കൊച്ചിയിലെ അമ്മ ഓഫിസിൽ കേരള പിറവി ആഘോഷം സംഘടിപ്പിച്ചു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് വിവാദങ്ങള്‍ക്ക് ശേഷം ആദ്യമായാണ് താര സംഘടന അമ്മ പൊതുപരിപാടി സംഘടിപ്പിച്ചത് . മമ്മൂട്ടി ഉൾപ്പടെയുള്ള നടൻമാർ ആഘോഷത്തിന്റെ ഭാഗമാകും. ആഘോഷങ്ങളില്‍ പങ്കെടുക്കാന്‍ കേന്ദ്ര മന്ത്രി സുരേഷ് ഗോപി അമ്മ ഓഫിസിൽ എത്തി.
അമ്മ സംഘടന ശക്തമായി തിരിച്ച് വരുമെന്നും, അമ്മയിൽ പുതിയ കമ്മിറ്റി ഉടന്‍ ഉണ്ടാകുമെന്നും സുരേഷ് ഗോപി വ്യക്തമാക്കി. ഇത് സംബന്ധിച്ച് മോഹൻലാലുമായി ചർച്ച നടത്തിയെന്നും പുതിയ കമ്മിറ്റിക്ക് വേണ്ടിയുള്ള ചര്‍ച്ചക്കള്‍ക്ക് തുടക്കം കുറിച്ചിട്ടുണ്ടെന്നും എല്ലാവരെയും തിരിച്ച് കൊണ്ട് വരുമെന്നും സുരേഷ് ഗോപി വിശദീകരിച്ചു. അതോടൊപ്പം അമ്മ സംഘടന ഇപ്പോഴും സജീവമാണെന്നും ദൈനം ദിന പ്രവർത്തനങ്ങള്‍ ഭംഗിയായി നടക്കുന്നുണ്ടെന്നും നടന്‍ വിനുമോഹന്‍ പ്രതികരിച്ചു. സംഘടനയുടെ പുതിയ കമ്മിറ്റി സംബന്ധിച്ച ആലോചനകളും ചർച്ചകളും പുരോഗമിക്കുന്നുണ്ട്. അനുയോജ്യമായ തീരുമാനം ഉടൻ വരുമെന്നും വിനു പ്രതികരിച്ചു.