2 20

ദശലക്ഷക്കണക്കിന് ഇന്റര്‍നെറ്റ് ഉപയോക്താക്കള്‍ ബ്രൗസിംഗിന് ആശ്രയിക്കുന്ന ക്രോമില്‍ നിരവധി സുരക്ഷാ പിഴവുകള്‍ നിലനില്‍ക്കുന്നതായി ഇന്ത്യന്‍ കമ്പ്യൂട്ടര്‍ എമര്‍ജന്‍സി റെസ്പോണ്‍സ് ടീം ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. ക്രോമിന്റെ 130.0.6723.116നും 130.0.6723.116/.117നും മുമ്പുള്ള വേര്‍ഷനുകളിലാണ് സുരക്ഷാ പിഴവുകള്‍ കണ്ടെത്തിയത്. വിന്‍ഡോസ്, മാക്, ലിനക്‌സ് പ്ലാറ്റ്‌ഫോമുകളിലെ യൂസര്‍മാരെ ബാധിക്കുന്ന പ്രശ്‌നമാണിത്. ക്രോമിലെ പിഴവുകള്‍ മുതലെടുത്ത് ഹാക്കര്‍മാര്‍ കമ്പ്യൂട്ടറുകളിലേക്ക് നുഴഞ്ഞുകയറുമെന്നും, രഹസ്യസ്വഭാവമുള്ള വിവരങ്ങള്‍ വരെ ചൂണ്ടുമെന്നും ഡിഒഎസ് ആക്രമണത്തിന് ശ്രമിക്കുമെന്നും ബ്രൗസറിലെ പ്രശ്‌നങ്ങള്‍ക്കും കാരണമാകുമെന്നും ജാഗ്രതാ നിര്‍ദേശത്തില്‍ പറയുന്നു. ക്രോമിന്റെ കാലപ്പഴക്കം ചെന്ന വേര്‍ഷനുകള്‍ ഉപയോഗിക്കുന്നത് സുരക്ഷാ പിഴവുകളിലേക്ക് നയിക്കും. ഏറ്റവും പുതിയ ക്രോം വേര്‍ഷന്‍ സൈബര്‍ ആക്രമണ സാധ്യത കുറയ്ക്കുകയും ഡാറ്റ സുരക്ഷിതമാക്കുകയും ചെയ്യും.

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *