ഇപിയെ പാർട്ടി വിശ്വസിക്കുന്നുവെന്നും ഇപി നിയമപരമായി മുന്നോട്ട് പോകട്ടെയെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. ആത്മകഥ ബോംബ് ഒരു തരത്തിലും ബാധിച്ചിട്ടില്ലെന്നും ഡിസി ബുക്സുമായി ഇപി കരാർ ഉണ്ടാക്കിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. പുസ്തക വിവാദത്തിൽ ഇല്ലാത്ത കാര്യം പ്രചരിപ്പിച്ചു എന്നാൽ പാർട്ടി അന്വേഷണം നടത്തുന്നില്ല നിയമപരമായ അന്വേഷണം നടക്കട്ടെയെന്നും എംവി ഗോവിന്ദൻ പറഞ്ഞു.
ഇപിയെ പിന്തുണച്ച് എംവി ഗോവിന്ദൻ
