മദ്രസകൾ നിർത്തലാക്കണമെന്ന പുതിയ ഉത്തരവ് ഇപ്പോഴല്ലെങ്കിലും പിന്നീട് പൂർണ്ണമായും അടച്ചു പൂട്ടാനുള്ള ആയുധമായി മാറുമെന്ന ആശങ്ക ഉയർത്തി മത നേതൃത്വം. നിർദ്ദേശങ്ങൾ ഭരണഘടനാ വിരുദ്ധമാണെന്ന് ഐഎൻഎൽ പ്രതികരിച്ചു. സംഘപരിവാരിന്റെ അജണ്ടയെന്ന് മുസ്ലിം ലീഗും വിലയിരുത്തി. പരസ്യപ്രതിഷേധത്തിനൊപ്പം നിയമപോരാട്ടവും നടത്താനുള്ള നീക്കം തുടങ്ങിയെക്കും. കമ്മീഷന്റെ നിർദ്ദേശത്തിൽ കേരളത്തിലെ മദ്രസകളെക്കുറിച്ചും പരാമർശമുണ്ട് എന്നതും ഗൗരവമുള്ള വിഷയമാണ്. എന്നാൽ ഉത്തരേന്ത്യയിലെ പോലെയല്ല കേരളത്തിലെ സംവിധാനം. ഇവിടെ മുഴുവൻ സമയ മദ്രസാ പഠനം പൊതുവേയില്ലെന്ന് മാത്രമല്ല മത പഠന കേന്ദ്രങ്ങൾ ഔപചാരിക വിദ്യാഭ്യാസവും ഉന്നത വിദ്യാഭ്യാസവും നൽകുന്നുമുണ്ട്.
മദ്രസകൾ നിർത്തലാക്കമെന്നത് സംഘപരിവാറിന്റെ അജണ്ടയെന്ന് മുസ്ലിം ലീഗ്
