yt cover 25

https://dailynewslive.in/ അഴിമതിരഹിതവും കാര്യക്ഷമവുമായ ഭരണ സംവിധാനത്തിന് ലോകായുക്ത കരുത്ത് പകരുന്നുവെന്ന് മുഖ്യമന്ത്രി പിറണായി വിജയന്‍. വിജിലന്‍സ് സംവിധാനങ്ങളെ ശക്തിപ്പെടുത്തുകയും അഴിമതിക്കാര്‍ക്കെതിരായി വിട്ടുവീഴ്ചയില്ലാതെ നടപടികള്‍ സ്വീകരിക്കുകയും ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് ഗതിവേഗം നല്‍കാന്‍ ലോകായുക്തയ്ക്ക് കഴിഞ്ഞിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. നിയമസഭാ ബാങ്ക്വറ്റ് ഹാളില്‍ നടന്ന ലോകായുക്ത ദിനാചരണ ചടങ്ങ് വീഡിയോ കോണ്‍ഫറന്‍സിലൂടെ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

https://dailynewslive.in/ വയനാട് ദുരിതാശ്വാസം വൈകുന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാരിനെ ന്യായീകരിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. സംസ്ഥാന സര്‍ക്കാര്‍ കയ്യിലുള്ള ഫണ്ട് ചിലവഴിക്കാന്‍ തയ്യാറാകുന്നില്ലെന്ന് കുറ്റപ്പെടുത്തിയ ഗവര്‍ണര്‍ കൃത്യമായി കണക്കുകള്‍ കേന്ദ്രത്തെ ബോധിപ്പിച്ചാല്‍ ഫണ്ട് കിട്ടുമെന്നും പറഞ്ഞു. ഫണ്ട് സംബന്ധിച്ച് സംസ്ഥാനത്തിന്റെ വാദങ്ങള്‍ ശരിയല്ലെന്നും വയനാട്ടിലെ പുനരധിവാസം ഉറപ്പാക്കുമെന്ന് പറഞ്ഞ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വാക്കാണ് മറ്റാരേക്കാളും തനിക്ക് വിശ്വാസമെന്നും ഗവര്‍ണര്‍ കൂട്ടിച്ചേര്‍ത്തു.

*കെ.എസ്.എഫ്.ഇ*

*സ്‌ക്രീന്‍ ഷോട്ട് മത്സരം*

സ്‌ക്രീന്‍ ഷോട്ടെടുത്തയക്കൂ; ദിവസേന സമ്മാനം നേടൂ.

ഡെയ്‌ലി ന്യൂസിന്റെ ടെക്സ്റ്റ് /വീഡിയോ വാര്‍ത്തകളില്‍ വരുന്ന കെ.എസ്.എഫ്.ഇ യുടെ പരസ്യത്തിന്റെ സ്‌ക്രീന്‍ ഷോട്ടെടുത്ത് നിങ്ങളുടെ പിന്‍ കോഡടക്കമുള്ള അഡ്രസും ഫോണ്‍ നമ്പറും സഹിതം 9526 133 833 എന്ന നമ്പറിലേക്ക് അയക്കുക. തിരഞ്ഞെടുക്കപ്പെടുന്ന ഒരാള്‍ക്ക് അമൃത് വേണി ഹെയര്‍ എലിക്‌സിറിന്റെ 460 രൂപ വിലയുള്ള 50ml ന്റെ ബോട്ടില്‍ ദിവസേന സമ്മാനമായി ലഭിക്കുന്നതാണ്.

*നവംബര്‍ 16 ലെ വിജയി : ഷിനാസ്.ടി.എ, ചെറുവട്ടൂര്‍ പോസ്റ്റ്, കോതമംഗലം, എറണാകുളം*

https://dailynewslive.in/ വയനാട് ദുരിതാശ്വാസവുമായി ബന്ധപ്പെട്ടുള്ള കേന്ദ്ര സര്‍ക്കാര്‍ നിലപാടില്‍ പ്രധാനമന്ത്രിയെ അതിരൂക്ഷമായി വിമര്‍ശിച്ച് സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം എം.സ്വരാജ്. പ്രധാനമന്ത്രി വയനാട്ടിലേക്ക് വന്നത് മൃതശശരീരങ്ങള്‍ കണ്ട് ആസ്വദിക്കാനാണെന്നും ഗുജറാത്ത് കൂട്ടക്കൊലയുടെ ഭൂതകാല സ്മരണ എന്നോണമാണ് സന്ദര്‍ശനം നടത്തിയതെന്നും സ്വരാജ് വിമര്‍ശിച്ചു. മനസാക്ഷി തൊട്ട് തീണ്ടാത്ത പ്രധാനമന്ത്രി കേരളത്തെ വഞ്ചിച്ചുവെന്ന് കുറ്റപ്പെടുത്തിയ സ്വരാജ് പ്രധാനമന്ത്രി മനുഷ്യനെന്ന പദത്തിന് അര്‍ഹനല്ലാത്ത വ്യക്തിയാണെന്നും പറഞ്ഞു.

https://dailynewslive.in/ ശബരിമലയില്‍ വനംവകുപ്പിന്റെ എതിര്‍പ്പ് ഉള്‍പ്പെടെ പരിഹരിച്ചുകൊണ്ടും ഏറ്റെടുക്കുന്ന വനഭൂമിക്ക് പകരം ഭൂമി നല്‍കിയും സര്‍ക്കാര്‍ റോപ് വേ പദ്ധതിയുമായി മുന്നോട്ട്. ശബരിമലയില്‍ ഏറ്റെടുക്കുന്ന വനഭൂമിക്ക് പകരം റവന്യു ഭൂമി നല്‍കുന്നതിനുള്ള നിര്‍ണായക ഉത്തരവും സര്‍ക്കാര്‍ പുറത്തിറക്കി. റവന്യു ഭൂമിയുടെ ഉടമസ്ഥാവകാശം സംസ്ഥാന വനംവകുപ്പിന്റെ പേരില്‍ പോക്കുവരവ് ചെയ്തു നല്‍കുന്നതിനായി കൈമാറികൊണ്ടാണ് സര്‍ക്കാര്‍ ഉത്തരവിറക്കിയത്.

https://dailynewslive.in/ ബിജെപി വിട്ട് കോണ്‍ഗ്രസിലെത്തിയ സന്ദീപ് വാര്യരെ പരിഹസിച്ച് കെ സുരേന്ദ്രന്‍. ജൂനിയര്‍ മാന്‍ഡ്രേക്ക് സിനിമയുമായി സന്ദീപിനെ താരതമ്യം ചെയ്തായിരുന്നു സുരേന്ദ്രന്റെ പരിഹാസം. വോട്ടെണ്ണല്‍ ദിവസമായ 23 കഴിഞ്ഞും സന്ദീപിനെ അവിടെ തന്നെ നിര്‍ത്തണമെന്നും തിരിച്ചയക്കരുതെന്നുമായിരുന്നു സന്ദീപ് വാര്യരുടെ കോണ്‍ഗ്രസ് പ്രവേശനത്തെ കുറിച്ച് സുരേന്ദ്രന്റെ പരിഹാസം.

*തൃശൂര്‍ സൂപ്പര്‍ സെയിലുമായി പുളിമൂട്ടില്‍ സില്‍ക്‌സ്*

നൂറ് വര്‍ഷത്തിന്റെ നിറവില്‍ നില്‍ക്കുന്ന പുളിമൂട്ടില്‍ സില്‍ക്‌സിന്റെ തൃശൂര്‍ ഷോറൂമില്‍ 70 ശതമാനം വരെ വിലക്കുറവുള്ള സൂപ്പര്‍ സെയില്‍. തൃശൂര്‍ സൂപ്പര്‍ സെയിലില്‍ സാരികള്‍കള്‍ക്കും മെന്‍സ് വെയറിനും 70 ശതമാനം വരെ വിലക്കുറവുണ്ട്. കിഡ്‌സ് വെയറിനും മറ്റ് ലേഡീസ് വെയറിനും 60 ശതമാനം വരെ വിലക്കുറവാണുള്ളത്. തൃശൂര്‍ സൂപ്പര്‍ സെയിലിലുള്ള സൂപ്പര്‍ കളക്ഷനുകള്‍ സൂപ്പര്‍ ഓഫറില്‍ നേടാന്‍ എത്രയും പെട്ടെന്ന് പാലസ് റോഡിലുള്ള പുളിമൂട്ടില്‍ സില്‍ക്‌സിന്റെ തൃശൂര്‍ ഷോറൂം സന്ദര്‍ശിക്കുക.

https://dailynewslive.in/ സന്ദീപ് വാര്യര്‍ പാര്‍ട്ടി വിട്ടതില്‍ സന്തോഷമെന്ന് പാലക്കാട്ടെ ബിജെപി സ്ഥാനാര്‍ത്ഥി സി കൃഷ്ണകുമാര്‍. സന്ദീപ് പോയതില്‍ ബി ജെ പിക്ക് ഒരു ക്ഷീണവുമില്ലെന്നും തലക്ക് അഹങ്കാരം പിടിച്ച് പോയവനെ പ്രവര്‍ത്തകര്‍ ഉള്‍ക്കൊള്ളില്ലെന്നും കൃഷ്ണകുമാര്‍ പറഞ്ഞു.

https://dailynewslive.in/ സന്ദീപ് വാര്യര്‍ക്ക് ഇനി വിശാലമായി മുന്നോട്ട് പോകാമെന്നും അദ്ദേഹം എടുത്തത് ശരിയായ തീരുമാനമാണെന്നും കോണ്‍ഗ്രസിന് ഇനി നല്ല കാലമാണെന്നും മുസ്ലിം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി. സന്ദീപ് വാര്യര്‍ക്ക് പിന്നാലെ കൂടുതല്‍ ബിജെപിക്കാര്‍ കോണ്‍ഗ്രസിലേക്ക് ഒഴുകുമെന്നും അദ്ദേഹം പറഞ്ഞു. സന്ദീപ് വാര്യര്‍ മതേതരത്വത്തിന്റെ വഴിയില്‍ വന്നത് സ്വാഗതം ചെയ്യുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

https://dailynewslive.in/ ബിജെപി വിട്ട് കോണ്‍ഗ്രസിലെ ചേര്‍ന്ന സന്ദീപ് വാര്യര്‍ ഇന്ന് പാണക്കാട്ടെത്തി മുസ്ലിം ലീഗ് അധ്യക്ഷന്‍ പാണക്കാട് സാദിഖലി തങ്ങളേയും യൂത്ത് ലീഗ് അധ്യക്ഷന്‍ മുനവ്വറലി തങ്ങളെയും കാണും. സന്ദീപ് വാര്യറെ മുനവ്വറലി ശിഹാബ് തങ്ങള്‍ ഫേസ്ബുക്കിലൂടെ സ്വാഗതം ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് സന്ദീപിനെ പാണക്കാടേക്ക് ക്ഷണിച്ചത്.

*കെ.എസ്.എഫ്.ഇ ഗാലക്‌സി ചിട്ടികളില്‍ ചേരൂ, ജീവിതം അടിപൊളിയാക്കൂ..*

2024 ഏപ്രില്‍ 1 മുതല്‍ 2025 ഫെബ്രുവരി 28 വരെ ◼️മെഗാ ബമ്പര്‍ സമ്മാനം ഒരു മെഴ്‌സിഡസ് ബെന്‍സ് കാര്‍ ◼️ബമ്പര്‍ സമ്മാനം: 17 ഇന്നോവ കാറുകള്‍

*കെ.എസ്.എഫ്.ഇ ഗാലക്‌സി ചിട്ടികള്‍ (സീരീസ് 3):*

2024 നവംബര്‍ 1 മുതല്‍ 2025 ഫെബ്രുവരി 28 വരെ

◼️ശാഖാതല സമ്മാനങ്ങള്‍ : 5,000 ഗിഫ്റ്റ് കാര്‍ഡുകള്‍ ◼️ ഓരോ ചിട്ടിയിലും ഒരാള്‍ക്ക് വീതം.

*ടോള്‍ ഫ്രീ ഹെല്‍പ്പ് ലൈന്‍ നമ്പര്‍ : 1800-425-3455*

https://dailynewslive.in/ പാര്‍ട്ടി വിട്ട ബിജെപി നേതാവ് സന്ദീപ് വാര്യരെ പരിഹസിച്ച് ബിജെപി. സാമൂഹ്യ മാധ്യമമായ എക്സില്‍ ബിജെപി കേരളം എന്ന പേരിലുള്ള പേജിലാണ് സന്ദീപ് വാര്യരെ പരിഹസിച്ചുള്ള വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്. സ്നേഹത്തിന്റെ കടയിലെ പഞ്ചാര!-എന്ന ക്യാപ്ഷനിലാണ് വീഡിയോ. കോണ്‍ഗ്രസ് സമ്മേളനത്തില്‍ സന്ദീപ് വാര്യര്‍ അഭിസംബോധന ചെയ്യുന്ന വീഡിയോ ആണിത്.

https://dailynewslive.in/ മുതിര്‍ന്ന സി.പി.എം. നേതാവ് പി.ജയരാജന്‍ വധശ്രമക്കേസിലെ പ്രതികളായ ആര്‍.എസ്.എസ്. പ്രവര്‍ത്തകരെ കുറ്റവിമുക്തരാക്കിയ ജഡ്ജിയെ കേരള റിയല്‍ എസ്റ്റേറ്റ് അപ്പലേറ്റ് ട്രിബ്യൂണല്‍ ചെയര്‍പേഴ്‌സണ്‍ ആയി സംസ്ഥാന സര്‍ക്കാര്‍ നിയമിച്ചു. കേരള ഹൈക്കോടതിയില്‍ നിന്ന് വിരമിച്ച ജസ്റ്റിസ് പി. സോമരാജനെയാണ് സംസ്ഥാന സര്‍ക്കാര്‍ കേരള റിയല്‍ എസ്റ്റേറ്റ് അപ്പലേറ്റ് ട്രിബ്യൂണല്‍ ചെയര്‍പേഴ്‌സണ്‍ ആയി നിയമിച്ചത്. ഹൈക്കോടതി നല്‍കിയ പാനലില്‍ നിന്നാണ് ജസ്റ്റിസ് സോമരാജനെ തിരഞ്ഞെടുത്തത്.

https://dailynewslive.in/ 61 വര്‍ഷമായി കോണ്‍ഗ്രസ് ഭരിക്കുന്ന ചേവായൂര്‍ സര്‍വീസ് സഹകരണ ബാങ്ക് പിടിച്ചെടുത്ത് ജനാധിപത്യ സംരക്ഷണ സമിതി. സി.പി.എം. പിന്തുണയോടെ മത്സരിച്ച കോണ്‍ഗ്രസ് വിമതരാണ് ബാങ്ക് ഭരണം പിടിച്ചെടുത്തത്. ജി.സി. പ്രശാന്ത് കുമാര്‍ ചെയര്‍മാനായി തുടരും. 11 സീറ്റിലേക്ക് ആയിരുന്നു മത്സരം വിജയിച്ചവരില്‍ ഏഴുപേര്‍ കോണ്‍ഗ്രസ് വിമതരും നാലുപേര്‍ സി.പി.എം പ്രവര്‍ത്തകരുമാണ്.

https://dailynewslive.in/ കോഴിക്കോട് ചേവായൂര്‍ സര്‍വീസ് സഹകരണ ബാങ്കില്‍ ഇന്നലെ രാവിലെ എട്ടുമണിക്ക് വോട്ടെടുപ്പ് തുടങ്ങിയതിന് പിന്നാലെ കോണ്‍ഗ്രസും സിപിഎം പിന്തുണയുള്ള കോണ്‍ഗ്രസ് വിമതരും തമ്മില്‍ കള്ളവോട്ട് സംബന്ധിച്ച ആരോപണ പ്രത്യാരോപണങ്ങള്‍ തുടങ്ങിയിരുന്നു. ഔദ്യോഗിക പാനലിന് വോട്ട് ചെയ്യാന്‍ എത്തുന്നവരെ വിമത വിഭാഗം തടയുകയും ഭീഷണിപ്പെടുത്തി തിരിച്ചയക്കുകയും ചെയ്തതുവെന്നായിരുന്നു ആരോപണം. പിന്നാലെയുണ്ടായ സംഘര്‍ഷം തെരുവുയുദ്ധമായി മാറി. തെരഞ്ഞെടുപ്പ് നടക്കുന്ന സ്ഥലത്തെ റോഡില്‍ വെച്ചാണ് പ്രവര്‍ത്തകര്‍ ഏറ്റുമുട്ടിയത്.

https://dailynewslive.in/ കോഴിക്കോട് ഇന്ന് ഹര്‍ത്താല്‍ പ്രഖ്യാപിച്ച് കോണ്‍ഗ്രസ്. കോഴിക്കോട് ചേവായൂര്‍ സര്‍വീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിനിടെയുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്ന് ഇന്ന് രാവിലെ 6 മുതല്‍ വൈകീട്ട് 6 വരെയാണ് ഹര്‍ത്താല്‍ ആഹ്വാനം ചെയ്തിരിക്കുന്നത്. ഡിസിസി പ്രസിഡന്റ് പ്രവീണ്‍, എംകെ രാഘവന്‍ എംപി എന്നിവരാണ് വാര്‍ത്താസമ്മേളനത്തില്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ചത്. ബാങ്ക് തിരഞ്ഞെടുപ്പിലുണ്ടായ സിപിഎം അതിക്രമത്തിലും പോലീസ് നിഷ്‌ക്രിയത്വത്തിലും പ്രതിഷേധിച്ചാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നതെന്ന് യു.ഡി.എഫ് അറിയിച്ചു.

https://dailynewslive.in/ ചേവായൂര്‍ സഹകരണ ബാങ്ക് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോഴിക്കോട് നടന്ന സംഘര്‍ഷത്തിന് പിന്നാലെ ജില്ലയില്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ച കോണ്‍ഗ്രസിനെതിരെ വ്യാപാരികള്‍. ഹര്‍ത്താലുമായി സഹകരിക്കില്ലെന്നും തങ്ങളുടെ കടകള്‍ തുറന്ന് പ്രവര്‍ത്തിക്കുമെന്നും വ്യാപാരി വ്യവസായി ഏകോപന സമിതി വ്യക്തമാക്കി. ഹര്‍ത്താലില്‍ നിന്നും കോണ്‍ഗ്രസ് പിന്മാറണമെന്നും അവര്‍ ആവശ്യപ്പെട്ടു.

https://dailynewslive.in/ ടൈപ്പ് വണ്‍ പ്രമേഹ ബാധിതരായ കുട്ടികള്‍ക്ക് പരീക്ഷകള്‍ക്ക് അധികസമയം അനുവദിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍. എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷകള്‍ക്ക് മണിക്കൂറിന് 20 മിനിറ്റ് അധികസമയം സംസ്ഥാന സര്‍ക്കാര്‍ കൂടുതല്‍ അനുവദിച്ചിരിക്കുന്ന മാതൃകയില്‍ സി.ബി.എസ്.ഇ സിലബസില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് കൂടി സമയം അധികമായി അനുവദിക്കണമെന്ന ആവശ്യത്തില്‍, മനുഷ്യാവകാശ കമ്മീഷന്‍ സി.ബി.എസ്.ഇ യില്‍ നിന്നും റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.

https://dailynewslive.in/ ഹേമ കമ്മിറ്റിക്ക് ലഭിച്ച മൊഴികളുടെ അടിസ്ഥാനത്തില്‍ രജിസ്റ്റര്‍ ചെയ്ത 18 കേസുകളില്‍ പ്രതികളെ കണ്ടെത്താന്‍ അന്വേഷണം നടക്കുന്നുവെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍. മറ്റ് എട്ടു കേസുകളിലെ പ്രതികളുടെ പേര് എഫ്ഐആറില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു.

https://dailynewslive.in/ സംവിധായകന്‍ രഞ്ജിത്തിനെതിരായ ബംഗാളി നടിയുടെ പരാതിയിലുള്ള ലൈംഗികാതിക്രമ കേസില്‍ പ്രത്യേക അന്വേഷണസംഘം കുറ്റപത്രം സമര്‍പ്പിച്ചു. സിനിമയില്‍ അഭിനയിക്കാന്‍ അവസരം നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് കൊച്ചിയില്‍ വിളിച്ചുവരുത്തിയ ശേഷം അപമര്യാദയായി പെരുമാറിയെന്നാണ് കേസ്. അഞ്ച് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് അന്തിമ റിപ്പോര്‍ട്ടിലുളളത്.

https://dailynewslive.in/ മണ്ഡലകാലത്തിന് വിപുലമായ സംവിധാനങ്ങള്‍ ആരോഗ്യവകുപ്പ് സജ്ജമാക്കി വരുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ആരോഗ്യ വകുപ്പിലേയും മെഡിക്കല്‍ കോളേജുകളിലേയും ഡോക്ടര്‍മാരെ കൂടാതെ വിദഗ്ധ സന്നദ്ധ ആരോഗ്യ പ്രവര്‍ത്തകരുടേയും സേവനം ഉറപ്പാക്കിയിട്ടുണ്ട്. എല്ലാ പ്രധാന ശബരിമല പാതകളിലും ആരോഗ്യ വകുപ്പിന്റെ സേവനം ലഭ്യമാണ്. എല്ലാവരും ആരോഗ്യ വകുപ്പിന്റെ നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണം എന്നും മന്ത്രി പറഞ്ഞു.

https://dailynewslive.in/ പൊലീസ് കസ്റ്റഡിയില്‍ നിന്ന് ചാടിപ്പോയ കുറുവാ സംഘത്തിലേതെന്ന് കരുതുന്ന പ്രതി പിടിയില്‍. എറണാകുളം കുണ്ടന്നൂര്‍ ഭാഗത്തുനിന്നാണ് തമിഴ്‌നാട് സ്വദേശിയായ സന്തോഷിനെ മണ്ണഞ്ചേരി പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. ആലപ്പുഴയിലേക്ക് ചോദ്യം ചെയ്യാനായി കൊണ്ട് പോകും വഴി കസ്റ്റഡിയില്‍ നിന്ന് ചാടി പോവുകയായിരുന്നു ഇയാള്‍. കുണ്ടന്നൂര്‍ നഗരത്തില്‍ 4 മണിക്കൂര്‍ നീണ്ട തെരച്ചിലിനൊടുവിലാണ് പ്രതിയെ പൊലീസ് പിടികൂടുന്നത്. പോലീസ് ജീപ്പില്‍നിന്ന് രക്ഷപ്പെട്ട ശേഷം ചെരിവുള്ള പ്രദേശത്തുനിന്ന് താഴേക്ക് ചാടുകയും അവിടെ ഒരു പൊന്തക്കാട്ടില്‍ ഒളിച്ചിരിക്കുകയുമായിരുന്നു. നേരത്തെ തമിഴ് നാടോടി സ്ത്രീകളോടൊപ്പം പ്രതി ഒളിച്ചു കഴിയുമ്പോഴാണ് പ്രതിയെ പിടികൂടിയത്. മണ്ണില്‍ കുഴി കുത്തി ഷീറ്റ് കൊണ്ട് മൂടിയാണ് ഒളിച്ചിരുന്നതെന്നും ഇയാളുടെ കൈവശം ആയുധങ്ങള്‍ ഉണ്ടായിരുന്നുവെന്നും ഡിവൈഎസ്പി പറഞ്ഞു. പിടികൂടിയ ശേഷം ജീപ്പില്‍ കയറ്റുമ്പോള്‍ സ്ത്രീകളെത്തി പൊലീസിനെ തടയുകയായിരുന്നു. ജീപ്പിന്റെ വാതില്‍ തുറന്നതും പ്രതി ചതുപ്പിലേക്ക് ചാടി രക്ഷപ്പെടുകയായിരുന്നു. പോലീസില്‍നിന്ന് രക്ഷപ്പെടുമ്പോള്‍ കൈയില്‍ വിലങ്ങുണ്ടായിരുന്നതിനാല്‍ അധികദൂരം പോവാന്‍ സാധിച്ചിരുന്നില്ല.

https://dailynewslive.in/ കിളിമാനൂര്‍ കാരേറ്റ് മധ്യവയസ്‌കനെ കഴുത്തറുത്ത് കൊന്ന കേസില്‍ അയല്‍വാസി സുനില്‍ കുമാറിന്റെ അറസ്റ്റ് കിളിമാനൂര്‍ പൊലീസ് രേഖപ്പെടുത്തി. മദ്യപിച്ച് ബഹളം വച്ചത് ചോദ്യം ചെയ്തതിന് ഇന്നലെ രാത്രിയാണ് സുനില്‍ കുമാര്‍ അയല്‍ വാസിയായ ബാബു രാജിനെ കഴുത്തറുത്ത് കൊന്നത്.സുനില്‍ കുമാറിന്റെ അറസ്റ്റ് കിളിമാനൂര്‍ പൊലീസ് രേഖപ്പെടുത്തി. പ്രതിയെ ഉടന്‍ കോടതിയില്‍ ഹാജരാക്കും.

https://dailynewslive.in/ പത്തനംതിട്ടയിലെ നഴ്സിങ് വിദ്യാര്‍ത്ഥിനി അമ്മുവിന്റെ ആത്മഹത്യയ്ക്ക് കാരണം വിദ്യാര്‍ത്ഥിനികള്‍ തമ്മിലുളള പ്രശ്നങ്ങള്‍ എന്ന് സൂചന. അസ്വാഭവിക മരണത്തിനു കേസെടുത്ത പത്തനംതിട്ട പൊലീസ് തിങ്കളാഴ്ച സഹപാഠികളുടെയും അധ്യാപകരുടേയും മൊഴി രേഖപ്പെടുത്തും.

https://dailynewslive.in/ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് എറണാകുളം മുളന്തുരുത്തി പെരുമ്പള്ളിയില്‍ വീടിന് തീപിടിച്ച് ഒരാള്‍ മരിച്ചു. ചിറയ്ക്കല്‍ സ്വദേശി അനില്‍ കുമാറാണ് മരിച്ചത്. ഗുരുതര പരിക്കുകളോടെ അനിവല്‍കുമാറിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വീട് ഭാഗികമായി കത്തിനശിച്ചു.

https://dailynewslive.in/ 2026ലെ നിയമസഭ തെരഞ്ഞെടുപ്പിലെ സഖ്യത്തെ കുറിച്ച് പ്രസ്താവന പാടില്ലെന്ന് തമിഴ്നാട്ടിലെ ബിജെപി നേതാക്കളെ വിലക്കി കേന്ദ്ര നേതൃത്വം. തീരുമാനം ഉചിതമായ സമയത്ത് കേന്ദ്ര നേതൃത്വം പ്രഖ്യാപിക്കുമെന്നാണ് അറിയിപ്പ്. ഇക്കാര്യം കാണിച്ച് തമിഴ്നാടിന്റെ ചുമതലയുള്ള ബിജെപി നേതാവ് സുധാകര്‍ റെഡ്ഢി നേതാക്കള്‍ക്ക് വീഡിയോ സന്ദേശം അയച്ചു.

https://dailynewslive.in/ തെലുങ്കര്‍ക്കെതിരായ അപകീര്‍ത്തി പരാമര്‍ശത്തെ തുടര്‍ന്ന് നടി കസ്തൂരി അറസ്റ്റില്‍. ഹൈദരബാദില്‍ നിന്നാണ് ഒളിവിലായിരുന്ന നടിയെ അറസ്റ്റ് ചെയ്തത്. കച്ചിബൗളിയില്‍ ഒരു നിര്‍മാതാവിന്റെ വീട്ടില്‍ ഒളിവില്‍ കഴിയുകയായിരുന്നു കസ്തൂരി. തമിഴ്നാട്ടില്‍ നിന്നുള്ള പ്രത്യേക അന്വേഷണ സംഘം ആണ് അറസ്റ്റ് ചെയ്തത്. നടിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ മദ്രാസ് ഹൈക്കോടതി തള്ളിയിരുന്നു.

https://dailynewslive.in/ മണിപ്പുര്‍ -അസം അതിര്‍ത്തിയില്‍ ഒരു കൈക്കുഞ്ഞുള്‍പ്പെടെ രണ്ട് കുട്ടികളെയും ഒരു സ്ത്രീയേയും കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിഷേധം ശക്തമാകുന്നു. പ്രതിഷേധക്കാര്‍ രണ്ട് മന്ത്രിമാരുടെയും മൂന്ന് എം.എല്‍.എ മാരുടെയും വീടുകളിലേക്ക് ഇരച്ചെത്തി. സംഭവത്തില്‍ സര്‍ക്കാര്‍ കൃത്യമായ പ്രതികരണം നടത്തണമെന്നും കുറ്റവാളികളെ ശിക്ഷിക്കണമെന്നും ആവശ്യപ്പെട്ടാണ് പ്രതിഷേധം.

https://dailynewslive.in/ ഇംഫാല്‍ താഴ്‌വരയില്‍ അക്രമ സംഭവങ്ങള്‍ വ്യാപകമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിന് പിന്നാലെ മണിപ്പൂരിലെ ഏഴ് ജില്ലകളിലെ ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തി. ഇംഫാല്‍ വെസ്റ്റ്, ഇംഫാല്‍ ഈസ്റ്റ്, ബിഷ്ണുപൂര്‍, തൗബല്‍, കാക്ചിംഗ്, കാങ്‌പോക്പി, ചുരാചന്ദ്പൂര്‍ ജില്ലകളിലാണ് രണ്ട് ദിവസത്തേക്ക് ഇന്റര്‍നെറ്റ് താല്‍ക്കാലികമായി നിര്‍ത്തിവച്ചിരിക്കുന്നത്.

https://dailynewslive.in/ ഛത്തീസ്ഗഡില്‍ അഞ്ച് മാവോയിസ്റ്റുകളെ ബിഎസ്എഫിന്റെയും എടിഎസിന്റെയും സംയുക്ത സംഘം വധിച്ചതായി വിവരം. ഛത്തീസ്ഗഡിലെ കാങ്കറിലാണ് സംഭവം. ഏറ്റുമുട്ടലില്‍ രണ്ട് ജവാന്മാര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ റായ്പൂരിലെ ആശുപത്രിയിലേക്ക് മാറ്റി. ഇവരുടെ ആരോഗ്യനില തൃപ്തികരമെന്നാണ് വിവരം.

https://dailynewslive.in/ അക്രമാസക്തനായ വിദ്യാര്‍ത്ഥിയുടെ കുത്തേറ്റ് ചൈനയില്‍ 8 പേര്‍ കൊല്ലപ്പെടുകയും 17 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ചൈനയിലെ കിഴക്കന്‍ നഗരമായ വുക്സിയില്‍ ഇന്നലെ വൈകുന്നേരമാണ് സംഭവം.

https://dailynewslive.in/ ഇറാന്റെ രഹസ്യ ആണവായുധ പരീക്ഷണശാലയ്ക്ക് നേരെ ഇസ്രയേല്‍ വ്യോമാക്രമണം നടത്തിയതായി റിപ്പോര്‍ട്ട്. പര്‍ച്ചിന്‍ മിലിട്ടറി കോംപ്ലക്‌സില്‍ പ്രവര്‍ത്തിച്ചിരുന്ന പരീക്ഷണകേന്ദ്രം പൂര്‍ണമായും തകര്‍ന്നതായി യു.എസ്. മാധ്യമമായ ആക്‌സിയോസ് റിപ്പോര്‍ട്ട് ചെയ്തു. ആണവായുധങ്ങള്‍ സജ്ജമാക്കാനുള്ള ഇറാന്റെ ഒരു കൊല്ലത്തെ രഹസ്യപ്രവര്‍ത്തനങ്ങള്‍ക്കും പ്രതീക്ഷകള്‍ക്കും ഇതോടെ മങ്ങലേറ്റതായി റിപ്പോര്‍ട്ടില്‍ പറയുന്നു.

https://dailynewslive.in/ ഇലോണ്‍ മസ്‌കിന്റെ റോക്കറ്റ് നിര്‍മ്മാണ കമ്പനിയായ സ്പേസ് എക്സ് ഇന്ത്യയുടെ ബഹിരാകാശ ഏജന്‍സിയായ ഐഎസ്ആര്‍ഒയുമായി കരാര്‍ ഒപ്പിട്ടതായി റിപ്പോര്‍ട്ട്. ജിസാറ്റ്-20 വാര്‍ത്താവിനിമയ ഉപഗ്രഹം വിക്ഷേപിക്കുന്നതിനുള്ള കരാറാണ് സ്‌പേസ് എക്‌സ് സ്വന്തമാക്കിയത്. സ്പേസ് എക്സിന്റെ ഫാല്‍ക്കണ്‍ 9 റോക്കറ്റ് ഉപയോഗിച്ച് അടുത്ത ആഴ്ച ആദ്യം വിക്ഷേപണം നടക്കും. 4700 കിലോഗ്രാം ഭാരമുള്ള ഉപഗ്രഹമാണ് ജിസാറ്റ്-20 സാറ്റ്‌ലൈറ്റ്. ഇന്ത്യയുടെ സ്വന്തം റോക്കറ്റിന് ഇത്രയും ഭാരമുള്ള ഉപഗ്രഹത്തെ വഹിക്കുന്നതിന് ബുദ്ധിമുട്ട് നേരിടുന്നതിനാലാണ് ഐഎസ്ആര്‍ഒ സ്‌പേസ് എക്‌സിന്റെ സഹായം തേടിയത്. യുഎസിലെ കേപ്പ് കാന്‍വറെല്ലില്‍ നിന്നാവും ഉപഗ്രഹം വിക്ഷേപിക്കുക. യുഎസിലെ കേപ് കാനവറലില്‍ നിന്ന് വിക്ഷേപിക്കുമെന്നാണ് റിപ്പോര്‍ട്ട്. 14 വര്‍ഷമായിരിക്കും സാറ്റ്‌ലൈറ്റിന്റെ കാലാവധി. ഐഎസ്ആര്‍ഒ റോക്കറ്റ് വിക്ഷേപണത്തിനായി ഫ്രഞ്ച് കൊമേഴ്‌സ്യല്‍ കമ്പനിയായ അരിന്‍സ്‌പേസിനെയാണ് ആശ്രയിക്കുന്നത്. എന്നാല്‍, നിലവില്‍ ഉപഗ്രഹ വിക്ഷേപത്തിനായി കമ്പനിയുടെ കൈവശം റോക്കറ്റുകളൊന്നും ഇല്ല. യുക്രെയ്ന്‍ യുദ്ധം കാരണം റഷ്യയേയും ആശ്രയിക്കാന്‍ സാധിക്കാന്‍. ഈയൊരു സാഹചര്യത്തിലാണ് സ്‌പേസ് എക്‌സിനെ ഐഎസ്ആര്‍ഒ തെരഞ്ഞെടുത്തത്.

https://dailynewslive.in/ ബേസില്‍ ജോസഫ്, നസ്രിയ നസിം എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി എം സി സംവിധാനം ചെയ്യുന്ന ‘സൂക്ഷ്മദര്‍ശിനി’ എന്ന ചിത്രത്തിന്റെ ട്രെയ്ലര്‍ പുറത്തെത്തി. രണ്ടര മിനിറ്റിലേറെ ദൈര്‍ഘ്യമുള്ള ട്രെയ്ലര്‍ കൗതുകവും ആകാംക്ഷയും ജനിപ്പിക്കുന്നുണ്ട്. അയല്‍വാസികളായ പ്രിയദര്‍ശിനി, മാനുവല്‍ എന്നിവരുടെ ജീവിതവുമായി ബന്ധപ്പെട്ട് നടക്കുന്ന ചില സംഭവ വികാസങ്ങളിലൂടെയാണ് ചിത്രം മുന്നോട്ടുപോകുന്നതെന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചന. പ്രിയദര്‍ശിനിയെ നസ്രിയയും മാനുവലിനെ ബേസിലും അവതരിപ്പിക്കുന്നു. ചിത്രം നവംബര്‍ 22 ന് തിയറ്ററുകളിലെത്തും. നിങ്ങളുടെ അയല്‍ക്കാരെ നിങ്ങള്‍ക്ക് എത്ര നന്നായി അറിയാം? എന്നൊരു ചോദ്യവും ട്രെയ്ലറിലുണ്ട്. തിരക്കഥ രചിച്ചിരിക്കുന്നത് ലിബിനും അതുലും ചേര്‍ന്നാണ്. ചിത്രത്തിനായി സംഗീതം ഒരുക്കുന്നത് ക്രിസ്റ്റോ സേവ്യറാണ്. ദീപക് പറമ്പോല്‍, സിദ്ധാര്‍ത്ഥ് ഭരതന്‍, കോട്ടയം രമേശ്, അഖില ഭാര്‍ഗവന്‍, പൂജ മോഹന്‍രാജ്, മെറിന്‍ ഫിലിപ്പ്, മനോഹരി ജോയ്, ഹെസ്സ മെഹക്ക്, ഗോപന്‍ മങ്ങാട്, ജയ കുറുപ്പ്, റിനി ഉദയകുമാര്‍, ജെയിംസ്, നൗഷാദ് അലി, അപര്‍ണ റാം, സരസ്വതി മേനോന്‍, അഭിറാം രാധാകൃഷ്ണന്‍ തുടങ്ങിയവരാണ് മറ്റ് വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നത്.

https://dailynewslive.in/ വിമാനത്തില്‍ നിന്നും ചാടിയും തൂങ്ങിപ്പിടിച്ച് ഫൈറ്റ് ചെയ്യുന്നതുമടക്കം അതീവ സാഹിസകമായ രംഗങ്ങള്‍ ഡ്യൂപ്പ് ഇല്ലാതെ ചെയ്യുന്ന താരമാണ് ടോം ക്രൂസ്. എന്നാല്‍ ജീവിതത്തില്‍ ആദ്യമായി ഒരു രംഗത്തില്‍ ഡ്യൂപ്പിനെ ഉപയോഗിച്ചിരിക്കുകയാണ് ടോം ക്രൂസ് ഇപ്പോള്‍. ‘മിഷന്‍ ഇംപോസിബിള്‍’ പരമ്പരയില്‍ ഉടന്‍ പുറത്തിറങ്ങാനിരിക്കുന്ന ചിത്രത്തിലാണ് ടോം ക്രൂസ് ഡ്യൂപ്പിനെ ഉപയോഗിച്ചിരിക്കുന്നത്. എന്നാല്‍ ഇതൊരു സാഹസികരംഗമല്ല. ഒരു പുസ്തകത്തിന്റെ പേജ് മറിക്കുന്ന നിസാര രംഗമാണിത്. മിറര്‍ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഹാന്‍ഡ് ഡബിള്‍ എന്നാണ് ഈ സംവിധാനത്തെ വിശേഷിപ്പിക്കുന്നത്. കാരണം കൈ മാത്രമേ രംഗത്തിലുണ്ടാവൂ. പുതിയ ചിത്രത്തിനായി സ്‌കൈ ഡൈവിങ്ങും വിമാനത്തില്‍ തൂങ്ങി കിടന്നുള്ള ഫൈറ്റുമൊക്കെ ടോം ക്രൂസ് ചെയ്തിട്ടുണ്ട്. ഈ രംഗങ്ങള്‍ ചെയ്ത് ക്ഷീണിതനായ താരം വിശ്രമത്തിലാണ്. അതുകൊണ്ടാണ് ഈ ചെറിയ രംഗം ഡ്യൂപ്പിനെ വച്ച് ചിത്രീകരിച്ചിരിക്കുന്നത്. ‘മിഷന്‍ ഇംപോസിബിള്‍: ഫൈനല്‍ റെക്കണിങ്’ എന്നാണ് പുതിയ ചിത്രത്തിന്റെ പേര്. അടുത്ത വര്‍ഷം മേയ് 23ന് ആണ് ചിത്രം റിലീസ് ചെയ്യുന്നത്.

https://dailynewslive.in/ കെടിഎം 1390 സൂപ്പര്‍ ഡ്യൂക്ക് ആര്‍ ഇന്ത്യന്‍ വിപണിയില്‍ 22.96 ലക്ഷം രൂപയ്ക്ക് ലോഞ്ച് ചെയ്തു. ബ്രാന്‍ഡിന്റെ മുന്‍നിര മോഡലാണ് ഇത്. ഹൈപ്പര്‍ നേക്കഡ് സ്പോര്‍ട്സ് മോഡല്‍, ഏകദേശം ഒരു വര്‍ഷം മുമ്പ് ആഗോള തലത്തില്‍ അരങ്ങേറ്റം കുറിച്ചിരുന്നു. ഒരു വിട്വിന്‍ യൂണിറ്റ് തന്നെയാണ് കെടിഎം 1390 സൂപ്പര്‍ ഡ്യൂക്ക് ആറിന്റെ ഹൃദയം, എന്നാല്‍ ഇതിന്റെ ഡിസ്‌പ്ലേസ്‌മെന്റ് അല്ലെങ്കില്‍ കപ്പാസിറ്റി ഇപ്പോള്‍ 1,350 സിസി ആയി ഉയര്‍ന്നു. ഈ യൂണിറ്റ് മുന്‍ തലമുറ 1290 സൂപ്പര്‍ ഡ്യൂക്ക് ആര്‍ ഉത്പാദിപ്പിച്ചിരുന്നതിനേക്കാള്‍ 10 ബിഎച്പി കൂടുതല്‍ പവറും 5 എന്‍എം കൂടുതല്‍ ടോര്‍ക്കും നല്‍കുന്നു. പവര്‍ ടോര്‍ക്ക് ഔട്ട്പുട്ടുകള്‍ യഥാക്രമം 190 ബിഎച്പിയും 145 എന്‍എമ്മുമാണ്. അത് കൂടാതെ ഒരു പുതിയ ‘ക്യാം ഷിഫ്റ്റ്’ സംവിധാനവും നിര്‍മ്മാതാക്കള്‍ ഇതില്‍ അവതരിപ്പിക്കുന്നു. കൂടാതെ റെയിന്‍, സ്ട്രീറ്റ്, സ്‌പോര്‍ട് എന്നിവയ്ക്കു മുകളില്‍ പെര്‍ഫോമെന്‍സ്, ട്രാക്ക് എന്നിങ്ങനെ രണ്ട് റൈഡ് മോഡുകള്‍ കൂടെ ലഭിക്കുന്നു. 22.96 ലക്ഷം രൂപയ്ക്ക് എത്തുന്ന ഈ പുതിയ ഹൈപ്പര്‍-നേക്കഡ് സ്പോര്‍ട്സ് ബൈക്ക് ഇന്ത്യയിലെ കെടിഎം ബ്രാന്‍ഡിന്റെ ഏറ്റവും വിലയേറിയ മോഡലാണ്.

https://dailynewslive.in/ കൃത്രിമമില്ലാത്ത പ്രണയനോവല്‍. അഭിജാതമായ, അന്തസ്സുറ്റ പ്രണയം. പരസ്പരം അങ്ങേയറ്റം ബഹുമാനമുണ്ട്, പ്രണയിതാക്കള്‍ക്ക്. തങ്ങളുടെ പ്രവൃത്തികള്‍ പരസ്പരമോ ചുറ്റുമുള്ളവരെയോ പോറലേല്‍പ്പിക്കാതിരിക്കാന്‍ അവര്‍ ശ്രദ്ധിക്കുന്നുമുണ്ട്. അങ്ങനെയും പ്രണയമോ എന്ന് ചോദ്യം വരാം. അങ്ങനെയുമുണ്ട് പ്രണയം എന്നാണ് ഉത്തരം. പരിപാകമായ ഒന്ന്. പ്രണയത്തിലാണ് ഏറ്റവുമധികം സ്വാര്‍ത്ഥത അടങ്ങിയിരിക്കുന്നത്. അതില്ലാതെയും പ്രണയമാകാം. വിശുദ്ധിയാണ് ഈ പുസ്തകത്തിന്റെ പ്രപഞ്ചം. നന്മയുടെ നെയ്ത്തിരിവെട്ടമാണ് അക്ഷരങ്ങളില്‍. അതിനാല്‍ ഏത് ഇരുട്ടിലിരുന്നും ഇത് വായിക്കാം. അവ സ്വയമേ തിളങ്ങുന്നതാണ്. ‘മുഗ്ദ്ധാനുരാഗസ്പന്ദനങ്ങള്‍’. എം പ്രഭാകരന്‍ തമ്പി. ഗ്രീന്‍ ബുക്സ്. വില 256 രൂപ.

https://dailynewslive.in/ മിക്ക കേസുകളിലും രോഗ നിര്‍ണയം വൈകുന്നതാണ് കാന്‍സറിനെ ഗുരുതരമാക്കുന്നത്. കൃത്യസമയത്തെ രോഗനിര്‍ണയം കാന്‍സര്‍ പ്രതിരോധത്തിന് പ്രധാനമാണ്. ശരീരം നല്‍കുന്ന ചില പൊതുവായ സൂചനകള്‍ അവഗണിക്കരുത്. അകാരണമായ ക്ഷീണവും തളര്‍ച്ചയും പതിവാകുന്നത് സൂക്ഷിക്കണം. ഇത് ദൈനംദിന പ്രവര്‍ത്തനങ്ങളെയും ബാധിക്കും. ഇത് ഒരു പക്ഷെ കാന്‍സറിന്റെ സൂചനയാവാം. ഭക്ഷണക്രമത്തിലോ വ്യായാമത്തിലോ മാറ്റം വരുത്താതെ പെട്ടെന്ന് ശരീരഭാരം കുറയുന്നതും കൂടുന്നതും മറ്റൊരു മുന്നറിയിപ്പാണ്. ശരീരഭാരത്തില്‍ കാര്യമായ മാറ്റം വരുന്നത് ശ്രദ്ധയില്‍ പെട്ടാല്‍ തീര്‍ച്ചയായും ഡോക്ടറെ കാണണം. വേദനയുള്ളതും വേദനയില്ലാത്തതുമായ മുഴകള്‍ കാന്‍സറിന് കാരണമാകാം. ചില മുഴകള്‍ പെട്ടെന്ന് വളരുന്നവയായിരിക്കാം. ഏതുതരത്തിലുള്ള മുഴയാണെങ്കിലും പരിശോധന നടത്തി കാന്‍സറല്ലെന്ന് ഉറപ്പാക്കണം. ശീലങ്ങളിലെ മാറ്റങ്ങള്‍ മറ്റൊരു ആദ്യകാല സൂചകമാണ്. സ്ഥിരമായ മലബന്ധം, വയറിളക്കം അല്ലെങ്കില്‍ അസാധാരണമായ രക്തസ്രാവം എന്നിവ മറ്റൊരു മുന്നറിയിപ്പാണ്. ആവശ്യമായ പരിശോധനകള്‍ നടത്തേണ്ടത് പ്രധാനമാണ്. ചര്‍മത്തില്‍ മറുക് വലുതാവുകയോ രക്തം വരുകയോ ചെയ്യുന്നുണ്ടെങ്കില്‍ പരിശോധന നടത്തണം. വായില്‍ ഉണങ്ങാത്ത മുറിവുകളുണ്ടെങ്കില്‍ പരിശോധന നടത്തി പ്രശ്നകാരിയല്ലെന്ന് ഉറപ്പാക്കണം. ഭക്ഷണം വിഴുങ്ങാനുള്ള ബുദ്ധിമുട്ട്, പരുക്കന്‍ ശബ്ദം, അല്ലെങ്കില്‍ തുടര്‍ച്ചയായ ദഹനക്കേട് തുടങ്ങിയ സ്ഥിരമായ ലക്ഷണങ്ങളും ചെറുതായി തള്ളിക്കളയരുത്.

*ശുഭദിനം*

*കവിത കണ്ണന്‍*

ജീവിതത്തില്‍ നേരിട്ട അപ്രതീക്ഷിത തിരിച്ചടികള്‍ക്കുമുമ്പിലൊന്ന് പിടിച്ചുനില്‍ക്കാന്‍ വേണ്ടിയാണ് പെട്രീഷ 1980ല്‍ മറീന ബീച്ചില്‍ ഒരു തട്ടുകടയിട്ടത്. ആദ്യ ദിനത്തിലെ ലാഭം 50 പൈസയായിരുന്നു. എങ്കിലും ഈ തട്ടുകട തുടര്‍ന്നുകൊണ്ടുപോകാന്‍ തന്നെ പെട്രീഷ തീരുമാനിച്ചു. രുചി കൂട്ടിയും വില കുറച്ചും അവര്‍ കച്ചവടം തുടര്‍ന്നു. പതിയെ പതിയെ അവരുടെ ചെറിയ കട തേടി ആളുകളെത്തി. പിന്നീട് ദിവസ വരുമാനം 600 ഉം 700 രൂപയൊക്കെയായി മാറി. ആയിടക്കാണ് സ്ളം ക്ലിയറന്‍സ് ബോര്‍ഡിന്റെ കാന്റീന്‍ നടത്തിപ്പ് പെട്രീഷയെ തേടിയെത്തിയത്. ഇതവരുടെ ജീവിത്തിലെ വഴിത്തിരിവായി മാറി. അപ്പോഴും പുലര്‍ച്ചെ 5മണിക്ക് ഇഡ്ലിയും പലഹാരങ്ങളുമായി പെട്രീഷ മെറീന ബീച്ചിലെത്തുമായിരുന്നു. കാന്റീന്‍ നടത്തിപ്പ് ഒരു വിജയമായതോടെ കൂടുതല്‍ ബാങ്കുകളും മററ് സ്ഥാപനങ്ങളും പെട്രീഷയെ തേടിയെത്തി. പിന്നീട് സന്ദീപാ റെസ്റ്റോറന്റില്‍ ഗ്രൂപ്പ് പാര്‍ട്ണര്‍ഷിപ്പില്‍ കച്ചവടം നടത്തി. ഈ അനുഭവം സ്വന്തമായി ഒരു റെസ്റ്റോറന്റ് ഗ്രൂപ്പ് തുടങ്ങാനുളള ധൈര്യം പെട്രീഷയ്ക്ക് നല്‍കി. അങ്ങനെ സന്ദീപാ റെസ്റ്റ്റെന്റ് ഗ്രൂപ്പിന്റെ സാരഥിയായി പെട്രീഷ നാരായണന്‍ മാറി.. ഇന്ന് സന്ദീപാ ചെയിന്‍ ഓഫ് റെസ്റ്റോറന്റില്‍ 300 ലധികം പേര്‍ ജോലി ചെയ്യുന്നു. ദിവസം 50 പൈസാ ലാഭത്തില്‍ നിന്നും ദിവസം ലക്ഷങ്ങളുടെ വിററുവരവുള്ളൊരു വുമണ്‍ എന്റര്‍പ്രണര്‍ എന്നതിലേക്കുളള പെട്രീഷ നാരായണന്റെ വളര്‍ച്ച കഠിനാധ്വാനത്തിന്റേതായിരുന്നു. അനുകൂല സാഹചര്യങ്ങള്‍ക്കായി കാത്തിരിക്കുകയല്ല, സാഹചര്യങ്ങളെ അനുകൂലമാക്കുക എന്നതിലാണ് വിജയമന്ത്രം കുടികൊള്ളുന്നത്. അതിന് നമ്മെ സഹായിക്കുന്നത് കഠിനാധ്വാനമല്ലാതെ മറ്റെന്താണ് ! – ശുഭദിനം.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *