◾https://dailynewslive.in/ ഖലിസ്താന്‍ വിഘടനവാദി നേതാവ് ഹര്‍ദീപ് സിങ് നിജ്ജറിന്റെ മരണവുമായി ബന്ധപ്പെട്ടുള്ള കാനഡയുടെ അന്വേഷണത്തിലും ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ ചാരപ്രവര്‍ത്തനം നടത്തിയെന്നും അക്രമങ്ങളില്‍ പങ്കുണ്ടെന്നുമുള്ള കനേഡിയന്‍ ഗവണ്‍മെന്റിന്റെ നിലപാടിലും അതൃപ്തി അറിയിച്ച ഇന്ത്യ കാനഡയുടെ ആക്ടിങ് ഹൈക്കമ്മിഷണറും ഡെപ്യൂട്ടി ഹൈക്കമ്മിഷണറുമടക്കമുള്ള ആറ് നയതന്ത്ര പ്രതിനിധികളെ പുറത്താക്കി. അതേസമയം കാനഡയും ഇന്ത്യയുടെ ഹൈക്കമ്മിഷണറടക്കം ആറു നയതന്ത്രപ്രതിനിധികളെ പുറത്താക്കി. ഹര്‍ദീപ് സിങ് നിജ്ജറിന്റെ മരണവുമായി ബന്ധപ്പെട്ടുള്ള കാനഡയുടെ അന്വേഷണത്തില്‍ കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയെ പേരെടുത്ത് വിമര്‍ശിച്ച കേന്ദ്രവിദേശകാര്യ മന്ത്രാലയം ട്രൂഡോ സര്‍ക്കാരിന്റേത് വോട്ടുബാങ്ക് രാഷ്ട്രീയമാണെന്നു നേരത്തെ ആരോപിച്ചു. അന്വേഷണത്തിന്റെ പേരില്‍ ഇന്ത്യയെ കരിവാരിത്തേക്കാനുള്ള ശ്രമമാണെന്നും വിദേശകാര്യമന്ത്രാലയം പ്രതികരിച്ചിരുന്നു.
◾https://dailynewslive.in/ സംസ്ഥാനത്ത് മൂന്ന് ദിവസം കൂടി അതിശക്ത മഴ മുന്നറിയിപ്പ് . ഇന്ന് മലപ്പുറം, കണ്ണൂര്‍ ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. നാളെ ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലും മറ്റന്നാള്‍ എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസറഗോഡ് ജില്ലകളിലും ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
*കെ.എസ്.എഫ്.ഇ*
*സ്‌ക്രീന്‍ ഷോട്ട് മത്സരം*
സ്‌ക്രീന്‍ ഷോട്ടെടുത്തയക്കൂ; ദിവസേന സമ്മാനം നേടൂ.
ഡെയ്‌ലി ന്യൂസിന്റെ ടെക്സ്റ്റ് /വീഡിയോ വാര്‍ത്തകളില്‍ വരുന്ന കെ.എസ്.എഫ്.ഇ യുടെ പരസ്യത്തിന്റെ സ്‌ക്രീന്‍ ഷോട്ടെടുത്ത് നിങ്ങളുടെ പിന്‍ കോഡടക്കമുള്ള അഡ്രസും ഫോണ്‍ നമ്പറും സഹിതം 9526 133 833 എന്ന നമ്പറിലേക്ക് അയക്കുക. തിരഞ്ഞെടുക്കപ്പെടുന്ന ഒരാള്‍ക്ക് അമൃത് വേണി ഹെയര്‍ എലിക്‌സിറിന്റെ 460 രൂപ വിലയുള്ള 50ml ന്റെ ബോട്ടില്‍ ദിവസേന സമ്മാനമായി ലഭിക്കുന്നതാണ്.
*ഒക്ടോബർ 14 ലെ വിജയി : മൈമൂന ലത്തീഫ്, അശോകപുരം, എരഞ്ഞിപ്പാലം പോസ്റ്റ്, കോഴിക്കോട്*
◾https://dailynewslive.in/ സംസ്ഥാനത്ത് അതിശക്തമഴ മുന്നറിയിപ്പിനൊപ്പം കടലാക്രമണത്തിനും സാധ്യതയെന്ന് കാലാവസ്ഥ പ്രവചനം. ഈ സാഹചര്യത്തില്‍ കേരളാ തീരത്ത് ഇന്ന് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുയാണ്. ഉയര്‍ന്ന തിരമാലകള്‍ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ വിഭാഗം മുന്നറിയിപ്പ് നല്‍കി. ഇന്ന് രാത്രി വരെ രണ്ട് മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലകള്‍ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. മത്സ്യതൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്നും ബീച്ചുകളിലേക്കുള്ള യാത്രകളും കടലില്‍ ഇറങ്ങുന്നതും ഒഴിവാക്കണമെന്നും അറിയിപ്പുണ്ട്.
◾https://dailynewslive.in/ വയനാട്ടിലെ മേപ്പാടിയില്‍ ഉണ്ടായ ഉരുള്‍പൊട്ടല്‍ ദുരന്തത്തിന് കേന്ദ്രസഹായം ലഭ്യമാക്കാന്‍ ചട്ടം 275 പ്രകാരമുള്ള പ്രമേയം നിയമസഭ ഐക്യകണ്ഠേന പാസാക്കി. മന്ത്രി എം.ബി രാജേഷാണ് പ്രമേയം അവതരിപ്പിച്ചത്. സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച നിവേദനത്തില്‍ ആവശ്യപ്പെട്ടതുപോലെ അടിയന്തര സാമ്പത്തിക സഹായം ലഭ്യമാക്കണമെന്നും ദുരിതബാധിതരുടെ വായ്പകള്‍ പൂര്‍ണ്ണമായും എഴുതിത്തള്ളണമെന്നും നിയമസഭ ഐക്യകണ്ഠേന കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
◾https://dailynewslive.in/ ശബരിമലയില്‍ സ്പോട് ബുക്കിങ്ങ് വേണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. വിശ്വാസികള്‍ക്ക് ശബരിമലയില്‍ പോയി ദര്‍ശനം നടത്താനുള്ള എല്ലാ സൗകര്യവും ചെയ്തുകൊടുക്കണം. ഇല്ലെങ്കില്‍ വലിയ തിരക്കും സംഘര്‍ഷവുമുണ്ടാകും. ആ സംഘര്‍ഷം വര്‍ഗീയവാദികള്‍ ഉപയോഗിക്കുമെന്നും അദ്ദേഹം പറഞ്ഞു. വിശ്വാസികളെ തെറ്റിദ്ധരിപ്പിക്കാന്‍ ആര്‍എസ്എസും ബിജെപിയും ശ്രമിക്കുന്നുണ്ടെന്നും സിപിഎം സംസ്ഥാന സെക്രട്ടറി പറഞ്ഞു.
*തൃശൂര്‍ സൂപ്പര്‍ സെയിലുമായി പുളിമൂട്ടില്‍ സില്‍ക്‌സ്*
നൂറ് വര്‍ഷത്തിന്റെ നിറവില്‍ നില്‍ക്കുന്ന പുളിമൂട്ടില്‍ സില്‍ക്‌സിന്റെ തൃശൂര്‍ ഷോറൂമില്‍ 70 ശതമാനം വരെ വിലക്കുറവുള്ള സൂപ്പര്‍ സെയില്‍. തൃശൂര്‍ സൂപ്പര്‍ സെയിലില്‍ സാരികള്‍കള്‍ക്കും മെന്‍സ് വെയറിനും 70 ശതമാനം വരെ വിലക്കുറവുണ്ട്. കിഡ്‌സ് വെയറിനും മറ്റ് ലേഡീസ് വെയറിനും 60 ശതമാനം വരെ വിലക്കുറവാണുള്ളത്. തൃശൂര്‍ സൂപ്പര്‍ സെയിലിലുള്ള സൂപ്പര്‍ കളക്ഷനുകള്‍ സൂപ്പര്‍ ഓഫറില്‍ നേടാന്‍ എത്രയും പെട്ടെന്ന് പാലസ് റോഡിലുള്ള പുളിമൂട്ടില്‍ സില്‍ക്‌സിന്റെ തൃശൂര്‍ ഷോറൂം സന്ദര്‍ശിക്കുക.
◾https://dailynewslive.in/ ശബരിമലയില്‍ ദര്‍ശനത്തിന് സ്പോട്ട് ബുക്കിംഗ് വേണമെന്നാവശ്യപ്പെട്ട് ദേവസ്വം മന്ത്രി വി എന്‍ വാസവന് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ കത്ത് നല്‍കി. ദര്‍ശനത്തിനായി ഓണ്‍ലൈന്‍ ബുക്കിംഗ് മാത്രമാക്കുന്നത് തീര്‍ത്ഥാടനത്തെ പ്രതികൂലമായി ബാധിക്കുമെന്നും, വിവിധ സംഘടനകളുടെ പ്രതിഷേധം കൂടി കണക്കിലെടുത്ത് തീരുമാനം പുന പരിശോധിക്കണമെന്നും ചിറ്റയം ഗോപകുമാര്‍ കത്തില്‍ ആവശ്യപ്പെട്ടു.
◾https://dailynewslive.in/ ഏറനാട് നിയമസഭാ സീറ്റ് 25 ലക്ഷം രൂപ വാങ്ങി സിപിഐ നേതൃത്വം മുസ്ലിം ലീഗിന് വിറ്റുവെന്ന ആരോപണവുമായി പിവി അന്‍വര്‍ എംഎല്‍എ. ഇവര്‍ രണ്ട് തവണ സീറ്റ് കച്ചവടം നടത്തിയെന്നും അന്‍വര്‍ ആരോപിച്ചു. ഏറനാട്ടില്‍ സിപിഐക്കെതിരെ മത്സരിച്ചത് സിപിഎം ആവശ്യപ്പെട്ടത് കൊണ്ടാണെന്നും, മണ്ഡലത്തില്‍ തന്നെ സ്ഥാനാര്‍ത്ഥിയാക്കാമെന്ന എല്‍ഡിഎഫ് ധാരണയില്‍ നിന്ന് സിപിഐ അവസാന നിമിഷം പിന്മാറിയെന്നും അദ്ദേഹം ആരോപിച്ചു.
◾https://dailynewslive.in/ സി.പി.ഐ.ക്കെതിരെ സീറ്റ് കച്ചവടം ആരോപിച്ച പി.വി. അന്‍വറിന് മറുപടിയുമായി ബിനോയ് വിശ്വം. അന്‍വറിന്റേത് പഴകി പുളിച്ച ആരോപണമാണെന്ന് ബിനോയ് വിശ്വം പറഞ്ഞു. വെളിയം ഭാര്‍ഗവനെ വിമര്‍ശിക്കാന്‍ അന്‍വറിന് എന്ത് അര്‍ഹതയാണുള്ളതെന്നും വെളിയത്തെ ഈ നാടിന് നന്നായി അറിയാമെന്നും ബിനോയ് വിശ്വം പറഞ്ഞു.
*കെ.എസ്.എഫ്.ഇ ഗാലക്സി ചിട്ടികളില്‍ ചേരൂ, ജീവിതം അടിപൊളിയാക്കൂ..*
2024 ഏപ്രില്‍ 1 മുതല്‍ 2025 ഫെബ്രുവരി 28 വരെ ◼️ മെഗാ ബമ്പര്‍ സമ്മാനം ഒരു മെഴ്സിഡസ് ബെന്‍സ് കാര്‍ ◼️
*കെ.എസ്.എഫ്.ഇ ഗാലക്സി ചിട്ടികള്‍ (സീരീസ് 2):*
ജൂലൈ 1 മുതല്‍ ഒക്ടോബര്‍ 31 വരെ ◼️ശാഖാതല സമ്മാനങ്ങള്‍ : 25,000 ല്‍ അധികം ഓണക്കോടികള്‍ ◼️ 3500 രൂപ വില വരുന്ന ഓണക്കോടി ഓരോ ചിട്ടിയിലും 10ല്‍ ഒരാള്‍ക്ക് വീതം.
*ടോള്‍ ഫ്രീ ഹെല്‍പ്പ് ലൈന്‍ നമ്പര്‍ : 1800-425-3455*
◾https://dailynewslive.in/ എം എല്‍ എ പിവി അന്‍വര്‍ എല്ലാവര്‍ക്കും ഒരു പാഠമാണെന്ന് സി.പി.ഐ. സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം.അത്തരം ആളുകള്‍ വരുമ്പോള്‍ ഒരു കമ്യൂണിസ്റ്റ് പാര്‍ട്ടി പാലിക്കേണ്ട ജാഗ്രതയെ പറ്റിയുള്ള പാഠമാണ് ഇപ്പോള്‍ മനസ്സിലാക്കി തന്നത്. ആ പാഠം സിപിഎമ്മിന് മാത്രമല്ല, തങ്ങള്‍ക്കും ബാധകമാണെന്ന് ബിനോയ് വിശ്വം കൂട്ടിച്ചേര്‍ത്തു.
◾https://dailynewslive.in/ വയനാട്ടിലെ മുണ്ടക്കൈ ചൂരല്‍മല ഉരുള്‍പൊട്ടല്‍ മേഖലയില്‍ സുരക്ഷിത പ്രദേശങ്ങള്‍ അടയാളപ്പെടുത്താനുള്ള ഉദ്യോഗസ്ഥരുടെ ശ്രമം നാട്ടുകാര്‍ തടഞ്ഞു. ആശങ്ക പരിഹരിക്കാതെ ചൂരല്‍ മലയില്‍ സുരക്ഷിത മേഖലകള്‍ അടയാളപ്പെടുത്താന്‍ അനുവദിക്കില്ലെന്ന നാട്ടുകാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ മടങ്ങി. പ്രശ്നം പരിഹരിക്കാന്‍ ജില്ലാ കളക്ടര്‍ മുണ്ടക്കെ ചൂരല്‍മല ജനകീയ സമിതിയുടെയും ജനപ്രതിനിധികളുടെയും യോഗം വിളിച്ചു. തീരുമാനം ഉണ്ടാകുന്നത് വരെ സര്‍വ്വേ നടത്തുന്നത് നിര്‍ത്തിവെക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി.
◾https://dailynewslive.in/ കണ്ണൂര്‍ എ.ഡി.എമ്മിനെതിരേ ഗുരുതര അഴിമതി ആരോപണവുമായി കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ. എ.ഡി.എം നവീന്‍ ബാബുവിന്റെ യാത്രയയപ്പ് സമ്മേളനത്തില്‍ കളക്ടറുടെ സാന്നിധ്യത്തിലാണ് അഴിമതി ആരോപണം നടത്തിയത്. പെട്രോള്‍ പമ്പിന് എന്‍.ഒ.സി. നല്‍കാന്‍ എ.ഡി.എം. വഴിവിട്ടനീക്കങ്ങള്‍ നടത്തിയെന്നാണ് പി.പി. ദിവ്യ ആരോപിച്ചിരിക്കുന്നത്. ഇതിന്റെ വിവരങ്ങളെല്ലാം തന്റെ കൈവശമുണ്ടെന്നും ആവശ്യമുള്ളപ്പോള്‍ പുറത്തുവിടുമെന്നും അവര്‍ പറഞ്ഞു.
◾https://dailynewslive.in/ പിണറായി സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം 23 കേന്ദ്ര പുരസ്‌കാരങ്ങള്‍ കേരളാ പൊലീസിനെ തേടിയെത്തിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ .കാനത്തില്‍ ജമീല എംഎല്‍എയുടെ ചോദ്യത്തിന് മറുപടിയായാണ്, നിയമസഭയില്‍ മുഖ്യമന്ത്രി കേരള പോലീസിന് ലഭിച്ച നേട്ടങ്ങള്‍ വ്യക്തമാക്കിയത്.
◾https://dailynewslive.in/ ലീസും പെര്‍മിറ്റുമുള്ള ക്വാറികളുടെ എണ്ണം 561 ആയി ചുരുക്കാന്‍ സര്‍ക്കാരിന് സാധിച്ചുവെന്ന് മന്ത്രി പി രാജീവ്. കേരളത്തിലെ ക്വാറികളെക്കുറിച്ചുള്ള വിവരങ്ങള്‍ ഇപ്പോള്‍ ഓണ്‍ലൈനായി ജനങ്ങള്‍ക്ക് അറിയാനും സാധിക്കും. ഏതെങ്കിലും ലംഘനമുണ്ടാവുന്ന ഘട്ടത്തില്‍ നിയമാനുസൃതമായ നടപടികള്‍ കൈക്കൊണ്ടുവരികയാണെന്നും മന്ത്രി അറിയിച്ചു.
◾https://dailynewslive.in/ സംസ്ഥാന സര്‍ക്കാരിനെതിരെ സിപിഐ അനുകൂല ജീവനക്കാരുടെ സംഘടനയായ ജോയിന്റ് കൗണ്‍സില്‍ സമരത്തിലേക്ക്. ജീവനക്കാരുടെ അവകാശങ്ങളും ആനുകൂല്യങ്ങളും നിഷേധിക്കുന്നു, പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി പിന്‍വലിക്കുമെന്ന വാക്ക് പാലിച്ചില്ല, ജീവനക്കാരില്‍ നിന്നും പെന്‍ഷന്‍ വിഹിതം പിടിക്കുന്നു തുടങ്ങിയ കാര്യങ്ങള്‍ ഉന്നയിച്ചാണ് ജോയിന്റ് കൗണ്‍സില്‍ സമരത്തിലേക്ക് നീങ്ങുന്നത്.
◾https://dailynewslive.in/ അറസ്റ്റിലായ നടന്‍ ബാലയ്ക്ക് നിബന്ധനകളോടെ കോടതി ജാമ്യം അനുവദിച്ചു. സമൂഹമാധ്യമങ്ങളില്‍ പരാതിക്കാരിക്കും മകള്‍ക്കും എതിരായ പ്രചരണങ്ങള്‍ നടത്തരുതെന്നും , കേസുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ മാധ്യമങ്ങളുമായി സംസാരിക്കരുതെന്നുമാണ് പ്രധാന ജാമ്യ വ്യവസ്ഥകള്‍. സോഷ്യല്‍ മീഡിയയിലൂടെ തന്നെ അപകീര്‍ത്തിപ്പെടുത്തിയെന്ന മുന്‍ ഭാര്യയുടെ പരാതിയിലായിരുന്നു പൊലീസ് നടപടി.
◾https://dailynewslive.in/ ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ സുപ്രധാന നിരീക്ഷണവുമായി ഹൈക്കോടതി. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് മുഴുവന്‍ വായിച്ചെന്നും ഇതില്‍ കേസ് എടുക്കാവുന്ന പരാതികള്‍ ഉണ്ടെന്നും കോടതി നിരീക്ഷിച്ചു. എസ് ഐ ടി അന്വേഷണവുമായി മുന്നോട്ട് പോകാമെന്നും കോടതി അറിയിച്ചു. എഫ്ഐആര്‍ പകര്‍പ്പ് ആര്‍ക്കും ലഭ്യമാകരുതെന്നും, പരാതിക്കാരെ മൊഴി നല്‍കാന്‍ നിര്‍ബന്ധിക്കരുത് എന്നും കോടതി ആവര്‍ത്തിച്ചു.
◾https://dailynewslive.in/ ആംബുലന്‍സ് ദുരുപയോഗം ചെയ്തെന്ന പരാതിയില്‍ നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപിക്കെതിരെ തൃശ്ശൂര്‍ സിറ്റി പോലീസ് അന്വേഷണം ആരംഭിച്ചു. തൃശ്ശൂര്‍ പൂരം അലങ്കോലമായതിനെ തുടര്‍ന്ന് ബിജെപി സ്ഥാനാര്‍ത്ഥിയായിരുന്ന സുരേഷ് ഗോപി നിയമവിരുദ്ധമായി ആംബുലന്‍സില്‍ സഞ്ചരിച്ചുവെന്നാരോപിച്ച് സിപിഐ തൃശ്ശൂര്‍ മണ്ഡലം സെക്രട്ടറി അഡ്വക്കേറ്റ് സുമേഷ് നല്‍കിയ പരാതിയിലാണ് അന്വേഷണം തുടങ്ങിയിരിക്കുന്നത്.
◾https://dailynewslive.in/ കഴിഞ്ഞ ചൊവ്വാഴ്ച നടന്ന നിയമസഭ മാര്‍ച്ചിനിടെ അറസ്റ്റിലായ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തില്‍, യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പി.കെ ഫിറോസ് ഉള്‍പ്പെടെ 37 പേര്‍ക്ക് ജാമ്യം . കഴിഞ്ഞ ചൊവ്വാഴ്ചയാണ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തത്. ഉപാധികളോടെയാണ് തിരുവനന്തപുരം സിജെഎം കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്.
◾https://dailynewslive.in/ സിനിമകള്‍ ചിത്രീകരിക്കുമ്പോള്‍ സ്ത്രീകളുടെ ഭരണഘടനാപരമായ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടണമെന്ന് വനിത കമ്മീഷന്‍. ഇതിനുപുറമെ, സിനിമയുടെ പ്രൊഡക്ഷന്‍ യൂണിറ്റുകളില്‍ ലിംഗ അവബോധ പരിശീലനവും നിര്‍ബന്ധമാക്കണമെന്ന് കമ്മീഷന്‍ നിര്‍ദ്ദേശിച്ചു. ഹൈക്കോടതിയില്‍ സമര്‍പ്പിച്ച പ്രസ്താവനയിലാണ് ഇക്കാര്യങ്ങള്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
◾https://dailynewslive.in/ നാദാപുരം തൂണേരി ഷിബിന്‍ വധക്കേസില്‍ കുറ്റക്കാരായ ഏഴ് പ്രതികള്‍ക്കുള്ള ശിക്ഷ ഹൈക്കോടതി ഇന്ന് വിധിക്കാനിരിക്കെ ലീഗ് പ്രവര്‍ത്തകരായ ആറ് പ്രതികളും കീഴടങ്ങി. വിദേശത്ത് നിന്ന് നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ പ്രതികളെ നാദാപുരം പൊലീസ് കസ്റ്റഡിയിലെടുത്തു. അതേസമയം കേസിലെ ഒന്നാം പ്രതി തെയ്യാംപടി ഇസ്മായില്‍ കീഴടങ്ങിയിട്ടില്ല.
◾https://dailynewslive.in/ ലക്ഷങ്ങള്‍ മുടക്കി കോഴിക്കോട് കൂടരഞ്ഞി പഞ്ചായത്തിലെ കൂമ്പാറയില്‍ നിര്‍മ്മിച്ച ടേക്ക് എ ബ്രേക്ക് കേന്ദ്രം കാട് കയറി നശിക്കുന്നതായി പരാതി. കൂമ്പാറ ബസ് സ്റ്റാന്റ് പരിസരത്ത് 2022 ഓഗസ്റ്റ് 14ന് ഉദ്ഘാടനം ചെയ്ത കെട്ടിടമാണ് ഏതാനും മാസങ്ങള്‍ മാത്രം പ്രവര്‍ത്തിച്ച് അടച്ചുപൂട്ടിയതായി പരാതി ഉയര്‍ന്നിരിക്കുന്നത്.
◾https://dailynewslive.in/ പറവൂരില്‍ സ്വകാര്യ ധനകാര്യ സ്ഥാപനം ജപ്തി ചെയ്ത വടക്കേക്കര കണ്ണെഴത്ത് വീട്ടിലെ സന്ധ്യയുടെ വീടിന്റെ എട്ട് ലക്ഷം രൂപയ്ക്കുള്ള വായ്പാത്തുക അടക്കാന്‍ കൈത്താങ്ങായി ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ.യൂസഫലി. ഇതിനു പുറമെ സ്ഥിര നിക്ഷേപമായി കുടുംബത്തിന് പത്ത് ലക്ഷം രൂപയും മെച്ചപ്പെട്ട ജീവിതം ഉറപ്പാക്കാന്‍ ജോലിയും ലുലു ഗ്രൂപ്പ് വാഗ്ദാനം ചെയ്തിട്ടുണ്ട്. എട്ട് ലക്ഷം രൂപയുടെ ചെക്കും വീടിന്റെ താക്കോലും ലുലു ഗ്രൂപ്പ് പ്രതിനിധികള്‍ സന്ധ്യക്ക് ഇന്നലെ തന്നെ കൈമാറി.
◾https://dailynewslive.in/ കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഡിയര്‍നസ് അലവന്‍സ് വര്‍ധന ദീപാവലിയ്ക്ക് മുമ്പ് ഉണ്ടായേക്കുമെന്ന് റിപ്പോര്‍ട്ട്. കേന്ദ്രസര്‍ക്കാര്‍ ഡിഎ 3% വര്‍ധിപ്പിച്ചേക്കുമെന്നാണ് സൂചന. അടുത്ത കേന്ദ്ര മന്ത്രിസഭാ യോഗത്തില്‍ ഇതുമായി ബന്ധപ്പെട്ട തീരുമാനമെടുത്ത ശേഷം വൈകാതെ തന്നെ പ്രഖ്യാപനമുണ്ടായേക്കുമെന്നാണ് വിവരം.
◾https://dailynewslive.in/ മുന്‍ മഹാരാഷ്ട്ര മന്ത്രി ബാബാ സിദ്ദിഖിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട കേസില്‍ എന്‍.ഐ.എ സംഘം ലോറന്‍സ് ബിഷ്‌ണോയിയെ ചോദ്യം ചെയ്തു. സല്‍മാന്‍ ഖാനേയും നിരവധി കുപ്രസിദ്ധ ഗുണ്ടകളേയും തങ്ങള്‍ നോട്ടമിട്ടിട്ടുണ്ടെന്ന് ലോറന്‍സ് ബിഷ്‌ണോയ് വെളിപ്പെടുത്തിയതായാണ് റിപ്പോര്‍ട്ട്.
◾https://dailynewslive.in/ വഖഫ് ഭേദഗതി ബില്ലിന്‍മേല്‍ ഇന്നലെ നടക്കാനിരുന്ന സംയുക്ത പാര്‍ലമെന്ററി സമിതി യോഗം ബഹിഷ്‌കരിച്ച പ്രതിപക്ഷ നടപടിയെ വിമര്‍ശിച്ച് മുന്‍ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ രാജീവ് ചന്ദ്രശേഖര്‍. ചില രാഷ്ട്രീയക്കാര്‍ വഖഫ് ഭൂമി തട്ടിപ്പിലൂടെ എങ്ങനെ നേട്ടമുണ്ടാക്കിയെന്ന് പുറത്തുകൊണ്ടുവന്നത് അന്‍വര്‍ മണിപ്പാടിയുടെ റിപ്പോര്‍ട്ടും കണ്ടെത്തലുകളുമായിരുന്നുവെന്ന് രാജീവ് ചന്ദ്രശേഖര്‍ ചൂണ്ടിക്കാട്ടി.
◾https://dailynewslive.in/ ജമ്മു കാശ്മീര്‍ മുഖ്യമന്ത്രിയായി നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഒമര്‍ അബ്ദുള്ള നാളെ സത്യപ്രതിജ്ഞ ചെയ്യും. ഇന്നലെയാണ് ജമ്മു കാശ്മീര്‍ ഗവര്‍ണര്‍ മനോജ് സിന്‍ഹ സര്‍ക്കാര്‍ രൂപീകരിക്കുന്നതിയായി ഒമര്‍ അബ്ദുള്ളയെ ക്ഷണിച്ചുകൊണ്ടുള്ള കത്ത് കൈമാറിയത്. രണ്ടാം തവണയാണ് ഒമര്‍ അബ്ദുള്ള കാശ്മീരിന്റെ മുഖ്യമന്ത്രി സ്ഥാനത്ത് എത്തുന്നത്.
◾https://dailynewslive.in/ സാമ്പത്തിക ശാസ്ത്രത്തിനുള്ള നൊബേല്‍ പുരസ്‌കാരം മൂന്ന് അമേരിക്കന്‍ ഗവേഷകര്‍ക്ക്. മസാച്യുസെറ്റ്സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ ഡാരണ്‍ അസെമോഗ്ലു, സൈമണ്‍ ജോണ്‍സണ്‍, ചിക്കാഗോ യൂണിവേഴ്സിറ്റിയിലെ ജെയിംസ് റോബിന്‍സണ്‍ എന്നിവരാണ് പുരസ്‌കാരം പങ്കിട്ടത്. രാഷ്ട്രങ്ങള്‍ തമ്മിലുള്ള അഭിവൃദ്ധിയിലെ വ്യത്യാസങ്ങളെക്കുറിച്ചുള്ള പഠനത്തിനാണ് നൊബേല്‍ അംഗീകാരം ലഭിച്ചത്.
◾https://dailynewslive.in/ വനിതാ ടി20 ലോകകപ്പില്‍ നിന്ന് പാകിസ്ഥാനും ഇന്ത്യയും സെമി കാണാതെ പുറത്തായി. ന്യൂസിലന്‍ഡിനെതിരായ മത്സരത്തില്‍ പാകിസ്ഥാന്‍ 54 റണ്‍സിന്റെ തോല്‍വി വഴങ്ങിയതോടെയാണ് പാകിസ്ഥാന്റേയും ഇന്ത്യയുടെയും സെമി പ്രതീക്ഷകള്‍ അവസാനിച്ചത്. 111 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ പാകിസ്ഥാന്‍ വെറും 56 റണ്‍സിന് ഓള്‍ ഔട്ടാവുകയായിരുന്നു. എ ഗ്രൂപ്പില്‍ നിന്ന് ന്യൂസിലന്‍ഡിനൊപ്പം ഓസ്ട്രേലിയയാണ് സെമിയിലെത്തിയ മറ്റൊരു ടീം.
◾https://dailynewslive.in/ ഓസ്‌ട്രേലിയയുടെ പുതിയ വര്‍ക്കിംഗ് ഹോളിഡേ മേക്കര്‍ വീസ പ്രോഗ്രാം ആരംഭിച്ച് രണ്ട് ആഴ്ചയാകുമ്പോള്‍ 1,000 പേര്‍ക്കുള്ള അവസരത്തിനായി അപേക്ഷിച്ചത് 40,000 പേര്‍. ഒരു വര്‍ഷം വരെ ഓസ്‌ട്രേലിയയില്‍ താമസിച്ച് പഠിക്കാനോ ജോലിചെയ്യാനോ സന്ദര്‍ശകര്‍ക്ക് അവസരം നല്‍കുന്നതാണ് ഹോളിഡേ മേക്കര്‍ വീസ. 18 മുതല്‍ 30 വയസു വരെയുള്ളവര്‍ക്ക് 12 മാസം ഓസ്‌ട്രേലിയയില്‍ പഠിക്കാനും താമസിക്കാനും ജോലി ചെയ്യാനും ഈ പ്രോഗ്രാം വഴി സാധിക്കും. ഓരോ വര്‍ഷവും 1000 വീസകളാണ് ഈ പദ്ധതി പ്രകാരം അനുവദിക്കുക. ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഇത്തരമൊരു പദ്ധതി അവതരിപ്പിച്ചത്. ഇതിനായി അപേക്ഷിക്കാനുള്ള വീസ ബാലറ്റ് എന്ന പദ്ധതി ഒക്ടോബര്‍ ഒന്നിനാണ് ആരംഭിച്ചത്. ഈ മാസം അവസാനം വരെയാണ് അപേക്ഷിക്കാനാകുക. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് അടുത്ത വര്‍ഷം ആദ്യം ഓസ്‌ട്രേലിയയിലെത്താം.
◾https://dailynewslive.in/ റെജിസ് ആന്റണി സംവിധാനം ചെയ്യുന്ന ‘സ്വര്‍ഗം’ എന്ന സിനിമയുടെ ട്രെയിലര്‍ പുറത്ത്. മനോഹരമായൊരു കുടുംബ ചിത്രമെന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചന. ഒക്ടോബര്‍ അവസാനത്തോടു കൂടി ചിത്രം പ്രദര്‍ശനത്തിനെത്തും. മഞ്ജു പിള്ള, അനന്യ എന്നിവരാണ് മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നത്. മധ്യതിരുവതാംകൂറിലെ ക്രൈസ്തവ പശ്ചാത്തലത്തില്‍ അയല്‍വാസികളായ രണ്ടു കുടുംബങ്ങളുടെ ജീവിത സാഹചര്യത്തില്‍ തിരിച്ചറിയുന്ന യാഥാര്‍ഥ്യങ്ങളാണ് ഈ ചിത്രത്തില്‍ ദൃശ്യവല്‍ക്കരിക്കുന്നത്. സിജോയ് വര്‍ഗീസ്, വിനീത് തട്ടില്‍, സജിന്‍ ചെറുകയില്‍, അഭിറാം രാധാകൃഷ്ണന്‍, രഞ്ജി കങ്കോല്‍, ഉണ്ണി രാജ, പുത്തില്ലം ഭാസി, മനോഹരി ജോയ്, ‘ജയ ജയ ഹേ’ ഫെയിം കുടശനാട് കനകം, തുഷാര പിള്ള, ‘ആക്ഷന്‍ ഹീറോ ബിജു’ ഫെയിം മേരി ചേച്ചി, മഞ്ചാടി ജോബി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍. പുതുമുഖങ്ങളായ സൂര്യ, ശ്രീറാം, ദേവാഞ്ജന, സുജേഷ് ഉണ്ണിത്താന്‍, റിതിക റോസ് റെജിസ്, റിയോ ഡോണ്‍ മാക്സ്, സിന്‍ഡ്രല്ല ഡോണ്‍ മാക്സ് എന്നിവരും ഈ ചിത്രത്തില്‍ അഭിനയിക്കുന്നു.
◾https://dailynewslive.in/ ഹോളിവുഡ് സിനിമകളെ അനുസ്മരിപ്പിക്കുന്ന രീതിയിലുള്ള പോസ്റ്ററുമായി സൈബര്‍ സിനിമയുടെ ഫസ്റ്റ് ലുക്ക് തരംഗമാകുന്നു. ചന്തുനാഥ്, പ്രശാന്ത് മുരളി, ജീവ, സെറീന എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്ന ചിത്രം ഒരു സൈബര്‍ ത്രില്ലറായാണ് ഒരുങ്ങുന്നത്. കെ ഗ്ലോബല്‍ ഫിലിംസും റൂട്ട് പ്രൊഡക്ഷന്‍സും ചേര്‍ന്ന് അവതരിപ്പിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് മനു കൃഷ്ണയാണ്. ജി കെ പിള്ളയും ശാന്ത ജി പിള്ളയും ചേര്‍ന്നാണ് നിര്‍മ്മാണം. മധു ബാലകൃഷ്ണന്‍, അരവിന്ദ് ദിലീപ് നായര്‍, പ്രണവ്യ മോഹന്‍ദാസ്, അഖില്‍, സഞ്ജയ്, പ്രേം, ബ്രയാന്‍ കെ എന്നിവരാണ് ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നത്.
◾https://dailynewslive.in/ 82-ാം ജന്മദിനത്തില്‍ പുതിയൊരു ആഡംബര വാഹനം കൂടി സ്വന്തമാക്കി അമിതാഭ് ബച്ചന്‍. ബി എം ഡബ്ള്യു ഐ 7 ഇലക്ട്രിക് സെഡാനാണ് ബച്ചന്‍ ഏറ്റവുമൊടുവില്‍ സ്വന്തമാക്കിയത്. ഏകദേശം 2.03 കോടി രൂപ ഐ 7 ഇ ഡ്രൈവ് 50 എം സ്പോട്ടിനു എക്സ് ഷോറൂം വില വരും. ബി എം ഡബ്ള്യു ഐ 7 ഇലക്ട്രിക് സെഡാന്റെ പവര്‍ട്രെയിന്‍ ഓപ്ഷനുകളിലേക്കു വരികയാണെങ്കില്‍ ഇരട്ട ഇലക്ട്രിക് മോട്ടോറുള്ള, 101.7 കിലോവാട്ട്അവര്‍ ബാറ്ററി 544 എച്ച് പി, 745 എന്‍ എം കരുത്തും ഉല്പാദിപ്പിക്കും. 250 കിലോമീറ്ററാണ് വാഹനത്തിന്റെ വേഗപരിധി. 3.7 സെക്കന്‍ഡില്‍ പൂജ്യത്തില്‍ നിന്നും 100 കിലോമീറ്റര്‍ വേഗം കൈവരിക്കും. ഒറ്റത്തവണ ചാര്‍ജിങ്ങില്‍ 560 കിലോമീറ്ററാണ് റേഞ്ച്. ഫാസ്റ്റ് ചാര്‍ജിങ്ങിനു സഹായിക്കുന്ന 195 കിലോവാട്ട് ഡിസി ബാറ്ററി പായ്ക്ക് 40 മിനിട്ടില്‍ 80 ശതമാനം ചാര്‍ജ് കൈവരിക്കും.
◾https://dailynewslive.in/ മദ്ധ്യതിരുവിതാംകൂറിന്റെ പരിച്ഛേദങ്ങളാണ് ഒരര്‍ത്ഥത്തില്‍ എബ്രഹാം മാത്യുവിന്റെ കഥകള്‍. ഈ ഭൂപ്രദേശത്തിന്റെ സംസ്‌കാരവും ഭാഷയും വ്യക്തികളും നര്‍മ്മവും ഓര്‍മ്മകളും മാറ്റങ്ങളുമെല്ലാം ഒരു കണ്ണാടിയിലെന്നപോലെ ഇക്കഥകളില്‍ പ്രതിഫലിക്കുന്നു. പ്രവാസസംസ്‌കാരത്തിന്റെ കേന്ദ്രമായ നാടിന്റെ ഭാവികാലത്തെ മുന്‍കൂട്ടി പ്രവചിക്കുന്ന തിരുവല്ല@2050, ജീവിതത്തില്‍ ആദ്യത്തെ വോട്ടു ചെയ്യാനെത്തുന്ന പ്രവാസിയുടെ സംഘര്‍ഷങ്ങളുടെ കഥപറയുന്ന കന്നിവോട്ട്, നാടിനെ ഞെട്ടിച്ച നരബലിയുടെ പശ്ചാത്തലത്തില്‍ അവിടെ സംഭവിക്കുന്ന മാറ്റങ്ങളെ കാണിച്ചുതരുന്ന നരബലി തുടങ്ങി എബ്രഹാം മാത്യുവിന്റെ ഏറ്റവും പുതിയ പതിനാലു കഥകള്‍. ‘തിരുവല്ല 2050’. എബ്രഹാം മാത്യു. മാതൃഭൂമി ബുക്സ്. വില 180 രൂപ.
◾https://dailynewslive.in/ മദ്യം ഭക്ഷ്യവിഷബാധയ്‌ക്കെതിരെ ഒരു മികച്ച ഔഷധമാണെന്ന് തെറ്റിദ്ധരിച്ചു വെച്ചിരിക്കുന്ന നിരവധി ആളുകളുണ്ട്. മദ്യത്തിന് ആന്റി-ബാക്ടീരിയല്‍ ഗുണങ്ങള്‍ ഉള്ളതിനാല്‍ ഭക്ഷ്യവിഷബാധ മൂലമുള്ള ലക്ഷണങ്ങളെ ലഘൂകരിക്കാന്‍ സാധിക്കുമെന്നാണ് ഇത്തരക്കാരുടെ ധാരണ. എന്നാല്‍ മദ്യത്തിന്റെ ആന്റി ബാക്ടീരിയല്‍ ഗുണങ്ങള്‍ പരിമിതവും ദോഷകാരികളായ ബാക്ടീരിയകളെ നിര്‍വീര്യമാക്കാന്‍ മാത്രം ശക്തവുമല്ലെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. ഹാന്‍ഡ് സാനിറ്റൈസേഷനില്‍ ആല്‍ക്കഹോള്‍ പ്രധാന ഘടകമാകുന്നത് മദ്യത്തിന്റെ ഈ ആന്റി-ബാക്ടീരിയല്‍ ഗുണങ്ങള്‍ ഉള്ളതിനാലാണ്. എന്നാല്‍ അഞ്ച് മുതല്‍ 15 വരെ സാന്ദ്രതയിലാണ് കുടിക്കാന്‍ ആവശ്യമായ മദ്യം നിര്‍മിക്കുന്നത്. ഇത് ബാക്ടീരിയകളെ ഫലപ്രദമായി നശിപ്പിക്കാന്‍ ഉപയോഗിക്കുന്ന 60 മുതല്‍ 90 ശതമാനം സാന്ദ്രതയെക്കാള്‍ (ഹാന്‍ഡ് സാനിറ്റൈസര്‍ പോലുള്ളവയില്‍ ഉപയോഗിക്കുന്നത്) കുറവാണ്. മദ്യത്തിന്റെ ആന്റി ബാക്ടീരിയല്‍ ഗുണങ്ങള്‍ വയറ്റില്‍ ഫലപ്രദമാകില്ല. അതുകൊണ്ട് തന്നെ മദ്യം ഭക്ഷണത്തിലൂടെ പകരുന്ന ബാക്ടീരിയ, വൈറസ് പോലുള്ളവയെ നിര്‍വീര്യമാക്കില്ല. അതേസമയം ഭക്ഷ്യവിഷബാധയുള്ളപ്പോള്‍ മദ്യം കുടിക്കുന്നത് ലക്ഷണങ്ങളെ ഗുരുതരമാക്കാനും കാരണമായേക്കാം. മദ്യം കുടലിന്റെ ആവരണത്തെ പ്രകോപിക്കുകയും രോഗാവസ്ഥ കൂടുതല്‍ ഗുരുതരമാകാന്‍ കാരണമാകുകയും ചെയ്യുന്നു. മദ്യം ദഹനനാളത്തെ ബാധിക്കുന്നതോടെ ഓക്കാനം, ഛര്‍ദ്ദി, വയറിളക്കം തുടങ്ങിയ ലക്ഷണങ്ങള്‍ വഷളാകാന്‍ സാധ്യതയുണ്ട്. കൂടാതെ മദ്യം നിര്‍ജ്ജലീകരണത്തിന് കാരണമാകും. ഇത് ഭക്ഷ്യവിഷബാധയുടെ ലക്ഷണങ്ങള്‍ ഗുരുതരമാക്കും.
◾https://dailynewslive.in/ കൊല്‍ക്കത്തയിലെ ഒരു ഇടത്തരം കുടുംബത്തിലാണ് സുഭാഷിഷ് ചക്രവര്‍ത്തി ജനിച്ചത്. കോളേജില്‍ പഠിക്കുമ്പോള്‍ തന്നെ വലിയൊരു ഇന്‍ഷുറന്‍സ് കമ്പനിയില്‍ അയാള്‍ക്ക് ജോലി ലഭിച്ചു. 1981 ല്‍ ബിസിനസ്സ് വിപുലീകരിക്കുന്നതിന്റെ ഭാഗമായി കമ്പനി അയാളെ ബാംഗ്ലൂരിലേക്കയച്ചു. പിന്നീട് ഈ ജോലി ഉപേക്ഷിച്ച് സ്വന്തമായി ഒരു കെമിക്കല്‍ ഡിസ്ട്രിബ്യൂഷന്‍ കമ്പനി ആരംഭിച്ചു. തപാല്‍ സര്‍വ്വീസുമായി ബന്ധപ്പെട്ട ചില പ്രശ്‌നങ്ങള്‍ കാരണം ഈ കമ്പനി നിര്‍ത്തേണ്ടിവന്നു. തപാല്‍ സേവനത്തിലെ പ്രശ്‌നങ്ങളും പോരായ്മകളും മനസ്സിലാക്കിയ സുഭാഷിഷ് അതിനൊരു പരിഹാരമായി 1990 ല്‍ ഒരു കൊറിയര്‍ കമ്പനി സ്ഥാപിക്കാന്‍ തീരുമാനിച്ചു. ഒരു കമ്പനി പൂട്ടേണ്ടിവന്നതിന്റെ സാമ്പത്തിക നഷ്ടം സുഭാഷിഷിനെ വല്ലാതെ ബാധിച്ചിരുന്നു. പിന്നീട് തന്റെ അമ്മയുടെ സ്വര്‍ണ്ണം വിറ്റുകിട്ടിയ 20,000 രൂപയുമായി, ഒരു കൊറിയര്‍ കമ്പനിക്ക് തുടക്കമിട്ടു. ഡെസ്‌ക് ടു ഡെസ്‌ക് കൊറിയര്‍ ആന്റ് കാര്‍ഗോ അഥവാ DTDC. തുടങ്ങിയ പിറ്റേ വര്‍ഷം തന്നെ DTDC ഫ്രാഞ്ചൈസി മോഡല്‍ ആരംഭിച്ചു. 2006 ലെത്തിയപ്പോഴേക്കും രാജ്യത്തുടനീളം 3700 ഫ്രാഞ്ചൈസികളും 125 കോടി വിറ്റുവരവുമുള്ള സ്ഥാപനമായി DTDC മാറി.. വെറും 20,000 രൂപയ്ക്ക് ആരംഭം കുറിച്ച DTDC ഇന്ന് കോടികളുടെ വിറ്റുവരവുളള കമ്പനിയായി മാറിക്കിഴിഞ്ഞു. ഒരു പുതിയ ആശയം നടപ്പിലാക്കുമ്പോള്‍ ഓരോ കാലടികളിലും പ്രതിബന്ധങ്ങളാണ് കാത്തിരിക്കുന്നത്. ആ പ്രതിബന്ധങ്ങളെയെല്ലാം തകര്‍ത്തറിഞ്ഞ് മുന്നോട്ട് പോകാനുളള ഊര്‍ജ്ജം സ്വയമേവ ആര്‍ജ്ജച്ചെടുക്കുന്നവരെ നാം ഇങ്ങനെയാണ് വിശേഷിപ്പിക്കുക.. സ്വന്തം പാത സ്വയം വെട്ടിത്തെളിച്ച് വിജയത്തിലേക്ക് നടന്നുകയറുന്നവര്‍ എന്ന്.. – ശുഭദിനം.