◾https://dailynewslive.in/ എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ പ്രതി ചേര്‍ക്കപ്പെട്ട കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ അധ്യക്ഷ പി.പി. ദിവ്യക്കെതിരെ നടപടിയെടുക്കാന്‍ കണ്ണൂര്‍ ജില്ലാ കമ്മിറ്റിക്ക് അടിയന്തര ഓണ്‍ലൈന്‍ യോഗത്തില്‍ അനുമതി നല്‍കി സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്. പാര്‍ട്ടി പദവികളില്‍ നിന്നും ദിവ്യയെ നീക്കണമെന്ന് ജില്ലാ കമ്മിറ്റി ശുപാര്‍ശ ചെയ്തിരുന്നു. ദിവ്യയുടേത് ഗുരുതര വീഴ്ചയാണെന്നായിരുന്നു ജില്ലാ കമ്മിറ്റിയുടെ വിലയിരുത്തല്‍. ഇരിണാവ് കമ്മിറ്റി ബ്രാഞ്ചിലേക്കാണ് ദിവ്യയെ തരംതാഴ്ത്തിയത്.
◾https://dailynewslive.in/ എഡിഎം നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് ആത്മഹത്യാപ്രേരണക്കുറ്റത്തിന് അറസ്റ്റിലായി റിമാന്‍ഡില്‍ കഴിയുന്ന കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി.പി. ദിവ്യയുടെ ജാമ്യാപേക്ഷയില്‍ ജില്ലാ സെഷന്‍സ് കോടതി ഇന്ന് വിധി പറയും. ഒക്ടോബര്‍ 29-നാണ് ദിവ്യ അറസ്റ്റിലായത്. 11 ദിവസമായി കണ്ണൂര്‍ വനിതാ ജയിലില്‍ റിമാന്‍ഡിലാണ് ദിവ്യ.
*കെ.എസ്.എഫ്.ഇ*
*സ്‌ക്രീന്‍ ഷോട്ട് മത്സരം*
സ്‌ക്രീന്‍ ഷോട്ടെടുത്തയക്കൂ; ദിവസേന സമ്മാനം നേടൂ.
ഡെയ്‌ലി ന്യൂസിന്റെ ടെക്സ്റ്റ് /വീഡിയോ വാര്‍ത്തകളില്‍ വരുന്ന കെ.എസ്.എഫ്.ഇ യുടെ പരസ്യത്തിന്റെ സ്‌ക്രീന്‍ ഷോട്ടെടുത്ത് നിങ്ങളുടെ പിന്‍ കോഡടക്കമുള്ള അഡ്രസും ഫോണ്‍ നമ്പറും സഹിതം 9526 133 833 എന്ന നമ്പറിലേക്ക് അയക്കുക. തിരഞ്ഞെടുക്കപ്പെടുന്ന ഒരാള്‍ക്ക് അമൃത് വേണി ഹെയര്‍ എലിക്‌സിറിന്റെ 460 രൂപ വിലയുള്ള 50ml ന്റെ ബോട്ടില്‍ ദിവസേന സമ്മാനമായി ലഭിക്കുന്നതാണ്.
*നവംബര്‍ 7 ലെ വിജയി : ഗംഗാധരന്‍, പൂമംഗലം, പന്നിയൂര്‍, കണ്ണൂര്‍*
◾https://dailynewslive.in/ മാധ്യമ സ്വാതന്ത്ര്യം ഭരണഘടനാപരമായ അവകാശമെന്നും നിയന്ത്രിക്കാനാവില്ലെന്നും വ്യക്തമാക്കി ഹൈക്കോടതി. മാധ്യമങ്ങളെ നിയന്ത്രിക്കണമെന്ന ഹര്‍ജി തീര്‍പ്പാക്കിയാണ് ഹൈക്കോടതി ഉത്തരവ്. അതേസമയം ക്രിമിനല്‍ കേസുകളില്‍ ആരെയും കുറ്റക്കാരെന്നോ നിരപരാധിയെന്നോ ചിത്രീകരിക്കുന്ന നിലയില്‍ വാര്‍ത്ത നല്‍കുന്നത് ഒഴിവാക്കണമെന്നും, വ്യക്തിസ്വാതന്ത്ര്യം ഹനിക്കുന്ന നടപടികള്‍ മാധ്യമങ്ങളില്‍ നിന്നുണ്ടായാല്‍ കോടതിയെ സമീപിക്കാനുളള അവകാശം ഭരണഘടനയും നിയമങ്ങളും നല്‍കുന്നുണ്ടെന്നും, മാധ്യമ ഇടപെടലില്‍ സത്‌പേര് കളങ്കപ്പെടുമെന്ന് തോന്നിയാല്‍ ആവലാതിക്കാരന് കോടതിയെ സമീപിക്കാവുന്നതാണെന്നും കോടതി വ്യക്തമാക്കി.
◾https://dailynewslive.in/ അഭിപ്രായ സ്വാതന്ത്ര്യത്തിനും ആവിഷ്‌കാരത്തിനുമുള്ള മാധ്യമങ്ങളുടെ അവകാശം നിയന്ത്രിക്കാന്‍ കഴിയില്ലെന്ന ഹൈക്കോടതി വിധി മാധ്യമ സ്വാതന്ത്ര്യത്തിനൊപ്പം ജനാധിപത്യ മൂല്യങ്ങളും ഉയര്‍ത്തിപ്പിടിക്കുന്നതാണെന്ന് കേരള പത്രപ്രവര്‍ത്തക യൂണിയന്‍. മാധ്യമ സ്വാതന്ത്ര്യം ഭരണഘടനാപരമായ അവകാശമാണെന്ന അഞ്ചംഗ വിശാല ബെഞ്ചിന്റെ ഉത്തരവ് ഏറെ സ്വാഗതാര്‍ഹമാണെന്നും കെയുഡബ്ല്യുജെ വ്യക്തമാക്കി.
◾https://dailynewslive.in/ കോണ്‍ഗ്രസിന്റെ മതനിരപേക്ഷ മുഖം മൂടി പൂര്‍ണമായും അഴിഞ്ഞു വീഴുന്ന കാഴ്ചയാണ് വയനാട് ഉപതിരഞ്ഞെടുപ്പിലേതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഫെയ്സ്ബുക്ക് പോസ്റ്റില്‍ പ്രതികരിച്ചു. ജമാഅത്തെ ഇസ്ലാമിയുടെ പിന്തുണയുള്ള സ്ഥാനാര്‍ഥിയായിട്ടാണ് വയനാട്ടില്‍ പ്രിയങ്ക ഗാന്ധി മത്സരിക്കുന്നതെന്നും മുഖ്യമന്ത്രി ആരോപിച്ചു.
*തൃശൂര്‍ സൂപ്പര്‍ സെയിലുമായി പുളിമൂട്ടില്‍ സില്‍ക്‌സ്*
നൂറ് വര്‍ഷത്തിന്റെ നിറവില്‍ നില്‍ക്കുന്ന പുളിമൂട്ടില്‍ സില്‍ക്‌സിന്റെ തൃശൂര്‍ ഷോറൂമില്‍ 70 ശതമാനം വരെ വിലക്കുറവുള്ള സൂപ്പര്‍ സെയില്‍. തൃശൂര്‍ സൂപ്പര്‍ സെയിലില്‍ സാരികള്‍കള്‍ക്കും മെന്‍സ് വെയറിനും 70 ശതമാനം വരെ വിലക്കുറവുണ്ട്. കിഡ്‌സ് വെയറിനും മറ്റ് ലേഡീസ് വെയറിനും 60 ശതമാനം വരെ വിലക്കുറവാണുള്ളത്. തൃശൂര്‍ സൂപ്പര്‍ സെയിലിലുള്ള സൂപ്പര്‍ കളക്ഷനുകള്‍ സൂപ്പര്‍ ഓഫറില്‍ നേടാന്‍ എത്രയും പെട്ടെന്ന് പാലസ് റോഡിലുള്ള പുളിമൂട്ടില്‍ സില്‍ക്‌സിന്റെ തൃശൂര്‍ ഷോറൂം സന്ദര്‍ശിക്കുക.
◾https://dailynewslive.in/ സമസ്തയും മുസ്ലിംലീഗും ഒറ്റക്കെട്ടാണെന്ന് വ്യക്തമാക്കി മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങളും സമസ്ത പ്രസിഡന്റ് മുഹമ്മദി ജിഫ്രി മുത്തുക്കോയ തങ്ങളും. ഈ യോജിപ്പ് ഇല്ലാതാക്കാനുള്ള ശ്രമം ചില ഛിദ്രശക്തികള്‍ നടത്തുന്നുണ്ടെന്നും അത് വിലപ്പോവില്ലെന്നും കാഞ്ഞങ്ങാട് സംയുക്ത ജമാഅത്ത് സുവര്‍ണജൂബിലി ഉദ്ഘാടനച്ചടങ്ങില്‍ ഇരുവരും പറഞ്ഞു.
◾https://dailynewslive.in/ കേന്ദ്ര ഏജന്‍സിയായ പെസൊ കടുത്ത നിയമം പിന്‍വലിച്ചില്ലെങ്കില്‍ തൃശൂര്‍ പൂരം വെടിക്കെട്ട് മായക്കാഴ്ചയാകുമെന്ന് മന്ത്രി കെ.രാജന്‍. പെസോയുടെ നിബന്ധനകള്‍ പൂരപറമ്പ് കാലിയാക്കുമെന്നും നിബന്ധനകള്‍ തയാറാക്കിയവര്‍ക്ക് പൂരങ്ങളെക്കുറിച്ച് അറിയില്ലെന്നും മന്ത്രി പറഞ്ഞു. പൂരം തൃശൂരിന്റെ വികാരമാണെന്നും ആനകളെ എഴുന്നള്ളിക്കുന്നതിന് അമിക്കസ് ക്യൂറി പറഞ്ഞ നിര്‍ദേശങ്ങള്‍ അപ്രായോഗികമാണെന്നും മന്ത്രി പറഞ്ഞു.
◾https://dailynewslive.in/ കേന്ദ്ര മന്ത്രി സുരേഷ് ഗോപിക്ക് കൂടുതല്‍ ഉത്തരവാദിത്തങ്ങള്‍ ഏല്‍പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ജി 7 ഉച്ചകോടിയിലെ പ്രതിനിധി സംഘത്തില്‍ സുരേഷ് ഗോപിയെ ഉള്‍പ്പെടുത്തിയതിനൊപ്പം പാര്‍ലമെന്റ് സമ്മേളനത്തിലെ മസ്റ്ററിംഗ് ചുമതലയും സുരേഷ് ഗോപിയെ ഏല്‍പിച്ചുവെന്നാണ് വിവരം. കേരളത്തിലെ വഖഫ് വിഷയത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനും സുരേഷ് ഗോപിക്ക് പ്രധാനമന്ത്രി നിര്‍ദ്ദേശം നല്‍കിയെന്നും റിപ്പോര്‍ട്ടുകളുണ്ട്. അതേസമയം കേന്ദ്രമന്ത്രി പദവിയിലിരിക്കേ സിനിമാഭിനയം വേണ്ടെന്നാണ് സുരേഷ് ഗോപിയാട് വ്യക്തമാക്കിയിരിക്കുന്നത്.
*കെ.എസ്.എഫ്.ഇ ഗാലക്‌സി ചിട്ടികളില്‍ ചേരൂ, ജീവിതം അടിപൊളിയാക്കൂ..*
2024 ഏപ്രില്‍ 1 മുതല്‍ 2025 ഫെബ്രുവരി 28 വരെ ◼️മെഗാ ബമ്പര്‍ സമ്മാനം ഒരു മെഴ്‌സിഡസ് ബെന്‍സ് കാര്‍ ◼️ബമ്പര്‍ സമ്മാനം: 17 ഇന്നോവ കാറുകള്‍
*കെ.എസ്.എഫ്.ഇ ഗാലക്‌സി ചിട്ടികള്‍ (സീരീസ് 3):*
2024 നവംബര്‍ 1 മുതല്‍ 2025 ഫെബ്രുവരി 28 വരെ ◼️ശാഖാതല സമ്മാനങ്ങള്‍ : 5,000 ഗിഫ്റ്റ് കാര്‍ഡുകള്‍ ◼️ ഓരോ ചിട്ടിയിലും ഒരാള്‍ക്ക് വീതം.
*ടോള്‍ ഫ്രീ ഹെല്‍പ്പ് ലൈന്‍ നമ്പര്‍ : 1800-425-3455*
◾https://dailynewslive.in/ വധശിക്ഷ ഒഴിവായി മോചനത്തിനുള്ള നടപടികള്‍ പൂര്‍ത്തിയാകുന്നതും കാത്ത് സൗദി ജയിലില്‍ കഴിയുന്ന കോഴിക്കോട് സ്വദേശിയായ റഹീം സൗദിയില്‍ എത്തിയ ഉമ്മയടക്കമുള്ള കുടുംബത്തിനെ നേരില്‍ കണ്ടില്ല. അതേസമയം വീഡിയോ കോള്‍ വഴി റഹീം കുടുംബവുമായി സംസാരിച്ചു. റിയാദില്‍ നിയമസഹായ സമിതിയെ അറിയിക്കാതെ ചില വ്യക്തികള്‍ വഴിയാണ് കുടുംബം എത്തിയിരുന്നതെന്നും ഇക്കാരണത്താല്‍ റഹീം കുടുംബത്തെ കാണാന്‍ തയാറായില്ലെന്നുമാണ് സൂചന. തങ്ങളെ അറിയിക്കാതെ കുടുംബം സൗദിയില്‍ എത്തിയതില്‍ നിയമ സഹായ സമിതിയും അതൃപ്തി അറിയിച്ചിട്ടുണ്ട്. റഹീമിന്റെ കേസ് അടുത്ത 17നാണ് കേസ് കോടതി വീണ്ടും പരിഗണിക്കുക.
◾https://dailynewslive.in/ ആന്റിബയോട്ടിക്കുകളുടെ അനാവശ്യവും അശാസ്ത്രീയവുമായ ഉപയോഗം തടയാന്‍ സംസ്ഥാന വ്യാപകമായി വിവിധ തരത്തിലുള്ള അവബോധ പരിപാടികള്‍ നടത്തി വരുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ആന്റിബയോട്ടിക്കുകള്‍ തിരിച്ചറിയാനായി അവ നീല നിറത്തിലുള്ള പ്രത്യേക കവറുകളില്‍ നല്‍കാനുള്ള പദ്ധതി ആരംഭിച്ചു. ഡോക്ടറുടെ കുറിപ്പടിയില്ലാതെ ആന്റിബയോട്ടിക് നല്‍കരുതെന്ന് മെഡിക്കല്‍ സ്റ്റോറുകള്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്.
◾https://dailynewslive.in/ എഡി.എം നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് എല്‍.എല്‍.ബി. പരീക്ഷയ്ക്ക് ചോദ്യം തയ്യാറാക്കിയ അധ്യാപകനെ പുറത്താക്കി കണ്ണൂര്‍ സര്‍വകലാശാല. മഞ്ചേശ്വരം ലോ കോളേജ് താത്കാലിക അധ്യപകനായിരുന്ന ഷെറിന്‍ പി എബ്രഹാമിനെയാണ് ജോലിയില്‍ നിന്ന് പുറത്താക്കിയത്. എസ് എഫ് ഐ നല്‍കിയ പരാതിയെ തുടര്‍ന്നാണ് നടപടി എന്നാണ് ആരോപണം.
◾https://dailynewslive.in/ എ.ഡി.എമ്മിന്റെ മരണവുമായി ബന്ധപ്പെട്ട് എല്‍.എല്‍.ബി. പരീക്ഷയ്ക്ക് ചോദ്യം തയ്യാറാക്കിയ അധ്യാപകനെ ജോലിയില്‍നിന്ന് ഒഴിവാക്കിയത് വിശദീകരണംപോലും തേടാതെയെന്ന് പരാതി. ദിവസവേതനാടിസ്ഥാനത്തില്‍ ജോലിചെയ്യുന്ന അസി. പ്രൊഫസര്‍ ഷെറിന്‍ സി.അബ്രഹാമിനെയാണ് നീക്കിയത്. യു.ജി.സി. നെറ്റ് യോഗ്യതയുള്ളവരെ നിയമിക്കുന്നതിന്റെ ഭാഗമായി ഒഴിവാക്കുകയാണെന്നാണ് സര്‍വകലാശാല അധികൃതര്‍ പറയുന്നത്.
◾https://dailynewslive.in/ പാലക്കാട് റെയ്ഡ് വിവാദത്തില്‍ ഇനി പോലീസിന്റെ തുടര്‍നടപടിയുണ്ടാവില്ലെന്ന് റിപ്പോര്‍ട്ടുകള്‍. പരിശോധനയില്‍ ഒന്നും കണ്ടെത്തിയില്ലെന്ന് എഴുതിനല്‍കിയതിനാല്‍ മറ്റു നടപടികള്‍ക്കൊന്നും സാധ്യതയില്ലെന്നാണ് ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നത്. അതേസമയം തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെയോ നിരീക്ഷകരെയോ അറിയിക്കാതെ തിടുക്കത്തില്‍ പരിശോധന നടത്തിയതിനെക്കുറിച്ച് മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണര്‍ പോലീസ് മേധാവിയില്‍നിന്ന് വിശദീകരണം തേടിയേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
◾https://dailynewslive.in/ പാലക്കാട്ടെ പാതിരാ റെയ്ഡില്‍ കൂടുതല്‍ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവിട്ട് സിപിഎം. കോണ്‍ഗ്രസ് കളളപ്പണം കടത്തിയെന്ന ആരോപണത്തില്‍ കെപിഎം ഹോട്ടലിന് പുറത്തുള്ള ദൃശ്യങ്ങളാണ് ഇന്നലെ പുറത്ത് വിട്ടത്. കെഎസ്യു നേതാവായ ഫെന്നി ട്രോളി ബാഗ് വെച്ച കാറില്‍ അല്ല രാഹുല്‍ മാങ്കൂട്ടത്തില്‍ കോഴിക്കോട്ടേക്ക് പോയതെന്നു സിപിഎം പുറത്തുവിട്ട സിസിടിവി ദൃശ്യങ്ങള്‍ വ്യക്തമാക്കുന്നു. രാഹുല്‍ പോയത് മറ്റൊരു കാറിലായിരുന്നു. ട്രോളി ബാഗ് വെച്ച കാര്‍ രാഹുല്‍ പോയ കാറിനെ പിന്തുടരുകയായിരുന്നു. കഴിഞ്ഞ ദിവസം ഹോട്ടലിന്റെ അകത്തുള്ള ദൃശ്യങ്ങള്‍ സിപിഎം പുറത്തുവിട്ടിരുന്നു. ദൃശ്യങ്ങളില്‍ കെഎസ്യു നേതാവായ ഫെന്നി നൈനാന്‍ നീല ട്രോളി ബാഗുമായി പോകുന്നത് കാണാമായിരുന്നു. എന്നാല്‍ ട്രോളി ബാഗില്‍ വസ്ത്രങ്ങളായിരുന്നുവെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ അന്ന് തന്നെ പ്രതികരിച്ചിരുന്നു. എന്നാല്‍ വസ്ത്രങ്ങളുള്ള ബാഗാണെങ്കില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എന്തുകൊണ്ട് ആ കാറില്‍ പോയില്ലെന്നാണ് സിപിഎം ഇപ്പോള്‍ ഉയര്‍ത്തുന്ന വാദം.
◾https://dailynewslive.in/ സിപിഎം ഇന്നലെ പുറത്തുവിട്ട പുതിയ സിസിടിവി ദൃശ്യത്തിന് മറുപടിയുമായി രാഹുല്‍ മാങ്കൂട്ടത്തില്‍. മറ്റൊരു വാഹനത്തിലാണ് ഹോട്ടലില്‍ നിന്ന് പോയതെന്ന് സ്ഥിരീകരിച്ച രാഹുല്‍ താന്‍ കയറിയത് ഷാഫി പറമ്പിലിന്റെ കാറിലാണെന്നും ഷാഫിയുടെ ഡ്രൈവറുടെ അടുത്ത് ചില കാര്യങ്ങള്‍ പറഞ്ഞ് ഏല്‍പിക്കാനുണ്ടായിരുന്നതു കൊണ്ടാണ് ഷാഫിയുടെ കാറില്‍ കയറിയതെന്നും തന്റെ കാറിലേക്ക് പാലക്കാട് പ്രസ് ക്ലബിന് സമീപത്ത് വച്ച് മാറിക്കയറി എന്നും രാഹുല്‍ പറഞ്ഞു. എന്നാല്‍ തന്റെ കാര്‍ സര്‍വീസ് ചെയ്യാന്‍ കെആര്‍ ടവറിന് സമീപത്ത് വച്ച് സുഹൃത്തിനെ ഏല്‍പ്പിച്ചുവെന്നും പിന്നീട് സുഹൃത്തിന്റെ കാറില്‍ കോഴിക്കോടേക്ക് പോയെന്നും രാഹുല്‍ വ്യക്തമാക്കി. തന്റെ കാറില്‍ നിന്ന് ട്രോളി ബാഗുകള്‍ ഈ കാറിലേക്ക് മാറ്റിയെന്നും കോഴിക്കോട് അസ്മ ടവറിലേക്ക് കാറില്‍ ചെന്നിറങ്ങുന്നതിന്റെ സിസിടിവി ദൃശ്യം പുറത്തുവിട്ട് രാഹുല്‍ വിശദീകരിച്ചു.
◾https://dailynewslive.in/ രാഹുലിന്റെ കളവ് തെളിയിക്കുന്നതാണ് പുതിയ സിസിടിവി ദൃശ്യങ്ങളെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വിഗോവിന്ദന്‍. കള്ളം പറഞ്ഞ് രക്ഷപ്പെടാനുള്ള ശ്രമം പൂര്‍ണമായി പൊളിഞ്ഞു പാളീസായി എന്നും എം.വി.ഗോവിന്ദന്‍ പരിഹാസരൂപേണ പറഞ്ഞു. കൊണ്ടുപോയത് തന്റെ വസ്ത്രമാണെന്ന് പറഞ്ഞത് തെറ്റെന്ന് വ്യക്തമായിയെന്നും കളവില്‍ നിന്ന് രക്ഷപെടാന്‍ വേണ്ടി ഓരോന്ന് മാറ്റി മാറ്റി പറഞ്ഞുകൊണ്ടിരിക്കുന്നുവെന്നും ഗോവിന്ദന്‍ കുറ്റപ്പെടുത്തി.
◾https://dailynewslive.in/ വി.ഡി.സതീശന്റെ വാഹനത്തിലാണ് പണം പാലക്കാടെത്തിയതെന്ന് യൂത്ത് കോണ്‍ഗ്രസ് മുന്‍ നേതാവ് എ.കെ. ഷാനിബ്. പ്രതിപക്ഷ നേതാവ് എന്ന നിലയില്‍ വി.ഡി. സതീശന് കിട്ടുന്ന സുരക്ഷ ഉപയോഗിച്ചുകൊണ്ടാണിതെന്നും കഴിഞ്ഞദിവസം കെ.സി. വേണുഗോപാല്‍ പാലക്കാട് വന്നപ്പോഴും പണം എത്തിയിട്ടുണ്ടെന്നും ഷാനിബ് ആരോപിച്ചു. ഇതെല്ലാം കൈകാര്യം ചെയ്യുന്നത് വി.ഡി. സതീശന്റെ ബിനാമിയായ നവാസ് മാഞ്ഞാലിയാണെന്നും ഇയാള്‍ ഇ.ഡി അന്വേഷണം നേരിടുന്നയാളാണെന്നും ഷാനിബ് വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു.
◾https://dailynewslive.in/ പാലക്കാട്ടെ റെയ്ഡിനും കള്ളപ്പണ ആരോപണത്തിനുമിടെ വടകര എം.പി. ഷാഫി പറമ്പിലിനെതിരേ രൂക്ഷ വിമര്‍ശനവുമായി കെ.ടി. ജലീല്‍ എം.എല്‍.എ. തിരഞ്ഞെടുപ്പുകളെ ധനാഗമന സ്രോതസാക്കി മാറ്റി എങ്ങനെ അതിനെ ബിസിനസ് ആക്കി മാറ്റാം എന്ന് തെളിയിച്ച കേരള രാഷ്ട്രീയത്തിലെ കള്ളപ്പണമരമാണ് ഷാഫി പറമ്പിലെന്നും രാഷ്ട്രീയ പിരിവ് കച്ചവടത്തില്‍ റീല്‍സും അഭിനയവും മാത്രമാണ് ഷാഫിയുടെ നിക്ഷേപമെന്നും കെ.ടി. ജലീല്‍ പറഞ്ഞു. നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ വേണ്ടി ചാരിറ്റി പ്രവര്‍ത്തന രംഗത്തുണ്ടായിരുന്ന ഫിറോസ് കുന്നുംപറമ്പിലിന്റെ പക്കല്‍ നിന്ന് ഷാഫി പറമ്പില്‍ എം.എല്‍.എ രണ്ടു കോടി രൂപ വാങ്ങി എന്ന മുന്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷാനിബിന്റെ ആരോപണം ചൂണ്ടിക്കാട്ടിയാണ് വിമര്‍ശനം..
◾https://dailynewslive.in/ പ്രതിപക്ഷ നേതാവ് വി ഡി സതീശന് തന്നോട് പകയാണെന്നും കഴിഞ്ഞ കുറച്ചുനാളായി പകയോടെ പെറുമാറുകയാണെന്നും മന്ത്രി എംബി രാജേഷ്. രാഷ്ട്രീയത്തില്‍ വിമര്‍ശനമുണ്ടാവാറുണ്ടെന്നും, രാഷ്ട്രീയ എതിര്‍പ്പും, വിമര്‍ശനവും സാധാരണമാണെന്നും അദ്ദേഹം പറഞ്ഞു. അതേസമയം പാലക്കാടെ റെയിഡുമായി ബന്ധപ്പെട്ട് എന്തിനായിരുന്നു പരിഭ്രാന്തിയെന്ന് സിസിടിവിയില്‍ വ്യക്തമാണെന്നും മന്ത്രി പറഞ്ഞു. പരിശോധന പാതകമല്ലല്ലോയെന്നും എന്തിനാണ് തടയാന്‍ ശ്രമിക്കുന്നതെന്നും ഗൂഢാലോചന സിപിഎമ്മിന്റെ തലയില്‍ കെട്ടിവെക്കേണ്ടതില്ലെന്നും മന്ത്രി പറഞ്ഞു.
◾https://dailynewslive.in/ പാലക്കാട്ടെ പാതിരാ റെയ്ഡില്‍ പ്രതികരണവുമായി കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. പാലക്കാട്ടെ റെയ്ഡ് മന്ത്രി എം ബി രാജേഷിന്റെ നിര്‍ദേശ പ്രകാരമെന്ന് കെ സുധാകരന്‍ ആരോപിച്ചു. മന്ത്രി പൊലീസിന് നേരിട്ട് നിര്‍ദേശം നല്‍കിയെന്നും കെ സുധാകരന്‍ പ്രതികരിച്ചു.
◾https://dailynewslive.in/ വയനാട് തോല്‍പ്പെട്ടിയില്‍ നിന്ന് തെരഞ്ഞെടുപ്പ് ഫ്ലയിങ് സ്‌കോഡ് ഭക്ഷ്യ കിറ്റുകള്‍ പിടികൂടി. രാഹുല്‍ ഗാന്ധിയുടെയും പ്രിയങ്ക ഗാന്ധിയുടെയും ചിത്രം പതിപ്പിച്ചിട്ടുള്ള കിറ്റുകളാണ് പിടികൂടിയത്. ഉരുള്‍പൊട്ടല്‍ ദുരിതബാധിതര്‍ക്ക് നല്‍കാനാണെന്ന് കിറ്റില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. അതേസമയം, ഉരുള്‍പൊട്ടല്‍ ദുരന്തവുമായി ബന്ധപ്പെട്ട് വിതരണം ചെയ്യാന്‍ നേരത്തെ കൊണ്ടുവന്ന കിറ്റുകളാണ് ഇതെന്നാണ് കോണ്‍ഗ്രസ് വ്യക്തമാക്കുന്നത്.
◾https://dailynewslive.in/ വയനാട്ടില്‍ കിറ്റ് കൊടുത്ത് തെരഞ്ഞെടുപ്പില്‍ വിജയിക്കേണ്ട സാഹചര്യം കോണ്‍ഗ്രസിന് ഇല്ലെന്ന് കോണ്‍ഗ്രസ് നേതാവ് ടി സിദ്ദിഖ് എംഎല്‍എ. വയനാട്ടിലെ കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിയുടേയും പ്രിയങ്ക ഗാന്ധിയുടേയും ചിത്രമുള്ള ഭക്ഷ്യ കിറ്റുകള്‍ പിടിച്ചെടുത്ത സംഭവത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഉരുള്‍പൊട്ടല്‍ ദുരന്തബാധിതര്‍ക്ക് നല്‍കാന്‍ എത്തിച്ച കിറ്റുകളാണ് കോണ്‍ഗ്രസ് നേതാവിന്റെ വീട്ടില്‍ ഉണ്ടായിരുന്നതെന്നും , തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനാല്‍ വിതരണം ചെയ്യാതെ സൂക്ഷിച്ചുവെന്നും ടി സിദ്ദിഖ് പറഞ്ഞു.
◾https://dailynewslive.in/ മേപ്പാടിയില്‍ ദുരന്ത ബാധിതര്‍ക്ക് ഉപയോഗ യോഗ്യമല്ലാത്ത ചില ഭക്ഷ്യ വസ്തുക്കള്‍ വിതരണം ചെയ്യാനിടയായത് സംബന്ധിച്ച് അന്വേഷണം നടത്തുമെന്ന് ജില്ലാ കളക്ടര്‍ മേഘശ്രീ . ടി സിദ്ധീഖ് എം എല്‍ എ, മേപ്പാടി പഞ്ചായത്ത് പ്രസിഡന്റ് കെ ബാബു, മെമ്പര്‍മാര്‍ എന്നിവരുമായി നടന്ന ചര്‍ച്ചയിലാണ് കളക്ടര്‍ ഇക്കാര്യമറിയിച്ചത്. കാലാവധി കഴിഞ്ഞ ഭക്ഷ്യവസ്തുക്കള്‍ ഉണ്ടോ എന്ന് പരിശോധിക്കാന്‍ ഭക്ഷ്യസുരക്ഷാ വകുപ്പിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
◾https://dailynewslive.in/ പാര്‍ട്ടിയില്‍ സജീവമാകണമെന്ന ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ.സുരേന്ദ്രന്റെ ആവശ്യം തള്ളി സന്ദീപ് വാര്യര്‍. കെ സുരേന്ദ്രനെ കടന്നാക്രമിച്ച സന്ദീപ് പാര്‍ട്ടിയില്‍ നിന്ന് പുറത്തേക്കാണെന്നാണ് സൂചന. സന്ദീപ് ഇനിയും കടുപ്പിച്ചാല്‍ തെരഞ്ഞെടുപ്പ് തീരും മുമ്പ് അച്ചടക്ക നടപടി എടുക്കുന്നതിനെ കുറിച്ചും ബിജെപിയില്‍ ചര്‍ച്ചകളുണ്ട്.
◾https://dailynewslive.in/ പാലക്കാട്ടെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ഡോ.പി.സരിന്റെ സ്ഥാനാര്‍ത്ഥിത്വത്തിനെതിരെ സിപിഎം വഞ്ചിയൂര്‍ ഏരിയാ സമ്മേളനത്തില്‍ വിമര്‍ശനം. ഇന്നലെവരെ കോണ്‍ഗ്രസ് ആയിരുന്ന ആളാണ് സരിനെന്നും പിവി അന്‍വര്‍ വിട്ടുപോയത് മറക്കരുതെന്നും ഏരിയാ സമ്മേളനത്തില്‍ പ്രതിനിധികള്‍ ചര്‍ച്ചയില്‍ പങ്കെടുത്ത് വിമര്‍ശിച്ചു.
◾https://dailynewslive.in/ വിവരാവകാശ കമ്മീഷണര്‍ നടത്തിയ മിന്നല്‍ പരിശോധനയില്‍ കോഴിക്കോട് ഫറോക്ക് നഗരസഭയില്‍ ഗുരുതരമായ വീഴ്ച കണ്ടെത്തി. സുപ്രീംകോടതി നിര്‍ദ്ദേശ പ്രകാരമായിരുന്നു വിവരാവകാശ കമ്മീഷണര്‍ പരിശോധന നടത്തിയത്. രേഖകളില്‍ തിരുത്തല്‍ നടന്നതായും ഓരോ വര്‍ഷം നല്‍കേണ്ട വിവരാവകാശ കണക്കുകള്‍ നഗരസഭയില്‍ നല്‍കിയില്ലെന്നും പരിശോധനയില്‍ വ്യക്തമായി.14 ദിവസത്തിനുള്ളില്‍ രേഖകള്‍ വിവരവകാശ കമ്മീഷന്റെ വെബ് സൈറ്റില്‍ അപ ലോഡ് ചെയ്യണമെന്നും അല്ലാത്ത പക്ഷം നടപടി ഉണ്ടാകുമെന്നും കമ്മീഷണര്‍ ഡോ. എ.അബ്ദുള്‍ ഹക്കിം വ്യക്തമാക്കി.
◾https://dailynewslive.in/ അങ്കമാലി അര്‍ബന്‍ സഹകരണ സംഘത്തിലെ തട്ടിപ്പ് കേസില്‍ രണ്ടു പേരെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങള്‍ ആയിരുന്ന ടി .പി. ജോര്‍ജ് കാലടി, സെബാസ്റ്റ്യന്‍ മാടന്‍ മഞ്ഞപ്ര എന്നിവരെയാണ് തൃപ്പൂണിത്തുറ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി. റോയ് വര്‍ഗ്ഗീസ് അറസ്റ്റ് ചെയ്തത്. മുന്‍ ഭരണസമിതിയിലെ ചില അംഗങ്ങള്‍ ഇപ്പോഴും ഒളിവിലാണ്.
◾https://dailynewslive.in/ വോട്ടെടുപ്പ് ദിവസമായ നവംബര്‍ 13 ന് ചേലക്കര നിയോജകമണ്ഡലത്തിലെ എല്ലാ സര്‍ക്കാര്‍, അര്‍ദ്ധസര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങള്‍ക്കും, ബാങ്കുകള്‍ക്കും, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും, പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കും വേതനത്തോടുകൂടിയുള്ള പൊതുഅവധി പ്രഖ്യാപിച്ചു.
◾https://dailynewslive.in/ കൊച്ചിയില്‍ ഒഡിഷ സ്വദേശിയായ വീട്ടുജോലിക്കാരിയെ ബലാത്സംഗം ചെയ്തെന്ന കേസില്‍ പ്രതി ശിവപ്രസാദിനായി പൊലീസിന്റെ ലുക്ക് ഔട്ട് സര്‍ക്കുലര്‍. 26 ദിവസമായി പ്രതി ഒളിവിലാണ്. പ്രതിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ എറണാകുളം ജില്ല സെഷന്‍സ് കോടതി കഴിഞ്ഞയാഴ്ച തള്ളിയിരുന്നു. 22 വയസ്സുള്ള ഒഡീഷ സ്വദേശിയായ വീട്ടുജോലിക്കാരിയെ ശിവപ്രസാദ് മദ്യം നല്‍കി ബലാത്സംഗം ചെയ്തെന്നാണ് കേസ്.
◾https://dailynewslive.in/ തൂങ്ങി മരിച്ചെന്നു പറഞ്ഞ് ബന്ധുക്കള്‍ ആശുപത്രിയില്‍ എത്തിച്ച യുവാവിന്റെ മൃതദേഹം പോസ്റ്റ് മോര്‍ട്ടം ചെയ്തപ്പോള്‍ ക്രൂരമായ മര്‍ദിച്ചു കൊലപ്പെടുത്തി എന്ന് കണ്ടെത്തല്‍. ഇടുക്കി പള്ളിക്കുന്ന് വുഡ്‌ലാന്റ്സ് എസ്റ്റേറ്റില്‍ കൊല്ലമറ്റത്ത് ബാബുവിന്റെ മകന്‍ ബിബിന്‍ ബാബുവാണ് കൊല്ലപ്പെട്ടത്. അച്ഛനും ബന്ധുക്കളും അടക്കമുള്ളവരെ പീരുമേട് പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെ കൊലപാതകമെന്ന് സ്ഥിരീകരിച്ചു.
◾https://dailynewslive.in/ മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി നിരവധി ക്ഷേമ പദ്ധതികളുമായി ഇന്‍ഡ്യ മുന്നണിയുടെ മഹാവികാസ് അഘാഡി പ്രകടന പത്രിക പുറത്തിറക്കി. മുംബൈയിലെ എംഎംആര്‍ഡിഎ ഗ്രൗണ്ടില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, രാഹുല്‍ ഗാന്ധി, ഉദ്ധവ് താക്കറെ തുടങ്ങിയവര്‍ പങ്കെടുത്ത മെഗാ റാലിയിലാണ് തെരഞ്ഞെടുപ്പ് പ്രകടന പത്രിക പുറത്തിറക്കിയത്.
◾https://dailynewslive.in/ അഫ്ഗാനിസ്ഥാനുമായുള്ള ബന്ധത്തില്‍ സുപ്രധാന നീക്കവുമായി ഇന്ത്യ. താലിബാന്‍ ആക്ടിംഗ് പ്രതിരോധ മന്ത്രി മുഹമ്മദ് യാക്കൂബ് മുജാഹിദുമായി ഇന്ത്യ ഇന്നലെ ആദ്യ കൂടിക്കാഴ്ച നടത്തി. താലിബാന്റെ രണ്ടാം വരവില്‍ ഇന്ത്യ ആദ്യമായിട്ടാണ് ഔദ്യോഗിക ചര്‍ച്ച നടത്തുന്നത്. യാക്കൂബും വിദേശകാര്യ ജോയിന്റ് സെക്രട്ടറി ജെപി സിംഗും തമ്മിലാണ് കാബൂളില്‍ കൂടിക്കാഴ്ച നടത്തിയത്.
◾https://dailynewslive.in/ നിയമന നടപടികള്‍ ആരംഭിച്ച ശേഷം നിയമന ഏജന്‍സികള്‍ക്ക് മാനദണ്ഡങ്ങള്‍ മാറ്റാനാവില്ലെന്ന് സുപ്രിം കോടതി. നിയമം അനുവദിക്കുന്നില്ലെങ്കില്‍ മാനദണ്ഡങ്ങള്‍ ഇടയ്ക്ക് വച്ച് തിരുത്തുന്നത് ഭരണഘടനാ വിരുദ്ധമെന്ന് അഞ്ചംഗ ഭരണഘടനാ ബെഞ്ച് ഉത്തരവിട്ടു. സര്‍ക്കാര്‍ ഉദ്യോഗങ്ങളിലേക്കുള്ള നിയമന നടപടികള്‍ ഉദ്യോഗാര്‍ത്ഥികളെ നിയമന ഏജന്‍സി മുന്‍കൂട്ടി അറിയിക്കണം എന്നും കോടതി നിര്‍ദേശിച്ചു .
◾https://dailynewslive.in/ ഭരണഘടനാ സംരക്ഷണത്തിലൂന്നി രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച പരിപാടിയില്‍ ഉള്ളടക്കമില്ലാത്ത ഭരണഘടന വിതരണം ചെയ്തുവെന്ന ആരോപണവുമായി ബിജെപി. മഹാരാഷ്ട്രയിലെ നാഗ്പുരില്‍ സംഘടിപ്പിച്ച പരിപാടിയിലാണ് സംഭവമെന്നാണ് ആരോപണം. ചുവപ്പ് നിറമുള്ള ഭരണഘടനയുമായി രാഹുല്‍ എത്തിയത് അര്‍ബന്‍ നക്‌സലുകളോടും അരാചകവാദികളോടുമുള്ള രാഹുലിന്റെ ചായ്വിനെയാണ് സൂചിപ്പിക്കുന്നതെന്നും മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് കുറ്റപ്പെടുത്തി.
◾https://dailynewslive.in/ ചുവന്ന പുറം ചട്ടയുള്ള ഭരണഘടനയുമായി ബന്ധപ്പെട്ട വിവാദത്തില്‍ ബിജെപി അപമാനിക്കുന്നത് തന്നെയല്ലെന്നും അംബേദ്കറെയാണെന്നും പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. അംബേദികറിന്റെ ഭരണഘടന ഉയര്‍ത്തിപ്പിടിക്കുകയും ജാതി സെന്‍സസിനുവേണ്ടി സംസാരിക്കുകയും ചെയ്യുന്നത് നക്സലിസം ആണെന്നാണ് മഹാരാഷ്ട്രയുടെ മുന്‍ ബിജെപി മുഖ്യമന്ത്രി പറയുന്നതെന്നും ബിജെപി നേതാക്കളുടെ ഇത്തരം ചിന്തകള്‍ ഭരണഘടനയുടെ മുഖ്യശില്‍പിയും മഹാരാഷ്ട്രയുടെ പ്രിയപുത്രനുമായ ഡോ. ഭീംറാവു അംബേദ്കറിനെ അപമാനിക്കുന്നതിന് തുല്യമാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
◾https://dailynewslive.in/ ബിജെപിക്കെതിരെ ആഞ്ഞടിച്ച് ഝാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന്‍. തന്നെ ജയിലില്‍ അടച്ചത് സര്‍ക്കാരിനെ താഴെയിറക്കാനും ഝാര്‍ഖണ്ഡ് മുക്തി മോര്‍ച്ചയെ തകര്‍ക്കാനുമാണെന്ന് അദ്ദേഹം ആരോപിച്ചു. റാഞ്ചിയില്‍ തിരഞ്ഞെടുപ്പ് പൊതുറാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
◾https://dailynewslive.in/ കാനഡയില്‍ നടത്തിവന്നിരുന്ന കോണ്‍സുലര്‍ ക്യാമ്പുകളില്‍ ചിലത് താത്കാലികമായി നിര്‍ത്തിവയ്ക്കുന്നതായി കാനഡയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന്‍. ആവശ്യമായ സുരക്ഷയൊരുക്കാന്‍ കനേഡിയന്‍ സര്‍ക്കാരിന് കഴിയാത്ത സാഹചര്യത്തിലാണ് തീരുമാനമെന്ന് ഹൈക്കമ്മീഷന് അറിയിച്ചു.
◾https://dailynewslive.in/ ഇന്ത്യന്‍ വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കറിന്റെ വാര്‍ത്താസമ്മേളനം സംപ്രേഷണം ചെയ്ത ഓസ്‌ട്രേലിയന്‍ മാധ്യമത്തിന് നിരോധനം ഏര്‍പ്പെടുത്തി കാനഡ. ഓസ്‌ട്രേലിയന്‍ വിദേശകാര്യമന്ത്രി പെന്നി വോങുമായി നടത്തിയ കൂടിക്കാഴ്ചയുടെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതോടെയാണ് ‘ഓസ്‌ട്രേലിയ ടുഡേ’ എന്ന ഓസ്‌ട്രേലിയന്‍ മാധ്യമത്തിന് കാനഡ നിരോധനം ഏര്‍പ്പെടുത്തിയത്. വിദേശകാര്യ മന്ത്രാലയത്തിന്റെ വക്താവ് രണ്‍ധീര്‍ ജയ്‌സ്വാള്‍ ആണ് വ്യാഴാഴ്ച ഇതുസംബന്ധിച്ച് വിവരങ്ങള്‍ പുറത്തുവിട്ടത്.
◾https://dailynewslive.in/ അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഡൊണാള്‍ഡ് ട്രംപിന്റെ വിജയത്തിന് പിന്നാലെ രാജ്യത്തെ അഭിസംബോധനചെയ്ത് നിലവിലെ യു.എസ്. പ്രസിഡന്റ് ജോ ബൈഡന്‍. തിരഞ്ഞെടുപ്പ് വിജയത്തില്‍ ട്രംപിനെ അഭിനന്ദിച്ചെന്നും സമാധാനപരമായ അധികാരകൈമാറ്റം ഉറപ്പാക്കാന്‍ തന്റെ ഭരണകൂടത്തിന് നിര്‍ദേശം നല്‍കുമെന്ന് അദ്ദേഹത്തിന് ഉറപ്പുനല്‍കിയതായും ബൈഡന്‍ വ്യക്തമാക്കി.
◾https://dailynewslive.in/ ഭീകരവാദ പ്രവര്‍ത്തനത്തെ പിന്തുണയ്ക്കുകയോ ആക്രമണത്തെക്കുറിച്ച് മുന്‍കൂട്ടി അറിയുകയോ ചെയ്യുന്ന ഇസ്രായേലിലെ പലസ്തീനികളേയും കിഴക്കന്‍ ജറുസലേമിലെ നിവാസികളേയും അവരുടെ കുടുംബാംഗങ്ങളെയും നാടുകടത്താനുള്ള നിയമം പാസാക്കി ഇസ്രായേല്‍ പാര്‍ലമെന്റ്. ഇവരെ യുദ്ധത്തില്‍ തകര്‍ന്ന ഗാസ മുനമ്പിലേക്കോ മറ്റ് സ്ഥലങ്ങളിലേക്കോ നാടുകടത്താന്‍ അനുവദിക്കുന്നതാണ് നിയമം. പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ലിക്കുഡ് പാര്‍ട്ടിയിലെ അംഗങ്ങളും തീവ്ര വലതുപക്ഷ സഖ്യകക്ഷികളും ചേര്‍ന്ന് 41ന് എതിരെ 61 വോട്ടുകള്‍ക്കാണ് നിയമം പാസാക്കിയത്. എന്നാല്‍ സുപ്രിംകോടതി കൂടി അംഗീകരിച്ചാല്‍ മാത്രമേ നിയമം പ്രാബല്യത്തില്‍ വരൂ.
◾https://dailynewslive.in/ ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരള ബ്ലാസ്റ്റേഴ്സിന് തുടര്‍ച്ചയായ മൂന്നാം തോല്‍വി. കൊച്ചി കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു രാജ്യാന്തര സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഹൈദരാബാദ് എഫ്സിയാണ് മഞ്ഞപ്പടയെ പരാജയപ്പെടുത്തിയത്. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് സ്വന്തം മണ്ണില്‍ ബ്ലാസ്റ്റേഴ്സിന്റെ തോല്‍വി.
◾https://dailynewslive.in/ ഇന്ത്യ – ദക്ഷിണാഫ്രിക്ക ടി20 പരമ്പരയ്ക്ക് ഇന്ന് തുടക്കം. ഡര്‍ബനില്‍ ഇന്ത്യന്‍ സമയം രാത്രി 8.30നാണ് ആദ്യ മത്സരം. മലയാളി താരം സഞ്ജു സാംസണ്‍ കൂടി ഉള്‍പ്പെടുന്ന ഇന്ത്യന്‍ ടീമിനെ സൂര്യകുമാര്‍ യാദവ് നയിക്കും.
◾https://dailynewslive.in/ അമേരിക്കന്‍ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത് ഡൊണാള്‍ഡ് ട്രംപാണെങ്കിലും കോളടിച്ചത് ഇലോണ്‍ മസ്‌കിന്. ട്രംപ് തിരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ മസ്‌കിന്റെ സമ്പാദ്യം 26.5 ബില്യന്‍ ഡോളര്‍ ഉയര്‍ന്നു (ഏകദേശം 2.23 ലക്ഷം കോടി രൂപ). ബ്ലൂംബെര്‍ഗ് ബില്യനേഴ്‌സ് ഇന്‍ഡക്‌സ് പ്രകാരം 290 ബില്യന്‍ ഡോളറാണ് മസ്‌കിന്റെ നിലവിലെ സമ്പാദ്യം (ഏകദേശം 24.46 ലക്ഷം കോടി രൂപ). 119 ബില്യന്‍ ഡോളര്‍ ട്രംപിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി സംഭാവന ചെയ്ത മസ്‌ക് തന്റെ ഉടമസ്ഥതയിലുള്ള സാമൂഹ്യ മാധ്യമമായ എക്‌സിലൂടെ അദ്ദേഹത്തെ കയ്യയച്ച് സഹായിക്കുകയും ചെയ്തിരുന്നു. പ്രസിഡന്റ് തിരഞ്ഞെടുപ്പിന് പിന്നാലെ ഇലോണ്‍ മസ്‌കിന്റെ കമ്പനികളുടെ ഓഹരികള്‍ കുതിച്ചുയര്‍ന്നതാണ് ആസ്തി കൂടാന്‍ കാരണം. അമേരിക്കന്‍ ഓഹരി വിപണിയായ നാസ്ഡാകില്‍ ടെസ്ലയുടെ ഓഹരികള്‍ 14.75 ശതമാനം കയറി 288.53 ഡോളര്‍ എന്ന നിലയിലെത്തി. ട്രംപ് ഭരണത്തിന് കീഴില്‍ ഇലക്ട്രിക് വാഹനങ്ങള്‍ക്ക് കൂടുതല്‍ സബ്‌സിഡിയും ഇളവുകളും പ്രഖ്യാപിക്കുമെന്ന പ്രതീക്ഷയിലാണ് വിപണി. ചൈനയില്‍ നിന്നുള്ള ഇലക്ട്രിക് വാഹനങ്ങള്‍ക്ക് അമിത നികുതി ചുമത്തുമെന്നും ട്രംപ് അറിയിച്ചിരുന്നു. തിരഞ്ഞെടുപ്പ് വിജയത്തിന് ശേഷം ട്രംപ് കുടുംബത്തിനൊപ്പം ആഘോഷ പരിപാടികളില്‍ പങ്കെടുക്കുന്ന ഇലോണ്‍ മസ്‌കിന്റെ ചിത്രവും വൈറലായിട്ടുണ്ട്.
◾https://dailynewslive.in/ കത്തനാരിലൂടെ മലയാളത്തിലേക്ക് ചുവടുവെക്കുകയാണ് തെന്നിന്ത്യന്‍ താരസുന്ദരി അനുഷ്‌ക ഷെട്ടി. ഇപ്പോള്‍ ചിത്രത്തിലെ അനുഷ്‌കയുടെ ക്യാരക്ടര്‍ ലുക്ക് പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. താരത്തിന്റെ ജന്മദിനത്തോട് അനുബന്ധിച്ചാണ് മോഷന്‍ പോസ്റ്റര്‍ പുറത്തുവിട്ടത്. ചിത്രത്തില്‍ നിള എന്ന കഥാപാത്രത്തെയാണ് അനുഷ്‌ക അവതരിപ്പിക്കുന്നത്. പോസ്റ്ററില്‍ അതിമനോഹരിയായാണ് അനുഷ്‌കയെ കാണുന്നത്. ‘കത്തനാര്‍ ദ് വൈല്‍ഡ് സോര്‍സറര്‍’ എന്ന ചിത്രത്തിലെ ആകര്‍ഷകമായ കഥാപാത്രത്തിലൂടെ മലയാള സിനിമയിലേക്ക് ഗംഭീരമായ ചുവടുവയ്പ്പ് നടത്തുകയാണ് അനുഷ്‌ക. ബിഗ് ബജറ്റില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ ജയസൂര്യയാണ് പ്രധാന വേഷത്തിലെത്തുന്നത്. റോജിന്‍ തോമസാണ് സംവിധാനം. കടമറ്റത്തു കത്തനാരുടെ കഥയാണ് ചിത്രം പറയുന്നത്. രണ്ട് ഭാഗങ്ങളിലായി ഒരുങ്ങുന്ന ചിത്രത്തിന്റെ ആദ്യ ഭാഗം റിലീസിന് ഒരുങ്ങുകയാണ്. അനുഷ്‌ക ഷെട്ടിക്കും ജയസൂര്യയ്ക്കുമൊപ്പം പ്രഭുദേവയും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലന്‍ ആണ് ചിത്രം നിര്‍മിക്കുന്നത്.
◾https://dailynewslive.in/ ക്രിഷ് ജാഗര്‍ലമുഡിയുമായി അനുഷ്‌കാ ഷെട്ടി വീണ്ടും ഒന്നിക്കുന്ന ചിത്രം ‘ഘാട്ടി’ ടീസര്‍ പുറത്ത്. അനുഷ്‌ക ഷെട്ടിയുടെ ജന്മദിനം പ്രമാണിച്ചാണ് ടീസര്‍ റിലീസ്. വയലന്‍സിന് ഏറെ പ്രാധാന്യമുള്ള ചിത്രത്തില്‍ ശക്തമായ വേഷത്തിലാണ് അനുഷ്‌ക എത്തുന്നത്. എതിരാളിയുടെ കഴുത്തറക്കുന്ന അനുഷ്‌കയെ ടീസറില്‍ കാണാം. യുവി ക്രിയേഷന്‍സ് അവതരിപ്പിക്കുന്ന ചിത്രം നിര്‍മ്മിക്കുന്നത് രാജീവ് റെഡ്ഡിയും സായ് ബാബു ജാഗര്‍ലമുഡിയും ചേര്‍ന്നാണ്. ബ്ലോക്ക്ബസ്റ്റര്‍ ഹിറ്റായ ‘വേദം’ എന്ന ചിത്രത്തിന് ശേഷം അനുഷ്‌കയും കൃഷും ഒന്നിക്കുന്ന ഈ ചിത്രം യുവി ക്രിയേഷന്‍സിന്റെ ബാനറില്‍ അനുഷ്‌ക്ക അഭിനയിക്കുന്ന നാലാമത്തെ ചിത്രം കൂടിയാണ്. ഉയര്‍ന്ന ബജറ്റും മികച്ച സാങ്കേതിക നിലവാരവുമുള്ള വലിയ കാന്‍വാസില്‍ ഒരുക്കുന്ന ചിത്രം തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, ഹിന്ദി ഭാഷകളിലാണ് പുറത്തിറങ്ങുന്നത്.
◾https://dailynewslive.in/ മാരുതി ഇവിഎക്‌സിന്റെ പ്രൊഡക്ഷന്‍ മോഡലായ സുസുക്കി ഇ വിറ്റാര ഇറ്റലിയിലെ മിലാനില്‍ അവതരിപ്പിച്ചു. മാരുതി സുസുക്കിയുടെ ഇന്ത്യയിലെ ആദ്യ ഇവിയായിരിക്കും ഇ വിറ്റാര. ജനുവരിയില്‍ നടക്കുന്ന ഭാരത് മൊബിലിറ്റി ഷോയിലാണ് ഇ വിറ്റാര ഇന്ത്യയില്‍ ആദ്യമായി അവതരിപ്പിക്കുക. സുസുക്കിയുടെ ഗുജറാത്തിലെ ഫാക്ടറിയിലാണ് ഇ വിറ്റാര നിര്‍മിക്കുക. ആകെ നിര്‍മിക്കുന്നതിന്റെ പകുതിയും ജപ്പാനിലേക്കും യൂറോപ്യന്‍ വിപണിയിലേക്കുമാണ് കയറ്റി അയക്കുക. രാജ്യാന്തര മോഡലായി അവതരിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഇ വിറ്റാരയെ ഇറ്റലിയില്‍ ആദ്യമായി പുറത്തിറക്കിയിരിക്കുന്നത്. ഇന്ത്യയില്‍ 2025 മാര്‍ച്ച് മുതല്‍ ഇ വിറ്റാര വില്‍പനക്കെത്തും. യൂറോപില്‍ ഇ വിറ്റാര 2025 ജൂണില്‍ വില്‍പനക്കെത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഇന്ത്യയില്‍ ഇ വിറ്റാരക്ക് ഏകദേശം 20 ലക്ഷം രൂപക്കടുത്തായിരിക്കും വിലയെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. 49 കിലോവാട്ട്അവര്‍ ബാറ്ററി മോഡലിന് എംജി ഇസെഡ്എസ് ഇവി യുമായി താരതമ്യപ്പെടുത്തിയാല്‍ 19 ലക്ഷത്തിനടുത്തും 61 കിലോവാട്ട്അവര്‍ ബാറ്ററിക്കി 25 ലക്ഷം രൂപയും ഓള്‍വീല്‍ഡ്രൈവ് വകഭേദത്തിന് 30 ലക്ഷം രൂപ വരെയും വില പ്രതീക്ഷിക്കാം.
◾https://dailynewslive.in/ പ്രീതി രഞ്ജിത്തിന്റെ കവിതകള്‍ അനായാസമായി വായിച്ചുപോകാവുന്നവയാണ്. നമ്മുടെയെല്ലാം ദൈനംദിനാനുഭവങ്ങളുമായി അത് ചേര്‍ന്നുനില്‍ക്കുന്നു. അവ പ്രത്യക്ഷമായി രാഷ്ട്രീയമൊന്നും പറയുന്നില്ല. പക്ഷെ അവയിലെ അനുഭവങ്ങളുടെ ചൂട് നമ്മെ നമ്മുടെതന്നെ അവസ്ഥയെക്കുറിച്ചു ചിന്തിപ്പിക്കുന്നു പലപ്പോഴും പല കാരണങ്ങളാല്‍ നിറം കൊണ്ടോ ദാരിദ്ര്യം കൊണ്ടോ, അകറ്റി നിര്‍ത്തപ്പെട്ട മനുഷ്യര്‍ വിശേഷിച്ചും സ്ത്രീകള്‍, ആണ് പ്രീതിയുടെ പ്രിയ പ്രമേയം. സാധാരണക്കാരുമായി സംവദിയ്ക്കുന്ന രചനകള്‍. ‘കാസപില’. പ്രീതി രഞ്ജിത്ത്. ഗ്രീന്‍ ബുക്സ്. വില 128 രൂപ.
◾https://dailynewslive.in/ പുകവലി ഉപേക്ഷിച്ചാലും ആ ശീലം ഉണ്ടാക്കിയ ദീര്‍ഘകാല ആഘാതം ഹൃദയത്തിന്റെ ആരോഗ്യം വീണ്ടെടുക്കാന്‍ വളരെ വലിയ കാലതാമസമുണ്ടാക്കുമെന്ന് കൊറിയയില്‍ അടുത്തിടെ നടത്തിയ പഠനം പറയുന്നു. ഒരു വ്യക്തി പുകവലി ഉപേക്ഷിച്ചാല്‍ ഹൃദയത്തിന്റെ വീണ്ടെടുക്കല്‍ കാലം മനസിലാക്കുന്നതിന് കൊറിയ യൂണിവേഴ്‌സിറ്റി അന്‍സാന്‍ ഹോസ്പിറ്റലിലെ ഗവേഷകന്‍ സിയുങ് യോങ് ഷിന്‍ 53 ലക്ഷം ആളുകളില്‍ പഠനം നടത്തി. മിതമായി പുകവലിച്ചു കൊണ്ടിരുന്നവര്‍ പുകവലി ഉപേക്ഷിച്ചപ്പോള്‍ ഹൃദയാരോഗ്യം മെച്ചപ്പെടാന്‍ കുറഞ്ഞത് അഞ്ച് മുതല്‍ 10 വര്‍ഷം വരെ എടുത്തു. അതേസമയം കഠിനമായി പുകവലിക്കുന്നവരില്‍ ഹൃദയാരോഗ്യം മെച്ചപ്പെടാന്‍ ഏതാണ്ട് 25 വര്‍ഷം വരെ എടുത്തുവെന്നാണ് പഠനത്തില്‍ പറയുന്നത്. ശരാശരി 48 വയസായ 5,391,231 ആളുകളില്‍ നാല് വര്‍ഷമാണ് പഠനം നടത്തിയത്. ഇതില്‍ ഭൂരിഭാഗവും പുരുഷന്മാരായിരുന്നു. ഈ കാലയളവില്‍ ഹൃദയാഘാതം, സ്ട്രോക്ക്, ഹൃദയസ്തംഭനം എന്നിവയുള്‍പ്പെടെയുള്ള അവരുടെ ആരോഗ്യസ്ഥിതികള്‍ രേഖപ്പെടുത്തുകയും ചെയ്തു. പുകവലി ഹൃദയത്തിന് വിനാശകരമായ ആഘാതം ഉണ്ടാക്കുമെന്ന് പഠനത്തില്‍ ചൂണ്ടിക്കാണിക്കുന്നു. വര്‍ഷത്തില്‍ 30 പാക്കറ്റ് സിഗരറ്റ് വരെ വലിച്ചവരില്‍ ഹൃദ്രോഗങ്ങള്‍ക്കുള്ള സാധ്യത ഇരട്ടിയാണെന്നും പഠനത്തില്‍ പറയുന്നു. പുകവലി ഉപേക്ഷിച്ചാല്‍ ഉടനടി ആരോഗ്യം മെച്ചപ്പെടുമെന്ന് പൊതുധാരണയെ ഈ പഠനം വെല്ലുവിളിക്കുന്നു. ഒരു വ്യക്തി പുകവലി ഉപേക്ഷിച്ചാല്‍ സ്വാഭാവികമായും ആരോഗ്യം വീണ്ടെടുക്കുന്നതിന് ശരീരം വളരെ അധികം സമയം എടുക്കുമെന്ന് പഠനത്തില്‍ വ്യക്തമാക്കുന്നു.
*ശുഭദിനം*
*കവിത കണ്ണന്‍*
തന്റെ മകന് ഉടുപ്പുകളും വാങ്ങി പുറത്തിറങ്ങിയപ്പോഴാണ് അയാള്‍ അവനെ ശ്രദ്ധിച്ചത്. അവന്‍ ദൈന്യതയോടെ ചോദിച്ചു: എന്നെ ഒന്ന് സഹായിക്കുമോ? എനിക്ക് ധരിക്കാന്‍ വസ്ത്രമില്ല. അയാള്‍ തന്റെ മകനോട് ചോദിച്ചു: നിനക്ക് വാങ്ങിയ ഉടുപ്പുകളില്‍ കുറച്ച് ഞാന്‍ ഇവന് കൊടുത്തോട്ടെ . ആ കുഞ്ഞിന് പൂര്‍ണ്ണസമ്മതമായിരുന്നു. കിട്ടിയ വസ്ത്രങ്ങളുമായി അവന്‍ തന്റെ വീട്ടിലേക്ക് നടന്നു. മാസങ്ങള്‍ക്ക് ശേഷം അയാള്‍ ആ ബാലനെ അന്വേഷിച്ച് അതേ സ്ഥലത്തെത്തി. അവനെ വിളിച്ചുകൊണ്ടുവന്ന് കാറിലുണ്ടായിരുന്ന എല്ലാ വസ്ത്രങ്ങളും ചെരിപ്പുകളും കളിപ്പാട്ടങ്ങളുമെല്ലാം കൊടുത്തു. അവന്‍ അത്ഭുതത്തോടെ ചോദിച്ചു: അങ്ങയുടെ മകന് ഇതൊന്നും വേണ്ടേ? അയാള്‍ പറഞ്ഞു: എന്റെ മകന്‍ കുറച്ച് ദിവസം മുമ്പ് മരിച്ചുപോയി. ഇതെല്ലാം നി്‌ന്നെ ഏല്‍പ്പിക്കാനാണ് പറഞ്ഞത്. സമ്പത്തില്ലെങ്കിലും നീ അനുഗ്രഹീതനാണ് കുഞ്ഞേ.. അയാള്‍ നിറഞ്ഞകണ്ണുകളോടെ തിരിച്ചുപോയി. അനുഗ്രഹങ്ങളെ പുനര്‍നിര്‍വചിക്കുന്നത് നല്ലതാണ്. ത്രാസുകൊണ്ടും നാഴികൊണ്ടുമൊന്നും അളക്കാന്‍ പറ്റാത്തവയേയും അനുഗ്രഹങ്ങളുടെ പട്ടികയില്‍ ചേര്‍ക്കണം. ക്ഷയിക്കാത്ത ആരോഗ്യവും നിലനില്‍ക്കുന്ന ഓര്‍മ്മശക്തിയും നഷ്ടപ്പെടുത്താത്ത ബന്ധങ്ങളും അനശ്വരമായ അനുഗ്രഹങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തണം. ആഗ്രഹിച്ചി്ട്ടും ലഭിക്കാത്തവയെ മാത്രം അനുഗ്രഹങ്ങളായി വ്യാഖ്യാനിച്ച് അവയുടെ നഷ്ടദുഖത്തില്‍ ജീവിക്കുന്നവര്‍ക്ക് പ്രാര്‍ത്ഥിക്കാതെ നമ്മില്‍ വന്നുചേരുന്ന ശുഭദിനങ്ങളെ ഒരിക്കലും ആസ്വദിക്കാനാകില്ല. ഒരു പ്രഭാതം കൂടി കാണാന്‍ പറ്റുന്നതും ഒരു ദിനം കൂടി പ്രശ്‌നരഹിതമായി കടന്നുപോകുന്നതും ശുദ്ധവായു ശ്വസിക്കുന്നതും സംസാരിക്കുന്നതും കേള്‍ക്കുന്നതുമെല്ലാം നമ്മുടെ സന്തോഷാനുഭൂതികളുടെ പട്ടികയില്‍ ഇടം പിടിക്കട്ടെ – ശുഭദിനം.