ആനിമേറ്റഡ് ക്യാരക്ടര്‍ മുഖ്യ കഥാപാത്രമായെത്തുന്ന ഹൈബ്രിഡ് ചിത്രം ‘ലൗലി’ തിയേറ്ററുകളിലെത്തുന്നത് ത്രീഡിയില്‍. മാത്യു തോമസ് നായകനായെത്തുന്ന ചിത്രത്തില്‍ നായികയായെത്തുന്നത് ഒരു ഈച്ചയാണെന്നതാണ് ശ്രദ്ധേയം. ഫാന്റസി കോമഡി ഡ്രാമയായൊരുങ്ങുന്ന സിനിമയുടെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി. ദിലീഷ് കരുണാകരനാണ് ചിത്രം തിരക്കഥയൊരുക്കി സംവിധാനം ചെയ്യുന്നത്. ചിത്രത്തില്‍ ആനിമേറ്റഡ് ക്യാരക്ടറായെത്തുന്ന ഈച്ചയുടെ സീനുകള്‍ 45 മിനിറ്റോളം ദൈര്‍ഘ്യമുണ്ട്. അടുത്ത വര്‍ഷം ജനുവരിയിലായാണ് സിനിമയുടെ റിലീസിന് പദ്ധതി ഇട്ടിരിക്കുന്നത്. ഹോളിവുഡിലൊക്കെ ആനിമേറ്റഡ് ക്യാരക്ടറുകള്‍ക്ക് സിനിമാതാരങ്ങള്‍ ശബ്ദം നല്കുന്നതുപോലെ ‘ലൗലി’യില്‍ നായികയായെത്തുന്ന ഈച്ചയ്ക്ക് ശബ്ദം കൊടുത്തിരിക്കുന്നത് നടി ഉണ്ണിമായ പ്രസാദാണ്. മാത്യു തോമസിനെ കൂടാതെ മനോജ് കെ.ജയന്, ഉണ്ണിമായ, കെ.പി.എ.സി ലീല തുടങ്ങിയവരാണ് ചിത്രത്തില്‍ പ്രധാനവേഷത്തിലെത്തുന്നത്.