസഹമായ കഴിവുകള്‍ എന്നിവയില്‍ ഗണ്യമായ നേട്ടങ്ങള്‍ ഉണ്ടായതായി കണ്ടെത്തിയതായി ഗവേഷകര്‍ വ്യക്തമാക്കി. പസിലുകളും ബ്രെയിന്‍ ഗെയിമുകളും ഡിമെന്‍ഷ്യയെ ചെറുക്കാനുള്ള ഫലപ്രദമായ മാര്‍ഗമല്ലെന്നും ഗവേഷകര്‍ പഠനത്തില്‍ ചൂണ്ടിക്കാണിക്കുന്നു.
*ഇന്നത്തെ വിനിമയ നിരക്ക്*
ഡോളര്‍ – 86.51, പൗണ്ട് – 105.55. യൂറോ – 89.03, സ്വിസ് ഫ്രാങ്ക് – 94.87, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 53.76, ബഹറിന്‍ ദിനാര്‍ – 229.55, കുവൈത്ത് ദിനാര്‍ -280.47, ഒമാനി റിയാല്‍ – 224.70, സൗദി റിയാല്‍ – 23.06, യു.എ.ഇ ദിര്‍ഹം – 23.54, ഖത്തര്‍ റിയാല്‍ – 23.70, കനേഡിയന്‍ ഡോളര്‍ – 60.18.